മുന്‍ ഗതാഗത മന്ത്രി എകെ ശശിധരന്റെ രാജിക്ക് ഇടയാക്കിയ മംഗളം ഹണിട്രാപ്പ് വിഷയത്തില്‍ ഇപ്പോള്‍ കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ചത് വന്‍ വിവാദത്തിലേക്ക്.
ഒരു  ഓണ്‍ലൈന്‍ പത്രത്തില്‍ എകെ ശശീന്ദ്രന്‍ രാജിവെയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ ‘യുവതിയായ റിപ്പോര്‍ട്ടറുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് സോഷ്യല്‍ മീഡിയ’ എന്ന ഭാഗത്ത് തേന്‍കെണിയൊരുക്കിയ മംഗളത്തിലെ പെണ്‍കുട്ടിയുടേതെന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രം ഉപയോഗിക്കുകയായിരുന്നു.

അയര്‍ലണ്ടില്‍ നിന്നുള്ള  മലയാളം ഓണ്‍ലൈന്‍ പത്രത്തില്‍ ആണ്ശശീന്ദ്രനെ കുടുക്കിയ ഫോണ്‍ വിളിയിലെ നായിക എന്ന രീതിയില്‍ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ ഓണ്‍ലൈന്‍ പത്രത്തില്‍ പാര്‍ട്ട് ടൈമായി ജോലിചെയ്യുന്ന ഒരു പ്രമുഖ പത്രത്തിന്റെ  കോട്ടയം റിപ്പോര്‍ട്ടര്‍ ആണെന്നും പറയപെടുന്നു .

തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സുനിത ദേവദാസ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെറ്റായ ചിത്രം നല്‍കിയത് ഒരു പ്രമുഖ മലയാള പത്രത്തിന്റെ കോട്ടയം റിപ്പോര്‍ട്ടര്‍ ആണെന്ന് വ്യക്തമായി .തന്നെ അപമാനിച്ചതിനെതിരെ ശക്തമായ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് സുനിത ദേവദാസ്. തന്റെ ചിത്രം ഉപയോഗിച്ചതിലെ പ്രതിഷേധം സുനിത അറിയച്ചതിന് പിന്നാലെ പ്രസ്തുത പോര്‍ട്ടല്‍ വീണ്ടും വീണ്ടും ഇവരെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയാണെന്നാണ് അറിയുന്നത്. അയര്‍ലണ്ടില്‍ നിന്നുള്ള പോര്‍ട്ടല്‍ ആയതിനാല്‍ ഇവിടെ നിയമ നടപടി ഉണ്ടാവില്ല എന്നതാണത്രെ ഇതിന്റെ ഉടമയുടെ ധൈര്യം.