charity
ഇന്‍ഹേലറുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കാത്തതിനാല്‍ ആസ്ത്മ രോഗികളില്‍ അപായ സാധ്യത ഉയര്‍ന്ന നിരക്കിലെന്ന് ചാരിറ്റി. ആസ്തമ രോഗികളില്‍ പകുതിയോളം പേരും ഇന്‍ഹേലര്‍ ശരിയായ വിധത്തിലല്ല ഉപയോഗിക്കുന്നതെന്ന് ഗവേഷണങ്ങളില്‍ വ്യക്തമായിരുന്നു. ഇന്‍ഹേലര്‍ ഉപയോഗവും അവയുടെ കാര്യക്ഷമതയും പരിശോധിക്കാനുള്ള അവസരങ്ങള്‍ രോഗികളില്‍ അഞ്ചിലൊരാള്‍ക്ക് വീതം ലഭ്യമാകുന്നില്ലെന്നും ആസ്തമ യുകെ നടത്തിയ പഠനത്തില്‍ വ്യക്തമായി. 10,000 രോഗികളിലാണ് പഠനം നടത്തിയത്. 21 വിവിധ തരത്തിലുള്ള ഇന്‍ഹേലറുകളും സ്‌പേസറുകളും നേസല്‍ സ്‌പ്രേകളും എങ്ങനെയാണ് ശരിയായ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമാക്കുന്ന മൂന്നു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള വീഡിയോകളും ചാരിറ്റി പുറത്തു വിട്ടു. ആസ്തമ രോഗികള്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചികിത്സയാണ് ഇന്‍ഹേലര്‍ എന്ന് ജിപിയും ചാരിറ്റിയുടെ ക്ലിനിക്കല്‍ തലവനുമായ ഡോ.ആന്‍ഡി വിറ്റമോര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ രോഗികള്‍ ഇന്‍ഹേലറുകളുടെ പ്രാധാന്യം മനസിലാക്കി അവ പരിശോധനാ വിധേയമാക്കാന്‍ ശ്രമിക്കാത്തത് ഗുരുതരമായ സാഹചര്യമാണ്. ഒരു ജിപിയെയൊ ആസ്തമ നഴ്‌സിനെയോ സന്ദര്‍ശിച്ചാണ് ഇത് ചെയ്യേണ്ടത്. പല വിധത്തിലുള്ള ഇന്‍ഹേലറുകള്‍ ലഭ്യമാണ്. അവയുടെ ഉപയോഗ രീതികളും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗ രീതികള്‍ മനസിലാക്കുക എന്നത് രോഗികള്‍ക്കും ആരോഗ്യ വിദഗ്ദ്ധര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഇന്‍ഹേലര്‍ വാങ്ങുമ്പോള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്ന രീതികള്‍ രോഗികള്‍ മറക്കുന്ന ദുശ്ശീലവും കണ്ടു വരുന്നുണ്ട്. ഇന്‍ഹേലര്‍ ശരിയായ വിധത്തിലല്ല പിടിക്കുന്നതെങ്കില്‍ മരുന്ന് പൂര്‍ണ്ണമായും ഉള്ളിലെത്തില്ല. വായില്‍ മരുന്ന് പറ്റിപ്പിടിക്കുന്നത് മറ്റു പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മരുന്ന് അകത്തേക്ക് വലിക്കുന്ന ശക്തി കുറയുന്നതും കൂടിപ്പോകുന്നതും മറ്റു തരത്തിലുള്ള പിഴവുകളാണ്. അതുപോലെ മറ്റൊരു തകരാറാണ് ഉപയോഗത്തിനു മുമ്പ് ഇന്‍ഹേലര്‍ കുലുക്കാത്തത്. വര്‍ഷത്തിലൊരിക്കല്‍ രോഗികള്‍ ഇന്‍ഹേലര്‍ ടെക്‌നിക്ക് ജിപിയുടെ അടുത്തോ ആസ്തമ നഴ്‌സിന്റെ അടുത്തോ എത്തി പരിശോധിക്കണമെന്നാണ് ദേശീയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പറയുന്നത്. ഇന്‍ഹേലര്‍ ഉപയോഗത്തിലെ പിഴവുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ആസ്തമ അറ്റാക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും ചാരിറ്റി പുറത്തിറക്കുന്ന വീഡിയോകള്‍ രോഗികള്‍ ശ്രദ്ധാപൂര്‍വ്വം കാണണമെന്നും ഡോ.വിറ്റമോര്‍ പറഞ്ഞു.
യുവാക്കളായ തടവുകാര്‍ക്ക് യോഗ, മെഡിറ്റേഷന്‍, പ്രാണായാമം തുടങ്ങിയവയില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിക്ക് സാമ്പത്തിക സഹായവുമായി ചാള്‍സ് രാജകുമാരന്‍. ചാള്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വെയില്‍സ് ചാരിറ്റിയാണ് ഫണ്ടിംഗ് നടത്തുക. തടവുകാരില്‍ പ്രതീക്ഷയും പ്രത്യാശയും വളര്‍ത്തുക എന്ന ലക്ഷ്യവുമായാണ് യോഗയും മെഡിറ്റേഷനും ഉള്‍പ്പെടെയുള്ള വ്യായാമ മുറകള്‍ ഇവരെ പരിശീലിപ്പിക്കുന്നത്. ചെറുപ്പക്കാരായ കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിന് യോഗ ഉപയോഗിക്കുന്ന പദ്ധതിക്കായി പ്രിന്‍സസ് ഫൗണ്ടേഷനും ഫണ്ടിംഗ് നടത്തുന്നുണ്ട്. യോഗയുടെ ഗുണഫലങ്ങളെക്കുറിച്ച് ഡച്ചസ് ഓഫ് കോണ്‍വാള്‍ നേരത്തേ സംസാരിച്ചിട്ടുണ്ട്. ഡച്ചസ് ഓഫ് സസെക്‌സ് യോഗയുടെ ആരാധികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തടവുകാരുടെ ആത്മീയോന്നതിക്കായി യോഗ പരിശീലിപ്പിക്കുന്ന പ്രിസണ്‍ ഫീനിക്‌സ് ട്രസ്റ്റിന് പ്രിന്‍സ് ഓഫ് വെയില്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ (പിഡബ്ല്യുസിഎഫ്) 5000 പൗണ്ട് 2018ല്‍ നല്‍കിയിട്ടുണ്ട്. തടവുശിക്ഷ യുവാക്കളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കാറുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. യോഗ പരിശീലനത്തിലൂടെ ഇവരില്‍ പ്രത്യാശ വളര്‍ത്താനും ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ കാണാനും അതിലൂടെ കുറ്റകൃത്യങ്ങളില്‍ വീണ്ടും എത്താനുള്ള സാഹചര്യം ഇല്ലാതാക്കാനുമാണ് ഉദ്ദേശിക്കുന്നത്. തടവുകാരുടെ താല്‍പര്യത്തിന് അനുസരിച്ച് മെഡിറ്റേഷനും ശ്വസനവുമായി ബന്ധപ്പെട്ട പ്രാണായാമവും മറ്റുമാണ് പരിശീലിപ്പിക്കുക. 88 ജയിലുകളിലാണ് പ്രിസണ്‍ ഫീനിക്‌സ് ട്രസ്റ്റ് യോഗ ക്ലാസുകള്‍ നടത്തുന്നത്. ഫെല്‍റ്റ്ഹാം, ഹൈഡ്ബാങ്ക് വുഡ്, പോര്‍ട്ട്‌ലാന്‍ഡ്, വെറിംഗ്ടണ്‍ യംഗ് ഒഫെന്‍ഡേഴ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ തുടങ്ങിയവയിലെ കുട്ടിക്കുറ്റവാളികള്‍ക്കും യോഗ പരിശീലനം നല്‍കി വരുന്നു.
കൊല്ലം: വോകിംഗ് കാരുണ്യയുടെ ഓണ സമ്മാനമായി സജിക്ക് അന്‍പത്തിനാലായിരം രൂപയുടെ ചെക്ക് കൈമാറി. മുന്‍ ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാമിന്റെ സാന്നിദ്ധ്യത്തില്‍ വോകിംഗ് കാരുണ്യ ട്രസ്റ്റി ശശികുമാര്‍ സജിക്കുള്ള ഓണ സമ്മാനമായി വോകിംഗ് കാരുണ്യയുടെ ചെക്ക് കൈമാറി. കൊല്ലം ജില്ലയില്‍ ഉമ്മനൂരില്‍ താമസിക്കും സജിയും കുടുംബവും ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്. ബേക്കറി തൊഴിലാളിയായിരുന്ന സജി പെട്ടന്നാണ് ബി.പി കൂടി തലകറങ്ങി വീണത്. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഹോസ്പിറ്റലില്‍ ആക്കിയതിന് ശേഷമുള്ള പരിശോധനകളിലാണ് തന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ് എന്ന് സജിക്ക് അറിയാന്‍ കഴിഞ്ഞത്. രണ്ടു പെണ്‍കുട്ടികളുമായി കഷ്ടപ്പെട്ട് കുടുംബം നോക്കിയിരുന്ന സജിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു. നിരവധി ചികിത്സകള്‍ക്ക് ശേഷം ആഴ്ചയില്‍ മൂന്നു തവണ നടത്തുന്ന ഡയാലിസിസ് ആണ് ഇന്ന് സജിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. ബേക്കറി തൊഴിലാളി ആയിരുന്ന സജിക്ക് ഇന്ന് ഒരു ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത സജി വാടക കൊടുക്കന്‍ പോലും കഴിയാതെ കഷ്ടപ്പെടുകയാണ്. ദീര്‍ഘകാലത്തെ ചികിത്സകള്‍ സജിയെ വലിയൊരു കടക്കാരനാക്കി മാറ്റിക്കഴിഞ്ഞു. നിത്യചിലവുകളും തന്റെ മക്കളുടെ പഠനവും എങ്ങനെ മുന്‍പോട്ടു കൊണ്ടുപോകുമെന്നറിയാതെ വലയുന്ന സജിക്ക് ഇന്ന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഭീമമായ തുക ചിലവാക്കി വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഈ അവസ്ഥയില്‍ മുന്‍പോട്ടുള്ള ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുന്ന സജിക്കും കുടുംബത്തിനും വോകിംഗ് കാരുണ്യ വഴി നിങ്ങളും സഹായിച്ചപ്പോള്‍ അതൊരു വലിയ കൈത്താങ്ങായി. ഈ അവസരത്തില്‍ സജിയെ സഹായിക്കാന്‍ വോകിംഗ് കാരുണ്യയോടൊപ്പം കൈകോര്‍ത്ത എല്ലാവര്‍ക്കും അകമൊഴിഞ്ഞ നന്ദി. Registered Charity Number 1176202 https://www.facebook.com/.../Woking-Karunya-Charitable.../posts/ Charitties Bank Account Details Bank Name: H.S.B.C. Account Name: Woking Karunya Charitable Society. Sort Code:404708 Account Number: 52287447 കുടുതല്‍വിവരങ്ങള്‍ക്ക് Jain Joseph:07809702654 Boban Sebastian:07846165720 Saju joseph 07507361048
ടോം ജോസ് തടിയംപാട് ബി.ബി.സിയില്‍ കേരളത്തില്‍ നടന്ന ദുരന്തം വായിച്ചറിഞ്ഞ ബെര്‍മിംഗമിലെ ഗ്രാമര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ ജാസ് എന്ന സിഖുകാരന്‍ അടുത്ത് താമസിക്കുന്ന മലയാളിയുടെ കൈയില്‍ ഏല്‍പിച്ച 50 പൗണ്ട് ഉള്‍പ്പെടെ ചാരിറ്റി ഇന്ന് കളക്ഷന്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത് 2528 പൗണ്ട്. കളക്ഷന്‍ ഇന്ന് അവസാനിപ്പിക്കാന്‍ കാരണം യു.