സിനിമയില്‍ നിന്നുള്ള ഇമേജുമായി മോഡിയുടെ സ്വന്തം ആളായി എംപിയായതാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കാല് നനയയാതെ എംപിയായുള്ള വരവ് രാപ്പകല്‍ വെള്ളം കോരിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. അതേസമയം മോഡി കൊണ്ടു വന്നതിനാല്‍ ആരും എതിര്‍ത്തതുമില്ല. അവര്‍ സുരേഷ് ഗോപിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എംപിയായ ശേഷം ഉദ്ഘാടനങ്ങള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന അപൂര്‍വ വസ്ഥുവായപ്പോള്‍ പാര്‍ട്ടി ഇടപെടുകയും ചെയ്തു.

ശബരിമല വിഷയം വന്നപ്പോള്‍ നാമജപ ഘോഷയാത്രയില്‍ തീപ്പൊരി സിനിമാ ഡയലോഗുമായി സുരേഷ് ഗോപി രംഗത്തെത്തി കൈയ്യടി നേടി. എന്നാല്‍ അതില്‍ സുഖിക്കാത്തവര്‍ ധാരാളമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ സുരേഷ് ഗോപി പെട്ടു പോയിരിക്കുകയാണ്. കാണിക്ക വിഷയത്തിലാണ് സുരേഷ് ഗോപി പെട്ടുപോയത്. ഭക്തര്‍ കാണിക്കയിടരുത്. അങ്ങനെ ദേവസ്വം ബോര്‍ഡിനെ പാഠം പഠിപ്പിക്കാമെന്ന വികാരം ഉയര്‍ന്നു വന്നിരുന്നു. ഇത് സുരേഷ് ഗോപിയും ഏറ്റുപിടിച്ചിരുന്നു. ഇതിനെതിരേയാണ് ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.

ശബരിമലയില്‍ കാണിക്കയിടരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടില്ലെന്ന്പി.എസ് ശ്രീധരന്‍പിള്ള. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിന് ബി.ജെ.പിക്ക് ഉത്തരവാദിത്വമില്ല. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അങ്ങനെ പലരും പലതും പറഞ്ഞിട്ടുണ്ട്. അതൊന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

ദേവസ്വം ബോര്‍ഡിനോടുള്ള പ്രതിഷേധ സൂചകമായി ദോവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലോന്നും കാണിക്കയിടരുതെന്നന് ആഹ്വാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക അച്ചടക്കം ക്ഷേത്രങ്ങളില്‍ തുടര്‍ന്നുപോയാല്‍ ഭക്തറുടെ വില മനസിലാക്കാന്‍ ദേവസ്വം ബോര്‍ഡിനു ഭക്തരുടെ വില മനസിലാകും. ദൈവത്തിനു നല്‍കാനുള്ളത് വീട്ടില്‍ സൂക്ഷിക്കുന്ന കാണിക്ക വഞ്ചിയില്‍ സൂക്ഷിക്കണമെന്നും സുരേഷ് ഗോപി വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.