Corbyn
ലേബര്‍ പാര്‍ട്ടിക്കു വേണ്ടി നേതാവ് ജെറമി കോര്‍ബിന്‍ നല്‍കിയ ബ്രെക്‌സിറ്റ് നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി തെരേസ മേയ് നിരസിച്ചു. സമവായത്തിലൂന്നിയ ഈ നിര്‍ദേശങ്ങള്‍ ബ്രെക്‌സിറ്റ് കടുത്തതാകുന്നതിനെ തടയുന്നത് ലക്ഷ്യമിട്ടായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. ബ്രിട്ടന്‍ കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന നിര്‍ദേശം തള്ളിക്കൊണ്ട്, അത് സ്വന്തമായി വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ബ്രിട്ടനെ തടയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോര്‍ബിന് എഴുതിയ മറുപടിക്കത്തിലാണ് മേയ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇതോടെ മുന്നറിയിപ്പുമായി വ്യവസായ ലോകവും രംഗത്തെത്തിയിട്ടുണ്. 50 ദിവസത്തില്‍ താഴെ മാത്രമാണ് ഇനി ബ്രെക്‌സിറ്റിന് ഉള്ളത്. അതുകൊണ്ടു തന്നെ ഒരു എമര്‍ജന്‍സി സോണിലാണ് തങ്ങള്‍ ഇപ്പോള്‍ ഉള്ളതെന്നും പ്രതിസന്ധികള്‍ ഉറപ്പാണെന്നും വ്യവസായികള്‍ മുന്നറിയിപ്പ് നല്‍കുന്നു. പരിസ്ഥിതി, തൊഴിലാളി അവകാശങ്ങളില്‍ മേയ് ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇത് ചില കാര്യങ്ങളില്‍ യൂറോപ്യന്‍ നിലവാരത്തോട് ചേര്‍ന്നു പോകണമെന്ന കോര്‍ബിന്റെ നിര്‍ദേശത്തെ മറികടക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുമെന്നാണ് മേയ് അവകാശപ്പെടുന്നതെങ്കിലും ഫെബ്രുവരിയില്‍ ഇത് സാധ്യമാകുമോ എന്ന കാര്യം സംശയത്തിലാണ്. ഫെബ്രുവരി 27നു മുമ്പായി അന്തിമ ഉടമ്പടി മേയ് അവതരിപ്പിച്ചില്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നത് എതിര്‍ക്കാനായി എംപിമാര്‍ വീണ്ടും കോമണ്‍സില്‍ നീക്കം നടത്തുമെന്ന് കമ്യൂണിറ്റീസ് സെക്രട്ടറി ജെയിംസ് ബ്രോക്കണ്‍ഷയര്‍ പറഞ്ഞു. ഫലപ്രദമായ ഉടമ്പടി സാധ്യമായില്ലെങ്കില്‍ പാര്‍ലമെന്റിന് ഇതിനുള്ള അവസരം ലഭ്യമാകുമെന്ന് അദ്ദേഹം ബിബിസി 1ന്റെ ആന്‍ഡ്രൂ മാര്‍ ഷോയില്‍ പറഞ്ഞു. തന്റെ പദ്ധതികള്‍ അട്ടിമറിച്ച ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെയും സഖ്യകക്ഷിയായ ഡിയുപി എംപിമാരുടെയും പിന്തുണ ആര്‍ജ്ജിക്കുന്നതിനായി ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭേദഗതികള്‍ വരുത്താനുള്ള കഠിന ശ്രമത്തിലാണ് പ്രധാനമന്ത്രി. അതേസമയം കഴിഞ്ഞയാഴ്ച ഇതിനായി നടത്തിയ ബ്രസല്‍സ് സന്ദര്‍ശനം കാര്യമായ പ്രതീക്ഷ നല്‍കിയതുമില്ല. ഈ സാഹചര്യത്തില്‍ കോര്‍ബിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ മേയ് സ്വീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ നിര്‍ദേശങ്ങള്‍ മേയ് തള്ളുകയായിരുന്നു.
ബ്രെക്‌സിറ്റ് വിഷയത്തില്‍ കാലിടറി തെരേസ മേയ് അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയാല്‍ ഉണ്ടാകാനിടയുള്ള തെരഞ്ഞെടുപ്പ് ബ്രിട്ടനില്‍ അധികാര മാറ്റത്തിന് കാരണമാകുമെന്ന് സൂചന. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജെറമി കോര്‍ബിനെ എത്തിക്കാന്‍ നിക്കോള സ്റ്റര്‍ജന്‍ നേതൃത്വം നല്‍കുന്ന എസ്എന്‍പി തയ്യാറാകുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ തന്നെയായിരിക്കും പാര്‍ലമെന്റില്‍ ഏറ്റവും അംഗബലമുള്ള പാര്‍ട്ടിയെന്ന് ഇലക്ടറല്‍ കാല്‍കുലസ് എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേ പറയുന്നു. 650 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 286 സീറ്റുകള്‍ ടോറികള്‍ക്ക് ലഭിക്കും. എന്നാല്‍ നിലവിലുള്ള സഖ്യകക്ഷിയായ ഡിയുപിയുടെ പിന്തുണ ലഭിച്ചാലും ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം ലേബറിന് 283 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വേ പറയുന്നു. 43 സീറ്റുകളുള്ള സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി പിന്തുണച്ചാല്‍ ലേബറിന് ഭരണത്തിലെത്താന്‍ സാധിക്കും. സാഹചര്യത്തിന്റെ ചെറിയൊരു സൂചന മാത്രമേ സര്‍വേ നല്‍കുന്നുള്ളു. കണ്‍സര്‍വേറ്റീവുകളെ സംബന്ധിച്ച് ഒരു തെരഞ്ഞെടുപ്പ് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുകയെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുമ്പ് കണ്‍സര്‍വേറ്റീവുകളുമായി സഖ്യത്തിലേര്‍പ്പെട്ട ലിബറല്‍ ഡെമോക്രാറ്റുകളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എസ്എന്‍പി ലേബറുമായി സഖ്യത്തിന് തയ്യാറാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല. സ്‌കോട്ട്‌ലന്‍ഡില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ കടുത്ത മത്സരം നടന്നിരുന്നു. ബ്രെക്‌സിറ്റ് ധാരണ കോമണ്‍സില്‍ 11-ാം തിയതിയാണ് ചര്‍ച്ചക്കെത്തുന്നത്. യൂറോപ്യന്‍ നേതാക്കളുടെ അംഗീകാരം ലഭിച്ച ധാരണയ്ക്ക് പക്ഷേ കോമണ്‍സില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും കണ്‍സര്‍വേറ്റീവില്‍ ഒരു വിഭാഗത്തിന്റെയും എതിര്‍പ്പിനെ നേരിടേണ്ടി വരും. ബില്‍ പരാജയപ്പെട്ടാല്‍ തെരേസ മേയ് രാജി വെച്ചേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ബ്രിട്ടന്‍ വീണ്ടും ഒരു പൊതുതെര
RECENT POSTS
Copyright © . All rights reserved