british malayalee
സ്റ്റോക്ക് ഓൺ ട്രെൻഡ്:  കുട്ടികളിൽ ബൈബിനെകുറിച്ചുള്ള അറിവ് പരിപോഷിപ്പിക്കുന്നതിനൊപ്പം രക്ഷകനായ യേശുവിനെ കുട്ടികളുടെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഒന്നായിരുന്നു ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിൽ ഉൾപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്  മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ ഉള്ള ക്വിസ് കമ്മറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. ശനിയാഴ്ച്ച  രാവിലെ അറിയിച്ചതുപോലെ സമയക്ലിപ്തത പാലിച്ചുകൊണ്ട്‌ ഒൻപത് മണിക്കുതന്നെ റെജിസ്ട്രേഷൻ  ആരംഭിച്ചു. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ ഇൻചാർജ് ആയ ഫാദർ ജോർജ് എട്ടുപറയില്‍ എല്ലാവര്ക്കും സ്വാഗതം പറഞ്ഞു. തുടർന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ ചുരുങ്ങിയ വാക്കുകളോടെ ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റണി ചുൺെലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., കാറ്റക്കിസം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോയി വയലിൽ സി. എസ്. റ്റി., റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, റവ. ഫാ. തോമസ് അറത്തിൽ എം. എസ്. റ്റി., റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉത്ഘാടനം പൂത്തിയാക്കി മത്സരത്തിലേക്ക്.ബിർമിങ്ഹാമിൽ നിന്നുള്ള റീന & ഡെയ്‌സൺ എന്നിവർ അടങ്ങിയ ക്വിസ് ടീം ആണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കൂടെ മാസ്സ് സെന്ററിലെ ട്രസ്റ്റികളായ സിബി പൊടിപ്പാറ, സിബി ജോസ്, ജിജോ ഫ്രാൻസിസ് എന്നിവർക്ക് പുറമെ ക്വിസ് കമ്മിറ്റി ടീമിലുള്ള സുദീപ് എബ്രഹാം, റോയി ഫ്രാൻസിസ്, ഹെഡ് ടീച്ചർ ആയ തോമസ് വർഗീസ്, ജോസ് വര്ഗീസ്, ബിജു പിച്ചാപ്പിള്ളിൽ, സിറിൽ ഐക്കര, സോഫി ജോയി, ഷിൻസി ഡേവിഡ്, ജെയ്‌മോൾ സൈജു എന്നിവരും ഒത്തുചേർന്നപ്പോൾ മാസ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങൾ വിജയമാവുകയും കൃത്യ സമയത്തിനുള്ളിൽ അവസാനിപ്പിക്കുകയും ചെയ്തത് വലിയ നേട്ടമായി.യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 56 ടീമുകളാണ്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിച്ചേർന്നത്.പല ഘട്ടങ്ങളിൽ ആയി 13, 5 എന്നീ ക്രമത്തിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ ഫൈനലിൽ എത്തിച്ചേർന്നത് മൂന്ന് ടീമുകൾ. വാശിയേറിയ മത്സരത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ബിർമിങ്ഹാമിനടുത്തുള്ള Saltley മാസ്സ് സെന്ററിൽ നിന്നും വന്ന ആൽവിൻ സെബാസ്റ്റ്യൻ ആൻഡ് ആൻ്റണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ടീം അലൈഡ് മോർട്ടഗേജ് ആൻഡ് ഫിനാൻഷ്യൽ സർവീസ് സ്പോൺസർ ചെയ്ത 250 പൗണ്ട് ക്യാഷും   ട്രോഫിയും കരസ്ഥമാക്കി. വൂസ്റ്ററിൽ നിന്നും വന്ന മരിയ കാപ്പൻ ആൻഡ് നേഹ റോസ് ജോർജ്ജ് എന്നിവരങ്ങുന്ന ടീം സോജൻ ജോസ് സ്പോൺസർ ചെയ്ത 150 പൗണ്ടും സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും നേടിയെടുത്തു. ന്യൂപോർട്ടിൽ നിന്നും പങ്കെടുത്ത ജോഷ്വ ജോണി ആൻഡ് എലീഷാ ജോണി എന്നിവർ ലിജിൻ ബിജു സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനമായ 100 പൗഡും അന്നക്കുട്ടി വള്ളോംപുരയിടത്തിൽ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി കരുത്തു തെളിയിച്ചു. സമ്മാനങ്ങൾ നൽകിയത് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ. അവസാന റൗണ്ടിൽ എത്തിയ പത്തു പേർക്ക് ഇരുപത്തിയച്ച് പൗഡും മെഡലുകളും അടങ്ങുന്ന പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് മിടുക്കരായ മത്സരാത്ഥികളെ മടക്കിയയച്ചത്. സമ്മാനങ്ങൾ നേടിയവർ ഇവരാണ് സെറീന ഫിലോ ഐയ്ക്കര & ജോയൽ ജോർജ്, ടാനിയ ക്രിസ്‌റ്റി & സിജിൻ ജോസ്, തെരേസ മാത്തച്ചൻ & ജോർജ് മാത്തച്ചൻ, മെൽവിൻ ബേബി & മെറിൻ ബേബി, ജിസ് ജോസഫ് & പാട്രിക് ജോസഫ്, അൻസെൽ സൈജു & റിജുൻ റൺസുമോൻ എന്നിവർ സ്റ്റോക്ക് ഓൺ ട്രെയ്നിൽ നിന്നും ആൻജെലിൻ ജോസഫ്‌ &അന്നാ തോമസ് ( വോൾവർഹാംപ്ടൺ), ആല്‍വിന്‍ സാലന്‍ & മിലന്‍ ടോം (ലിവര്‍പൂള്‍), ജേക്കബ് ജോസഫ് കരിനാടൻ & മരിയ റീത്ത കരിനാടൻ (മാഞ്ചസ്റ്റർ ) ബ്രിജിറ്റ് തെരേസ കരിനാടൻ &ജോസഫ് ജോൺ കരിനാടൻ (മാഞ്ചസ്റ്റർ) എന്നീ ടീമുകൾ പ്രോത്സാഹന സമ്മാനങ്ങൾക്ക്‌ അർഹരായി.
