പ്രെസ്റ്റൻ .സുവാറ ബൈബിൾ ക്വിസ് ഓൺലൈൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കം .ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ജൂൺ 6 ന് ഉദ്‌ഘാടനം നിർവഹിച്ച മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും. മൂന്ന് റൗണ്ടുകളിലായ് നടത്തുന്ന മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങളുടെ തുടക്കമാണ് ഇന്ന് നടക്കുക . മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ ഇതിനോടകം അയച്ചുകഴിഞ്ഞതായി ബൈബിൾ ക്വിസ് ഓൺലൈൻ പി.ആർ .ഓ. ജിമ്മിച്ചൻ ജോർജ് അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ മതപഠന ക്ലാസ്സിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ രണ്ടായിരത്തിൽപരം കുട്ടികളാണ് പങ്കെടുക്കുക. രൂപത സമൂഹം ഒന്നാകെ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ബൈബിൾ പഠന മത്സരത്തിലേക്ക് നാളെ മുതൽ പ്രവേശിക്കുകയാണ് . എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരം 3 ഗ്രൂപ്പുകളിലായി വിവിധ സമയങ്ങളിലായി നടത്തപ്പെടും .നാളെ നടക്കുന്ന മത്സരങ്ങളുടെ സമയക്രമം ചുവടെ ചേർക്കുന്നു. എയ്ജ് ഗ്രൂപ്പ് 8 – 10 , വൈകുന്നേരം 6 .30 നും എയ്ജ് ഗ്രൂപ്പ് 11 -13 ഗ്രൂപ്പിന് 7 .30 തിനും എയ്ജ് ഗ്രൂപ്പ് 14 -17 ഗ്രൂപ്പിന് 8 .30 നും ആയിരിക്കും മത്സരങ്ങൾ നടത്തുക .രണ്ടായിരത്തിലധികം വരുന്ന കുട്ടികൾ അവരുടെ ഭവങ്ങളിലായിരുന്നുകൊണ്ട് വരും ദിവസങ്ങളിൽ രൂപതയോട് ചേർന്ന് മാംസമായി അവതരിച്ച വചനത്തെ ഉരുവിടുമ്പോൾ ബ്രിട്ടനിലും ലോകം മുഴുവനിലും സദ്‌വാർത്ത നൂറുമേനി ഫലങ്ങൾ പുറപ്പെടുവിക്കട്ടെ.