വിയൂർ ജലീൽ നിന്നും ജെട്ടിക്കുന്ന വിവരങ്ങളാണ് പ്രമുഖ ഓൺലൈൻ പത്രത്തിലൂടെ പുറത്തു വന്നിരിക്കുന്നത്.കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം.ജയിലില്‍ കഴിയുന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും പ്രമുഖ സി പി എം പ്രവര്‍ത്തകനുമായ എം.സി.അനൂപിന്റെ ജയിലിനുള്ളിലെ ക്രൂരതകള്‍ കേരളം ഏറ്റെടുത്തേക്കും

ജയിലിലെ പരാതി പെട്ടിയില്‍ നിന്നും കത്ത് ലഭിച്ചത് തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്കാണ്. അദ്ദേഹം അത് മനുഷ്യാവകാശ കമ്മീഷന് കൈമാറി.  അനൂപ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എ ബ്ലോക്കിലെ മേസ്തിരി സ്ഥാനം നേടിയെടുത്തിരിക്കുകയാണെന്ന് കത്തില്‍ പറയുന്നു. മേസ്തിരിയാണ് സെല്ലിന്റെ അധികാരി. അധികാരത്തിന്റെ ഇയാള്‍ സഹതടവുകാരോട് നികൃഷ്ടവും മൃഗീയവുമായി പെരുമാറുന്നു. ജയിലിലെ പുറംപണിക്ക് പോകുന്ന തടവുകാരോട് ജയിലിന് പുറത്ത് നിന്നും അനൂപിന്റെ സുഹ്യത്തുക്കള്‍ നല്‍കുന്ന ബീഡിയും കഞ്ചാവും മദ്യവും അകത്തെത്തിക്കാന്‍ ആവശ്യപ്പെടും. പറ്റില്ലെന്ന് പറഞ്ഞാല്‍ ക്രൂരമായി മര്‍ദ്ദിക്കും അനൂപിന്റെ മര്‍ദ്ദനം ജയില്‍ അധികൃതരെ അറിയിച്ചിട്ടും ഫലമില്ല. നവംബറില്‍ എ ബ്ലോക്കിലെ കണ്‍വിക്റ്റ് നമ്പര്‍ 3488, റഹീം എന്ന തടവുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ജയിലിന് പുറത്തു നിന്നും പിള്ളേര്‍ എറിഞ്ഞുതരുന്ന ബീഡിയും കഞ്ചാവും എടുത്തു തരണമെന്ന് റഹീമിനോട് അനൂപ് ആവശ്യപ്പെട്ടു. അയാള്‍ നിഷേധിച്ചു. ഇതില്‍ പ്രകോപിതനായ അനൂപ് റഹീമിനെ തന്റെ മുറിയില്‍ കൊണ്ടുവന്ന് തല്ലിചതച്ചു.

റഹീം മുളക്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഹൃദ്രോഗിയായ റഹീമിന് മര്‍ദ്ദനത്തെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായതായി കത്തില്‍ പറയുന്നു. അനൂപിന്റെ രാഷ്ട്രീയ സ്വാധീനം കാരണം മര്‍ദ്ദന വിവരം പുറം ലോകം അറിഞ്ഞിട്ടില്ല. എ ബ്ലോക്കിലെ വെല്‍ഫയര്‍ ജോലികള്‍ ചെയ്യുന്ന ഷാജി മാത്യു എന്ന തടവുകാരനെ മര്‍ദ്ദിച്ചു. അദ്ദേഹം ജയില്‍ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും സമാധാനിപ്പിച്ചയച്ചു. അനൂപിന്റെ സ്വാധീന ഫലമായി ജയിലെത്തുന്ന നിരോധന ഉത്പന്നങ്ങളായ കഞ്ചാവും ബീഡിയും സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച ശേഷം അനൂപ് വില്‍ക്കാറുണ്ട്. ആഴ്ചകള്‍ തോറും ഇത്തരത്തില്‍ സാധനങ്ങള്‍ എത്താറുണ്ട്. തടവുകാരില്‍ പകുതിയിലധികവും പുകവലിക്കാരാണ്. ഒരു കവര്‍ ബീഡി 200 രൂപക്കാണ് അനൂപ് വില്‍ക്കുന്നത്. ഒരു ബണ്ടില്‍ ബീഡിയില്‍ 20 കവറുണ്ട്. പുറത്ത് ഒരു ബണ്ടില്‍ ബീഡിക്ക് 350 രൂപയാണ് വില. ഇതിന് ജയിലില്‍ അനൂപ് ഈടാക്കുന്നത് 4000 രൂപയാണ്.

