സാഗര്‍ ഏലിയാസ് ജാക്കി, പഴശ്ശിരാജ എന്നീ മലയാളം സിനിമകള്‍ കണ്ടവര്‍ക്ക് ഈ നടനെ മറക്കാന്‍ പറ്റില്ല. മലയാള സിനിമയിൽ കോളിളക്കം സൃഷ്ഠിച്ച ദിലിപ് നടി കേസുപോലെ തമിഴ് സിനിമയിലും കോളിളക്കം സൃഷ്ഠിച്ച സമാനസംഭവം ഉണ്ടായിരുന്നു അതാണ് സുമൻ ബ്ലുഫിൽം കേസ്. സുമന്‍ തല്‍വാര്‍ എന്ന നടനാണ് അത്.

സുമന്‍ തല്‍വാര്‍ എന്ന നടന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. കര്‍ണാകട സ്വദേശിയാണ് സുമന്‍ തല്‍വാര്‍ കോളിവുഡിലൂടെ ആയിരുന്നു വന്നത്. വെറും ഒരു നടന്‍ മാത്രമായിരുന്നില്ല സുമന്‍. അത്രയ്ക്ക് ആകാര ഭംഗിയും. തമിഴകം അടക്കിവാഴാന്‍ പോകുന്ന താരം എന്ന് പലരും സുമന്‍ തല്‍വാറിനെ വിലയിരുത്തിയിരുന്നു. ദിലീപിനൊന്നും സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര ഉയരത്തിലായിരുന്നു അന്ന് സുമന്‍. 26 വയസ്സ് തികയുമ്പോഴേക്കും കൈനിറയെ ചിത്രങ്ങള്‍, ചുറ്റും ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രതിഫലം. എന്നാല്‍ സുമന്‍ തല്‍വാര്‍ എന്ന നായകന്‍ ഒറ്റ ദിവസം ഇരുട്ടി വെളുത്തപ്പോഴേക്കും വില്ലനായി മാറി.

മൂന്ന് പെണ്‍കുട്ടികളുടെ പരാതിയില്‍ ആയിരുന്നു   മെയ് 18 ന് രാത്രി സുമന്‍ തല്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്ന് ചില ബ്ലൂ ഫിലിമുകള്‍ കിട്ടി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാറില്‍ ലിഫ്റ്റ് തരാം എന്ന് പറഞ്ഞ് കയറ്റി, മയക്കുമരുന്ന് നല്‍കി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി എന്നായിരുന്നു അത്. അന്നു വന്ന ആ വാര്‍ത്തകള്‍ ഇന്നും സുമന്‍ തല്‍വാറിന്റെ മനസില്‍ മായാതെ കിടക്കുന്നു. എന്നാല്‍ അറസ്റ്റിലായ സുമന് വേണ്ടി സിനിമ മേഖല ഒന്നടങ്കം കൈകോര്‍ത്തു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായാണ് അന്ന് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്. ഒടുവില്‍ സുമന്‍ പുറത്തിറങ്ങുകയും ചെയ്തു.എന്നാല്‍ ഈ കേസില്‍ ആ നഗ്ന ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയോ എന്ന് ഉറപ്പില്ല. അക്കാര്യം പിന്നീട് ഒരു വിധത്തിലും പുറത്ത് വന്നിട്ടും ഇല്ല. സുമന്‍ അറസ്റ്റിലായെങ്കിലും പിന്നീട് സുഗമമായി പുറത്തിറങ്ങി.

1981 ലെ തമിഴ്നാട് ഗുണ്ടാ ആക്ട് പ്രകാരം ആയിരുന്നു സുമന്റെ അറസ്റ്റ് അന്ന് രേഖപ്പെടുത്തിയത്. വേണമെങ്കില്‍ ഒരു വര്‍ഷം വരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ നില്‍ക്കാന്‍ പോലീസിന് അനുമതി നല്‍കുന്നതായിരുന്നു ആ നിയമം. എല്ലാം കെട്ടിച്ചമച്ച കഥകളാണെന്നാണ് സുമന്‍ ആരോപിക്കുന്നത്. മദ്യമാഫിയയ്ക്ക് സുമനോട് ഉണ്ടായ വിദ്വേഷം ആണ് എല്ലാത്തിനും വഴിവച്ചത് എന്നും ആരോപണം ഉയര്‍ന്നു. കേസ് പിന്നീട് തള്ളിപ്പോവുകയും ചെയ്തു. സുമന്റെ ബ്ലൂ ഫിലിം കേസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

എന്നാല്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒരിടത്ത് പോലും ബ്ലൂ ഫിലിം എന്ന പരാമര്‍ശം ഉണ്ടായിരുന്നില്ല എന്ന് സുമന്‍ പറയുന്നു. അപ്പോള്‍ പോലീസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം എവിടെ പോയി? സുമന്റെ സ്വാധീനത്തില്‍ ആ കേസ് തേച്ചുമാച്ച് കളഞ്ഞതാണെന്നും ആരോപിക്കുന്നവര്‍ ഉണ്ട്. കാരണം അക്കാലത്ത് പോലും സുമന്റെ അറസ്റ്റില്‍ സിനിമ മേഖല പ്രതീക്ഷിച്ചിരുന്ന നഷ്ടം ഏഴ് കോടി രൂപ ആയിരുന്നു.