കെയിലെ എല്ലാ സാമൂഹിക സമൂദായിക സംഘടനകളും കളക്ഷന്‍ നടത്തുന്ന സാഹചരൃത്തില്‍ ഞങ്ങള്‍ക്കും അവരോട് സഹകരിക്കേണ്ടതുള്ളതുകൊണ്ടാണ് എന്നറിയിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ ഓണം ചാരിറ്റി നടത്തിയത് മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കും അതോടൊപ്പം രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല സ്വദേശി സാബു കുര്യന്റെകുടുംബത്തെയും വാഹനാപകടത്തില്‍ തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ ഇടുക്കി ചുരുളി സ്വദേശി ഡെനിഷ് മാത്യുവിന്റെ കുടുംബത്തെയും, വീടില്ലാതെ കഷട്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി. വി. എന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടിയാണ്. ഈ മൂന്ന് കുടുംബങ്ങളെ സഹായിക്കണം എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചത് അജു എബ്രഹാം, സണ്ണി ഫിലിപ്പ്, വിജയന്‍ കൂറ്റാന്‍തടത്തില്‍ എന്നിവരായിരുന്നു അവരോടുള്ള ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഈ മൂന്ന് പേര്‍ക്കും 50000 രൂപ വീതം നല്‍കും (1675 പൗണ്ട് ). ബാക്കി വരുന്ന 853 പൗണ്ട്. മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കുമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഇനിയാരും പണം ചാരിറ്റി അക്കൗണ്ടില്‍ ഇടരുത് എന്ന് അപേക്ഷിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഈ എളിയ പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പല രീതിയിലുള്ള പ്രചരണം സംഘടിപ്പിച്ചും ഞങ്ങളോടൊപ്പം സഹകരിച്ച മനോജ് മാത്യു, ആന്റോ ജോസ്, ബിനു ജേക്കബ്, മാര്‍ട്ടിന്‍ കെ ജോര്‍ജ്, ഡിജോ ജോണ്‍ പാറയനിക്കല്‍, ജെയ്‌സണ്‍ കെ തോമസ് എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു. അതോടൊപ്പം ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഈ പാവം കുടുംബങ്ങളെ സഹായിച്ച എല്ലാ യു.കെ മലയാളികളുടെയും മുകളില്‍ അനുഗ്രഹം പെരുമഴയായി പെയ്തിറങ്ങട്ടെ എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാരൃവും സതൃസന്ധവുമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ ഒരു അംഗീകാരമായി ഞങ്ങള്‍ ഈ ചരിറ്റിയുടെ വിജയത്തെ കാണുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ എന്ന് പറയുന്നത് ജീവിതത്തില്‍ ദാരിദ്രവും കഷ്ട്ടപ്പാടും അനുഭവിച്ചവരുടെ ഒരു കൂട്ടായ്മയാണ് 2004ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ചു മുഖൃമന്ത്രിക്കു നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ പതിനാല് വര്‍ഷത്തെ എളിയ പ്രവര്‍ത്തനം കൊണ്ട് 50 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ നിങ്ങളുടെ സഹായം കൊണ്ട് ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, അതിനു ഞങ്ങള്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ഇടുക്കി ചാരിറ്റി ഗ്രുപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്. 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'
