''ക്രിസ്തുമസ്: വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത''. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം - 26

”ക്രിസ്തുമസ്: വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത”. ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 26

ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്

ദൈവത്തിന് അല്‍പം മനുഷ്യത്വവും മനുഷ്യന് അല്പം ദൈവത്വവും കൈവന്ന അവസരമാണ് ക്രിസ്തുമസ് കാലമെന്ന് പൊതുവെ പറയാറുണ്ട്. ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഈ ജനനത്തിരുനാളിന്റെ മംഗളങ്ങള്‍ ഏവര്‍ക്കും സ്‌നേഹപൂര്‍വ്വം ആശംസിക്കുന്നു. 25 ദിവസങ്ങളോളം നീണ്ട നോമ്പിന്റെയും മറ്റ് ആത്മീയ ഒരുക്കങ്ങളുടെയും ശുഭപര്യവസാനം ഇതാ കണ്‍മുമ്പില്‍. ” ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:11). മാലാഖമാരോട് ചേര്‍ന്ന് നമുക്കും ഈ ദിവ്യസംഭവത്തെ പ്രകീര്‍ക്കാം. ”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം”.

തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന പുല്‍ക്കൂട് ആദ്യമായി നിര്‍മ്മിച്ചത് വി. ഫ്രാന്‍സിസ് അസീസ്സിയാണെന്നാണ് കരുതപ്പെടുന്നത്. ഒരു ക്രിസ്തുമസ് രാത്രിയില്‍ വി. ഫ്രാന്‍സിസ് പുല്‍ക്കൂട്ടിലേയ്ക്കും ഉണ്ണിയേശുവിലേയ്ക്കും ശാന്തമായി നോക്കിയിരുന്ന് മനുഷ്യാവതാരത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ ആശ്രമത്തിലെ മറ്റുചില സന്യാസിമാര്‍ ഏറെ ദൂരത്തല്ലാതെ വട്ടം കൂടിയിരിക്കുന്നു. അക്കൂട്ടത്തില്‍ പ്രായത്തില്‍ മുതിര്‍ന്ന ഒരു സന്യാസി, കൂടെയുള്ള യുവസന്യാസിമാര്‍ക്ക് മനുഷ്യാവതാരത്തിന്റെ ദൈവശാസ്ത്രവശങ്ങളും വി. ഗ്രന്ഥ അടിസ്ഥാനങ്ങളും വിശദീകരിച്ചു കൊടുക്കുന്നു. വിവരണത്തിന്റെ സ്വരം വി. ഫ്രാന്‍സിസിന്റെ ശാന്തമായ ധ്യാനത്തിന് ശല്യമായപ്പോള്‍ അദ്ദേഹം തിരിഞ്ഞ് അവരോടു പറഞ്ഞു. ”സഹോദരാ, അങ്ങയുടെ സംസാരം ഒന്നു നിര്‍ത്തിയാല്‍ പുല്‍ക്കൂട്ടില്‍ നിന്ന് ഉണ്ണി കരയുന്നത് കേള്‍ക്കാമായിരുന്നു….!”. ഈ ക്രിസ്തുമസ് ദിനത്തില്‍ മറ്റ് ബഹളങ്ങളില്‍ നിന്നെല്ലാം മാറിനിന്ന് പുല്‍ക്കൂട്ടിലേയ്ക്ക് കുറേസമയം ശാന്തമായി നോക്കിയിരിക്കാന്‍ പറ്റുന്നതു തന്നെയാണ് ഈ മനോഹര ദിവസത്തെ സ്വന്തമാക്കി അനുഭവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്ന്.

jesus

ഈ പുണ്യദിനം ഓര്‍മ്മിപ്പിക്കുന്ന ചില കൊച്ചുകാര്യങ്ങള്‍ കൂടി കുറിക്കട്ടെ. ക്രിസ്തുമസ് ലോകം മുഴുവന്റെയും തിരുനാളും ആഘോഷവുമായി മാറിയത്, യേശുക്രിസ്തു ലോകം മുഴുവന്റെയും രക്ഷകനായി ജനിച്ചതുകൊണ്ടാണ്. യേശുവിന്റെ ജനന വാര്‍ത്തയെക്കുറിച്ച് ദൂതന്‍ ആട്ടിടയനോട് ഇങ്ങനെ പറഞ്ഞു, ”ഇതാ, ‘സകല ജനത്തിനും’ വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു”. യേശുക്രിസ്തു സകല ജനത്തിനും വേണ്ടി ജനിച്ചതുകൊണ്ടാണ് ഇതു ലോകം മുഴുവന്റെയും ആഘോഷമായി മാറിയത്. ആത്മീയ അര്‍ത്ഥങ്ങളെ മറന്ന്, ഏറെ വാണിജ്യവത്കരിക്കപ്പെട്ടു പോകുന്ന ഈ മഹാദിനത്തെ ഭാവനാത്മ കഥാപാത്രമായ സാന്താക്ലോസ് എന്ന വ്യക്തിയില്‍ നിന്നും അദ്ദേഹം നല്‍കുന്ന സമ്മാനപ്പൊതികളില്‍ നിന്നും വിടുവിച്ച് യേശുക്രിസ്തു എന്ന യഥാര്‍ത്ഥ വ്യക്തിയിലേക്കും യേശു നല്‍കുന്ന നിത്യജീവന്‍ എന്ന സമ്മാനത്തിലേക്കും പുതുതലമുറയെ കൊണ്ടുവരുക എന്നത് ക്രിസ്തുമസ് ഇന്നു നല്‍കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്.

ക്രിസ്തുമസ് കുടുംബങ്ങളുടെ ആഘോഷദിനം കൂടിയാണ്. യേശു വന്നുപിറന്നത് യൗസേപ്പും മറിയവും അടങ്ങുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് എന്നതിനാല്‍, ക്രിസ്തുമസ് ഓരോ കുടുംബങ്ങളുടെയും വിശുദ്ധീകരണദിനം കൂടിയാണ്. ആട്ടിടയന്മാരും ജ്ഞാനികളും ഉണ്ണീശോയെ ആദ്യമായി കാണുന്നത് ഒരു കുടുംബത്തിന്റെ സാഹചര്യത്തിലാണ്. ”അവര്‍ അതിവേഗം പോയി മറിയത്തിനെയും ജോസഫിനെയും പുല്‍ത്തൊട്ടിലില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. (ലൂക്കാ: 2: 16). ”അവര്‍ ‘ഭവന’ത്തില്‍ പ്രവേശിച്ച്, ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു” (മത്തായി 2:11). ജോസഫിന്റെയും മറിയത്തിന്റെയും ഈശോയുടെയും സാന്നിധ്യം വന്നപ്പോള്‍ ഒരു പശുത്തൊഴുത്തുപോലും ‘ഭവന’മായി മാറി.

ഈശോയുടെ മുമ്പില്‍ തുറക്കാതിരുന്നതുകൊണ്ട് ഭവനമായി ഉയരാനുള്ള സാധ്യത ‘സത്രം’ നഷ്ടപ്പെടുത്തി. ഈശോയ്ക്ക് ജനിക്കാനൊരിടം തേടി സത്ര വാതിലുകള്‍ പലതുമുട്ടിയെങ്കിലും ഒന്നും തുറക്കപ്പെട്ടില്ല. ദൈവത്തിന്റെ മുമ്പില്‍ അടഞ്ഞുതന്നെ കിടന്ന ആ വാതിലുകള്‍ക്കപ്പുറത്ത് മനുഷ്യയുക്തിയും പണത്തിന്റെ കണക്കുകളും മാത്രമായിരുന്നിരിക്കാം. കൈവിട്ടുപോയ ആ അപൂര്‍വ്വ സൗഭാഗ്യത്തെക്കുറിച്ച് പിന്നീട് ആ സത്രങ്ങള്‍ എത്ര തവണ കേണിരിക്കാം! നമ്മുടെ വീടുകള്‍ക്കും രണ്ടു സാധ്യതകളുണ്ട്; ദൈവത്തിന് പ്രവേശനം കൊടുത്ത് നമുക്കതിനെ ‘ഭവന’മാക്കാം, ദൈവത്തിനെതിരെ മുഖം തിരിച്ച് സത്രവുമാക്കാം. തീരുമാനം നമ്മുടേതുതന്നെ.

ഈശോയുടെ മനുഷ്യാവതാരത്തെക്കുറിച്ച് യോഹന്നാന്‍ സുവിശേഷകന്‍ ഒറ്റവാക്യത്തില്‍ ഇങ്ങനെ പറയുന്നു. ”വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു”. ബൈബിളിലെ ആദ്യ പുസ്തകമായ ഉല്‍പ്പത്തിയില്‍ തുടങ്ങി വിവരിക്കപ്പെടുന്ന ‘വചനം’, ത്രിത്വത്തിലെ രണ്ടാമത്തെ ആളായ പുത്രനായ ഈശോ തന്നെയാണ്. മനുഷ്യാവതാരത്തെയാണ് ‘മാംസമായി’ എന്നു പറഞ്ഞിരിക്കുന്നത്.

