എല്ലാമായിരുന്നത് ഒന്നുമല്ലാതാകുമ്പോള്‍... ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

എല്ലാമായിരുന്നത് ഒന്നുമല്ലാതാകുമ്പോള്‍… ഞായറാഴ്ചയുടെ സങ്കീര്‍ത്തനം

ഫാ. ബിജു കുന്നയ്ക്കാട്ട്

പോയവാരം ഏറ്റവും ശ്രദ്ധനേടിയത് രണ്ടു സംഭവങ്ങളാണ്. അമേരിക്കയുടെ പുതിയ പ്രസിഡന്റും ഇന്ത്യയുടെ കറന്‍സിയും. അമേരിക്കയ്ക്ക് ആദ്യമായി ഒരു വനിതാ പ്രസിഡന്റിന്റെ സാധ്യത തള്ളിക്കളഞ്ഞ് ഡൊണാള്‍ഡ് ട്രംപ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ ജനതയില്‍ ഒരു നല്ല പങ്ക് ആളുകളുടെ പ്രതീക്ഷ പൂവണിഞ്ഞപ്പോള്‍ ഇന്ത്യയില്‍ ആരും തന്നെ പ്രതീക്ഷിക്കാതിരുന്ന ഒരു ‘സര്‍ജിക്കല്‍ സ്‌ട്രൈക്കാ’ണ്, കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി 1000, 500 നോട്ടുകള്‍ പിന്‍വലിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്.

3

ഒത്തിരിയേറെപ്പേരെ ഞെട്ടിക്കുകയും വെട്ടിലാക്കുകയും ചെയ്ത ഒരു തീരുമാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കഴിഞ്ഞ ബുധനാഴ്ച നടത്തിയത്. പണം പൂഴ്ത്തി വച്ചിരുന്ന പലരും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുന്നു. ബാങ്കില്‍ പോയി പണം മാറിയെടുക്കുന്നവരും വലിയ അളവില്‍ പണം ചാക്കിലാക്കി പൊതുസ്ഥലത്ത് ഉപേക്ഷിച്ചവരും കത്തിച്ചുകളഞ്ഞവരും കടല പൊതിഞ്ഞവരും ഒക്കെ ഇക്കൂട്ടത്തിലുണ്ട്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാരിന്റെ നടപടി മികച്ച നീക്കമാണെന്ന് വളരെയേറെപ്പേര്‍ വിശ്വസിക്കുമ്പോഴും ഉദ്ദേശ്യലക്ഷ്യം നേടാന്‍ ഇത് ഉപകാരപ്പെടുമോ എന്നു സംശയിക്കുന്നവരുമുണ്ട്. എങ്കിലും ഈ അടിയന്തര നടപടി മറ്റു ചില കാര്യങ്ങള്‍ കൂടി നമ്മെ ഓര്‍പ്പിക്കുന്നുണ്ട്.

ഇതുവരെ ഏറ്റവും വിലയുണ്ടായിരുന്നത് ഒറ്റ ദിവസം കൊണ്ട് ഒന്നുമല്ലാതായിരിക്കുന്നു. ‘പണമില്ലാത്തവന്‍ പിണം’ എന്ന് ഇതുവരെ പറഞ്ഞിരുന്നെങ്കില്‍ ഇന്ന് ഈ “പണം തന്നെ പിണമായിരിക്കുന്നു”. ആ നോട്ടിന്റെ/കറന്‍സിയുടെ വില അതിന്റെ തന്നെ വിലയായിരുന്നില്ല, രാജ്യം  നല്‍കിയ ഒരു വിലയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടാണ് പെട്ടന്ന്  ഒരു ദിവസം ആ വില തിരിച്ചെടുത്തപ്പോള്‍ ആ നിമിഷം മുതല്‍ അത് വെറും ഒരു കടലാസുമാത്രമായത്. ഒരു നോട്ടിന്റെ നിറവും അതിലെ അക്കങ്ങളും അതിനൊരു നിശ്ചിതമൂല്യം നല്‍കിയിരുന്നെങ്കിലും ആ കറന്‍സി ആ നിശ്ചിത മൂല്യത്തെ പ്രതിനിധാനം ചെയ്യുകയായിരുന്നത്രേ ചെയ്തിരുന്നത്. ചുരുക്കത്തില്‍ നേരിട്ടു കാണാനാകാത്ത ഒരു മൂല്യത്തിന്റെ അടയാളമായിരുന്നു ഈ കറന്‍സികള്‍. അതുകൊണ്ടാണ് ഇനി മുതല്‍ ഈ കറന്‍സികള്‍ക്ക് ആ മൂല്യമില്ല എന്നുപറഞ്ഞപ്പോള്‍ അവ വെറും കടലാസു കഷണത്തിനു തുല്യമായി മാറിയത്.

