അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് ക്രൈംബ്രാഞ്ചിനു ചോദിക്കാനുള്ള ആ പത്തു ചോദ്യങ്ങൾ ലീക്കായോ ? മാധ്യമ പ്രവർത്തക സുനിത ദേവദാസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട്  ക്രൈംബ്രാഞ്ചിനു ചോദിക്കാനുള്ള  ആ പത്തു ചോദ്യങ്ങൾ ലീക്കായോ ? മാധ്യമ പ്രവർത്തക സുനിത ദേവദാസിന്റെ ഫേസ് ബുക്ക് പോസ്റ്റ്
September 19 10:44 2018 Print This Article

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. പൂര്‍ണമായി മറച്ച കാറിലാണ് അദ്ദേഹം എത്തിയത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്

ലൈംഗിക പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനോട് ചോദിക്കാന്‍ സാധ്യതയുള്ള 10 ചോദ്യങ്ങള്‍ ലീക്ക് ആയിട്ടുണ്ടെന്ന ഫേസ്ബുക്‌പോസ്റ്റുമായി സുനിത ദേവദാസ് രംഗത്ത് എത്തിയിരിക്കുന്നത്. പരിഹാസരൂപേണയാണ് സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 10 ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :

ഫ്രാങ്കോ മുളക്കലിനോട് പോലീസ് ചോദിയ്ക്കാന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ലീക്ക് ആയിട്ടുണ്ട് –

1 . പിതാവേ 10 കല്‍പ്പനകള്‍ ഏതൊക്കെയാണ്?

2 . ഏഴാമത്തെ കല്പനയെ കുറിച്ച്‌ അങ്ങയുടെ അഭിപ്രായം എന്താണ്?

3. യാത്രയൊക്കെ സുഖമായിരുന്നോ?

4 . കഴിക്കാന്‍ പുട്ടും കടലയും മതിയോ?

5 . ചായയില്‍ പഞ്ചസാര ഇടണോ?

6 . “നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്ക്കും എന്നാണല്ലോ ബൈബിള്‍ പറയുന്നത്. ” അതൊന്നു വിശദീകരിക്കാമോ?

7 . “അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു. ” എന്നത് എങ്ങനെ നേരിടാനാണ് ഉദ്ദേശം?

8 . ഉച്ചക്ക് കഴിക്കാന്‍ ബിരിയാണി മതിയോ?

9 . ഊണ് കഴിഞ്ഞാല്‍ ഒരുറക്കം പതിവുണ്ടോ?

10 . പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല , ഇവരോട് ക്ഷമിച്ച്‌ കൂടെ ?

ഒടുവില്‍ “ഭരണസാമര്‍ത്ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തില്‍ രക്ഷയുണ്ടു. ” എന്നും പറഞ്ഞു ബിഷപ്പിനെ യാത്രയാക്കി. എന്നാണ് സുനിത ദേവദാസിന്റെ ഫേസ്ബുക്‌ പോസ്റ്റ്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles