രോഗിയുടെ കരളിൽ ആർഗൺ ബീം ഉപയോഗിച്ച് സ്വന്തം പേരിൻറെ ഇനിഷ്യലുകൾ എഴുതിച്ചേർത്ത സർജന്  പിഴയും കമ്യൂണിറ്റി സർവീസും ശിക്ഷ വിധിച്ചു. സംഭവം നടന്നത് ബിർമ്മിങ്ങാം ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ.

by News Desk 2 | January 12, 2018 4:48 pm

ന്യൂസ് ഡെസ്ക്

സർജറിക്കിടയിൽ രോഗിയുടെ കരളിൽ ആർഗൺ ബീം ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യലുകൾ എഴുതിച്ചേർത്ത സർജന്  പിഴയും കമ്യൂണിറ്റി സർവീസും ശിക്ഷ വിധിച്ചു. 2013 ൽ  ബിർമ്മിങ്ങാം ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. സർജറി നടത്തിയ സർജൻ സൈമൺ ബ്രാമോൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് കോടതി കണ്ടെത്തി. 10,000 പൗണ്ട് ഫൈനടയ്ക്കുന്നതിന് പുറമേ 12 മാസം കമ്യൂണിറ്റി സർവീസുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.  രോഗിക്ക് സർജൻ ബ്രാമോൾ ലിവർ ട്രാൻസ്പ്ലാന്റ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ലിവർ തകരാറിലാവുകയും മറ്റൊരു സർജൻ നടത്തിയ പരിശോധനയിൽ സൈമൺ ബ്രമോളിന്റെ ഇനിഷ്യലായ SB ലിവറിൽ രേഖപ്പെടുത്തപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

2014ൽ ബ്രമോൾ ജോലി രാജി വച്ചിരുന്നു. എല്ലാവരുടെയും ഇടയിൽ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു സൈമണിന്റെത്. രോഗിയുടെ കരളിൽ പേര് ആലേഖനം ചെയ്തത്  പദവിയുടെ ദുരുപയോഗമാണെന്നും മെഡിക്കൽ എത്തിക്സിന് എതിരാണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സർജറിയിൽ സഹായിച്ച നഴ്സ് ഇക്കാര്യം ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. താൻ അങ്ങനെ ചെയ്യാറുള്ളതാണെന്ന് സൈമൺ നഴ്സിന് മറുപടി നല്കിയെന്നും കോടതിയിൽ വെളിപ്പെടുത്തപ്പെട്ടു. അപൂർവ്വമായ കേസായാണ് കോടതി ഇതിനെ കണക്കാക്കിയത്. സൈമണിന് പ്രാക്ടീസ് തുടരാനാവുമോ എന്ന കാര്യം ജനറൽ മെഡിക്കൽ കൗൺസിൽ തീരുമാനിക്കും.

Endnotes:
  1. ക്യാൻസർ രോഗികൾക്ക് ആശ്വാസമായി യുകെയിൽ അത്യാധുനിക പ്രോട്ടോൺ ബീം ചികിത്സ തുടങ്ങുന്നു. ആദ്യ യൂണിറ്റ് മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ഈ വർഷം ഓഗസ്റ്റിൽ പ്രവർത്തനമാരംഭിക്കും. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റൽ 2020 മുതൽ ചികിത്സ നല്കും.: http://malayalamuk.com/most-advanced-cancer-treatment-proton-beam-unit-to-start-in-uk-first-one-at-christie-hospital-manchester/
  2. വിദേശത്ത് ക്യാന്‍സര്‍ ചികിത്സക്ക് പോകരുതെന്ന ഡോക്ടറുടെ ഉപദേശം ചെവിക്കൊണ്ടില്ല; പ്രോട്ടോണ്‍ ബീം തെറാപ്പിക്ക് വിധേയനായ രോഗിക്ക് രോഗമുക്തി!: http://malayalamuk.com/cancer-patient-defied-doctors-orders-and-flew-abroad-for-30000-proton-beam-therapy-now-hes-disease-flee/
  3. യൂബര്‍ പാസഞ്ചര്‍ കുട്ടിയെ കാറില്‍ മറന്നുവെച്ചു; തങ്ങളുടെ ചരിത്രത്തിലെ ആദ്യ സംഭവമെന്ന് യൂബര്‍: http://malayalamuk.com/uber-driver-carried-on-picking-up-other-passengers-without-realising-customer-left-her-toddler-on-back-seat/
  4. സാലിസ്ബറി ഹോസ്പിറ്റലിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത് റഷ്യൻ പൗരനായ MI6 ചാരൻ.: http://malayalamuk.com/salisbury-major-incident-russian-spy-poisoned/
  5. ‘ദി ബ്ലാക്ക് ഡാലിയ’ 70 വർഷങ്ങൾക്കു മുൻപ് നടന്ന ആ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ; ലോകത്തെ ഞെട്ടിച്ച നടി എലിസബത്ത് ഷോര്‍ട്ടിന്റെ കൊലപാതകം പുസ്തകത്തിലൂടെ ആ രഹസ്യം വെളിച്ചത്തേക്ക്: http://malayalamuk.com/black-dahlia-killer-revealed-new-book/
  6. നഗ്നയാക്കി നിര്‍ത്തി എണ്ണ പുരട്ടിയ ചൂരല്‍ കൊണ്ടടിച്ചു, റോബിന്‍ വടക്കുംചേരിയുടെ ഇടവകയിലെ കന്യാസ്ത്രീ മഠത്തില്‍ നടന്നത്: http://malayalamuk.com/exposing-truth/

Source URL: http://malayalamuk.com/surgeon-engraved-his-initials-on-patients-liver-during-surgery/