4

മനുഷ്യ ജീവിതത്തിന്റെ കാര്യവും ഇങ്ങനെ തന്നെയല്ലേ? കണ്ണുകൊണ്ടു കാണാനാവാത്ത ചില ആന്തരിക മൂല്യങ്ങളുടെ ഗുണങ്ങളുടെ പുറമേയുള്ള പ്രകാശനങ്ങളാണ് മനുഷ്യനും അവന്റെ ചെയ്തികളും. ആത്മീയത, വിശ്വാസം, ധൈര്യം, ബുദ്ധി, അറിവ്, ആത്മവിശ്വാസം, ഇച്ഛാശക്തി എന്നിങ്ങനെ സ്പര്‍ശിക്കാനോ നേരിട്ടുകാണാനോ പറ്റാത്ത അനേകം ഗുണങ്ങളുടെ (നല്ലതും ചീത്തയും) പ്രകടനമാണ് മനുഷ്യജീവിതം. ഇതില്‍ നല്ല ഗുണങ്ങള്‍, മൂല്യങ്ങള്‍ ധാരാളമായി ജീവിതത്തിലുണ്ടാവുകയെന്നതാണ് പ്രധാനം. കള്ളപ്പണത്തിന്റെ പിന്നിലെ മൂല്യം നല്ലതല്ലാത്താതുപോലെ ദോഷഗുണങ്ങള്‍ ഉള്ളില്‍ സൂക്ഷിക്കുന്നവര്‍(വെറുപ്പ്, അസൂയ, വിദ്വേഷം, വൈരാഗ്യം, മദ്യാസക്തി) അവനവനു തന്നെയും സമൂഹത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു.

ഈ നല്ല ഗുണങ്ങൡ ഏറ്റവും പ്രധാനം നല്ല ആത്മീയത തന്നെ. നല്ല ആത്മീയതയില്‍ ദൈവസ്‌നേഹവും മനുഷ്യസ്‌നേഹവും ഒരുപോലുണ്ടാവും. കള്ളത്തരത്തിലൂടെ കള്ളപ്പണത്തിലൂടെ അതിസമ്പന്നരാകാന്‍ ശ്രമിച്ചവരൊക്കെ ഇളിഭ്യരായിരിക്കുന്നു. നല്ല മാര്‍ഗ്ഗത്തിലൂടെ നേടുന്ന ധനത്തിനേ ദൈവത്തിന്റെ മുമ്പില്‍ അംഗീകാരമുള്ളൂ. നല്ല ജീവിതം നഷ്ടപ്പെടുത്തി നേടുന്ന നേട്ടങ്ങളൊന്നും ആത്മസുഖം തരില്ല. ബൈബിള്‍ ചോദിക്കുന്നു: ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ എന്തുപ്രയോജനം? സ്വന്തം ആത്മാവിനു പകരമായി നീ എന്തു കൊടുക്കും? (മത്താ:16:26)

ഇന്ത്യ ഉപയോഗിച്ചുകൊണ്ടിരുന്ന ഏറ്റവും വലിയ കറന്‍സികള്‍ തിരിച്ചെടുക്കാന്‍ പോകുന്നു എന്ന തീരുമാനം ജനങ്ങളിലേക്കെത്തിയത് വളരെ പെട്ടെന്നായിരുന്നു. എന്തോ വളരെ പ്രധാനമായതൊന്ന് ജനങ്ങളോടു പറയാനുണ്ടെന്ന് 4 മണിക്കൂര്‍ മുമ്പ് മാത്രമാണ് പ്രധാനമന്ത്രി രാജ്യത്തോടു പറഞ്ഞത്. 4 മണിക്കൂറുകള്‍ക്കുശേഷം ആരും പ്രതീക്ഷിക്കാതിരുന്ന ആ വാര്‍ത്ത അദ്ദേഹം ജനത്തെ അറിയിച്ചു. ജനങ്ങള്‍ അറിഞ്ഞത് അപ്പോള്‍ മാത്രമാണെങ്കിലും അതീവരഹസ്യമായി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വേണ്ടപ്പെട്ടവര്‍ മാത്രമറിഞ്ഞ് അതിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുകയായിരുന്നേ്രത!

നമ്മുടെ ജീവിതത്തില്‍ പല കാര്യങ്ങളും നടക്കുന്നത് ഇങ്ങനെ തന്നെയാണ്, മരണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച് ഒരപകടത്തിന്റെയോ മറ്റേതെങ്കിലും ദുരന്തത്തിന്റെയോ രൂപത്തില്‍ അതുപെട്ടന്നു കടന്നുവരാം. 4 മണിക്കൂറിന്റെ മുന്നറിവൊന്നും അതിനുണ്ടായെന്നു വരില്ല. നമുക്കത് പെട്ടെന്നാണെങ്കിലും ദൈവം അതേക്കുറിച്ച് മുന്നേ തന്നെ തീരുമാനിച്ചിരിക്കുന്നു. ക്ഷണിക്കപ്പെടാതെ കടന്നുവരാന്‍ സാധ്യതയുള്ള ആ അതിഥിയെ ഓര്‍ത്തുകൊണ്ട് ജീവിക്കുക എന്നതു മാത്രമേ ചെയ്യാനുള്ളൂ. അല്ലെങ്കില്‍ ഒരു നിമിഷം കൊണ്ട് ആത്മാവ് നഷ്ടമായി, പിന്‍വലിക്കപ്പെട്ട കറന്‍സികള്‍ക്കെന്നപോലെ നമുക്കും ഒരു വിലയുമില്ലാതാകും.

വലിയവരുടെ ഈ വീഴ്ച ചെറിയവരുടെ മൂല്യം വര്‍ധിപ്പിക്കുക കൂടിയാണ്. ഇപ്പോള്‍ വലിയവരെ ആര്‍ക്കും വേണ്ടത്രേ, ചെറിയവരെ മതി. ഇന്ന് അവര്‍ക്കും അംഗീകാരം കിട്ടിയിരിക്കുന്നു, ആരെയും വില കുറച്ച് കാണരുതെന്ന് ഒരു ഓര്‍മ്മപ്പെടുത്തലു കൂടിയാണിത്. വീഴ്ചയ്ക്ക് സാധ്യതയും വീഴ്ചയില്‍ ആഘാതത്തിനും സാധ്യതയും കൂടുതല്‍ വലിയവര്‍ക്കത്രേ!

സമൂഹത്തില്‍ ഉന്നതരും വലിയവരും വീഴുമ്പോള്‍ അവ ‘വന്‍വീഴ്ച’കള്‍ ആയി സമൂഹം എണ്ണുന്നു. വീഴുന്നവര്‍ക്കും കാണുന്നവര്‍ക്കും വീഴ്ച സുഖമുള്ള കാര്യമല്ല. സാമ്പത്തിക വീഴ്ച മാത്രമല്ല, ആത്മീയ വീഴ്ചയും ധാര്‍മ്മിക വീഴ്ചയും വലിയ ദുരന്തങ്ങളത്രേ! തട്ടി വീഴ്ത്തിയും തള്ളി വീഴ്ത്തിയും ചെറിയവരെ മറന്നു കുതിക്കുന്നവര്‍ക്ക് ഒരു താക്കീതാണ് ഈ വീഴ്ചകള്‍. ബൈബിളില്‍ വി. പൗലോസ് ഓര്‍മ്മിപ്പിക്കുന്നു; ”ആകയാല്‍ നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതെ സൂക്ഷിച്ചു കൊള്ളട്ടെ”. (1 കോറി 10:12)

