bit coin
സ്വന്തം ലേഖകൻ രാജസ്ഥാൻ : ക്രിപ്‌റ്റോ ബുൾസ് റോഡ്‌ഷോയുടെ സംഘാടകരുമായി ക്രിപ്‌റ്റോകറൻസി പദ്ധതികൾ ഇന്ത്യൻ സംസ്ഥാന മന്ത്രാലയം ചർച്ച ചെയ്യുന്നു. ഇന്ത്യയിലെ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള അജ്മീറിലെ ദർഗാ കമ്മിറ്റി ചെയർമാൻ അമിൻ പത്താൻ അടുത്തിടെ ഇന്ത്യ ക്രിപ്റ്റോ ബുൾസ് സംരംഭത്തിന്റെ സ്ഥാപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 15 പ്രധാനപ്പെട്ട ഇന്ത്യൻ നഗരങ്ങളിൽ രാജ്യവ്യാപകമായി റോഡ്ഷോ സംഘടിപ്പിക്കുന്ന സംഘമാണ് ക്രിപ്റ്റോ ബുൾസ്. ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ ഏറ്റവും വലിയ പുണ്യ തീർത്ഥാടനങ്ങളിലൊന്നായ അജ്മീറിലെ ദർഗ കമ്മിറ്റിയുടെ പ്രസിഡന്റാണ് പത്താൻ. കൂടാതെ രാജസ്ഥാൻ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാൻ, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു. ഇന്ത്യയുടെ ക്രിപ്റ്റോ വികസനം, നിക്ഷേപം, നവീകരണം എന്നിവ സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ പത്താൻ ചർച്ച ചെയ്തുവെന്ന് ന്യൂസ് ബിറ്റ്കോയിൻ റിപ്പോർട്ട്‌ ചെയ്തു. മറ്റ് ഡിജിറ്റൽ അസറ്റ് ധനകാര്യ സേവനങ്ങൾ, ബിറ്റ്കോയിൻ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുമായി ഒരു കോൺഫറൻസ് നടത്താൻ രാജസ്ഥാൻ സംസ്ഥാനം ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ക്രിപ്റ്റോ ബുൾസിനോട് പറഞ്ഞു. മാത്രമല്ല, ക്രിപ്റ്റോകറൻസി നിക്ഷേപം എങ്ങനെ മെച്ചപ്പെടുത്താം, ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്താനോ ആസൂത്രണം ചെയ്യാനോ ഒരു നിക്ഷേപകൻ പാലിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയവയും മറ്റ് നിരവധി ഘടകങ്ങളും ഈ കോൺഫറൻസിലെ ചർച്ചയിൽ ഉൾപ്പെടും. രാജ്യവ്യാപകമായി ഇന്ത്യൻ ക്രിപ്‌റ്റോ ബുൾസ് നടത്തുന്ന റോഡ്‌ഷോയെ പത്താൻ പിന്തുണച്ചു. അദ്ദേഹത്തിന്റെ നഗരമായ ജയ്പൂരിലും ഉദയ്പൂരിലും പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്നും അറിയിച്ചു. ഒ1എക്സിൻെറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ഗൗരവ് ദുബെയുടെ സംരംഭമാണ് ഇന്ത്യ ക്രിപ്റ്റോ ബുൾസ്. അടുത്ത ക്രിപ്റ്റോ ബുൾ റണ്ണിനായി രാജ്യം ഒരുക്കുന്നതിനും ക്രിപ്റ്റോകറൻസികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി ഏപ്രിൽ ആദ്യം ഇന്ത്യയിലെ 15 ഓളം നഗരങ്ങളിൽ റോഡ്ഷോ ആരംഭിക്കാൻ അവർ പദ്ധതിയിട്ടിരുന്നു . എന്നാൽ , നിലവിലെ കൊറോണ വൈറസ് പ്രതിസന്ധിയും ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങളും കാരണം റോഡ്ഷോ മാറ്റിവയ്ക്കുകയും മറ്റൊരു തീയതിയിലേക്ക് നീട്ടിവെക്കുകയും ചെയ്യും. ഇന്ത്യയിലെ ക്രിപ്‌റ്റോ കറൻസി ഇക്കോസിസ്റ്റം ഇപ്പോൾ പുനർനിർമിക്കുകയാണ്. മാർച്ച് 4 ന് കോടതി വിലക്ക് നീക്കിയശേഷം ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ ഐഎൻആർ ബാങ്കിംഗ് പിന്തുണ തിരികെ കൊണ്ടുവരുന്ന തിരക്കിലാണ്. നിരവധി ആഗോള കമ്പനികളും ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യൻ ക്രിപ്റ്റോ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനും പദ്ധതിയിടുന്നു .
സ്വന്തം ലേഖകൻ ചൈന : ദേശീയ ഡിജിറ്റൽ കറൻസിയുടെ സർക്കുലേഷനായി ചൈന നിയമങ്ങൾ തയ്യാറാക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിലും രാജ്യത്തിന്റെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ അടിസ്ഥാന വികസനം പൂർത്തിയാക്കിയതായി റിപ്പോർട്ട്. ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനോട് കൂടുതൽ അടുക്കുന്നുവെന്ന് ചൈനീസ് പ്രസിദ്ധീകരണമായ ഗ്ലോബൽ ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. സെൻട്രൽ ബാങ്ക് ഇപ്പോൾ സർക്കുലേഷനായി നിയമനിർമ്മാണം നടത്തുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിജിറ്റൽ യുവാൻ എങ്ങനെയായിരിക്കുമെന്ന് നിരവധി പേറ്റന്റുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിൽ ലോകമെമ്പാടുമുള്ള കൂടുതൽ സെൻ‌ട്രൽ ബാങ്കുകൾ‌ പലിശനിരക്ക് പൂജ്യമായി കുറയ്ക്കുകന്നതിനാൽ ചൈന, അവരുടെ ഡിജിറ്റൽ കറൻസിയുടെ ആരംഭം ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാൻ പി‌ബി‌ഒസി അതിന്റെ ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നത് ത്വരിതപ്പെടുത്തണമെന്ന് സിംഗ്ഹുവ സർവകലാശാലയിലെ അഡ്വാൻസ്ഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലോക്ക്‌ചെയിനിന്റെ ഡയറക്ടർ കാവോ യാൻ പറഞ്ഞു. ഡിജിറ്റൽ യുവാൻ ഏറെക്കുറെ തയ്യാറാണെന്ന് സെൻട്രൽ ബാങ്കിന്റെ പേയ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ മു ചാങ്ചുൻ 2019 ഓഗസ്റ്റിൽ പറയുകയുണ്ടായി. എന്നാൽ ഈ കാര്യത്തിൽ കൂടുതൽ ഗവേഷണം, പരിശോധന, പരീക്ഷണങ്ങൾ, വിലയിരുത്തലുകൾ, അപകടസാധ്യത തടയൽ എന്നിവ ആവശ്യമാണെന്ന് ഗവർണർ യി ഗാംഗ് പിന്നീട് വ്യക്തമാക്കി. ചൈനയുടെ സെൻട്രൽ ബാങ്ക്, ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് ഏകദേശം 84ഓളം പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് അലിബാബ, ടെൻസെന്റ്, ഹുവാവേ, ചൈന മർച്ചന്റ്സ് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്വകാര്യ കമ്പനികൾ ചൈനയുടെ ഡിജിറ്റൽ കറൻസിയുടെ വികസനത്തിൽ പങ്കാളികളായിട്ടുണ്ട്. ഇഷ്യു, ട്രാൻസാക്ഷൻ റെക്കോർഡിംഗ്, ഡിജിറ്റൽ വാലറ്റുകൾ ഉൾപ്പെടെ ഡിജിറ്റൽ കറൻസിയുടെ നിരവധി മേഖലകൾ ഈ പേറ്റന്റുകൾ ഉൾക്കൊള്ളുന്നു.
