കാര്യം നിസ്സാരം, പ്രശ്‌നം ഗുരുതരം; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം-22

കാര്യം നിസ്സാരം, പ്രശ്‌നം ഗുരുതരം; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം-22

ഫാ.ബിജു കുന്നയ്ക്കാട്ട്

ചില ആളുകള്‍ അവരുടെ ഉള്ളിന്റെ ഉള്ളില്‍ എത്രമാത്രം ചെറുതാണെന്ന് ചില സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ആരും ചിന്തിച്ചു പോകും. കഴിഞ്ഞയാഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രസകരമായ ഒരു സംഭവം ഇങ്ങനെ: വധു പ്രതിശ്രുത വരനെ ചേട്ടാ എന്നു വിളിച്ചില്ല, കൊല്ലത്ത് കല്യാണ വീട്ടില്‍ അടിപിടി, ഒടുവില്‍ കല്യാണം വേണ്ടെന്നു വെച്ചു. വധുവിനേക്കാള്‍ 9 വയസ് മൂത്ത വരന്‍ വധുവിനോട് പല തവണ സൂചിപ്പിച്ചത്രേ, വിളിക്കുമ്പോള്‍ തന്നെ പേരെടുത്തു വിളിക്കാതെ ഭര്‍ത്താവെന്ന സ്ഥാനവും പ്രായക്കൂടുതലും പരിഗണിച്ച് ചേട്ടാ എന്നു വിളിക്കണമെന്ന്. ഭാവി ഭര്‍ത്താവ് പറഞ്ഞതുപോലെ വിളിച്ചില്ലെന്നു മാത്രമല്ല, വരനെ ഫോണില്‍ വിളിച്ചു കിട്ടിയില്ലെങ്കില്‍ വരന്റെ വീട്ടുകാരെയെല്ലാം വിളിച്ച് വധു ശല്യപ്പെടുത്തുകയും ചെയ്യുമായിരുന്നത്രേ! ഏതായാലും തുടക്കത്തില്‍ ഇല്ലാത്ത സ്വരച്ചേര്‍ച്ച പിന്നീട് പ്രതീക്ഷിക്കാന്‍ പറ്റാത്തതിനാല്‍ വിവാഹവും വേണ്ടെന്ന് വെച്ചു.

മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു രസകരമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വീണ്ടും കേരളത്തില്‍ നിന്നുതന്നെയാണ്. വിവാഹ സദ്യക്കിടയില്‍ പപ്പടം ചോദിച്ചിട്ട് കിട്ടാതിരുന്നതില്‍ പ്രതിഷേധിച്ച് പന്തിയിലിരുന്നവര്‍ വിളമ്പുന്നയാളെ കളിയാക്കിയത്രേ! വീട്ടുകാര്‍ വിഷയം ഏറ്റു പിടിച്ചതോടെ വഴക്ക് പിന്നീട് വിരുന്നുകാരും വീട്ടുകാരും തമ്മിലായി. വിഷയം ഈ വിവരമൊന്നും അറിയാതെ വിവാഹജീവിതത്തിന്റെ ആദ്യ നിമിഷങ്ങള്‍ രുചികരമായ ഭക്ഷണം കഴിച്ച് ആസ്വദിച്ചുകൊണ്ടിരുന്ന വധൂവരന്‍മാരുടെ ചെവിയിലുമെത്തി. തുടര്‍ന്ന് നടന്നത് നിങ്ങള്‍ ഉദ്ദേശിച്ചതു തന്നെ. പപ്പടം പോലെ വധുവും വരനും തമ്മിലും പൊട്ടിത്തെറിച്ചു. ആ വിവാഹവും അവിടെവെച്ച് തീര്‍ന്നു.