ആരും വീഴാന്‍ ഇടയാവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ, നന്മ നിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു. സ്‌നേഹപൂര്‍വ്വം ഫാ. ബിജു കുന്നയ്ക്കാട്ട് ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 20

—————————————————————————————

Fr Biju Kunnackattuഎല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിന്‍ ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,585

More Latest News

സ്വിമ്മിങ് പൂളിൽ വീണ് മലയാളി സഹോദരങ്ങൾ മരിച്ചു 

രണ്ട് മലയാളി കുരുന്നുകൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ സ്വിമ്മിങ് പൂളിൽ വീണ് മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നവാസിന്റെ മക്കളായ ഷമാസ് (7), ഷൗഫാൻ (6 ), ഗുജറാത്ത്‌ സ്വദേശിയുടെ മകൻ ഹാർട്ട് (6 )എന്നിവരാണ് മരിച്ചത്. ഇന്ന് പ്രാദേശിക സമയം അഞ്ച് മണിയോടുകൂടിയാണ് പ്രവാസി മലയാളികളെ നടുക്കിയ മരണം ഉണ്ടായത്. കുറച്ചുകാലമായി ഉപയോഗിക്കാതെ കിടന്ന സ്വിമ്മിങ് പൂളിൽ

അഭിഭാഷക ജോലി മടുത്തു; പകരം ഈ യുവതി കണ്ടെത്തിയ ജോലി കേള്‍ക്കണോ ?

ചെയ്തുകൊണ്ടിരിക്കുന്ന ജാലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടിപ്പോകുന്നത് മനുഷ്യര്‍ക്കിടയില്‍ സാധാരണമാണ്. ബ്രസീലുകാരി ക്ലൗഡിയ ഡി മാര്‍ചി എന്ന യുവതി അഭിഭാഷക ജോലി ഉപേക്ഷിച്ച് പകരം കണ്ടെത്തിയ ജോലി ഏവരെയും മൂക്കത്ത് വിരല്‍ വയ്പ്പിക്കും. ഭരണഘടനാ നിയമങ്ങളില്‍ പ്രാവീണ്യമുള്ള ക്ലൗഡിയ ഇപ്പോള്‍ ചെയ്യുന്ന ജോലി അഭിസാരികയുടെ ജോലിയാണ്.

സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ എനിക്കു ഒരുപാട് അശ്ലീല സന്ദേശങ്ങളും വീഡിയോകളും കിട്ടുന്നു;സെക്‌സി ദുര്‍ഗ്ഗയില്‍

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ്ഗ റിലീസിനു മമ്പേ വിവാദത്തില്‍ പെട്ട ചിത്രമായിരുന്നു. ബോപാല്‍ സ്വദേശി രാജശ്രീ ദേശ്പാണ്ഡെയാണു ചിത്രത്തിന്റെ കേന്ദ്ര കഥാപത്രമായ ദുര്‍ഗ്ഗയെ അവതരിപ്പിക്കുന്നത്. ആ സിനിമ ചെയ്തതു മുതല്‍ താന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണു രാജശ്രീ പറയുന്നത്.

വലതു കൈയ്യില്ലാതെ ജനിച്ച കുഞ്ഞിനെ സ്വീകരിക്കാന്‍ മടിച്ച് പിതാവ് ; ഒടുവില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍

വലതു കൈയ്യില്ലാതെ ജനിച്ച നവജാത ശിശുവിനെ സ്വീകരിക്കാന്‍ കുട്ടിയുടെ പിതാവ് വിസമ്മതിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചത് എസ്‌ഐയുടെ ഇടപെടല്‍.