സ്വന്തം ലേഖകന്‍ ഓണ്‍ലൈന്‍ ക്യാഷ്ബാക്ക് രംഗത്ത് യുകെയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ബീ വണ്‍ കമ്പനിയ്ക്കും ഉടമ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവലിനും എതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ഷാജന്‍ സ്കറിയയെ യുകെയിലെ നോര്‍ത്താംപ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ഷാജന്‍ സ്കറിയ കുറ്റക്കാരന്‍ ആണെന്നും പിഴയടയ്ക്കണമെന്നും ഷ്രൂസ്ബറി കോടതി നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ താന്‍ കേരളത്തില്‍ താമസിക്കുന്നയാള്‍ ആയതിനാല്‍ കോടതി വിധി ലംഘിച്ചാലും കുഴപ്പമുണ്ടാവില്ല എന്ന ധാരണയില്‍ കോടതി വിധിക്ക് ശേഷവും ഷാജന്‍ സ്കറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിനെതിരെ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ കേസില്‍ ആണ് ഷാജന്‍ സ്കറിയയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തിലൂടെ ബീ വണ്‍ കമ്പനിയ്ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു എന്ന്‍ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ബീ വണ്‍ കമ്പനിയ്ക്കോ സ്ഥാപന ഉടമയ്ക്കോ എതിരെ മേലില്‍ യാതൊരു വിധ വാര്‍ത്തയും പ്രസിദ്ധീകരിക്കരുതെന്നും തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചിരുന്നു. എന്നാല്‍ വിധി വന്നതിന് ശേഷവും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കോടതി നടപടികളെ കുറിച്ചും കോടതി ഉത്തരവിനെ കുറിച്ചും തെറ്റായ വാര്‍ത്ത ഷാജന്‍ സ്കറിയ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. ഈ കേസിലാണ് പോലീസ് ഇപ്പോള്‍ ശക്തമായ നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഷാജന്‍ ഇന്ത്യയില്‍ നിന്ന്‍ യുകെയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു എന്ന്‍ മനസ്സിലാക്കിയ ഉടന്‍ തന്നെ നോര്‍ത്താംപ്ടന്‍ പോലീസ് നടപടികള്‍ സ്വീകരിക്കുകയും യുകെയിലെത്തിയ ഉടന്‍ തന്നെ നോര്‍ത്താംപ്ടന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന്‍ ഷാജനെ താല്‍ക്കാലിക ജാമ്യത്തില്‍ ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. പോലീസ് ആവശ്യപ്പെടുന്നതനുസരിച്ച് തുടര്‍ നടപടികള്‍ക്കായി സ്റ്റേഷനില്‍ ഹാജരായിക്കൊള്ളാം എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതി ഉത്തരവ് ലംഘിക്കുന്നത് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നതിനാല്‍ ഗൗരവതരമായി തന്നെയാണ് പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. ഇതിന് മുന്‍പും വ്യക്തിഹത്യകള്‍ നടത്തുകയും നിയമപരമായി നടക്കുന്ന പല സ്ഥാപനങ്ങള്‍ക്കുമെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഷാജന്‍ സ്കറിയയ്ക്കെതിരെ ഉണ്ടായ ഈ നടപടി വളരെ ആശ്വാസകരമാണെന്നാണ് യുകെ മലയാളികളുടെ അഭിപ്രായം.

Also read..ഒരു വഴിയേ ഞാന്‍ കണ്ടുള്ളൂ; മരിക്കുക!  ''എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടുത്തേക്ക് അടുപ്പിക്കേണമേ...'' എന്ന സ്ഫടികം ജോർജിന്റെ പ്രാർത്ഥന ദൈവം കേൾക്കാത്തതെന്തുകൊണ്ട് .. 

Copyright © . All rights reserved