Dance Fest
മലയാളം യുകെ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ലോഗോയുടെ പ്രകാശനം നടന്നു. മിഡ്‌ലാൻഡ്‌സിലെ കവൻട്രിയിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ യുകെയിലെ ഏറ്റവും മികച്ച അസോസിയേഷനുകളിൽ ഒന്നായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ശ്രീ. ജോസ് തോമസ് ആണ് സമ്മാനാർഹമായ ലോഗോ പ്രകാശനം ചെയ്തത്. മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോൺ, ഡയറക്ടർമാരായ ബിനു മാത്യു, ജിമ്മി മൂലംകുന്നേൽ, എൽ കെ സി സെക്രട്ടറി അജീഷ് കൃഷ്ണൻ  തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിനായി എത്തിയ നിരവധി ലോഗോകളിൽ നിന്നും ഏറ്റവും മികച്ച ലോഗോ തെരഞ്ഞെടുത്തത് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പെട്ട ജൂറിയാണ്. ചിത്രകാരൻ കൂടിയായ യുകെ മലയാളി ഫെർണാണ്ടസ് വർഗീസ് ഡിസൈൻ ചെയ്ത ലോഗോയാണ് ജൂറി ഒന്നാം സമ്മാനത്തിനായി തെരഞ്ഞെടുത്തത്. [caption id="attachment_299058" align="alignnone" width="800"] ഒന്നാം സമ്മാനാർഹമായ ലോഗോ[/caption] ഒക്ടോബർ എട്ടിന് കീത്തിലിയിലെ വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റ് മത്സരത്തിൽ ഇത് വരെ നിരവധി എൻട്രികൾ ലഭിച്ച് കഴിഞ്ഞു. 1001 പൗണ്ട് ഒന്നാം സമ്മാനമായും 751 പൗണ്ട് രണ്ടാം സമ്മാനമായും 501 പൗണ്ട് മൂന്നാം സമ്മാനമായും പ്രഖ്യാപിച്ചിരിക്കുന്ന ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പ്രായവ്യത്യാസമില്ലാതെ ഏതു ടീമിനും പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിലെ വിജയിക്ക് ബോളിവുഡ് മത്സര വേദിയിൽ വച്ച് സമ്മാനം നൽകും. 101 പൗണ്ട് ആണ് ലോഗോ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത്. ലോഗോ മത്സരത്തിലേക്ക് ലഭിച്ച നിരവധി എൻട്രികളിൽ നിന്നും പന്ത്രണ്ട് വയസ്സുകാരൻ സച്ചിൻ ജോർജ്ജ് ഡാനിയേൽ ഡിസൈൻ ചെയ്ത ലോഗോ പ്രോത്സാഹന സമ്മാനത്തിനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബോളിവുഡ് ഡാൻസ് രംഗത്ത് യുകെയിൽ നടക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് യോർക്ഷയറിൽ തിരിതെളിയുക. യോർക്ഷയറിലെ കീത്തിലി വിക്ടോറിയാ ഹാളിൽ അരങ്ങേറുന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം ബോളിവുഡ് ഡാൻസ് മത്സരത്തിൻ്റെ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്. സത്യസന്ധവും സുതാര്യവുമായ വിധിയെഴുത്ത് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് മലയാളം യുകെ ഉറപ്പു തരുന്നു. ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ യുറോപ്പ് മലയാളികൾ അവതരിപ്പിക്കുന്ന ബോളിവുഡ് മഹാത്ഭുതം ആസ്വദിക്കാൻ എല്ലാ യുകെ മലയാളികളെയും മലയാളം യുകെ ന്യൂസ് യോർക്ഷയറിലെ കീത്തിലിയിലേയ്ക്ക് ക്ഷണിക്കുകയാണ്. മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ബിൻസു ജോൺ, റഗ്ബി - 07951903705 ഷിബു മാത്യു, കീത്തലി - 074114443880 ജോജി തോമസ്, ലീഡ്‌സ്  - 07728374426 റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് - 07717754609 ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം - 07588953457 ബിനു മാത്യു, വാൽസാൽ - 07883010229 തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ - 07872067153 ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി - 07804830277  
മലയാളം യുകെ ന്യൂസ് ഡെസ്ക് ഒക്ടോബർ എട്ടിന് യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ബോളിവുഡ് ഡാൻസ് ഫെസ്റ്റ് സംബന്ധിച്ച ആദ്യ വാർത്ത പുറത്ത് വന്നത് മുതൽ വളരെ മികച്ച പ്രതികരണമായിരുന്നു യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായത്. രജിസ്‌ട്രേഷൻ സംബന്ധിച്ചും ഡാൻസ് ഫെസ്റ്റ് നിബന്ധനകൾ സംബന്ധിച്ചും വളരെയധികം അന്വേഷണങ്ങൾ ആണ് മലയാളം യുകെ ന്യൂസ് ഡെസ്കിൽ ലഭിച്ചത്. മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിനുള്ള അപേക്ഷകൾ ഇമെയിൽ ആയാണ് അയയ്‌ക്കേണ്ടത്. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആണ് അപേക്ഷകൾ അയക്കേണ്ടത്. ഈ ലിങ്കിൽ (application form) ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആണ് ഇമെയിൽ ആയി അയയ്‌ക്കേണ്ടത്. അൻപതു പൗണ്ടാണ് ഒരു ടീമിന്റെ രജിസ്‌ട്രേഷൻ ഫീസ്. ആയിരത്തിയൊന്നു പൗണ്ട് ആണ് ഡാൻസ് ഫെസ്റ്റിലെ ഒന്നാം സമ്മാനക്കാർക്ക് ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് എഴുനൂറ്റി അൻപത്തിയൊന്നു പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് അഞ്ഞൂറ്റിയൊന്നു പൗണ്ടും ട്രോഫിയോടൊപ്പം സമ്മാനമായി ലഭിക്കും. യോർക്ക്ഷെയറിലെ കീത്തിലിയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വിക്ടോറിയ ഹാളിൽ ആയിരിക്കും 2022 ഒക്ടോബർ എട്ടിന് ബോളിവുഡ് ഡാൻസ് ഫെസ്റ്റ് അരങ്ങേറുക. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മികച്ച ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ടീമിൽ കുറഞ്ഞത് അഞ്ച് അംഗങ്ങളും പരമാവധി പത്ത് അംഗങ്ങളും ആണ് അനുവദനീയം. മത്സരം സംബന്ധിച്ച നിബന്ധനകൾ മനസ്സിലാക്കാൻ ഇവിടെ (Terms and Conditions) ക്ലിക്ക് ചെയ്യുക. മത്സരങ്ങൾക്ക് മികവും മിഴിവും ഏകുന്ന തരത്തിലുള്ള രംഗ സജ്ജീകരണങ്ങൾ ആണ് സംഘാടകർ ഒരുക്കുന്നത്. മികച്ച സംഘാടകത്വത്തിനും സമയക്ലിപ്തതയ്ക്കും മുൻഗണന നൽകുന്ന മലയാളം യുകെ ടീം ഇത്തവണയും ഇക്കാര്യത്തിൽ എല്ലാ മുൻകരുതലുകളും എടുത്ത് കഴിഞ്ഞു. മത്സരത്തിന് എത്തുന്ന ടീമുകളുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മികച്ച സൗകര്യം ആണ് ഹാളിനോട് അനുബന്ധിച്ച് ഉള്ളത്. കോച്ചുകൾക്ക് ഉൾപ്പെടെ പാർക്കിംഗ് സൗകര്യം ഇവിടെ ലഭ്യമാണ്. അത്യാധുനിക ലൈറ്റ് ആൻറ് സൗണ്ട് സജ്ജീകരണങ്ങളും വീഡിയോ വാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും മത്സര വേദിയിൽ ഉണ്ടായിരിക്കും. മികച്ച സാങ്കേതിക വിദഗ്ദർ ആയിരിക്കും സ്റ്റേജിന്റെ നിയന്ത്രണം നിർവഹിക്കുക. യുകെയിലും പുറത്തുമുള്ള ആളുകൾക്ക് മത്സരങ്ങൾ തത്സമയം കണ്ട് ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും. പ്രോഗ്രാം നടക്കുന്ന ഹാളിനോട് അനുബന്ധിച്ച് തന്നെ മിതമായ നിരക്കിൽ മികച്ച ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. രുചിപ്പെരുമയുടെ കാര്യത്തിൽ യുകെയിലെങ്ങും പേര് കേട്ട തറവാട് റെസ്റ്റോറന്റ് ഗ്രൂപ്പ് ആണ് ഭക്ഷണശാലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്. ഇൻഷുറൻസ്, മോർട്ടഗേജ് രംഗത്ത് യുകെയിലെ വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻസിയേഴ്സും യുകെയിലെ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പ് ആയ തറവാടും ആണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ. മലയാളം യുകെ ഡാൻസ് ഫെസ്റ്റ് സ്‌പോൺസർമാർ ആകാൻ തയ്യാറുള്ള ബിസിനസ് സംരംഭകർക്ക് വിശദ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമുമായി ബന്ധപ്പെടാവുന്നതാണ്. മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ബിൻസു ജോൺ, കവൻട്രി - 07951903705 ഷിബു മാത്യു, കീത്തലി - 074114443880 ജോജി തോമസ്, ലീഡ്‌സ്  - 07728374426 റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് - 07717754609 ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം - 07588953457 ബിനു മാത്യു, വാൽസാൽ - 07883010229 തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ - 07872067153 ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി - 07804830277
മലയാളം യുകെ ന്യൂസ് ടീം. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ് "ടെപ്സികോർ 2018" ജൂലൈ മാസത്തിൽ നടക്കും. കലയുടെ വർണ്ണ വിസ്മയങ്ങൾക്ക് മിഡ് ലാൻസ് വേദിയൊരുക്കും. നാളെയുടെ പ്രതീക്ഷകളുടെ പുതുനാമ്പുകളെ ശ്രദ്ധാപൂർവ്വം കാത്തു പരിപാലിക്കുന്ന, പ്രവാസികളുടെ മനസിൻറെ പ്രതിബിംബമായ മലയാളം യുകെ ഓൺലൈൻ ന്യൂസ് ജനങ്ങളോടൊപ്പം ആഘോഷിക്കുവാൻ വീണ്ടും എത്തുകയാണ്. നേർവഴിയിൽ ജനങ്ങളുടെ വിശ്വാസമാർജിച്ച് ജനങ്ങളോടൊപ്പം ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസ്, മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായാണ് പുതിയ സംരംഭം അണിയിച്ചൊരുക്കുന്നത്. ആരോടും പ്രതിപത്തിയില്ലാതെ അനീതിക്കെതിരെ പ്രതികരിച്ചുകൊണ്ട്  സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര പത്രപ്രവർത്തനത്തിൻറെ പര്യായമായ മലയാളം യുകെ, പ്രവർത്തനത്തിൻറെ മൂന്നാം വർഷത്തിലേയ്ക്ക് കടക്കുമ്പോൾ യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത് കലയുടെ ഉത്സവമാണ്. പ്രഫഷണലിസവും ടീം വർക്കും ജനനന്മയ്ക്കായി സമർപ്പിക്കുന്ന മലയാളം യുകെ ന്യൂസ് ടീം, യുകെ മലയാളി സമൂഹത്തിൻറെ പൂർണ സഹകരണത്തോടെയാണ് ഇവൻറ് സംഘടിപ്പിക്കുന്നത്. 2017 മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ നടന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും യുകെയിലെ മലയാളി സമൂഹത്തിൻറെ ആത്മാർത്ഥമായ പങ്കാളിത്തത്താൽ വൻ വിജയമായി മാറിയിരുന്നു. സംഘാടന മികവിലും സമയ ക്ലിപ്തതയിലും ജനപങ്കാളിത്തത്തിലും വേറിട്ട അദ്ധ്യായങ്ങൾ രചിച്ച അവാർഡ് നൈറ്റിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. ലെസ്റ്റർ കേരളാ കമ്യൂണിറ്റി നല്കിയ അടിയുറച്ച പിന്തുണയും യുകെയിലെമ്പാടുമുള്ള മലയാളികളുടെ അഭൂതപൂർവ്വമായ സഹകരണവും ലെസ്റ്റർ ഇവന്റിനെ അവിസ്മരണീയമാക്കിയപ്പോൾ 10 മണിക്കൂർ നീണ്ട കലാസന്ധ്യയിൽ സ്റ്റേജിലെത്തിയത് ഇരുനൂറോളം പ്രതിഭകളായിരുന്നു. യുകെയിലെ നഴ്സുമാർക്ക് അർഹിക്കുന്ന ആദരം നല്കി പുനരാവിഷ്കരിച്ച ലാമ്പ് ലൈറ്റിംഗ് സെറമണിയും നഴ്സുമാരുടെ ലേഖന മത്സരവും  മിസ് മലയാളം യുകെ കോണ്ടസ്റ്റും ലെസ്റ്ററിനെ പുളകിതമാക്കി. സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ അദ്ധ്യക്ഷനായ ബഹുമാനപ്പെട്ട മാർ ജോസഫ് സ്രാമ്പിക്കലും പുലിമുരുകൻറെ സംവിധായകൻ വൈശാഖും ആഘോഷത്തിൽ പങ്കെടുത്ത് മലയാളം യുകെ എക്സൽ അവാർഡുകൾ ബഹുമുഖ പ്രതിഭകൾക്ക് സമ്മാനിക്കുകയുണ്ടായി. മലയാളം യുകെ ന്യൂസ് ടീമിൻറെയും ലെസ്റ്ററിലെ മലയാളി സമൂഹത്തിൻറെയും യുകെയിലെ പ്രബുദ്ധരായ മലയാളികളുടെയും കൂട്ടായ പ്രവർത്തനത്തിൻറെ ഫലമായിരുന്നു  മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൻറെ വൻവിജയം. മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലയിരുത്തി സംഘടിപ്പിക്കുന്ന പുതിയ സംരംഭമായ മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റ്, ആധുനിക ലോകത്തിൻറെ ശോഭനമായ ഭാവിയിലേയ്ക്ക് ഉറ്റുനോക്കുന്ന പ്രതിഭകളുടെ ഒത്തുചേരലിന് വേദിയായി മാറും.  സംഘാടനത്തിലെ പ്രഫഷണലിസവും ഗുണമേന്മയുള്ള സ്റ്റേജ് ക്രമീകരണങ്ങളും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സദസ്സും സർവ്വോപരി വിവിധ സംസ്കാരങ്ങളുടെ സമ്മേളനവുമായി മാറുന്ന രീതിയിലായിരിക്കും യുകെ മലയാളികൾക്ക് വ്യത്യസ്താനുഭവമായി ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുന്ന ഈ നവീന സംരംഭം ഒരുക്കപ്പെടുന്നത്. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അർഹരായവർക്ക് അംഗീകാരം  ഉറപ്പു നല്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതുമാണ് ഇതിലൂടെ മലയാളം യുകെ ന്യൂസ് ടീം ലക്ഷ്യമിടുന്നത്. മിഡ് ലാൻസിൽ നടക്കുന്ന ഇവൻറ് ജൂലൈ മാസമായിരിക്കും നടക്കുക. മലയാളം യുകെയുടെ പുതിയ പ്രോജക്ടിന് ആതിഥേയത്വം വഹിക്കുവാൻ താത്പര്യമുള്ള അസോസിയേഷനുകളും കമ്മ്യൂണിറ്റികളും ഇവൻറ് പ്രോഗ്രാം കമ്മറ്റിയെ ബന്ധപ്പെടേണ്ടതാണ്. മലയാളം യുകെയോടൊപ്പം നിന്ന് സമൂഹത്തിൽ ഊർജ്ജം പകരാനും സംസ്കാരിക സമന്വയത്തിൽ വലിയ പങ്കുവഹിക്കാനുമുള്ള അവസരമാണ് ആതിഥേയരെ കാത്തിരിക്കുന്നത്. സമൂഹത്തിൻറെ മുഖ്യധാരയിലെത്തി കലാ സാംസ്കാരിക രംഗങ്ങളിലെ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ  താത്പര്യമുള്ളവർക്ക് മലയാളം യുകെയുടെ ഇവന്റ് ഓർഗനൈസിംഗിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിനെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.  ബിൻസു ജോൺ (ഫോൺ നമ്പർ : 07951903705) നവീകരിച്ച ഓൺലൈൻ പോർട്ടലിൽ, 24 മണിക്കൂർ ന്യൂസ് അപ്ഡേറ്റുമായി മലയാളം യുകെ ന്യൂസ് അതിൻറെ പ്രവർത്തനമേഖല ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലാണ്. ജനങ്ങൾ അറിയാനാഗ്രഹിക്കുന്ന എല്ലാ വാർത്തകളും വിശേഷങ്ങളും സത്യസന്ധതയോടെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടും എത്തിക്കാൻ മലയാളം യുകെ പര്യാപ്തമായിക്കഴിഞ്ഞു. കുറഞ്ഞ കാലയളവിൽ ജനങ്ങളുടെ മനസിൽ പതിഞ്ഞ ഓൺലൈൻ ന്യൂസായി www.malayalamuk.com മാറിയിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങൾക്ക് സർവ്വ പിന്തുണയും നല്കുന്നതോടൊപ്പം എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും  ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ ഭാഗഭാക്കാവുകയും ചെയ്യുന്ന മലയാളം യുകെ ന്യൂസ് ടീം,  ജനതയുടെ മനസറിഞ്ഞ്  സമൂഹത്തിൽ വികസനത്തിൻറെയും സൗഹൃദ കൂട്ടായ്മയുടെയും പുതുവസന്തമായി ഒരുക്കുന്ന പുതിയ സംരംഭത്തിൽ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള പരിശ്രമത്തിലാണ്. മലയാളം യുകെ നാഷണൽ ഡാൻസ് ഫെസ്റ്റിൻറെ വേദിയും തീയതിയും  ഗൈഡ് ലൈനും ഉടൻ തന്നെ മലയാളം യുകെ ന്യൂസ് ടീം പ്രഖ്യാപിക്കുന്നതാണ്.
RECENT POSTS
Copyright © . All rights reserved