australia
മെൽബൺ: മെൽബൺ മലയാളികളെ ദുഃഖത്തിലാഴ്ത്തി അവരുടെ പ്രിയപ്പെട്ട ലിജു ജോർജ്ജ് (47) വിടപറഞ്ഞു. മെൽബണിലെ ക്രൈഗ്‌ബൺ എന്ന സ്ഥലത്താണ് പരേതൻ കുടുംബസമേതം താമസിച്ചിരുന്നത്. പ്രാദേശിക സമയം ശനിയാഴ്ച്ച(9/ 10/ 2020) രാവിലെയാണ് ലിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുകെയിലെ പോഡ്‌സ്‌മൗത്തിൽ നിന്നും 2017 ൽ ആണ് ലിജുവും കുടുംബവും മെൽബണിലേക്ക്‌ കുടിയേറിയത്. ഭാര്യയും രണ്ട്‌ കുട്ടികളും അടങ്ങുന്നതാണ് പരേതന്റെ കുടുംബം. ഭാര്യ ബീന ലിജു. മക്കൾ ലിയ, ജെയ്‌ഡൻ. പുതുപള്ളി ആണ്ടൂപ്പറമ്പിൽ എ സി ജോർജ്‌ജിന്റെയും കുഞ്ഞുകുഞ്ഞമ്മ ജോർജിന്റെയും മകനാണ് പരേതനായ ലിജു. നാട്ടിൽ പുതുപ്പള്ളി തലപ്പാടി മാർത്തോമ്മാ പള്ളി ഇടവക അംഗമാണ്. മെൽബൺ കോവിഡ് നിയന്ത്രണത്തിനായി ശക്തമായ ലോക്ക് ഡൗണിൽ ആണ് ഇപ്പോൾ ഉള്ളത്. പഠനം എല്ലാം ഓൺലൈനും കട കമ്പോളങ്ങൾ അടഞ്ഞുമാണ് ഇപ്പോൾ ഉള്ളത്. ഗ്രോസറി ഷോപ്പുകൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. നഴ്‌സായ ഭാര്യ ബീനയ്ക്ക് വെള്ളിയാഴ്ച്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. പതിവുപോലെ കോവിഡ് രോഗികൾ ഉള്ളതിനാൽ എന്നും വീട്ടിൽ എത്തി രാവിലെ കുളിച്ചതിന് ശേഷം മാത്രമാണ് ഭർത്താവിനും മക്കൾക്കും അരികിലെത്തുക പതിവ്. പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ വീട്ടിൽ എത്തിയ ബീന കുളി കഴിഞ്ഞ് ബെഡ് റൂമിൽ എത്തിയപ്പോൾ കണ്ടത് കമഴ്ന്നു കിടക്കുന്ന ഭർത്താവിനെയാണ്. അപകടം മനസിലാക്കിയ ബീന ഉടനടി സി പി ആർ കൊടുക്കുകയും എമർജൻസി വിഭാഗത്തെ അറിയിക്കുകയും ചെയ്‌തു. പെട്ടെന്ന് തന്നെ ആംബുലൻസ് സർവീസ് എത്തിയെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. കുട്ടികൾ രണ്ടു പേരും അവരുടെ ബെഡ്‌റൂമിൽ ഉറക്കത്തിലായിരുന്നു. ഹൃദയസ്‌തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ശക്തമായ കോവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മാത്രമേ ശവസംസ്കാരം സംബന്ധമായ തീരുമാനം ഉണ്ടാവുകയുള്ളു എന്നാണ് മലയാളം യുകെ അറിയുന്നത്. പരേതന്റെ ഭാര്യ ബീനയുടെ സഹോദരനും സഹോദരിയും അവിടെ തന്നെയാണ് ഉള്ളത്. മരണവിവരം അറിഞ്ഞ് കുടുംബത്തിന് പൂർണ്ണ സഹായവുമായി ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്. മെൽബൺ മാർത്തോമ്മാ പള്ളി ഇടവകാംഗമാണ് പരേതനായ ലിജു. ലിജുവിന്റെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് ഓസ്ട്രേലിയ മെൽബണിലെ ട്രഗനൈനയിൽ മലയാളി പെൺകുട്ടി കാർ അപകടത്തിൽ മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന പത്തു വയസുള്ള പെൺകുട്ടി അവിടെ വച്ചു തന്നെ മരിച്ചു. മലയാളി കുടുംബത്തിന്റെ കാർ ശരിയായ ദിശയിൽ ആയിരുന്നു. എതിരേ വന്ന കാറാണ് ദുരന്തം ഉണ്ടാക്കിയത് എന്നറിയുന്നു. മരിച്ച പെൺകുട്ടിയുടെ മാതാവാണ് കാർ ഓടിച്ചത്. ഇവരും പെൺകുട്ടിയുടെ സഹോദരനും ഗുരുതരാവസ്ഥയിലാണ്‌. പിതാവിനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രിയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചു പോയി. പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ.ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. റോക്ക്ബാങ്കിലുള്ള മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ വിശദാംശങ്ങൾ മലയാളി സമൂഹം പങ്കുവച്ചെങ്കിലും  ഇപ്പോൾ പേരുവിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ കഴിയില്ലെന്ന് വിക്ടോറിയ പൊലീസ് പറഞ്ഞു. വിക്ടോറിയ പൊലീസിന്റെ മേജർ കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ആശുപത്രിയിലായവർക്കായി പ്രാർഥനകളുമായി മലയാളി സമൂഹം ചിലവിടുകയാണ്‌. ഓർത്തഡോക്സ് കമ്യൂണിറ്റിയിലെ അംഗങ്ങളാണ് ഇവരുടെ കുടുംബം.
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ നടന്ന സ്‌റ്റേജ് ഷോ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഷോയുടെ അണിയറ പ്രവര്‍ത്തകന്‍. മോഹന്‍ ലാല്‍ ഫാന്‍സ് വെബ് പേജിലൂടെയാണ് സിറാജ് ഖാന്റെ പ്രതികരണം. എന്നാല്‍ ഈ പ്രതികരണത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. മോഹന്‍ ലാല്‍ നടത്തിയത് ലാലിസം ആണെന്നും നടി പ്രയാഗ മാര്‍ട്ടിനൊപ്പം ആലപിച്ച യുഗ്മ ഗാനം  നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ച് ചുണ്ടനക്കുകയാണെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. മോഹന്‍ ലാലിന്റെ ഈ വീഡിയോയും വൈറലായിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ദയവു ചെയ്ത് നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം ഞാൻ ഇവിടെ അറിയിക്കുന്നു.. ഞാൻ സിറാജ് ഖാൻ ആർട്ടിസ്റ്റ് മാനേജർ, CPC യുടെ ഒരു മെമ്പർ കൂടിയാണ് വിവാദമായ ഓസ്‌ട്രേലിയൻ മോഹൻലാൽ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആർട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. തികച്ചും ഒരു മമ്മുട്ടി ഫാൻ ആണ് ഞാൻ അത് എന്നെ അറിയുന്നവർക്ക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടൻ ഈ ഓസ്‌ട്രേലിയൻ ഷോയിൽ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2സ്കിറ്റും ആണ്, അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ്‌ മോഹൻലാൽ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രേക്ഷകരോടുള്ള കമ്മിറ്റ്മെന്റ്. തികച്ചും ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് ഈ ഷോ കണ്ടവർക്ക് മനസിലാകും വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാൻ വേണ്ടി അല്ല ഈ പോസ്റ്റ്‌ ഇടുന്നത്. ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു ഇതിന്റെ ഡയറക്ടർ G.S.വിജയൻ സാർ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടർച്ചയായി ഡാൻസും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോൾ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ്‌ റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടാം എന്ന് പ്ലാൻ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങൾ സ്വയം വിലയിരുത്തരുത്. നിങ്ങൾക്ക് അതിനെ കുറിച്ചു അറിയണമെങ്കിൽ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാൻ ശ്രമിക്കാണം. 12 ദിവസത്തെ ലാലേട്ടന്റെ കൂടെ വർക്ക്‌ ചെയ്ത ഒരു പരിചയം കൊണ്ട് മാത്രം ഞാൻ ഒന്ന് ഉറപ്പിച്ചു പറയാം. ഇതുപോലെ ഒരു സ്റ്റാർ നൈറ്റിൽ കൂടെ ഉള്ളവർക്ക് തികച്ചും ഒരു പോസിറ്റീവ് എനർജി നൽകുവാനും ഒരു ഷോയിൽ ഇത്രയും അധികം കലാപരിപാടികൾ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയിൽ മോഹൻലാൽ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം മാത്രമാണ് അതിനെ ആരീതിയിൽ കാണാൻ ശ്രമിക്കണം. മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമർശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്...?  
RECENT POSTS
Copyright © . All rights reserved