സ്വന്തം ലേഖകൻ ബിറ്റ് കോയിൻ ഡോട്ട് കോം ബ്രാവോ ടെക്നോളജി ലിമിറ്റഡുമായി സഹകരിച്ചുകൊണ്ടാണ് ബിറ്റ് കോയിൻ ഡോട്ട് കോം എന്ന ലോട്ടറി പ്ലാറ്റ്ഫോം ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ലോകത്തിന്റെ ഏതു കോണിൽ നിന്നും ആർക്കും ഇനി ലോട്ടറിയിൽ പങ്കാളികളാകാം. ബിറ്റ് കോയിൻ ക്യാഷ് വഴിയോ ബിറ്റ് കോയിൻ കോർ വഴിയോ പെയ്മെന്റ് നടത്താവുന്നതാണ്. ഇതുവഴി മില്യൻ കണക്കിന് രൂപ സമ്പാദിക്കാവുന്നതാണ്. പരമ്പരാഗത രീതി പ്രകാരം ലോട്ടറി എടുക്കുന്നതിന് ധാരാളം പരിമിതികൾ ഉണ്ടായിരുന്നു. അതാത് രാജ്യക്കാർക്ക് മാത്രമേ അതാത് രാജ്യങ്ങൾ പുറത്തിറക്കുന്ന ലോട്ടറികൾ വാങ്ങാൻ സാധിക്കൂ, അല്ലെങ്കിൽ ലോക്കൽ കറൻസി ഉപയോഗിച്ച് മാത്രമേ ലോട്ടറി വാങ്ങാൻ സാധിക്കൂ, അല്ലെങ്കിൽ ലോട്ടറി അടിച്ച ആൾ ആ രാജ്യത്തുള്ള ആളായിരിക്കണം എന്നിവയൊക്കെയാണ് പ്രധാന പരിമിതികൾ. എന്നാൽ ഇനിമുതൽ ഏത് രാജ്യത്തു നിന്നും ഏത് സമയത്തും ലോട്ടറി ബുക്ക് ചെയ്യാനുള്ള ബുക്കിംഗ് എൻജിനായി ബിറ്റ് കോയിൻ ഡോട്ട് കോം പ്രവർത്തിക്കും. ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എവിടെയിരുന്നും പർച്ചേസിംഗ് നടത്താൻ സാധിക്കും. ഓൺലൈനിലൂടെ കൂടുതൽ ആളുകൾ ലോട്ടറി വാങ്ങുന്നുണ്ട് എന്ന കണ്ടെത്തലാണ് ഈ പുതിയ മുന്നേറ്റത്തിന് കാരണമായതെന്ന് ബിറ്റ് കോയിൻ സി ഇ ഒ ആയ സ്റ്റെഫാൻ റസ്റ്റ് പറഞ്ഞു. മുൻപുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ലോകത്ത് ആർക്കുവേണമെങ്കിലും ലോഗിൻ ചെയ്തു ഏർപ്പെടാവുന്ന രീതിയിലേയ്ക്ക് ഗ്ലോബൽ ലോട്ടറികളെ വളർത്തിക്കൊണ്ടുവരിക ആണ് ലക്ഷ്യം. ബ്ലോക്ക് ചെയിൻ ടെക്നോളജി ഉപയോഗിച്ച് സ്യൂട്ടബിൾ ആയ വാലറ്റ് തെരഞ്ഞെടുത്തു ലോട്ടറി വാങ്ങാൻ സാധിക്കും. ഗെയിമിംഗ് ഇൻഡസ്ട്രിയിലും ബിറ്റ്കോയിൻ കൂടുതൽ ഉപയോഗിക്കുന്നുണ്ട്. പവർ ബോൾ, മെഗാ മില്യൺ തുടങ്ങിയ ഗ്ലോബൽ ജാക്ക് പോട്ടുകളിൽ ഇതു വഴി പങ്കെടുക്കാവുന്നതാണ്.
സ്വന്തം ലേഖകൻ ക്രിപ്‌റ്റോകറൻസികളുടെ ലോകത്തേയ്ക്കുള്ള ഒരു പ്രവേശനകവാടമാണ് ബിറ്റ്കോയിൻ ടെല്ലർ മെഷീനുകൾ (BATM- കൾ). സങ്കീർണ്ണമായ നടപടിക്രമങ്ങളില്ലാതെ വളരെ എളുപ്പത്തിൽ അവ ഉപയോഗിക്കാൻ കഴിയും. ഉപകരണങ്ങൾ വിവിധ രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും പ്രധാനമായി ക്രിപ്റ്റോ വാലറ്റ് ഇൻസ്റ്റാൾ ചെയ്ത സ്മാർട്ടഫോണും പണം ഉള്ള വാലറ്റും ഒപ്പം പോക്കറ്റിൽ കാർഡും ഉണ്ടെങ്കിൽ ഇതുപയോഗിക്കാം. ഒരു ബിറ്റ്കോയിൻ എടിഎമ്മിൽ നിന്ന് ക്രിപ്‌റ്റോകറൻസി പിൻവലിക്കാനായി ആവശ്യമുള്ള ഒരു തുക സജ്ജീകരിക്കേണ്ടതുണ്ട്. ഒപ്പം ഒരു ക്രിപ്റ്റോ വിലാസവും നൽകുക. മൊബൈലിൽ തെളിയുന്ന ക്യുആർ കോഡ് മെഷീനിൽ സ്കാൻ ചെയ്യുക. അതിനുശേഷം ഡിജിറ്റൽ പണത്തിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്ന നോട്ടുകൾ നിക്ഷേപിക്കുക. ഇത് പൂർത്തിയായികഴിയുമ്പോൾ ഇടപാടിന്റെ ഒരു രസീത് ലഭ്യമാകും. ചില ബിറ്റ്കോയിൻ എടിഎമ്മുകളിൽ ക്രിപ്റ്റോയെ പണത്തിലേക്ക് മാറ്റുവാനും കഴിയും. ഏറ്റവും അടുത്തുള്ള ബിറ്റ്കോയിൻ എടിഎം കണ്ടെത്താനുള്ള എളുപ്പ മാർഗം ഒരു ട്രാക്കിംഗ് വെബ്സൈറ്റ് ഉപയോഗിക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള 7,000 ക്രിപ്റ്റോ ടെല്ലർ മെഷീനുകളുടെ ഡാറ്റാബേസ് ഇപ്പോൾ പട്ടികപ്പെടുത്തിയിരിക്കുന്നതിനാൽ ഏറ്റവും പ്രചാരമുള്ള മാർഗമാണ് 'കോയിൻഎടിഎംറഡാർ'. ഇതിലൂടെ ക്രിപ്‌റ്റോകറൻസികൾ, വാങ്ങൽ - വിൽപ്പന എന്നിവയുടെ ലഭ്യത, രാജ്യം, നഗരം, സ്ഥാനം എന്നിവ ഉൾപ്പെടെ ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കോയിൻ എടിഎം റഡാറിന്റെ മാപ്പ് ഉപയോഗിക്കുന്നതിലൂടെ ഇത് എളുപ്പമാകും. ഇതിലൂടെ തൊട്ടടുത്തുള്ള ബിറ്റ്കോയിൻ എടിഎം പെട്ടെന്ന് കണ്ടെത്താൻ കഴിയും. ബിറ്റ്കോയിൻ കോർ ( ബിടിസി ), ബിറ്റ്കോയിൻ ക്യാഷ് ( ബിസിഎച്ച് ) എന്നിവയുൾപ്പെടെ എട്ട് ജനപ്രിയ ക്രിപ്റ്റോകറൻസികൾ തിരഞ്ഞെടുക്കാനും വാങ്ങൽ- വിൽപ്പന സവിശേഷതകൾക്കനുസരിച്ച് എടിഎം ലൊക്കേഷനുകൾ തിരഞ്ഞെടുക്കാനും ഇതിലൂടെ സാധിക്കുന്നു. ലിസ്റ്റുചെയ്ത ഓരോ എടിഎമ്മിനെക്കുറിച്ചും അടുത്തുള്ളവയിൽ എങ്ങനെ എത്തിച്ചേരാം, ജോലി സമയം, അതിന്റെ ഓപ്പറേറ്ററുടെ വിവരങ്ങൾ എന്നിവ പോലുള്ള വിശദാംശങ്ങൾ വെബ്സൈറ്റ് നൽകുന്നു. ബിറ്റ്കോയിൻ എടിഎം ലൊക്കേറ്റർ സൈറ്റുകൾ ഒരു നിർദ്ദിഷ്ട പ്രദേശത്തെ ക്രിപ്റ്റോ ടെല്ലർ മെഷീനുകൾ ട്രാക്കു ചെയ്യാൻ സഹായിക്കുന്നു.
ക്രിപ്റ്റോ കറന്‍സി രംഗത്തെ പുത്തന്‍ വിപ്ലവമായി മാറിയ ബിറ്റ് കോയിന്‍ അതിന്‍റെ വളര്‍ച്ചയില്‍ ഏറ്റവും കുതിച്ച് ചാട്ടം നടത്തിയ വര്‍ഷമാണ്‌ 2017. സാമ്പത്തിക രംഗത്തെ എല്ലാ വിദഗ്ദരേയും അമ്പരപ്പിച്ച് കൊണ്ടാണ് ബിറ്റ് കോയിന്‍ മൂല്യം ദിനം പ്രതി കുതിച്ച് കയറുന്നത്. ഇപ്പോള്‍ സര്‍വ്വരെയും അമ്പരപ്പിച്ച് കൊണ്ട് ബിറ്റ് കൊയിന്‍റെ വിപണി മൂല്യം അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) മൊത്തം കരുതല്‍ ധന നിക്ഷേപത്തിന്റെ മൂല്യത്തെയും മറികടന്നിരിക്കുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ബിറ്റ് കോയിന്‍ മൂല്യത്തില്‍ ഉണ്ടായ വളര്‍ച്ചയാണ് ഈ മികച്ച നേട്ടം കൈവരിക്കുന്നതിലേക്ക് ബിറ്റ് കോയിനെ എത്തിച്ചത്. മുന്നൂറ് ബില്യണ്‍ ഡോളറിലധികമാണ് ലോകവ്യാപകമായുള്ള ബിറ്റ് കോയിനുകളുടെ മാര്‍ക്കറ്റ് വാല്യു ആയി