ഡെര്‍ബി മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ച് കേരളത്തിന്റെ ദുഖത്തിനൊപ്പം.! കേരളം കരളുരുകി കരയുമ്പോള്‍ ഓണമുണ്ണാനാകില്ല. കേരളത്തിനൊപ്പം DMAനിന്ന് കൊണ്ട് Chief Minister Distress Relief Fund CMDRF സമാഹരണം ആരംഭിച്ചു. ഇതിനോടകംതന്നെ £5500 മുകളില്‍ പണം ശേഖരിച്ചു കഴിഞ്ഞു. ധനശേഖരണത്തിന്റെ ഭാഗമായി ഡെര്‍ബി മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ചാരിറ്റി സംഗീത സായാഹ്നത്തിലേക്കു ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോ വാണി ജയറാം നയിക്കുന്ന പരിപാടിയില്‍ യു.കെയിലെ പ്രമുഖരായ ഗായകര്‍ ജെസ്ലിന്‍ വിജോ, ആരുഷി ജെയ്മോന്‍, പ്രിയ ജോമോന്‍, സത്യനാരായണന്‍, ദിലീപ് കുമാര്‍, റെക്‌സ് ജോസ്, ഹരീഷ് പാലാ എന്നിവര്‍ അണിചേരുന്നു. ഡെര്‍ബി മലയാളി അസോസിയേഷന്‍ വനിതാ ഫോറം അംഗങ്ങള്‍ ഒരുക്കുന്ന ഫുഡ് സ്റ്റാളില്‍ എല്ലാവിധ കേരള ഫുഡ്‌സും ചെറിയ തുകയ്ക്ക് കിട്ടുന്നതായിരിക്കും. ആഗസ്റ്റ് ശനിയാഴ്ച വൈകിട്ട് ഡെര്‍ബിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ഹാളില്‍വെച്ചാണ് പരിപാടി. മൂന്നടി മണ്ണ് ചോദിച്ച വാമനന് തലയില്‍ ചവിട്ടാന്‍ കുനിഞ്ഞു കൊടുത്ത മഹാബലിയുടെ നാടാണ് നമ്മുടെ കേരളം. ഇവിടെ നമ്മള്‍ വിചാരിക്കാത്തത്ര മഴ പെയ്തു. വെള്ളപ്പൊക്കം ഉണ്ടായി. പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളും ഉണ്ടായി. പക്ഷെ നമ്മള്‍ തളരില്ല! ലോകം മുഴുവന്‍ ഇന്ന് മലയാളിയ്ക്ക് സഹായവും കരുണയുമായി നില്‍ക്കുന്നത് നമ്മള്‍ അത് പോലെ അവരെ സ്നേഹിച്ചത് കൊണ്ടാണ്. ആ നല്ല മനസ്സുകളെ നെഞ്ചോടു ചേര്‍ത്ത് വെച്ചത് കൊണ്ടാണ്! എല്ലാം തകര്‍ന്നിടത്ത് നിന്നും നമ്മള്‍ തിരിച്ചു വരും. കേരളം വീണ്ടും ലോകത്തിന് മറ്റൊരു മാതൃക കൂടി കാട്ടി കൊടുക്കും! ചാരിറ്റി സംഗീത സന്ധ്യ ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സമീപത്തുള്ള അസോസിയേഷനുകളായ ബര്‍ട്ടണ്‍, നോട്ടിങ്ഹാം, തെലുങ്ക്, തമിഴ്, കന്നഡ സമൂഹം എന്നിവരും പങ്കുചേരും. ഈ പരിപാടിയില്‍ നിന്നും കിട്ടുന്ന എല്ലാ തുകയും ചാരിറ്റി ഫണ്ടിലേക്ക് പോകുന്നതായിരിക്കും. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ഗായകര്‍ എല്ലാവരും ഒരു തുകയും കൈപ്പറ്റാതെയാണ് പങ്കെടുക്കുന്നത്. ഫുഡ്, ഡ്രിങ്ക്‌സ്, സ്‌നാക്‌സ് അങ്ങനെ എല്ലാം സംഭാവനയാണ്, ജഗതീശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും നല്‍കുമാറാകട്ടെ. യുകെയിലുള്ള എല്ലാ നല്ലവരായ മലയാളികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ഡെര്‍ബി മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. വിലാസം. Indian Community Centre Association Rawdon St Derby DE23 6QR സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. For Donations:- Derby Malayalee community Sort code: 40-33-30 Account no. 11257919
RECENT POSTS
Copyright © . All rights reserved