കേരളത്തിൽ നിന്നും വീണ്ടും ഒരു രാഷ്ട്രപതിയോ ? മോദിയുടെ മനസില്‍ മെട്രോമാനും; നിയമസഭാ

ലോക്സഭാ, രാജ്യസഭാ അംഗങ്ങളും സംസ്ഥാനങ്ങളിലെ എം.എല്‍.എമാരും വോട്ട്ചെയ്താണു രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഇതുപ്രകാരം 4,120 എം.എല്‍.എമാരും 776 എം.പിമാരും ഉള്‍പ്പെടെ 4,896പേരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളജിലുണ്ടാവുക. ജനസംഖ്യാനുപാതികമായി പരിഗണിച്ചു പത്തുലക്ഷത്തോളം ഇലക്ടറല്‍ വോട്ടുകളാണ് ആകെയുള്ളത്. ഒരു എം.പിയുടെ വോട്ടിന് 708 വോട്ടുകളുടെ മൂല്യമുണ്ടാവും. എം.എല്‍.എമാരുടെ വോട്ടുകള്‍ക്ക് അവരുടെ സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമാവും മൂല്യം. വിജയിക്കാന്‍ 5,49,001 വോട്ടുകളാണ് ലഭിക്കേണ്ടത്. 338 എം.പിമാരുടെയും 1126 എം.എല്‍.എമാരുടെയും ശക്തിയാണ് ഇപ്പോള്‍ ബി.ജെ.പിക്കുള്ളത്.

പിസി ജോർജ് എംഎൽഎ ക്യാന്റീന്‍ ജീവനക്കാരന്റെ മുഖത്തടിച്ചു; പരാതിയുമായി ജീവനക്കാരൻ നിയമസഭ സെക്രട്ടേറിയറ്റിൽ

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരന്‍റെ മുഖത്തടിച്ചു. എംഎല്‍എ ഹോസ്റ്റലിലെ ക്യാന്റീന്‍ ജീവനക്കാരനാണ് രംഗത്തെത്തിയത്. ഹോസ്റ്റലിലെ ക്യാന്റീനില്‍ എത്തിയ പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് ഊണ് നല്‍കാന്‍ വൈകിയതിന് തന്നെ മര്‍ദിച്ചെന്നാണ് കഫേ കുടുംബശ്രീ ജീവനക്കാരനായ മനു നല്‍കിയ പരാതി.

വീണ്ടും വിവാദത്തിന് തിരികൊളുത്തി പല്ലിശ്ശേരിയുടെ ലേഖനം; നടിയെ ആക്രമിച്ചത് സൂപ്പര്‍സ്റ്റാര്‍ തന്നെ, കാരണവും സൂപ്പർതാരത്തിന്റെ

ഇങ്ങനെ പലപ്പോഴും നടനും നടന്റെ ആളുകളും ഇരയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എല്ലാം എഴുതി തരാന്‍ തയ്യാറാണെന്നും അത് നടന്റെ മുന്‍ഭാര്യയുടെ പേരിലേ എഴുതി നല്‍കൂവെന്നും ഇര വെളിപ്പെടുത്തി. അന്നുമുതല്‍ വൈരാഗ്യ ബുദ്ധിയോടെ എല്ലാ രേഖകളും എങ്ങനെയെങ്കിലും പിടിച്ചു വാങ്ങണമെന്ന ചിന്തയിലായിരുന്നു. ഇരയെ കുടുക്കാനും രേഖകള്‍ സ്വന്തം പേരിലോ രണ്ടാം ഭാര്യയുടെ പേരിലോ മാറ്റാനും ശ്രമം തുടര്‍ന്നു. അതിന് ക്വട്ടേഷന്‍ നല്‍കിയത് പള്‍സര്‍ സുനിക്കായിരുന്നു. ഇരയുടെ വിവാഹം മുടങ്ങുന്ന തരത്തിലും പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നതായാണ് അറിയുന്നത്. അവസരം കിട്ടിയപ്പോള്‍ പള്‍സര്‍ സുനി അത് ശരിക്കും മുതലാക്കി.

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ; ത്രികാലങ്ങളിൽ തടാകത്തിൽ

സിനിമാ ചിത്രീകരണത്തിനിടെ തടാകത്തിൽ വീണു മരിച്ച നടൻമാരുടെ പ്രേതസാന്നിധ്യം ഇപ്പോഴും ആ തടാകക്കരയിലുണ്ടെന്നു പ്രദേശവാസികൾ. നടൻമാരുടെ പ്രേതത്തെ കണ്ടെന്നു നാട്ടുകാർ അവകാശപ്പെട്ടു. മരിച്ച അനിൽ, ഉദയ് എന്നീ നടൻമാരുടെ പ്രേതങ്ങൾ ഇപ്പോഴും ആ തടാകക്കരയിൽ അലഞ്ഞു നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ അവകാശപ്പെടുന്നത്.