വചനം മാംസമായി മനുഷ്യരുടെ ഇടയില്‍ വസിച്ചെങ്കില്‍ ഇന്ന് നമ്മളില്‍ സംഭവിക്കേണ്ടത് ഇതിന്റെ വിപരീതമാണ്. ” നമ്മുടെ മാംസം വചനം ധരിക്കണം’ നമ്മുടെ മനുഷ്യപ്രകൃതിയും മാനുഷികഭാവങ്ങളും ദൈവപ്രകൃതിയോടും ദൈവിക ഭാവങ്ങളോടും സമരസപ്പെടണമെന്നര്‍ത്ഥം. ദൈവത്തിന് മനുഷ്യത്വം വന്നതുപോലെ, മനുഷ്യരായ നമുക്ക് ദൈവത്വവും വരണമെന്നുതന്നെ. അതിനുള്ള ഏകമാര്‍ഗ്ഗം ഈശോയില്‍ വിളങ്ങിയിരുന്ന എളിമ, സ്‌നേഹം, കരുണ, ക്ഷമ, ദൈവാശ്രയബോധം…. ഇത്യാദി നന്മകളെല്ലാം നമ്മളിലും ഉണ്ടാവുക എന്നതുമാത്രമാണ്. നമ്മുടെ ശരീരം വചനത്തെ (ഈശോയെ) വരിക്കാന്‍ ഈ വലിയ തിരുനാളും ഇതിന്റെ ആഘോഷങ്ങളും നാമെല്ലാവരെയും സഹായിക്കട്ടെ!

ലോകത്തിനു മുഴുവന്‍ രക്ഷകനായി പിറന്ന ഉണ്ണീശോ നല്‍കുന്ന ശാന്തിയും സന്തോഷവും എന്നും നമ്മുടെ ഹൃദയങ്ങളെയും കുടുംബങ്ങളെയും ഭരിക്കട്ടെ. നമ്മുടെ മാംസങ്ങള്‍ വചനത്തെ വരിച്ച് പുത്തന്‍ മനുഷ്യരായി പുത്തനാണ്ടിലേയ്ക്ക് പ്രവേശിക്കാം.

അനുഗ്രഹവും നന്മയും നിറഞ്ഞ ക്രിസ്തുമസ് ദിനവും ശാന്തിയും സമാധാനവും നിറഞ്ഞ ഒരാഴ്ചയും ആശംസിക്കുന്നു. സ്‌നേഹപൂര്‍വ്വം ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട്

ഞായറാഴ്ചയുടെ സങ്കീര്‍ത്തനം ഇത് വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

Fr Biju Kunnackattuഎല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,638

More Latest News

മെഡിറ്ററേനിയൻ കടലിൽ വൻ അപകടം; അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേര്‍ മരിച്ചു

അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്

മാവോയിസ്റ്റ് നേതാവ് ഷൈനയെ കൊടുംക്രിമിനലായി ചിത്രീകരിച്ചു; ‘അങ്കമാലി ഡയറീസി’നെതിരേ ഷൈനയുടെ മകള്‍

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ 'ഇവരെ സൂക്ഷിക്കുക' ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.

അമ്മ പ്രേമത്തിനു തടസ്സം നില്‍ക്കുന്നു; അമ്മയെ ജയിലില്‍ അടക്കണം എന്ന് മകന്റെ പരാതി

അമ്മയ്‌ക്കെതിരെ പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതി നല്‍കി.

വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ ദാ ഇങ്ങനെ ഇരിക്കും; ഒഴിവായത് വന്‍ അപകടം; ഇടിച്ചത് അഹമ്മദാബാദ് –

എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ പക്ഷിയിടിച്ചു.തലനാഴിഴയ്ക്ക് ഒഴിവായത് വന്‍ അപകടം .ഇതേതുടര്‍ന്നു ലണ്ടനിലേക്കുള്ള യാത്ര എയര്‍ ഇന്ത്യ റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 50 ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്‍മാര്‍ ചോദിക്കുന്നു ഷാനുമോന്‍ ശശിധരനെയും ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ

ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

കോഹിലിക്കെതിരെ തിരിഞ്ഞു വീണ്ടും ഓസ്‌ട്രേലിയന്‍ ദിനപത്രം; കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട്

കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡിആര്‍എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിച്ചല്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ കോഹ്ലി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരപെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതോടെ ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റും ഇരുടീമുകള്‍ തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരയില്‍ 1-1ന് സമനിലയിലായ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും അവസാന മത്സരം ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്.

