AAP
ഹര്‍ത്താല്‍ ദിനത്തില്‍ ഇന്ധന വിലവര്‍ദ്ധനവിനെതിരെ വഴി തടയാതെ ആം ആദ്മികളുടെ പ്രതിഷേധം. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന പ്രതിഷേധം സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ ഉത്ഘാടനം ചെയ്തു. ബന്ദും ഹര്‍ത്താലും നടത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കപട രാഷ്ടീയക്കാരെ തിരിച്ചറിയുകയെന്ന മുദ്രാവാക്യവുമായാണ് ആം ആദ്മികള്‍ പ്രതിഷേധിച്ചത്. ജനദ്രോഹപരമമായ സമര രീതികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴില്ലെന്നും ജനകീയ പങ്കാളിത്വത്തോടെ വാഹനങ്ങള്‍ നടുറോഡില്‍ ഉപേക്ഷിക്കുന്ന രീതിയിലുള്ള സമര രീതികള്‍ നടത്തുവാന്‍ ആം ആദ്മി തയ്യാറാകുമെന്നും അറിയിച്ചു. ഷകീര്‍ അലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബോബ്ബന്‍ എ എസ്, വിന്‍സന്റ് ജോണ്‍, പ്രേം ജോസ് ഫോജി, ഷംസുദ്ധീന്‍ എന്‍. എസ് എന്നിവര്‍ സംസാരിച്ചു.
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലേയും ആലപ്പുഴ കുട്ടനാട് പ്രദേശങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. മാന്നാര്‍ സൈക്കിള്‍ മുക്ക് ജംഗ്ഷനില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വാഹന വ്യൂഹം ആലപ്പുഴയിലേക്കും കുട്ടനാട്ടിലേക്കും ചെങ്ങന്നൂരിലെ നാല് പ്രദേശങ്ങളിലുമായി കിറ്റുകള്‍ വിതരണം ചെയ്യും. ഡല്‍ഹി എം.എല്‍.എ ശ്രീ സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കളും കര്‍ണാടക, മഹാരാഷ്ട്ര പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കളുമാണ് വിതരണം ചെയ്തത്. അതതു പ്രദേശങ്ങളിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇതുവരെയും സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചേരാത്ത പ്രദേശങ്ങളിലെ അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് കിറ്റുകള്‍ വിതരണം നടത്തിയത്. പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി ശ്രീ പോള്‍ തോമസ്, മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീ സോമനാഥ് പിള്ള, മാവേലിക്കര പി.സി.ഒ റോയി മുട്ടാര്‍, കൊല്ലം പി.സി.ഒ ജയകുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി സൂസന്‍ ജോര്‍ജ്ജ് കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള കമാന്‍ഡര്‍ അലിഫ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു.
ദില്ലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സി.ബി.എന്‍ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ആം ആദ്മി പാര്‍ട്ടി പ്രളയ ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിവരുന്നു. സി.ബി.എന്‍ഫൗണ്ടേഷന്‍ ഹരിയാനയിലെ ഫിലാഡല്‍ഫിയ ആശുപത്രിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. രണ്ടു വിദഗ്ധ ഡോക്ടര്‍മാരും 4 നഴ്‌സുമാരും മറ്റു സഹായികളും അടങ്ങുന്ന സംഘമാണ്. സംഘത്തിന്റെ കൈവശം സാധാരണഗതിയില്‍ ആവശ്യം വരുന്ന എല്ലാ മരുന്നുകളും ഉണ്ട് കേവലം ക്യാമ്പ് അടിസ്ഥാനത്തില്‍ പരിശോധിക്കുക മാത്രമല്ല അവരുടെ വീടുകളില്‍ തന്നെ ആവശ്യമെങ്കില്‍ പോയി പരിശോധിക്കുകയും അവര്‍ക്കാവശ്യമുള്ള മരുന്നുകള്‍ ഇപ്പോള്‍ കൈവശമില്ലെങ്കില്‍ അത് എത്തിച്ചുകൊടുക്കുകയും തുടര്‍ന്നുള്ള ചികിത്സ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്നുണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കളമശ്ശേരി, പറവൂര്‍ പ്രദേശങ്ങളില്‍ ആയിരുന്നു. ഇന്ന് വീണ്ടും പറവൂരിലും മറ്റു പ്രദേശങ്ങളിലും ക്യാമ്പ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നു. ആഗസ്റ്റ് 30ാം തീയതി വ്യാഴാഴ്ച ചെങ്ങന്നൂര്‍ പ്രദേശത്തും, 31ന് കുട്ടനാട്ടിലും, ഡല്‍ഹി മെഡിക്കല്‍ ടീം പര്യടനം നടത്തുന്നു. ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, സംസ്ഥാന സെക്രട്ടറി പോള്‍ തോമസ് എറണാകുളം പി.സി.ഒ ഷക്കീര്‍ അലി എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.
കൊച്ചി: അന്യായമായ ജപ്തി നടപടികള്‍ക്ക് വഴിവെച്ച ഡെപ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ മുന്‍പില്‍ സമരത്തിനെത്തിയവരെയും ആ നിയമത്തിന്റെ ഇരയായ പ്രീതാ ഷാജിയെയും അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് ആംആദ്മി പാര്‍ട്ടി. നേരത്തെ പ്രഖ്യാപിച്ച രാപ്പകല്‍ സമരം എന്ന അറിയിപ്പ് കൊടുത്ത് പങ്കെടുത്ത സമരത്തിനെ ഇത്തരത്തില്‍ നേരിടാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ ആംആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നതായി സി.ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി. ജനാധിപത്യപരമായ സമരം ചെയ്യുവാനും വിഷയം ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള സാധ്യതയുമാണ് ഇവിടെ ഇല്ലാതാകുന്നത് കേരളത്തിലെ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച പരിപാടിയെ ഇത്തരത്തില്‍ നേരിടുവാനുള്ള പോലീസ് ഗൂഢാലോചനയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമായി വിശദീകരിക്കണമെന്നും ഇതില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അനധികൃതമായ അല്ല ജനാധിപത്യപരമായി തന്നെയാണ് സമരത്തിനെത്തിയത് എന്ന കാര്യം പോലീസ് ഓര്‍ക്കേണ്ടതുണ്ട്. ഇത് ട്രിബൂണലിനെ നടപടികള്‍ തെറ്റാണ് എന്ന തുറന്നു സമ്മതിച്ച ഗവണ്‍മെന്റിന്റെ ഒരു നയം തന്നെയാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആംദ്മി പറഞ്ഞു.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ഡല്‍ഹി ലെഫ്റ്റ്. ഗവര്‍ണര്‍ക്കു അധികാരമില്ലെന്ന സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ നിര്‍ണായക വിധി കഴിഞ്ഞ മൂന്നു വര്‍ഷമായി ഗവര്‍ണര്‍ തുടരുന്ന ഭരണഘടനാവിരുദ്ധമായ നടപടികള്‍ക്കുള്ള തിരിച്ചടിയാണെന്ന് ആംആദ്മി പാര്‍ട്ടി. അധികാരം ജനങ്ങള്‍ക്ക് തിരിച്ചു നല്‍കുകയാണ് കോടതി ചെയ്തിരിക്കുന്നത്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നു കയറി തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ആംആദ്മി പാര്‍ട്ടി. അങ്ങേയറ്റം പ്രത്യേകതയുള്ള സാഹചര്യങ്ങള്‍ ഒഴിച്ചാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ വെച്ച് താമസിപ്പിക്കാന്‍ ഗവര്‍ണര്‍ക്കു അധികാരമില്ല. ഭരണഘടനയുടെ 239 എഎ വകുപ്പില്‍ പറയുന്ന മൂന്നു കാര്യങ്ങള്‍ ഒഴിച്ചുള്ള എല്ലാ വിഷയങ്ങളിലും നിയമസഭയുടെയും മന്ത്രിസഭയുടെയും ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്കു ബാധ്യതയുണ്ട്. ജനങ്ങളോട് ഉത്തരവാദിത്തമുള്ളതു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും അവര്‍ പറയുന്നു. വീടുകളില്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന മന്ത്രിസഭയുടെ ആവശ്യം അംഗീകരിക്കാതിരുന്നതിനാലാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്ക് ഗവര്‍ണറുടെ വസതിയില്‍ നിരാഹാര സത്യാഗ്രഹം അനുഷ്ടിക്കേണ്ടി വന്നത്. ആ ആവശ്യം ശരിയായിരുന്നു എന്നാണു ഇപ്പോള്‍ കോടതി അസന്ദിഗ്ദ്ധമായി വിധിച്ചിരിക്കുന്നത്. ഭരണനിര്‍വഹണത്തില്‍ നീതി ഇല്ലാതായാല്‍ രാഷ്ട്രം പരാജയപ്പെടും. കേവല യാന്ത്രികമായി പ്രവര്‍ത്തിക്കേണ്ട ആളല്ല ഗവര്‍ണര്‍. എന്ന് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രത്യക വിധിന്യായത്തില്‍ വ്യക്തമാക്കിയതായും അവര്‍ പറഞ്ഞു. പല സര്‍ക്കാര്‍ അധികാരങ്ങളും നിയമവിരുദ്ധമായി കയ്യടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നത്. എല്ലാ ഫയലുകളും ഇനിമേല്‍ ഗവര്‍ണര്‍ക്കു അയക്കേണ്ടതില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ ഇനിമേല്‍ സംസ്ഥാന വിഷയമാണ്. അവരുടെ നിയമനങ്ങളും മാറ്റങ്ങളും സംസ്ഥാനത്തിന്റെ അധികാരമാണ്. അതാണിപ്പോള്‍ തിരിച്ചു കിട്ടിയിരിക്കുന്നത്. ഈ അമിതാധികാരം ഉപയോഗിച്ച് കൊണ്ട് ഐ എ എസ് ഉദ്യോഗസ്ഥരുടെ സമരാഭാസം നടത്തിച്ചു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഗവര്ണര്ക്കുള്ള തിരിച്ചടി കൂടിയാണിത്. ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാരിനുള്ള അധികാരം തിരിച്ചു കിട്ടുന്നതോടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ ആം ആദ്മി സര്‍ക്കാരിന് കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഡല്‍ഹിയുടെ സംസ്ഥാനപദവി എന്നത് കോടതി തീരുമാനിക്കേണ്ട വിഷയമല്ല, ഭരണഘടനാ ഭേദഗതി ആവശ്യമാണ്. പക്ഷെ മുന്‍പ് ആ ആവശ്യം ഉന്നയിച്ചിരുന്ന ബിജെപിയും കോണ്‍ഗ്രസും ജനങ്ങളെ വഞ്ചിച്ചപ്പോള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താണ് ആം ആദ്മി പാര്‍ട്ടിക്ക് കരുത്ത് പകരുന്നതാണ് ഈ വിധി. ജനാധിപത്യത്തിന്റെ മഹത്തായ ഈ വിജയത്തില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ആം ആദ്മി പ്രവര്ത്തകര ആഹ്ലാദപ്രകടനം നടത്തണമെന്ന് സംസ്ഥാന സമിതി അഭ്യര്‍ത്ഥിക്കുന്നതായും ആംദ്മി കൂട്ടിച്ചേര്‍ത്തു
RECENT POSTS
Copyright © . All rights reserved