കണക്കാക്കിയിരിക്കുന്നത്. ഇത് അന്താരാഷ്ട്ര നാണയ നിധിയുടെ കരുതല്‍ നിക്ഷേപങ്ങളുടെ മൂല്യമായി കണക്കാക്കിയിരിക്കുന്ന 291ബില്യണ്‍ ഡോളര്‍ എന്നതിനെയും കടന്ന് മുന്നേറിയിരിക്കുകയാണ്. അമേരിക്കന്‍ ഡോളറിന് നേരിയ തോതില്‍ മൂല്യം കുറയുകയും നാണയ മാര്‍ക്കറ്റില്‍ ജനപ്രീതി ഇടിയുകയും ചെയ്തത് ക്രിപ്റ്റോ കറന്‍സികള്‍ക്കാണ് ഉണര്‍വ്വുണ്ടാക്കിയിരിക്കുന്നത്. ലോകത്തിന്‍റെ സാമ്പത്തിക സിരാകേന്ദ്രം എന്ന സ്ഥാനത്ത് അമേരിക്കക്ക് ഇനി അധിക കാലം തുടരാന്‍ കഴിയില്ല എന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്ത് വന്നിരിക്കുന്ന സാഹചര്യത്തില്‍ ലോക രാജ്യങ്ങള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ചിന്തിച്ച് തുടങ്ങിയിരിക്കുകയാണ്. ജര്‍മ്മനി, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആഗോള സാമ്പത്തിക രംഗത്ത് സ്വതന്ത്ര ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുന്നത് ഈ പശ്ചാലത്തില്‍ വേണം കാണേണ്ടത്. ഇത് നിലവിലെ സാമ്പത്തിക സങ്കല്പങ്ങള്‍ തന്നെ മാറ്റിയിട്ടുമുണ്ട്. രാജ്യാതിര്‍ത്തികളോ, കേന്ദ്രീകൃത നിയന്ത്രണ സംവിധാനങ്ങളോ ബാധകമല്ലാത്ത പുതിയ വിനിമയ മാര്‍ഗ്ഗമായ ക്രിപ്റ്റോ കറന്‍സികള്‍ക്ക് സാമ്പത്തിക വിനിമയ രംഗത്തും നിക്ഷേപ രംഗത്തും സ്വീകാര്യത കൂടി വരുന്നത് ഈ സാഹചര്യത്തിലാണ്. ഇടപാടുകളുടെ വേഗതയും നിയന്ത്രണങ്ങളുടെ അഭാവവും മൂലം പ്രധാന സാമ്പത്തിക ഇടപാടുകള്‍ പലതും നടക്കുന്നത് ക്രിപ്റ്റോ കറന്‍സിയിലൂടെയാണ് എന്നത് ക്രിപ്റ്റോ കറന്‍സികളുടെ മൂല്യ വര്‍ദ്ധനവിന്‍റെ മറ്റൊരു കാരണമാണ്. ക്രിപ്റ്റോ കറന്‍സികളുടെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന പബ്ലിക് യൂസബിലിറ്റി ഇല്ലായ്മ അഥവാ മറ്റ് നാണയങ്ങള്‍ പോലെ ദൈനംദിന ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ ഉള്ള പരിമിതിയും ഇപ്പോള്‍ മറി കടന്ന് കഴിഞ്ഞിട്ടുണ്ട്. ക്രിപ്റ്റോ കാര്‍ബണ്‍ പോലുള്ള പുതു തലമുറ ക്രിപ്റ്റോ കറന്‍സികള്‍ ആണ് ഈ ന്യൂനതയും പരിഹരിച്ചിരിക്കുന്നത്. ടെസ്കോയും, ആര്‍ഗോസും, ആമസോണും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ സ്വീകാര്യത ഉള്ള ക്രിപ്റ്റോ കാര്‍ബണ്‍ ഇന്ന് ക്രിപ്റ്റോ കറന്‍സികളില്‍ ഏറെ ജനപ്രിയത നേടിക്കഴിഞ്ഞു. പത്ത് പൗണ്ട്  വിലയുള്ള ക്രിപ്റ്റോ കാര്‍ബണ്‍ തികച്ചും സൗജന്യമായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ ക്രിപ്റ്റോ കാര്‍ബണ്‍ നിങ്ങള്‍ക്ക് ടെസ്കോ, ആര്‍ഗോസ്, ആമസോണ്‍ തുടങ്ങി നിരവധി ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്.  
RECENT POSTS
Copyright © . All rights reserved