arrest
മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ജലന്ധർ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി. ഇന്ത്യൻ കത്തോലിക്ക സഭയിൽ ആദ്യമായാണ് ഒരു ബിഷപ്പിനെ ക്രിമിനൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുറവിലങ്ങാടുള്ള കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2014 മുതൽ ബിഷപ്പ് 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. കത്തോലിക്കാ സഭയ്ക്ക് മുഴുവൻ നാണക്കേടുണ്ടാക്കുന്ന ഈ സംഭവം അന്താരാഷ്ട്ര ശ്രദ്ധ കൈവരിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനവും പണക്കൊഴുപ്പും ഉപയോഗിച്ച് നിയമ വ്യവസ്ഥയെ കൈയിലെടുക്കാൻ ബിഷപ്പ് ശ്രമിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അഞ്ച് കന്യാസ്ത്രീകൾ എറണാകുളത്ത് പ്രതിഷേധമാരംഭിച്ചതോടെയാണ് പോലീസ് അന്വേഷണ നടപടികൾ ഊർജിതമാക്കിയത്. ബുധനാഴ്ചയും വ്യാഴാഴ്ചയും ബിഷപ്പ് ഫ്രാങ്കോ തൃപ്പൂണിത്തുറയിൽ അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരായിരുന്നു. ഹൈടെക് സംവിധാനങ്ങളോടെയാണ് പോലീസ് ചോദ്യം ചെയ്യൽ നടത്തിയത്. കോട്ടയം എസ് പി പി. ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ സുഭാഷുമടങ്ങിയ സംഘമാണ് എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം ചോദ്യം ചെയ്യൽ നടത്തിയത്. ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ തുടർന്നു. ബിഷപ്പിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ വിലയിരുത്തിയ സംഘം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയിൽ നിന്ന് നിരവധി തവണ പോലീസ് മൊഴി എടുത്തിരുന്നു. ഇന്ന് വീണ്ടും മൊഴിയെടുത്തു. ബിഷപ്പ് ഫ്രാങ്കോയെ ജലന്ധറിൽ എത്തി നേരത്തെ ഒരു തവണ പോലീസ് ചോദ്യം ചെയ്തിരുന്നു. മുൻകൂർ ജാമ്യം തേടിയുള്ള ബിഷപ്പ് ഫ്രാങ്കോയുടെ ഹർജി കോടതി ഈ മാസം 25 തിയതി തീരുമാനമെടുക്കാനായി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ ഹർജി നല്കിയിരിക്കുന്നത് അറസ്റ്റിന് തടസമാവില്ലെന്നും പീഡനത്തിന് തെളിവുകൾ ലഭിച്ചാൽ അറസ്റ്റുണ്ടാവുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഫ്രാങ്കോയുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നില്ല.
ന്യൂസ് ഡെസ്ക് പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്. 2015ൽ ആണ് ഡീസൽ എമിഷൻ  സ്കാൻഡൽ പുറം ലോകമറിയുന്നത്. യുഎസിലെ എമിഷൻ ടെസ്റ്റിനെ മറികടക്കുന്നതിനായി ഇല്ലീഗൽ സോഫ്റ്റ് വെയർ കാറിൽ സജ്ജീകരിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുകെയിലെ 1.2 മില്യണടക്കം 11 മില്യൺ കാറുകളിൽ ഈ സംവിധാനം നിയമപരമല്ലാതെ ഘടിപ്പിച്ചിരുന്നു. ഔഡി ഡിവിഷന്റെ മേധാവിയായ റൂപർട്ട് സ്റ്റാഡ്ലർ 1997 മുതൽ വോക്സ് വാഗന്റെ മാനേജിംഗ് ടീമിലുണ്ട്. വോക്സ് വാഗന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായത്.
ലണ്ടന്‍: മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ പൈലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. മൗറീഷ്യസിലേക്ക് പുറപ്പെടാന്‍ തയ്യാറായ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നാണ് ഫസ്റ്റ് ഓഫീസറായ 49കാരനെ പോലീസ് നീക്കം ചെയ്തത്. മറ്റൊരു പൈലറ്റ് എത്തുന്നത് വരെ വിമാനത്തിന്റെ യാത്ര വൈകുകയും ചെയ്തു. അനുവദനീയമായതിലും ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ ലെവലുമായി വിമാനം പറത്താന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം ഗൗരവമായാണ് കാണുന്നതെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. ഗാറ്റ്വിക്കിലെ സൗത്ത് ടെര്‍മിനലില്‍ നിന്ന് പുറപ്പെടാന്‍ തയ്യാറായ ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിംഗ് 777 വിമാനത്തിനുള്ളിലായിരുന്നു സംഭവം. മുന്നൂറോളം യാത്രക്കാരും ജീവനക്കാരും വിമാനത്തിനുള്ളിലുണ്ടായിരുന്നു. യാത്രക്കൊരുങ്ങിയ വിമാനത്തിലേക്ക് ആംഡ് പോലീസ് കടന്നു വന്നത് യാത്രക്കാരെ ഭീതിയിലാക്കി. എന്നാല്‍ കോക്പിറ്റിലേക്ക് പോയ പോലീസ് പൈലറ്റുമാരില്‍ ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് അതിശയത്തോടെയാണ് യാത്രക്കാര്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലെത്തിയ പൈലറ്റിന് മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരു. സഹപ്രവര്‍ത്തകരില്‍ ആരോ 999ല്‍ വിളിച്ച് ഇക്കാര്യം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. മൂന്ന് പൈലറ്റുമാരില്‍ ഒരാളെയാണ് പോലീസ് വിമാനത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20നായിരുന്നു വിമാനം പുറപ്പെടാനിരുന്നത്. 8.25ന് തങ്ങള്‍ക്ക് വിവരം ലഭിച്ചെന്നും ഉടന്‍ തന്നെ പോലീസ് വിമാനത്തിലെത്തി പൈലറ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് പകരം പൈലറ്റിനെ കണ്ടെത്തി 10.56നാണ് വിമാനം പുറപ്പെട്ടത്.
അര്‍ദ്ധനഗ്‌നമേനിയില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ പതാകകളുടെ നിറം വാരിപ്പൂശിയ കേസില്‍ റിയാലിറ്റി ഷോയിലെ താരത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നേരത്തെ മൂന്ന് തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസിലെ മത്സരാര്‍ഥിയായ ആര്‍ഷി ഖാനെതിരേയാണ് പഞ്ചാബിലെ ജലന്ധര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസിന്റെ ഫൈനല്‍ നടക്കുന്ന 2018 ജനുവരി പതിനഞ്ച് വരെ ആര്‍ഷി അറസ്റ്റിന് സ്റ്റേ നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ആര്‍ഷിയെ ബിഗ് ബോസിന്റെ സെറ്റില്‍ വച്ച് അറസ്റ്റ് ചെയ്തയായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ബിഗ് ബോസിന്റെ സെറ്റില്‍ ചെന്ന് ആര്‍ഷിയെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ ആര്‍ഷി ബിഗ് ബോസ് ഷോ നടക്കുന്ന വീട്ടില്‍ വീട്ടുതടങ്കല്‍ പോലെ കഴിയുകയാണ്. ഇതു കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് സഹായി ഫ്‌ലിന്‍ റെമെഡിയോസ് പറഞ്ഞു. ഇക്കാര്യം കാണിച്ചതുകൊണ്ടാണ് ആര്‍ഷിയുടെ അറസ്റ്റ് കോടതി സ്റ്റേ ചെയ്തത്. അഫ്ഗാനിസ്താനില്‍ ജനിച്ച ആര്‍ഷി കുട്ടിക്കാലം മുതല്‍ ഇന്ത്യയിലാണ്. തമിഴ് ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചത്. 4 ഡി ചിത്രമായ ദി ലാസ്റ്റ് എംപററിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. ബിഗ് ബോസിലെ പ്രകടനത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രശസ്തി.
കൊച്ചി: പ്രശസ്ത ഗായികയും നടിയുമായ രഞ്ജിനി ജോസിന്റെ പിതാവ് ബാബു ജോസ് അറസ്റ്റില്‍. വാടകയ്ക്ക് കാര്‍ എടുത്ത ശേഷം മറിച്ചു വിറ്റ സംഭവത്തിലാണ് അറസ്റ്റ്. മൂവാറ്റുപുഴ സ്വദേശിയായ പ്രിന്‍സ് എന്നയാളുടെ കാര്‍ വാടകയ്‌ക്കെടുത്ത ശേഷം ബാബു മറിച്ചു വിറ്റെന്നായിരുന്നു പരാതി. 15 ദിവസത്തേക്കെന്ന് പറഞ്ഞുവാങ്ങിയ കാര്‍ നിശ്ചിതദിവസം കഴിഞ്ഞിട്ടും തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രിന്‍സ് പരാതിയുമായി മുന്നോട്ട് പോയത്. കാര്‍ പലവട്ടം തിരികെ ആവശ്യപ്പെട്ടിട്ടും ബാബു അതിന് തയ്യാറായില്ലെന്ന് പാലാരിവട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാര്‍ ബംഗളൂരുവില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ranjini2 സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രഞ്ജിനിയ്‌ക്കെതിരെയും പിതാവിനെതിരെയും മുന്‍പും ആരോപണങ്ങളുയര്‍ന്നിരുന്നു. വിവാഹാവശ്യത്തിനായി വാങ്ങിയ പതിനാറ് ലക്ഷം രൂപയാണ് രഞ്ജിനി തിരികെ നല്‍കിയില്ലെന്നായിരുന്നു പരാതി. വായ്പ വാങ്ങിയപ്പോള്‍ രഞ്ജിനിയും പിതാവും ഉറപ്പിനായി നല്‍കിയ രണ്ട് ചെക്കുകളും പണമില്ലാതെ മടങ്ങിയതിനെത്തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയ സമീപിച്ചത്.
RECENT POSTS
Copyright © . All rights reserved