സുഷമാസ്വരാജിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രവാസിലോകം. വിടവാങ്ങിയത് ജനകീയ നിലപാടിലൂടെ ശ്രദ്ധേയയായ പ്രവാസികളുടെ പ്രിയപ്പെട്ട നേതാവ് . മലയാളം യുകെയുടെ അനുശോചനങ്ങൾ.

സുഷമാസ്വരാജിന്റെ  നിര്യാണത്തിൽ  അനുശോചിച്ച് പ്രവാസിലോകം.    വിടവാങ്ങിയത് ജനകീയ നിലപാടിലൂടെ ശ്രദ്ധേയയായ പ്രവാസികളുടെ പ്രിയപ്പെട്ട നേതാവ് .   മലയാളം യുകെയുടെ    അനുശോചനങ്ങൾ.
August 07 02:21 2019 Print This Article

മുൻ വിദേശകാര്യമന്ത്രിയുമായ സുഷമാസ്വരാജിന്റെ  നിര്യാണത്തിൽ   ഏറ്റവും വേദനിക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആയിരിക്കും. അത്രമാത്രം ശക്തമായ ഇടപെടലുകൾ ആയിരിന്നു പ്രവാസികൾക്ക് വേണ്ടി അവർ നടത്തിയിരുന്നത് .ട്വീറ്റുകളോട് നേരിട്ട് പ്രതികരിക്കാനും വിദേശത്ത് ദുരിതത്തിലായ പൗരന്മാരെ സഹായിക്കാനും ഒരു കാബിനറ്റ് മന്ത്രിക്ക് എങ്ങനെ കഴിയുമെന്ന് അവർ തെളിയിച്ചു .വിദേശകാര്യ മന്ത്രി ആയിരുന്ന കാലഘട്ടത്തിൽ ഉടനീളം മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പാർലമെന്ററി രംഗത്തും നയതന്ത്രരംഗത്തും  അവർ ശ്രദ്ധേയ സാന്നിധ്യം ആയിരുന്നു .

അനാരോഗ്യം മൂലം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ മത്സരങ്ങളിൽനിന്ന് മാറിനിന്ന സുഷമാസ്വരാജ് കേരളത്തിലെ ഗവർണറായി നിയമിത ആയേക്കും എന്നുള്ള വാർത്തകളിൽ നിറഞ്ഞിരുന്നു .  2014 മുതൽ 2019 വരെയുള്ള മോദി ഗവൺമെന്റിൻെറ വിദേശകാര്യനയം രൂപീകരിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചു . ഇന്ത്യൻ കോൺസലേറ്റുകൾ ഏറ്റവും മികച്ചതാക്കാനുള്ള അവരുടെ പരിശ്രമം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അനുഗ്രഹമായിരുന്നു . നല്ലൊരു വാഗ്‌ദമി ആയിരുന്ന സുഷമാസ്വരാജ് മൂന്നു വർഷം തുടർച്ചായി ഹിന്ദി പ്രസംഗ മത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയിരുന്നു .മികച്ച പാർലമേന്ററി പുരസ്‌കാരം ഉൾപ്പെടെയുള്ള അനേകം പുരസ്‌കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട് .90,000 പ്രവാസികൾക്ക് പല സമയങ്ങളിലായി ഇന്ത്യൻ വിദേശകാര്യാലയത്തിൽ നിന്നുള്ള സഹായം എത്തിക്കാനായിട്ട് അവർക്കു സാധിച്ചത് പ്രവാസിലോകം നന്ദിയോടെ സ്മരിക്കുന്നു . എന്നും പുഞ്ചിരിയോടെ പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട പ്രിയപ്പെട്ട സുഷമസ്വരാജിന് മലയാളം യുകെ ന്യൂസ് ടീമിൻെറ ആദരാഞ്ജലികൾ .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles