യുകെയെ വിറപ്പിക്കാന്‍ കരോളിന്‍ ചുഴലിക്കാറ്റ് വരുന്നു; ജാഗ്രതാ നിര്‍ദേശം

by News Desk 5 | December 7, 2017 5:01 am

ലണ്ടന്‍: യുകെയെ വിറപ്പിച്ചുകൊണ്ട് കരോളിന്‍ ചുഴലിക്കാറ്റ് ഇന്ന് ആഞ്ഞടിക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ യുകരെ നാഷണല്‍ ഒബ്‌സര്‍വേറ്ററി നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡില്‍ ആംബര്‍ വിന്‍ഡ് വാണിംഗ് നല്‍കിയിരിക്കുകയാണ്. സതേണ്‍ സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും യെല്ലോ വാണിംഗും നല്‍കിയിട്ടുണ്ട്. ഇത് വെള്ളിയാഴ്ചയോടെ സതേണ്‍ ഇംഗ്ലണ്ടിലേക്ക് വ്യാപിപ്പിക്കുകയും ശനിയാഴ്ച വരെ തുടരുകയും ചെയ്യും. 2017-2018 വിന്റര്‍ സീസണിലെ മൂന്നാമത്തെ ചുഴലിക്കാറ്റാണ് കരോളിന്‍.

നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡില്‍ 70 മുതല്‍ 80 മൈല്‍ വരെ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ 6 മണിയോടെ ഇത് കരതൊടുമെന്നാണ് വിവരം. ഈയവസരത്തില്‍ കാറ്റിന്റെ വേഗത 90 മൈല്‍ വരെയാകാന്‍ സാധ്യതയുണ്ട്. കാറ്റില്‍ പല വസ്തുക്കളും പറന്നു നടക്കാന്‍ സാധ്യതയുണ്ടെന്നും അവ ജീവാപായത്തിനു പോലും കാരണമായേക്കാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടാകാമെന്നും മേച്ചില്‍ ഓടുകള്‍ പറന്നുപോയേക്കാമെന്നും മുന്നറിയിപ്പ് പറയുന്നു.

റോഡുകള്‍ അടക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രകള്‍ താമസിച്ചേക്കാം. റെയില്‍, ഫെറി സര്‍വീസുകളും വിമാന സര്‍വീസുകളും റദ്ദാക്കാനും ഇടയുണ്ട്. പവര്‍കട്ടിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കടലില്‍ വന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ യുകെയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് നോര്‍ത്ത് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ 10 മുതല്‍ 20 സെ.മീ.വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.

Endnotes:
  1. ചുഴലിക്കാറ്റ് മുന്നറിയിപ്പ് 29ന് ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി: http://malayalamuk.com/no-wraning-of-cyclone-has-been-served-on-29th-says-cm/
  2. ഭീകരാക്രമണ സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരായിരിക്കാന്‍ എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നിര്‍ദേശം: http://malayalamuk.com/hospital-trauma-units-across-england-on-terror-attack-standby/
  3. നിപ്പ വൈറസ് പ്രതിരോധം; സംസ്ഥാന ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു: http://malayalamuk.com/health-department-issues-alert-on-nipah-virus/
  4. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിവരുന്ന ‘ഫ്രീ ടി.വി ലൈസന്‍സ് ഫീസ്’ വര്‍ധിപ്പിക്കാനൊരുങ്ങി ബി.ബി.സി; പുതിയ നീക്കം സ്ഥാപനത്തിന് 300 മില്യണ്‍ പൗണ്ടിന്റെ നേട്ടമുണ്ടാക്കും: http://malayalamuk.com/bbc-considering-raising-free-tv-licence-fee-to-80-years-old/
  5. സയനൈഡിനേക്കാള്‍ മാരക വിഷമടങ്ങിയ മത്സ്യം വിപണിയില്‍; അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജാപ്പനീസ് നഗരം: http://malayalamuk.com/japanese-city-placed-on-high-alert-after-supermarket-sells-fish-more-poisonous-than-cyanide/
  6. 2397 അടിയിൽ ട്രയൽ 29399 ൽ റെഡ് അലര്‍ട്ട്, അതീവ ജാഗ്രതാ നിര്‍ദേശം; ഡാം തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗം, ഘട്ടംഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്തും…..: http://malayalamuk.com/idukki-dam-shutter-open-cabinet/

Source URL: http://malayalamuk.com/storm-caroline-what-you-need-to-know-about-the-deadly-weather-front/