തമിഴ്നാട്ടിൽ ഫിഷിങ് ബോട്ടിൽ കടൽ കാണാൻ പോയ ഒന്‍പത് സഞ്ചാരികൾ മുങ്ങി

തമിഴ്നാട്ടിലെ തിരിച്ചെന്തുരില്‍ കടലില്‍ വള്ളം മുങ്ങി ഒന്‍പത് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളുടെ വള്ളത്തില്‍ കടല്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളാണ് മരിച്ചത്. സംഘത്തില്‍ 20 പേരാണ് ഉണ്ടായിരുന്നു. രണ്ട് കുട്ടികളടക്കം ഏഴ് പേരെ രക്ഷപെടുത്തി. നാല് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

യുഎഇയിൽ കനത്ത മഴ; മലയാളികളുടെ മഴകാഴ്ചകൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ

രാജ്യത്ത് ഇന്ന് പ്രഭാതം മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. പെയ്യാൻ മടിച്ചു നിന്ന മഴ ഉച്ചയോടെ എമിറേറ്റുകളിൽ പലഭാഗങ്ങളിലും തിമർത്തു പെയ്തു. ചാറ്റൽ മഴയായി ചിലയിടത്ത് പെയ്തപ്പോൾ മറ്റിടങ്ങളിൽ മഴ ശക്തിയാർജിച്ചു. കാറ്റും ഇടിയും അകമ്പടിയായാണ് ചിലയിടങ്ങളിൽ മഴപെയ്തത്. കുട്ടികളടക്കമുള്ള കുടുംബം മഴ ആസ്വദിക്കൻ പുറത്തിറങ്ങി. ഫുജൈറയിൽ മലമുകളിൽ നിന്നു വെള്ളം താഴേക്ക് ഒഴുകിയിറങ്ങുന്ന കാഴ്‌ച കാണാൻ ആളുകൾ തടിച്ചുകൂടി. മഴവിടാത്ത മൂടിക്കെട്ടിയ അന്തരീക്ഷം എമിറേറ്റുകളെ തണുപ്പിലേക്ക് താഴ്ത്തി. ഇന്നലെയും മിക്കയിടത്തും മഴ പെയ്തിരുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസമെന്ന് പരാതി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടായിസമെന്ന് പരാതി. തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും ക്യാംപസില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. കഴിഞ്ഞ 21നായിരുന്നു സംഭവം നടന്നത്. ഭയം മൂലമാണ് പുറത്തു പറയാതിരുന്നതെന്ന് പരാതിയുമായെത്തിയ ഇവര്‍ പറഞ്ഞു.

ടൂറിസ്റ്റുകള്‍ മദ്യം നല്‍കുന്നു; ബഹാമാസിലെ നീന്തുന്ന പന്നികള്‍ ചത്തൊടുങ്ങുന്നു

ബഹാമാസ്: ബഹാമാസിലെ പ്രശസ്തമായ നീന്തുന്ന പന്നികള്‍ വ്യപകമായി ചാകുന്നതായി റിപ്പോര്‍ട്ട്. വിനോദസഞ്ചാരികള്‍ ഇവയ്ക്ക് ബിയറും റമ്മും നല്‍കുന്നതാണ് കാരണം. രാജ്യത്തെ എക്‌സുമ കേയയ്‌സ് എന്ന പ്രദേശത്ത് ഏഴ് പന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതോടെ ഈ പന്നികള്‍ക്ക് ആഹാരമുള്‍പ്പെടെ നല്‍കുന്നതില്‍ നിന്ന് സഞ്ചാരികളെ വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും വിവരമുണ്ട്.

