തൂത്തുക്കുടി : തൂത്തുക്കുടിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മലിനീകരണശാല അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനങ്ങളുടെ പ്രക്ഷോഭത്തില്‍ ജുഡീഷ്യല്‍ തെളിവെടുപ്പ് ഇന്ന് നടക്കും. അതിനിടെ തൂത്തുക്കുടി, കന്യാകുമാരി, തിരുനല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.

വേദാന്ത കമ്പനിയ്ക്ക് എതിരെ നടക്കുന്ന സമരത്തില്‍ ജനപങ്കാളിത്തം ദിനംപ്രതി കൂടിവരുന്നത് മുന്നില്‍ കണ്ടാണ് ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ടുള്ള ഈ നടപടി. ചെമ്പു ശുദ്ധീകരണശാലയ്ക്ക് എതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായ വെടിവെപ്പില്‍ 13 പേരാണ് ഇതിനോടകം മരിച്ചത്.

മലിനീകരണവും വന്‍ പാരിസ്ഥീതിക പ്രശ്‌നവുമുണ്ടാക്കുന്ന സെ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റിനെതിരെ പ്രദേശ വാസികള്‍ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസം ഇരുപതിനായിരത്തോളം പേരാണ് കളക്രേ്ടറ്റ് മാര്‍ച്ചില്‍ പങ്കെടുത്തത്. സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ വേദാന്ത സ്‌റ്റെര്‍ലെറ്റ് പ്ലാന്റിലേയ്ക്കുള്ള വൈദ്യുതി ബന്ധം സംസ്ഥാന സര്‍ക്കാര്‍ വിച്‌ഛേദിച്ചിട്ടുണ്ട്. അഞ്ചുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.