DMA
ഡെര്‍ബി മലയാളി അസോസിയേഷന്റെ പതിനൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഈസ്റ്റര്‍-വിഷു ആഘോഷ പരിപാടികള്‍ ഈ വരുന്ന ശനിയാഴ്ച ഏപ്രില്‍ ഇരുപത്തിയെട്ടാം തിയതി ടത്തപ്പെടുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മുടെ ഇടയിലേക്ക് കടന്നു വന്ന പുതിയ കുടുംബങ്ങളെ ഈ പരിപാടികളിലേക്ക് പ്രത്യേകമായി സ്വാഗതം ചെയ്യുകയും അസോസിയേഷനില്‍ അംഗത്വമെടുക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. ആഘോഷ പരിപാടികള്‍ കൃത്യം 11 മണിക്ക് റോയ് കുട്ടനാട് അവതരിപ്പിക്കുന്ന മാജിക് ഷോയോട് കൂടി ആരംഭിക്കുന്നതാണ്. 12 .15 ന് പ്രസിഡന്റ് വില്‍സണ്‍ ബെന്നി ഭദ്രദീപം കൊളുത്തി പരിപാടികള്‍ ആരംഭിക്കുന്നതാണ്, 1ന് ഡെര്‍ബിയിലെ നര്‍ത്തകര്‍ ഒരുക്കുന്ന വിഷുക്കണി ഈസ്റ്റര്‍ ഡാന്‍സും അത് കഴിഞ്ഞാല്‍ ഉച്ചഭക്ഷണവും 2 മണിക്ക് ഡെര്‍ബി നാടക നിലയം അവതരിപ്പികൂന്നു ചക്കിക്കൊത്തചങ്കരന്‍ നാടകം ആരംഭിക്കും. സംഗീതത്തിന് മാറ്റൊലി കൂട്ടാന്‍ പ്രശസ്ത ഗായകന്‍ സാംഷീര്‍, ഗായികമാര്‍ ആരുഷിയും, ജിനു പണിക്കരും ഡെര്‍ബി മലയാളി അസോസിയേഷന്റെ ഗായകര്‍ക്കൊപ്പം അണിനിരക്കും. തുടര്‍ന്ന് ഡെര്‍ബിയിലെ അംഗങ്ങളുടെ കലാപരിപാടികളും 6മണിയോടെ കൂടി അടുത്ത അടുത്ത ഭക്ഷണവും മ്യൂസിക്കല്‍ ഇവന്റും നടത്തപ്പെടും. ഡെര്‍ബിമലയാളി അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ ഹൃദയപൂര്‍വം ഡെര്‍ബിയിലെയും പരിസര പ്രദേശത്തുള്ള മലയാളികളെയും സ്വാഗതം ചെയ്യുന്നു. Praveen Damodar, Secretary, Dma
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഭൂമിയില്‍ സന്മനസ്സുള്ള മനുഷ്യര്‍ക്ക് സമാധാനം. മനുഷ്യ മനസുകളില്‍ സ്‌നേഹത്തിന്റെ സുഗന്ധം പകരാന്‍ ഡെര്‍ബി മലയാളികള്‍ ഒത്തുചേരുന്നു. ഈ മാസം 20-ാം തിയതി ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പാകിസ്താനി കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അതി മനോഹരമായ കലാപരിപാടികളും ആശിട്ട, ജോസഫ്, സിനി. ജിജൊല്‍ നയിക്കുന്ന ഗാനമേളയും സിനിമാറ്റിക് ഡാന്‍സുകളും കരോള്‍ ഗാനങ്ങളും നേറ്റിവിറ്റി ഷോയും ഗിഫ്റ്റ് എക്‌സ്‌ചേഞ്ച് പരിപാടിയും സ്റ്റാന്‍സ് ക്ലിക്കന്റെ ഫോട്ടോ ആന്‍ഡ് വിഡിയോയും ജോയിച്ചേട്ടന്റെ ഡെക്കറേഷനും നാവില്‍ രുചിയൂറും ഉച്ചഭക്ഷണവും അങ്ങനെ നീളുന്നു. ഡെര്‍ബിയിലെയും സമീപ പ്രദേശങ്ങളിലെയുമുള്ള മലയാളികളെയും കുടുംബങ്ങളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇതൊരു ക്ഷണമായി കരുതി വന്ന് സന്തോഷത്തോടെ സഹകരിക്കണമെന്ന് മാനേജിങ് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു. Program Conveners: Sebin Jacob, Laiji Shaju, Liji Tijo, . Hall & Stage Conveners: Abhilash Chacko, Moncy George, Thomas Sebastian, James Abraham. Food Stall Conveners: Jidol Jacob, Shibu Mathew, Alwin, Alan & Mathew. For any information, please contact: Wilson Benny: 07882211489, Jineesh Thomas: 07828808097. [ot-video][/ot-video]  
RECENT POSTS
Copyright © . All rights reserved