ആ യാത്രയിൽ.. വിസ്മയക്കാഴ്ചകളുടെ - മോയാർ ലേഖകന്റെ യാത്ര അനുഭവം.....!

മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന് നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേയ്ക്ക്, വഴിയുടെ തുടക്കത്തിൽ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്, ഈ ഭാഗത്ത് നാല് റിസോർട്ടുകൾ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ ഒരു കാട്ടരുവിയും, മയിലുകളും, മാൻകൂട്ടങ്ങളേയും, ആന പിണ്ഡങ്ങളും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ച് മസനഗുഡിയിലെത്തി

ലോക റെക്കോര്‍ഡ് ജേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി.

സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളില്‍ നിന്നും ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക റെക്കോര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഓള്‍ ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഗിന്നസ് & യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ലിംകാ റെക്കോര്‍ഡ് ജേതാവ് വിവേക് രാജ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ലേഖ രാധാകൃഷ്ണന്‍, യു.ആര്‍.എഫ് ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹാരിസ് താഹ, എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയത്.

യുകെ മലയാളിയുടെ സഹോദരി നിര്യാതയായി

വർഗീസ് മാത്യുവിന്റെ ഭാര്യയും പത്തനാപുരം പിടവൂർ തോട്ടത്തിൽ പരേതരായ വര്ഗീസ് പണിക്കറുടേയും മറിയാമ്മയുടേയും മകളായ പ്രിയ...

അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം; ഇന്ത്യന്‍ ടെക്കി യുവതിയും ഏഴുവയസുള്ള മകനും

കോഗ്നിസെന്റ് ജീവനക്കാരിയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ശശികല. ഇവരുടെ ഭര്‍ത്താവ് ഹനുമന്ത റാവു ആണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ ഹനുമന്ത റാവുവും ഭാര്യയും ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ്. സോഫ്റ്റ് വെയര്‍ പ്രൊഫഷണുകളാണ് ഇരുവരും. വീട്ടില്‍ നിന്നാണ് ശശികല ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വംശീയ ആക്രമണം എന്ന് തന്നെ സംശയം

വിജയ് മല്യ കുടുങ്ങുമോ ? ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്; അറസ്റ്റ് വാറണ്ട്

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.

ആ ദുരന്തം തകർത്തത്, 25 വർഷത്തെ ഇവരുടെ ദാമ്പത്യജീവിതം; ലണ്ടൻ ഭീകരാക്രമണത്തെ തുടർന്ന്

25 വർഷം മുൻപായിരുന്നു അവരുടെ വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിവാഹ വാർഷികം കാര്യമായി...

സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്യത്തിനായുള്ള രണ്ടാം ഹിതപരിശോധന സംബന്ധിച്ച വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു

ലണ്ടന്‍: സ്വാതന്ത്ര്യത്തിനായുള്ള പുതിയ ഹിതപരിശോധന സംബന്ധിച്ചുള്ള ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 28ന് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് വോട്ടെടുപ്പ്. രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണം നടന്നത്. ഇതോടെയാണ് വോട്ടിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ നിര്‍ണ്ണയിക്കാനുള്ള രീതി ഒരു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും

കാലിഫോര്‍ണിയ: ക്യാന്‍സര്‍ നിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാകുന്ന ലോകത്തെ ആദ്യ രീതി ഒരു വര്‍ഷത്തിനകെ പ്രാവര്‍ത്തികമാകും. ഇതിന്റെ പ്രോട്ടോടൈപ്പ് പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ജാസ്മിന്‍ സോയും സംഘവുമാണ ഈ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. രക്തസാംപിളുകളിലെ ട്യൂമര്‍ ഡിഎന്‍എകള്‍ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഇവര്‍ വികസിപ്പിച്ചു. ഈ ഡിഎന്‍എകള്‍ ശരീരത്തില്‍ ഏതു ഭാഗത്തു നിന്നാണ് ഉദ്ഭവിക്കുന്നതെന്നും വ്യക്തമായി പറഞ്ഞുതരാന്‍ പ്രോഗ്രാമിന് സാധിക്കും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.