നാട്കടത്തല്‍ പാര്‍ലമെന്റിലും ചര്‍ച്ചയായി; ശ്രീലങ്കന്‍ വിദ്യാര്‍ത്ഥിനിയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റി

ലണ്ടന്‍: എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശ്രീലങ്കന്‍ വംശജയെ തിരിച്ചയക്കാനുള്ള തീരുമാനം അവസാന നിമിഷം ഹോം ഓഫീസ് മാറ്റി. ചൊവ്വാഴ്ച രാവിലെ വിമാനത്തില്‍ കയറാനിരിക്കെയാണ് തീരുമാനം മാറ്റിയതായുള്ള വിവരം ലഭിച്ചത്. ബാംഗോര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ശിരോമിണി സഗ്ദുണരാജയെയാണ് പഠനം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ നാട് കടത്താന്‍ ഹോം ഓഫീസ് തീരുമാനിച്ചത്.

അടുത്ത വര്‍ഷം രണ്ട് സഞ്ചാരികളെ ചന്ദ്രനിലെത്തിക്കുമെന്ന് സ്‌പേസ് എക്‌സ്

ലണ്ടന്‍: രണ്ട് സഞ്ചാരികളെ അടുത്ത വര്‍ഷം ചന്ദ്രനിലെത്തിക്കുമെന്ന സ്‌പേസ് എക്‌സ്. ചൊവ്വയിലേക്ക് സഞ്ചാരികളെ എത്തിക്കാനായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എലോണ്‍ മസ്‌കിന്റെ കമ്പനിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ ബഹിരാകാശ ടൂറിസം രംഗത്ത് സ്വകാര്യ മേഖലയിലെ ആദ്യ കാല്‍വെയ്പ് എന്ന് വിശേഷിപ്പിക്കാവുന്ന നേട്ടമായിരിക്കും. അര നൂറ്റാണ്ട് മുമ്പ് നടന്ന അപ്പോളോ ദൗത്യമാണ് ചന്ദ്രനിലേക്കുള്ള അവസാന പര്യവേക്ഷണ യാത്ര. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് വിക്ഷേപിച്ച് കമ്പനി ചരിത്രം സൃഷ്ടിച്ചിരുന്നു.

സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് നിര്യാതയായി 

എയ്ൽസ്ബറി: സേവനം യുകെയുടെ എയ്ൽസ്ബറി കുടുംബ യൂണിറ്റ് അംഗമായ അനീഷ്‌ ശശിയുടെ മാതാവ് കെ.കെ. വിജയകുമാരി (60) നിര്യാതയായി. കോട്ടയം പള്ളം ചിറക്കര വീട്ടിൽ പി.വി. ശശിയാണ് ഭർത്താവ്. അനീഷ്‌ (എയ്ൽസ്ബറി, ലണ്ടൻ), അനിത (നാഗമ്പടം, കോട്ടയം) എന്നിവരാണ് മക്കൾ. സംസ്കാരം ബുധനാഴ്ച(1/3 /17) വീട്ടുവളപ്പിൽ വച്ച് നടക്കും. പരേതയുടെ നിര്യാണത്തിൽ സേവനം യുകെയുടെ ആദരാഞ്ജലികൾ.

മക്കളെ കാണാനെത്തിയ പെരുമ്പാവൂര്‍ സ്വദേശിയായ പിതാവ് ഗ്ലോസ്‌റ്റെര്‍ഷെയറില്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു

ട്വീക്‌സ് ബറി : ഗ്ലോസ്‌റ്റര്‍ഷെയറിലെ ട്വീക്‌സ് ബറിയില്‍ നാട്ടില്‍ നിന്ന് മക്കളെ കാണാനെത്തിയ പിതാവ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. മരണമടഞ്ഞത് പെരുമ്പാവൂര്‍ ഓടക്കാലി ഉദയകവല സ്വദേശി മേയ്ക്കമാലില്‍ എം റ്റി ജോര്‍ജ്ജ്(64) ആണ്. ഹൃദയസ്തംഭനം ഉണ്ടായി ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോര്‍ജ്ജിന്റെ നില വഷളാവുകയും ഇന്നലെ വൈകുന്നേരത്തോടെ മരണം
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.