ആളുകള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും മാത്രമല്ല രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടായ ഒരു ഭീകരയുദ്ധത്തിന്റെ കാരണവും വളരെ ചെറിയ ഒന്നായിരുന്നു; ഒരു നായ! 1925ല്‍ ഗ്രീസും ബള്‍ഗേറിയയും തമ്മില്‍ രൂക്ഷമായ യുദ്ധത്തിലേക്ക് നയിച്ചത് ഒരു ഗ്രീക്ക് പട്ടാളക്കാരന്റെ നായ. ബള്‍ഗേറിയയുടെ അതിര്‍ത്തി മുറിച്ചു കടന്ന നായയെ പിടിക്കാന്‍ പുറകേ ചെന്ന ഗ്രീക്ക് പട്ടാളക്കാരന് വെടിയേറ്റതാണ് യുദ്ധത്തിന് കാരണമായത്.

വളരെ ലളിതമായി കൈകാര്യം ചെയ്ത് ഒതുക്കിത്തീര്‍ത്ത് അവസാനിപ്പിക്കേണ്ട ചില കാര്യങ്ങളെ പര്‍വതീകരിച്ച് പരസ്പരം കുറ്റം കണ്ടെത്തി വലിയ വഴക്കിലേക്ക് പോകുന്ന എത്രയെത്ര സംഭവങ്ങള്‍ നാം ദിനം പ്രതി കേള്‍ക്കുന്നു. കുട്ടികളുടെ നിസാര വഴക്കുകള്‍ മുതിര്‍ന്നവര്‍ ഏറ്റുപിടിക്കുന്നതും ചെറിയ ഒരു തുകയേക്കുറിച്ച്/ പണത്തേക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ കൊലപാതകത്തില്‍ വരെ എത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് മാധ്യമങ്ങളില്‍ പതിവാണ്. പുകവലിയുടെ ദൂഷ്യത്തേക്കുറിച്ച് പറയുന്ന പറയുന്ന പരസ്യത്തിലെ വാചകം പോലെ ”ഈ ലോകത്തിനിതെന്തു പറ്റി?”

1

ബൗദ്ധിക, സാമ്പത്തിക, ആരോഗ്യ മേഖലകളില്‍ ഏറെ വികാസം പ്രാപിച്ചെങ്കിലും മാനസിക, വൈകാരിക പക്വത നേടുന്നതില്‍ നാം മുന്‍ തലമുറയോക്കാളും ഏറെ പുറകിലാണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. നമ്മുടെ മുന്‍ തലമുറയ്ക്ക് വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ അത്ര വളര്‍ച്ച ഇല്ലായിരുന്നെങ്കിലും കൂട്ടുകുടുംബ സാഹചര്യത്തിലും മുതിര്‍ന്നവരുടെ നിയന്ത്രണത്തിലും വളരുന്നവര്‍ക്ക് പല കാര്യങ്ങളും ക്ഷമിക്കാനും മറക്കാനും അര്‍ഹിക്കാത്ത പരിഗണന ഒന്നിനും കൊടുക്കാതിരിക്കാനുമൊക്കെ കഴിഞ്ഞിരുന്നു.