പ്രതിമാസം ഇത്തരത്തില്‍ അന്‍പതിനായിരം രൂപയോളം ഇയാള്‍ സമ്പാദിക്കുന്നുണ്ട്. അനൂപ് ജയിലില്‍ അനുഭവിക്കുന്ന സുഖത്തിന്റെ ഒരു ശതമാനം പോലും മറ്റ് തടവുകാര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. അത് നേരില്‍ കാണണമെങ്കില്‍ വിയ്യൂര്‍ ജയിലിലെ എ ബ്ലോക്കിലേക്ക് മനുഷ്യാവകാശ കമ്മീഷനെ ക്ഷണിച്ചിട്ടുണ്ട്. അനൂപിന്റെ മുറി പ്രത്യേകം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാവേളയില്‍ ജയില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വരുമ്പോള്‍ വൈകിട്ട് ലോക്കപ്പിനു ശേഷം വരണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമില്ലാത്ത സാധാരണ തടവുകാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന അനൂപിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിണറായി വിജയന്‍ ഭരിക്കുന്ന ജയില്‍ വകുപ്പില്‍ നിന്നും എന്ത് നടപടിയുണ്ടാകുമെന്ന് കാത്തിരുന്നു കാണാം. സെഷന്‍സ് ജഡ്ജിയുടെ ഇടപെടല്‍ ചിലപ്പോള്‍ ഫലം ചെയ്‌തേക്കാം.

പ്രമുഖ ഓൺലൈൻ ന്യൂസ് പുറത്തുവിട്ട കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ‘A’ ബ്ലോക്കില്‍ കഴിയുന്ന ശിക്ഷാ തടവുകാരനാണ് ഞാന്‍. ഞാന്‍ കഴിയുന്ന ‘A ‘ ബ്ലോക്കില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന M.C അനൂപ് എന്ന തടവുകാരന്‍ രാഷ്ട്രീയ സ്വാധീനത്താല്‍ ‘A’ ബ്ലോക്കിലെ മേസ്തിരി സ്ഥാനം നേടിയെടുത്ത് അധികാരത്തില്‍ ഇയാള്‍ മറ്റു തടവുകാരോട് നികൃഷ്ടവും മൃഗീയവുമായാണ് പെരുമാറുന്നത്. ജയിലിലെ പുറം പണിയ്ക്കു പോകുന്ന ടി ബ്ലോക്കിലെ തടവുകാരോട് ‘ബീഡിയും കഞ്ചാവും മദ്യവും പുറത്ത് എത്തിച്ചു തരാം’, ആ സാധനങ്ങള്‍ ജയിലിനുള്ളില്‍ കയറ്റാന്‍ പ്രേരിപ്പിക്കുകയും പറ്റില്ല എന്നു പറഞ്ഞാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ടിയാന്റെ ഈ ക്രൂരത ജയില്‍ അധികാരികളോട് പല തവണ അറിയിച്ചിട്ടും യാതൊരു വിധ മേല്‍ നടപടികളും ഇന്നേ വരെ സ്വീകരിച്ചിട്ടില്ല. ടിയാന്‍ രണ്ടാഴ്ചയ്ക്കു മുമ്പ് ‘A’ ബ്ലോക്കിലെ തടവുകാരനായ ‘C NO- 3488, റഹീം എന്നയാളോട് പുറത്ത് നിന്ന് പിള്ളേര്‍ ബീഡിയും, കഞ്ചാവും മതിലിനുള്ളില്‍ എറിഞ്ഞു തരാം എടുത്ത് കൊണ്ട് വരാന്‍ കഴിയുമോ എന്ന് ചോദിക്കുക പറ്റില്ല എന്ന മറുപടി റഹീം പറയുകയുമുണ്ടായി ഇതില്‍ പ്രകോപിതനായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതിയായ M.C അനൂപ് തന്റെ മുറിയില്‍ റഹീമിനെ കയറ്റി ക്രൂര മര്‍ദ്ദനത്തിനിരയാക്കി. റഹീം ഇപ്പോള്‍ തൃശൂര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൃദ്രോഗ ബാധിതനായ റഹീമിന് അനൂപിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ടിയാന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ രണ്ടാഴ്ച കാലമായിട്ടും ഈ ക്രൂരത പുറത്ത് വന്നില്ല. ടി സംഭവത്തിന് രണ്ടാഴ്ച മുമ്പ് ‘A’ ബ്ലോക്കിലെ വെല്‍ഫെയര്‍ ജോലി നോക്കുന്ന ഷാജി മാത്യു എന്ന തടവുകാരനെ യാതൊരു കാരണവും കൂടാതെ മര്‍ദ്ദിച്ചവശനാക്കുകയുണ്ടായി. പരാതി പറയുവാനായി മേലുദ്യോഗസ്ഥരുടെ അടുത്തു പോയ ഷാജി മാത്യുവിനെ ഉദ്യോഗസ്ഥര്‍ സമാധാനിപ്പിച്ച ശേഷം മര്‍ദ്ദിച്ച അനൂപിനെതിരെ നടപടികളൊന്നും തന്നെ സ്വീകരിക്കാതെ പറഞ്ഞു വിടുകയാണ് ഉണ്ടായത്. ജയിലിനുള്ളില്‍ നിന്നും പുറം പണിക്ക് പോകുന്ന ചില തടവുകാരുടെ ബന്ധം ഉപയോഗിച്ച് പുറത്തുള്ള ഇയാളുടെ സുഹൃത്തുക്കള്‍ ബന്ധം ഉപയോഗിച്ച് പുറത്തുള്ള ഇയാളുടെ സുഹൃത്തുക്കള്‍ ഇയാള്‍ക്കായി ആഴ്ച തോറും കൊണ്ടു വരുന്ന ബീഡിയും കഞ്ചാവും ജയിലിനുള്ളില്‍ ടിയാന്‍ ഉപയോഗിക്കുന്നതിന് പുറമേ ജയിലില്‍ ഈ നിരോധിത ഉല്പന്നങ്ങളായ ബീഡിയും കഞ്ചാവും വില്‍പ്പനാടിസ്ഥാനത്തില്‍ വിതരണവും ചെയ്യുന്നുണ്ട്. ജയിലില്‍ ബീഡി നിരോധിച്ചിരിക്കുകയാണ്. 800 തടവുകാരില്‍ പകുതിയില്‍ കൂടുതല്‍ തടവുകാരും പുകവലിക്കുന്നവരാണ്. ഒരു കവര്‍ ബീഡിക്ക് 200 രൂപ എന്ന വിലയ്ക്കാണ് ബീഡി കച്ചവടം. ഒരു ബണ്ടില്‍ ബീഡിയില്‍ 20 കവര്‍ ബീഡിയാണുള്ളത്. പുറത്ത് ഒരു ബണ്ടില്‍ ബീഡി വാങ്ങാന്‍ 350 രൂപയാണ്. ജയിലിനുള്ളില്‍ M.C അനൂപ് ന് ഒരു ബണ്ടില്‍ ബീഡി വിറ്റു കിട്ടുന്നത് 4000 രൂപയോളം. പ്രതിമാസം ബീഡിയും കഞ്ചാവും വില്‍ക്കുന്നതിലൂടെ 50,000 രൂപയോളം വരുമാനമുണ്ട് ഇയാള്‍ക്ക്. ജയിലിനുള്ളില്‍ എല്ലാവിധ നിരോധിത മൂന്നാംകിട പരിപാടികളാലും, സൗകര്യങ്ങളോടും സുഖങ്ങളോടും കഴിയുന്ന ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി അനൂപ് അനുഭവിക്കുന്ന സുഖത്തിന്റെ മുന്നില്‍ ഒരു ശതമാനം പോലും മറ്റു തടവുകാര്‍ അനുഭവിക്കുന്നില്ല. അത് നേരില്‍ കണ്ട് വ്യക്തമാക്കണമെങ്കില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ‘A’ ബ്ലോക്കിലെ M.C അനൂപിന്റെ മുറിയും ദേഹ പരിശോധനയും നടത്തുന്നതിലൂടെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. (ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെ ഏതെങ്കിലും ഒരു ദിവസം വൈകുന്നേരം ലോക്കപ്പിനു ശേഷം വന്നാല്‍ നേരില്‍ കണ്ട് ബോധ്യമാകുന്നതാണ്). രാഷ്ട്രീയ സ്വാധീനം ഉണ്ടെന്ന ധൈര്യത്തില്‍ തടവില്‍ കഴിയുന്ന സാധാരണക്കാരായ തടവുകാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഇയാള്‍ക്കെതിരെ ഇപ്പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെട്ട് ടിയാനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ച് സാധു തടവുകാര്‍ക്ക് ഇയാളെ കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കി തരണമേയെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു