crypto carbon
ന്യൂസ് ഡെസ്ക് ലോക ജനതയുടെ ഏറ്റവും പുതിയ ചൂടുള്ള സംസാരവിഷയമായി ക്രിപ്റ്റോ കറൻസി മാറുന്നു. പുതിയ ഡിജിറ്റൽ കറൻസിയെ കുറിച്ച് അറിയാൻ ജനങ്ങൾ ഉത്സാഹത്തോടെ ഇൻറർനെറ്റിൽ സെർച്ച് തുടങ്ങിക്കഴിഞ്ഞു. ബിറ്റ് കോയിൻ, ലിറ്റ് കോയിൻ, ക്രിപ്റ്റോ കാർബൺ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ക്രിപ്റ്റോ കറൻസികൾ ലോകമെങ്ങും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ക്രിപ്റ്റോ കാർബൺ യുകെയിൽ ദിനംപ്രതി ജനകീയമായിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് ക്രിപ്റ്റോ കറൻസി. ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ ഇതിനെ നിയന്ത്രിക്കുന്നില്ല. ഒരു സെൻട്രൽ അതോറിറ്റി നിയന്ത്രിക്കാത്ത ക്രിപ്റ്റോ കറൻസി വികസിപ്പിച്ചെടുത്തത് സോഫ്റ്റ് വെയർ ഡെവലപ്പർമാരാണ്. ഇത് പ്രിൻറ് ചെയ്യപ്പെടുന്നില്ല. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള മൈനിംഗ് എന്ന പ്രക്രിയയിലൂടെ ക്രിപ്റ്റോ കറൻസി സ്വന്തമാക്കാൻ കഴിയും. നിലവിലുള്ള കറൻസികളുടെ മൂല്യം സ്വർണത്തിന്റെയോ വെള്ളിയുടെയോ മേൽ അധിഷ്ഠിതമാണ്. എന്നാൽ ക്രിപ്റ്റോ കറൻസിയുടെ അടിസ്ഥാനം മാത്തമാറ്റിക്സ് ആണ്. ഡിജിറ്റൽ ഭാഷയിലുള്ള കോഡുകളായാണ് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കപ്പെടുന്നത്. സോഫ്റ്റ് വെയർ വിദഗ്ദർ മാത്തമാറ്റിക്കൽ ഫോർമുല അടിസ്ഥാനമായുള്ള സോഫ്റ്റ് വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ആണ് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കുന്നത്. [caption id="attachment_122903" align="alignnone" width="840"] FORMER CHANCELLOR OF EXCHEQUER GEORGE OSBORNE[/caption] ലെസ്റ്ററിലെ ബ്രാൻസ്റ്റോണിലുള്ള ഓഫ് ലൈസൻസ് ഷോപ്പിൽ ബിറ്റ് കോയിൻ എടിഎം തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. രാകേഷ് ഒടേദ്രയുടെ ഉടമസ്ഥതയിലുള്ള ഈ ഷോപ്പിൽ ആണ് ലെസ്റ്ററിലെ ആദ്യ ബിറ്റ് കോയിൻ കാഷ് പോയിന്റ് സ്ഥാപിക്കപ്പെട്ടത്. കെഷ് വൈൻ ആൻഡ് ന്യൂസ് എന്ന ഈ ഷോപ്പ് ഗട്രിഡ്ജ് ക്രെസന്റിലാണ് സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ഫോൺ വാലറ്റ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് ക്രിപ്റ്റോ കറൻസി വാങ്ങുകയും വില്ക്കുകയും ചെയ്യാമെന്ന് ഉടമ പറഞ്ഞു. ക്രിപ്റ്റോ കറൻസി ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യപ്പെടുകയാണ്. ഒരു ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കപ്പെടുന്ന കറൻസി കമ്പ്യൂട്ടർ വഴിയോ മൊബൈൽ വഴിയോ വിനിമയം ചെയ്യാം. ഷോപ്പിലെ ബിസിനസ് വർദ്ധിപ്പിക്കാൻ ബിറ്റ് കോയിൻ എടിഎം സഹായിക്കുന്നുണ്ടെന്ന് ഒടേദ്ര പറഞ്ഞു. 250 പൗണ്ട് വരെ ക്രിപ്റ്റോ കറൻസി വാങ്ങാൻ ഉപയോഗിക്കുമ്പോൾ ഐഡൻറിറ്റി പ്രൂഫ് ആവശ്യമില്ല. അതിൽ കൂടുതൽ ആണെങ്കിൽ മൊബൈൽ ഫോൺ സെക്യൂരിറ്റി ആവശ്യമാണ്. 500 പൗണ്ടിൽ കൂടുതൽ ഉപയോഗിക്കുന്നവർ ബിറ്റ് കോയിൻ എടിഎമ്മുമായി രജിസ്റ്റർ ചെയ്തിരിക്കണം.
London: The city recently witnessed ‘The London Blockchain summit 2017’. The summit explored and discussed several innovative technologies and possibilities that could result in boosting and rejuvenating the current economy. Noticeably, the Summit was represented by delegates from almost all major economies of the world. Government officials, banking professionals, worlds leading Economists,  Financial Experts and several other dignitaries witnessed and participated in the summit. Bitcoin (The cryptocurrency) operating on the Bitcoin-Blockchain recently saw a roaring rise against USD, this increases the relevance of the Summit. The Summit has been looked at with great expectations by the worlds leading Economists & Financial Experts. The modern world is witnessing an incomparable Economic Revolution on a global scale with the emergence of Blockchain Technology. The summit also witnessed a proud moment for India, especially the Keralites, with an Indian presence hailing from Kerala. The London Blockchain Summit, 2017 is exceedingly relevant also with the presence of International Leaders like the Estonian Vice-President and other Global dignitaries, Financial Experts, & Economists. Adv. Subash George Manuel (CEO/Co-Founder, CCRB. & International Legal Consultant, Blockchain & Cryptocurrency.) was invited to lead a major panel discussion along with Mr. Ashley Patricks (Lead Software Engineer, Lloyds Innovation Labs.) and Mr. Guillaume Andre (Digital Transformation, Banque de France.) Headquartered in Paris, Banque de France is the Central Bank of France. Associated with the European Central Bank, Banque de France played a key role in restoring the economic balance of many European Nations during the crisis of 1848. Banque de France also plays a vital role in deciding the interest rates of the European Central Banking System. Adv. Subash George Manuel being invited to be part of leading a vital panel discussion at this summit is thus an honor for our Country, especially Keralites. This achievement by an Indian is unparalleled in that, Adv. Subash George Manuel was invited to lead as a legal consultant of the summit which was adorned with the presence of global dignitaries like Vice-President, Estonia – Taavi Rõivas, Mobile Invention Head, Barclays bank – Julian Wilson, Chief Digital Officer, Legal & General – Martin Hecter, Digital Head, EDF – Davis Hurgeon, Innovation Head, Royal Bank of Scotland – Richard Cook, Michael Kartony – Representing London Stock Exchange, Consultant, NHS – Steward Sood. Adv. Subash George Manuel had also played a vital role in December 2016 as the International Legal Consultant for Europe India Conclave, International Blockchain Summit - New Delhi, India. The summit was lead by world-renowned, Vitalik Butalin Founder, Ethereum Blockchain & CryptoCurrency. Adv. Subash George Manuel’s Legal Expertise on Blockchain & Crypto Currency paved the way to the invitation he received as a panelist for a panel discussion at the Global Block Chain Summit-2017, London. Uk is witnessing a Global Blockchain Summit for the first time. The next Global Summits are scheduled to be hosted in Dubai & Singapore. Adv. Subash George Manuel has also been invited to these summits as the legal Consultant, Blockchain & CryptoCurrency. As an Internet technology with limitless possibilities, the relevance of cryptocurrency is fast-spreading across national and international borders.
ഇന്ത്യയില്‍ ബിറ്റ് കോയിന്‍ വ്യാപാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. ഇക്കാര്യം കേന്ദ്രം പരിഗണിച്ചുവരികയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്്ലി വ്യക്തമാക്കി. ക്രിപ്റ്റോ കറന്‍സികളില്‍ ട്രേഡിങിന് ഇന്ത്യയില്‍ നിയസാധുതയില്ല. എന്നാല്‍ ലോകത്തെ ക്രിപ്റ്റോ കറന്‍സി ട്രേഡിങ്ങിന്റെ 11 ശതമാനത്തോളം ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് നിയന്തണമേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ക്രിപ്റ്റോ കറന്‍സി വ്യാപാരത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു. 2017 അവസാനത്തോടെ സാമ്പത്തിക ലോകം ഏററവും ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്നായിരുന്നു ബിറ്റ്കോയിന്‍. ക്രിപ്റ്റോ കറന്‍സികളില്‍ ഉള്‍പ്പെടുന്ന ബിറ്റ് കോയിനാണ് ഇതില്‍ പ്രമുഖം. വിനിമയമൂല്യം 10,000 ഡോളറായതാണ് ബിറ്റ്കോയിനെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളിലെത്തിച്ചത്. ഒരു വര്‍ഷം മുന്‍പ് 70,000 രൂപയോളം വിലയുണ്ടായിരുന്ന ഒരു ബിറ്റ് കോയിന് ഇന്ന് വില ഏഴ് ലക്ഷത്തിനടുത്താണ്. 2009ല്‍ അവതരിപ്പിച്ച ബിറ്റ്കോയിന് 2010ല്‍ രണ്ട് രൂപയായിരുന്നു മൂല്യം. കഴിഞ്ഞ സെപ്തംബറില്‍ ഇത് 1.75 ലക്ഷം രൂപയായി. മൂന്ന് മാസം മുന്‍പ് തുടങ്ങിയ കുതിപ്പാണ് ഇപ്പോള്‍ ഏഴ് ലക്ഷത്തിനടുത്തെത്തിയത്. ആഭ്യന്തര അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലുള്ളവര്‍ നിക്ഷേപങ്ങള്‍ ബിറ്റ് കോയിനിലേക്ക് മാറ്റിയതാണ് മൂല്യം ഉയരാന്‍ കാരണം. ലോകത്ത് ഏറ്റവുമധികം വിനിമയം ചെയ്യപ്പെടുന്ന വിര്‍ച്വല്‍ കറന്‍സികളില്‍ ഒന്നാണ് ബിറ്റ്കോയിന്‍. ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലാത്തതിനാലും നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാലും രാജ്യാന്തരതലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ബിറ്റ് കോയിനുകള്‍ ഉപയോഗിക്കാം. പല രാജ്യങ്ങളുടേയും നാണയങ്ങളുപയോഗിച്ച് ബിറ്റ് കോയിനുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള ബിറ്റ് കോയിന്‍ എക്സ്ചേഞ്ച് സൗകര്യവും നിലവിലുണ്ട്. ഡിജിറ്റല്‍ വാലറ്റുകളുടെ രൂപത്തിലാണ് ബിറ്റ്കോയിനുകള്‍ ശേഖരിക്കപ്പെടുന്നത്. വിര്‍ച്വല്‍ ബാങ്ക് അക്കൗണ്ടുകളുടെ രൂപത്തില്‍ ക്ലൗഡിലോ ഉപയോക്താക്കളുടെ കമ്പ്യൂട്ടറിലോ ആണ് ബിറ്റ് കോയിനുകള്‍ ശേഖരിക്കപ്പെടുക. ഡിജിറ്റല്‍ വാലറ്റുകളില്‍ നിന്ന് ബിറ്റ് കോയിനുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനും സാധിക്കും. ഷോപ്പിങിന് പുറമേ സമ്പാദ്യമായി ശേഖരിച്ചു വെയ്ക്കാനും കഴിയും. ഓരോ ബിറ്റ് കോയിന്‍ ഇടപാടുകളും പബ്ലിക് ലോഗില്‍ വാങ്ങുന്നവരുടേയും വില്‍ക്കുന്നവരുടേയും പേരില്‍ രേഖപ്പെടുത്തി വയ്ക്കുമെങ്കിലും ഇത് ഒരിക്കലും പുറത്തുവിടില്ല. വാലറ്റ് ഐഡികളില്‍ മാത്രമേ ഇവ കാണാന്‍ കഴിയൂ. ബിറ്റ്കോയിന്‍ ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങള്‍ ഒരിക്കലും തിരിച്ചറിയില്ല എന്നതിനാല്‍ മയക്കുമരുന്നുകളും അനധികൃത വസ്തുക്കളും മറ്റും വാങ്ങുന്നതിനായി ബിറ്റ് കോയിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് ഇന്ത്യയിൽ അംഗീകാരമില്ല. നിയമാനുസൃതമായ ചട്ടക്കൂടില്ലാത്തതിനാല്‍ ബിറ്റ്കോയിന്റെ വിനിമയം റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുന്നുമില്ല. എങ്ങനെ വിനിമയം ചെയ്യുന്നുവെന്ന് വ്യക്തമല്ലാത്തതിനാല്‍ തര്‍ക്കങ്ങളോ പരാതികളോ ഉണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനങ്ങളില്ലാ എന്നതും ന്യൂനതകളിലൊന്നാണ്. അടുത്തിടെയുണ്ടായ വാനാക്രൈ വൈറസ് ആക്രമണം നടത്തിയവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടത് ബിറ്റ്കോയിനിലായിരുന്നു. എന്നാല്‍ ശക്തമായ സുരക്ഷാ നെറ്റ്‍വര്‍ക്കും ഇടനിലക്കാരില്ലാതെ വിനിമയം നടത്താമെന്നുള്ളത് ബിറ്റ് കോയിനെ ഭാവി കറന്‍സിയായി പരിഗണിക്കുന്നവരും കുറവല്ല. ബിറ്റ് കോയിന്റെ മൂല്യം 2018ല്‍ 40,000 ഡോളറാകുമെന്നും കരുതപ്പെടുന്നു.
ക്രിസ്തുമസ് - ന്യൂ ഇയര്‍ സമയത്തെ ഷോപ്പിംഗിന് ഉപയോഗിക്കാന്‍ പത്ത് പൗണ്ട് വീതം തികച്ചും സൗജന്യമായി ലഭിക്കാനുള്ള   ഓഫര്‍ ഇത് വരെ  ഉപയോഗിച്ചത് മുന്നൂറിലധികം പേര്‍. ടെസ്കോ, ആമസോണ്‍, കോസ്റ്റ, പ്രിമാര്‍ക്ക് തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്ന ഷോപ്പുകളില്‍ ഉപയോഗിക്കുന്ന കൂപ്പണുകള്‍ വാങ്ങാന്‍ പത്ത് പൗണ്ട് വീതം ഓഫര്‍ ചെയ്തു കൊണ്ടുള്ള സിസിആര്‍ബി എന്ന വെബ്സൈറ്റ് ഓഫര്‍ ഉപയോഗിച്ച മുന്നൂറിലധികം ആളുകള്‍ക്കാണ് പത്ത് പൗണ്ട് ഫ്രീ ആയി ലഭിച്ചത്. ഈ ഓഫര്‍ ഇനിയും അഞ്ച് ദിവസം കൂടി ലഭ്യമാണ്. മുതലാക്കാന്‍ വന്‍കിട ചെറുകിട റീട്ടെയിലെര്‍മാര്‍ എല്ലാം പല തരത്തിലുള്ള ഡിസ്കൌണ്ടുകളും ഓഫറുകളും പ്രഖ്യാപിക്കാറുള്ളതും ഇങ്ങനെയുള്ള സീസണുകളില്‍ തന്നെയാണ്. തങ്ങളുടെ കടയില്‍ നിന്നും സാധനം വാങ്ങുന്നവര്‍ക്ക് ഒന്നെടുത്താല്‍ മറ്റൊന്ന് സൗജന്യം, സീസണ്‍ അനുസരിച്ച് നിശ്ചിത ശതമാനം കിഴിവ് തുടങ്ങിയ ഓഫറുകള്‍ ആണ് സാധാരണ കണ്ടു വരുന്ന ഉത്സവകാല നേട്ടങ്ങള്‍. ആരും തന്നെ സൗജന്യമായി പണം നല്‍കുകയും നിങ്ങള്‍ക്ക് ഇഷ്ടമുള്ള കടയില്‍ ഷോപ്പിംഗ് ചെയ്തോ എന്ന് പറയുകയും ചെയ്യുന്നില്ല. എന്നാല്‍ യുകെ മലയാളികള്‍ക്ക് ഈ ന്യൂ ഇയര്‍ വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കുകയാണ്. യുകെയിലെ എല്ലാ മലയാളിയുടെയും അക്കൌണ്ടിലെക്ക് അടുത്ത ഒരാഴ്ചക്കാലം തീര്‍ത്തും സൗജന്യമായി പത്ത് പൗണ്ട് വീതം നിക്ഷേപിക്കുന്ന ഒരു പദ്ധതിയാണ് ഈ ന്യൂ ഇയര്‍ ആഴ്ചയില്‍ തരംഗമാകുന്നത്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് പണം നിക്ഷേപിക്കാനുള്ള ഒരു അക്കൌണ്ട് തുടങ്ങുക എന്നത് മാത്രമാണ്. അതിനും നൂലാമാലകള്‍ ഒന്നുമില്ല. നിങ്ങളുടെ ഇ മെയില്‍ ഐഡി മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്കിത് തുടങ്ങുകയും ചെയ്യാം. എങ്ങനെയെന്നറിയണ്ടേ? ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ കാണുന്ന ഫ്രീ സൈന്‍ അപ്പ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വന്തമായ ഒരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുക. ഇത് ക്രിയേറ്റ് ചെയ്തു കഴിയുമ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പുതിയ അക്കൌണ്ട് വിവരങ്ങള്‍ കാണാന്‍ സാധിക്കും, ഒപ്പം അക്കൌണ്ട് ബാലന്‍സ് ആയി പത്ത് പൗണ്ടും അവിടെ കാണിക്കുന്നുണ്ടാവും. ഇനി ഈ ലഭിച്ച പത്ത് പൗണ്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പില്‍ ചെലവഴിക്കാം. Also read ന്യൂ ഇയര്‍ ഷോപ്പിംഗിന് പത്ത് പൗണ്ട് സൗജന്യമായി ലഭിക്കാന്‍ ഇതാ ഒരവസരം; വിശദ വിവരങ്ങള്‍ ഇവിടെ വായിക്കാം
ക്രിപ്റ്റോ കറന്‍സിയുടെ ഭാവി എന്താവുമെന്ന് ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴും ഈ രംഗത്ത് ബഹുദൂരം മുന്നിലെത്തിയ ജപ്പാന്‍ ഇതാണ് ഫ്യൂച്ചര്‍ കറന്‍സി എന്ന് തീര്‍ച്ചപ്പെടുത്തി മുന്നോട്ട് നീങ്ങുകയാണ്. ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി മുന്‍പോട്ടു പോകുന്ന ജാപ്പനീസ് സമ്പദ് വ്യവസ്ഥയില്‍ പുതിയ ചുവട് വയ്പ്പ് ആയിരിക്കും തൊഴിലാളികള്‍ക്ക് ക്രിപ്റ്റോ കറന്‍സിയായി ശമ്പളം നല്‍കാനുള്ള നീക്കം. അടുത്ത വര്‍ഷം ആദ്യം മുതല്‍ തങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പളം ബിറ്റ് കോയിന്‍ ആയി നല്‍കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് ജാപ്പനീസ് ഇന്‍റര്‍നെറ്റ് കമ്പനിയായ ജിഎംഒ ഗ്രൂപ്പ് ആണ്. നാലായിരത്തോളം തൊഴിലാളികളാണ് ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം ബിറ്റ് കോയിന്‍ ആയി നല്‍കാനാണ് കമ്പനി ഒരുങ്ങുന്നത്. എന്നാല്‍ ബിറ്റ് കോയിന്‍ വിമര്‍ശകര്‍ ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന ആരോപണവുമായി എത്തിയിട്ടുണ്ട്. വിലയില്‍ ചാഞ്ചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന ബിറ്റ് കോയിന്‍ എങ്ങനെ ശമ്പളം നല്‍കാന്‍ ഉപയോഗിക്കും എന്നതാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. എന്നാല്‍ വ്യക്തമായ ഉത്തരവുമായി ആണ് ജിഎംഒ മുന്നോട്ട് പോകുന്നത്. ശമ്പളത്തിന്റെ ഒരു ഭാഗം ബിറ്റ് കോയിന്‍ ആയി നല്‍കുമ്പോള്‍ ബിറ്റ് കോയിന്റെ അന്നത്തെ വിപണി വിലക്ക് അനുസരിച്ച് മൂല്യനിര്‍ണ്ണയം നടത്തിയാവും ഇത് നല്‍കുന്നത്. തൊഴിലാളികള്‍ക്ക് വേണമെങ്കില്‍ ഈ ബിറ്റ് കോയിന്‍ അന്ന് തന്നെ എക്സ്ചേഞ്ച് ചെയ്ത് പണമാക്കി മാറ്റാന്‍ സാധിക്കും. അതല്ല ബിറ്റ് കോയിന്‍ ആയി സൂക്ഷിക്കണമെങ്കില്‍ അങ്ങനെയുമാവാം. ശമ്പളമായി ലഭിക്കുന്ന ബിറ്റ് കോയിന്‍ അങ്ങനെ തന്നെ സൂക്ഷിച്ചാല്‍ വിലവര്‍ദ്ധനവ് ഉണ്ടാകുമ്പോള്‍ വന്‍ നേട്ടം കൊയ്യാനുള്ള അവസരമാണ് കൈവരുന്നത്. ബിറ്റ് കോയിന്‍ വില ഇടിഞ്ഞാല്‍ നഷ്ടം വരാനുള്ള സാദ്ധ്യതയും തുല്യമായ അളവില്‍ ഉണ്ടെന്ന് മാത്രം. യുകെയില്‍ ക്രിപ്റ്റോ കറന്‍സി രംഗത്തെ മുന്‍നിര സ്ഥാപനമായ സിസിആര്‍ബി ഇപ്പോള്‍ തന്നെ തൊഴിലാളികള്‍ക്ക് വേതനത്തിന്റെ ഒരു ഭാഗം ക്രിപ്റ്റോ കാര്‍ബണ്‍ ആയി നല്‍കി വരുന്നുണ്ട്. ബിറ്റ് കോയിനെ അപേക്ഷിച്ച് നോക്കിയാല്‍ പബ്ലിക് യൂസബിലിറ്റി കൂടി ഉണ്ടെന്നതാണ് ക്രിപ്റ്റോ കാര്‍ബണിന്‍റെ മെച്ചം. പത്ത് പൗണ്ട്  വിലയുള്ള ക്രിപ്റ്റോ കാര്‍ബണ്‍ തികച്ചും സൗജന്യമായി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഈ ക്രിപ്റ്റോ കാര്‍ബണ്‍ നിങ്ങള്‍ക്ക് ടെസ്കോ, ആര്‍ഗോസ്, ആമസോണ്‍ തുടങ്ങി നിരവധി ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്.
RECENT POSTS
Copyright © . All rights reserved