ഇന്ന് അണുകുടുംംബങ്ങളില്‍ വളരുന്ന ഏതു പ്രശ്‌നത്തിനും പണ കൊണ്ട് പരിഹാരം കണ്ടെത്താമെന്ന് വിശ്വസിക്കുന്ന ഒരു കാലഘട്ടത്തില്‍ എത്ര ചെറിയ കാര്യങ്ങളാണ് ഒരാളെ പെട്ടെന്ന് അസ്വസ്ഥരാക്കുന്നത്. ചെറുപ്പം മുതല്‍ അമിത സ്വാതന്ത്ര്യത്തില്‍ വളരുന്നവര്‍ക്ക് ജീവിതത്തെ ആട്ടിഉലയ്ക്കുന്ന വലിയ പ്രശ്‌നങ്ങളിലൂടെയൊന്നും കടന്നു പോയിട്ടില്ലാത്തവര്‍ക്ക് ഒരു ചെറിയ കാര്യം തരുന്ന സമ്മര്‍ദ്ദം പോലും താങ്ങാന്‍ കഴിയാതെ വരുന്നു. ടെന്‍ഷന്‍, ഡിപ്രഷന്‍ തുടങ്ങി പല പേരുകളില്‍ അതിനെ വിളിച്ച് ഒരു സംഭവമാക്കി മാറ്റുന്നു. മാനസിക-വൈകാരിക തലങ്ങളില്‍ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ ഇന്ന് കൂടിവരുന്നു. ഈ ചെറിയ പ്രശ്‌നങ്ങളില്‍ തളര്‍ന്നു പോകുന്നവര്‍ പലപ്പോഴും പരിഹാരത്തിനായി മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നത് മദ്യത്തിലും മറ്റ് അനുബന്ധ കാര്യങ്ങളിലുമാണ്. അങ്ങനെ ഈ ചെറിയ പ്രശ്‌നങ്ങള്‍ ഒരു കുടുംബം വരെ തകരുന്ന അവസ്ഥയിലേക്ക് വരെയെത്താം.

ചെറിയ കാര്യങ്ങളെ വലുതായി കാണാനുള്ള അനാവശ്യ പ്രവണത നാം അവസാനിപ്പിക്കേണ്ടതുണ്ട്. ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതോ അഹംഭാവത്തെ (ego) സ്പര്‍ശിക്കുന്നതോ ആയ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുക്കാതിരിക്കുക. മഹത്തുക്കള്‍ പറയുന്നതു പോലെ മറ്റുള്ളവര്‍ക്ക് എന്നെ പരിഹസിക്കാനോ മുറിപ്പെടുത്താനോ കഴിയുന്നത് അതിനു ഞാന്‍ തന്നെ സമ്മതം കൊടുക്കുമ്പോള്‍ മാത്രമാണ്. ചെറിയ മനസുള്ളവര്‍ക്കാണ് എന്തെങ്കിലും കേട്ടാലുടനെ പ്രതികരിക്കാന്‍ തിടുക്കം. നമ്മെ വിമര്‍ശിച്ചു പറയുന്നവരെയും അവര്‍ക്ക് പറയാന്‍ എന്താണുള്ളതെന്ന് കേള്‍ക്കാന്‍ ചെവി കൊടുക്കുക. ചിലപ്പോള്‍ അതില്‍ നല്ല തിരുത്തലുകള്‍ കണ്ടേക്കാം. ഇല്ലെങ്കില്‍ വിട്ടുകളഞ്ഞേക്കാം. എതിര്‍ത്തു പറയുന്നു എന്നു കരുതി എല്ലാവരെയും എതിരാളികളായി കൂട്ടണമെന്നില്ല. ഇങ്ങനെ പറയാറുണ്ട്. We listen to respond, not tot understand (എന്തു മറുപടി പറയണം എന്ന ചിന്തയോടെയാണ് നാം മിക്കപ്പോഴും മറ്റുള്ളവരെ കേള്‍ക്കുന്നത്, അല്ലാതെ അവര്‍ പറയുന്നത് മനസിലാക്കാന്‍ വേണ്ടിയല്ല.).

2

നമ്മുടെ സംസാരത്തില്‍ നമുക്കാദ്യം ശ്രദ്ധിക്കാം. മറ്റുള്ളവരെ വിഷമിപ്പിക്കുന്നതോ മനസിനെ മുറിപ്പെടുത്തുന്നതോ ആയ സംസാരങ്ങളും പ്രവൃത്തികളും ഒഴിവാക്കാം.

