സമുദ്രങ്ങളിലെ മലിനീകരണം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഒരു വിപത്താണ്. 2050ഓടെ കടലിൽ മത്സ്യങ്ങളേക്കാൾ അധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകാനാണു സാധ്യത കൂടുതൽ . ഈ വലിയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ വർഷങ്ങളായി ശ്രമങ്ങൾ നടന്നുവരികയാണ്.

ജെന്നി യാവൂ, മിറാൻഡ വാങ് എന്നീ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വികസിപ്പിക്കുകയായിരുന്ന പ്രോജക്ടാണ് ഇപ്പോൾ പരിസമാപ്തിയിൽ എത്തിയിരിക്കുന്നത്. 20 വയസ്സ് മാത്രം പ്രായമുള്ള ഈ വിദ്യാർത്ഥികൾക്ക് ഈ കണ്ടുപിടുത്തത്തിന് പേറ്റൻഡ് ഉണ്ട് എന്ന് മാത്രമല്ല പദ്ധതി ആവിഷ്കരിക്കാനായി നാല് ലക്ഷം ഡോളറിൻെറ സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്.

ഈ ബാക്ടീരിയയുടെ പ്രവർത്തനം രണ്ട് ഘട്ടങ്ങളിലായി തരംതിരിച്ചിരിക്കുന്നു . ആദ്യഘട്ടത്തിൽ ബാക്ടീരിയ എൻസൈമുകൾ ഉപയോഗിച്ച് പ്ലാസ്റ്റിക്കിനെ സൂഷ്‌മമായ കഷണങ്ങൾ ആക്കുന്നു, ശേഷം ബയോഡൈജസ്റ്റെർ സ്റ്റേഷനിൽ കടത്തി ബയോഡീഗ്രേഡബിൾ ആകുന്നു. 24 മണിക്കൂറിനുള്ളിൽ ഈ പ്രവർത്തനങ്ങൾ മുഴുവൻ കഴിയും.

 

പദ്ധതിക്ക് അഞ്ചിലധികം പുരസ്കാരങ്ങൾ ഇപ്പോൾ തന്നെ ലഭിച്ചു കഴിഞ്ഞു. പെറിമാൻ സയൻസ് പ്രൈസ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൾ ആണ് ഇവർ. പദ്ധതി രണ്ട് തരത്തിൽ ഉപയോഗിക്കാൻ കഴിയും ബീച്ചുകൾ. ഒന്ന് ബീച്ചുകൾ വൃത്തിയാക്കാനും, രണ്ട് വസ്ത്രങ്ങളുണ്ടാക്കാനുള്ള അസംസ്കൃതവസ്തുക്കൾ നിർമിക്കാനും.