Small minds discuss people
Average minds discuss events
Great minds discuss ideas

നമ്മുടെ കുടുംബങ്ങളിലും പൊതു സമൂഹങ്ങളിലും നല്ല കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെ. തമാശയായി പറയുന്ന ഒരു കളിവാക്ക് ചിലപ്പോള്‍ മറ്റൊരാളുടെ ഹൃദയവും ജീവിതവും തകര്‍ത്തേക്കാം. കുറച്ചുകൂടി തുറന്ന മനസോടെ മറ്റുള്ളവരെ കാണാനും കേള്‍ക്കാനും നമുക്കു സാധിക്കട്ടെ. കണ്ണടച്ചും പ്രതികരിക്കാതിരുന്നും ഒഴിവാക്കി വിടാവുന്നവയ്ക്ക് ജീവിതത്തിലും ഹൃദയത്തിലും അനാവശ്യ പ്രാധാന്യം കൊടുക്കാതിരിക്കുക. സ്വന്തം അഭിമാനം പോല തന്നെ മറ്റുള്ളവന് അവന്റെ അഭിമാനവും വിലയുള്ളതാണെന്ന് മനസിലാക്കുക. ബൈബിള്‍ പറയുന്ന സുവര്‍ണ്ണ നിയമം (Golden Law) ഈ പരസ്പര ബഹുമാനത്തിന്റെ മൊഴിമാറ്റം തന്നെ. മറ്റുള്ളവര്‍ നിങ്ങള്‍ക്കും ചെയ്തു തരണമെന്നാഗ്രിക്കുന്നതെല്ലാംം നിങ്ങള്‍ അവര്‍ക്ക് ചെയ്യുക (മത്തായി 7: 12)

നന്മ നിറഞ്ഞ ഒരാഴ്ച ആഗ്രഹിക്കുന്നു, സ്‌നേഹപൂര്‍വം ഫാ. ബിജു കുന്നയ്ക്കാട്ട്.

Fr Biju Kunnackattuഎല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിന്‍ ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഈ പംക്തിയില്‍ കൈകാര്യം ചെയ്യുന്നത് അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,638

More Latest News

മെഡിറ്ററേനിയൻ കടലിൽ വൻ അപകടം; അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേര്‍ മരിച്ചു

അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്

മാവോയിസ്റ്റ് നേതാവ് ഷൈനയെ കൊടുംക്രിമിനലായി ചിത്രീകരിച്ചു; ‘അങ്കമാലി ഡയറീസി’നെതിരേ ഷൈനയുടെ മകള്‍

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ 'ഇവരെ സൂക്ഷിക്കുക' ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.

അമ്മ പ്രേമത്തിനു തടസ്സം നില്‍ക്കുന്നു; അമ്മയെ ജയിലില്‍ അടക്കണം എന്ന് മകന്റെ പരാതി

അമ്മയ്‌ക്കെതിരെ പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതി നല്‍കി.

വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ ദാ ഇങ്ങനെ ഇരിക്കും; ഒഴിവായത് വന്‍ അപകടം; ഇടിച്ചത് അഹമ്മദാബാദ് –

എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ പക്ഷിയിടിച്ചു.തലനാഴിഴയ്ക്ക് ഒഴിവായത് വന്‍ അപകടം .ഇതേതുടര്‍ന്നു ലണ്ടനിലേക്കുള്ള യാത്ര എയര്‍ ഇന്ത്യ റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 50 ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 12കാരൻ അച്ഛനെതിരെ പോലീസ് പോസ്‌കോ ചുമത്തി;  ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ ആരോപണം!

പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരെ പോസ്‌കോ ചുമത്തി. പെണ്‍കുട്ടിയുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരന്‍ തന്നെയാണെന്ന് പിതൃത്വ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് പോസ്‌കോ ചുമത്തിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളും ബന്ധുക്കളുമാണ്. പെണ്‍കുട്ടിയുടെ ഫസ്റ്റ് കസിനാണ്

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്‍മാര്‍ ചോദിക്കുന്നു ഷാനുമോന്‍ ശശിധരനെയും ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ

ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

കോഹിലിക്കെതിരെ തിരിഞ്ഞു വീണ്ടും ഓസ്‌ട്രേലിയന്‍ ദിനപത്രം; കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട്

കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡിആര്‍എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിച്ചല്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ കോഹ്ലി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരപെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതോടെ ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റും ഇരുടീമുകള്‍ തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരയില്‍ 1-1ന് സമനിലയിലായ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും അവസാന മത്സരം ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്.

ആ യാത്രയിൽ.. വിസ്മയക്കാഴ്ചകളുടെ - മോയാർ ലേഖകന്റെ യാത്ര അനുഭവം.....!

മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന് നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേയ്ക്ക്, വഴിയുടെ തുടക്കത്തിൽ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്, ഈ ഭാഗത്ത് നാല് റിസോർട്ടുകൾ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ ഒരു കാട്ടരുവിയും, മയിലുകളും, മാൻകൂട്ടങ്ങളേയും, ആന പിണ്ഡങ്ങളും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ച് മസനഗുഡിയിലെത്തി

ലോക റെക്കോര്‍ഡ് ജേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി.

സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളില്‍ നിന്നും ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക റെക്കോര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഓള്‍ ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഗിന്നസ് & യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ലിംകാ റെക്കോര്‍ഡ് ജേതാവ് വിവേക് രാജ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ലേഖ രാധാകൃഷ്ണന്‍, യു.ആര്‍.എഫ് ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹാരിസ് താഹ, എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയത്.

അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം; ഇന്ത്യന്‍ ടെക്കി യുവതിയും ഏഴുവയസുള്ള മകനും

കോഗ്നിസെന്റ് ജീവനക്കാരിയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ശശികല. ഇവരുടെ ഭര്‍ത്താവ് ഹനുമന്ത റാവു ആണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ ഹനുമന്ത റാവുവും ഭാര്യയും ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ്. സോഫ്റ്റ് വെയര്‍ പ്രൊഫഷണുകളാണ് ഇരുവരും. വീട്ടില്‍ നിന്നാണ് ശശികല ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വംശീയ ആക്രമണം എന്ന് തന്നെ സംശയം

വിജയ് മല്യ കുടുങ്ങുമോ ? ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്; അറസ്റ്റ് വാറണ്ട്

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.

ആ ദുരന്തം തകർത്തത്, 25 വർഷത്തെ ഇവരുടെ ദാമ്പത്യജീവിതം; ലണ്ടൻ ഭീകരാക്രമണത്തെ തുടർന്ന്

25 വർഷം മുൻപായിരുന്നു അവരുടെ വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിവാഹ വാർഷികം കാര്യമായി...

സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്യത്തിനായുള്ള രണ്ടാം ഹിതപരിശോധന സംബന്ധിച്ച വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു

ലണ്ടന്‍: സ്വാതന്ത്ര്യത്തിനായുള്ള പുതിയ ഹിതപരിശോധന സംബന്ധിച്ചുള്ള ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 28ന് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് വോട്ടെടുപ്പ്. രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണം നടന്നത്. ഇതോടെയാണ് വോട്ടിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ നിര്‍ണ്ണയിക്കാനുള്ള രീതി ഒരു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും

കാലിഫോര്‍ണിയ: ക്യാന്‍സര്‍ നിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാകുന്ന ലോകത്തെ ആദ്യ രീതി ഒരു വര്‍ഷത്തിനകെ പ്രാവര്‍ത്തികമാകും. ഇതിന്റെ പ്രോട്ടോടൈപ്പ് പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ജാസ്മിന്‍ സോയും സംഘവുമാണ ഈ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. രക്തസാംപിളുകളിലെ ട്യൂമര്‍ ഡിഎന്‍എകള്‍ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഇവര്‍ വികസിപ്പിച്ചു. ഈ ഡിഎന്‍എകള്‍ ശരീരത്തില്‍ ഏതു ഭാഗത്തു നിന്നാണ് ഉദ്ഭവിക്കുന്നതെന്നും വ്യക്തമായി പറഞ്ഞുതരാന്‍ പ്രോഗ്രാമിന് സാധിക്കും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.