drunken
മദ്യപിച്ച് ലക്കുകെട്ട് യൂബര്‍ ടാക്‌സി ഡ്രൈവറെ തല്ലുകയും തെരുവില്‍ അഴിഞ്ഞാടുകയും ചെയ്ത മലയാളി വനിതാ ഡോക്ടര്‍ അഞ്ജലി രാമകൃഷ്ണന്‍ ക്ഷമാപണവുമായി ടിവിയില്‍. അഞ്ജലിയുടെ വിക്രീയകള്‍ ക്യാമറയില്‍ പതിയുകയും സോഷ്യല്‍ മീഡിയയിലൂടെ ലോകം മുഴുവന്‍ കാണുകയും ചെയ്തതോടെ കുടുംബത്തിനുണ്ടായ മാനഹാനിയാണ് ക്ഷമാപണവുമായി രംഗത്തുവരാന്‍ അവരെ നിര്‍ബന്ധിതരാക്കിയത്. മയാമിയിലാണ് അഞ്ജലിയെന്ന 30കാരി മദ്യപിച്ച് അലമ്പുണ്ടാക്കിയത്. സംഗതി ലോകമെമ്പാടും പരന്നതോടെ, അഞ്ജലിയെ അവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍നിന്ന് നിര്‍ബന്ധിത അവധി നല്‍കി മാറ്റിനിര്‍ത്തുകയും ചെയ്തു. ഇതോടെയാണ് സമൂഹത്തിന് മുന്നില്‍ ക്ഷമാപണം നടത്താന്‍ അവര്‍ മുന്നോട്ടുവന്നത്. anjali2 ബുധനാഴ്ച രാവിലെ ഗുഡ്‌മോണിങ് അമേരിക്ക എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട അഞ്ജലി തന്നെ ആ രാത്രി ആ നിലയിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ജോര്‍ജ് സ്‌റ്റെഫാനോപൗലോസിനോട് സംസാരിക്കവെ അവര്‍ പലകുറി വിതുമ്പുകയും ചെയ്തു. ആ വീഡിയോ താനും കണ്ടുവെന്നും അത്രയ്ക്ക് അപമാനകരമായി പെരുമാറാന്‍ തനിക്കെങ്ങനെ കഴിഞ്ഞുവെന്ന് അത്ഭുതപ്പെടുന്നുവെന്നും അഞ്ജലി പറഞ്ഞു. അസുഖബാധിതനായി അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയറിഞ്ഞതിന് പിന്നാലെ കാമുകനുമായി പിരിയേണ്ടിവന്നതും തന്റെ താളം തെറ്റിച്ചുവെന്നും അതോടെയാണ് അന്ന് മദ്യത്തില്‍ അഭയം തേടിയതെന്നും അഞ്ജലി പറഞ്ഞു. കാറോടിച്ച് വീട്ടിലേക്ക് പോകാനാവില്ലെന്ന് മനസ്സിലായതോടെ, യൂബര്‍ ടാക്‌സി വിളിക്കുകയായിരുന്നു. കാറില്‍ കയറുന്നതിനിടെ ഡ്രൈവറെ ചവിട്ടുകയും ഇടിക്കുകയും ചെയ്ത അഞ്ജലി കാറിനുള്ളില്‍നിന്ന് മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള വസ്തുക്കള്‍ പുറത്തേയ്ക്ക് എറിയുകയും ചെയ്തിരുന്നു. ഡ്രൈവറെ അസഭ്യം പറയുന്നുമുണ്ട്. താന്‍ ചെയ്തതിന് ഒരു ന്യായീകരണവും പറയാനില്ലെന്ന് വ്യക്തമാക്കിയ അഞ്ജലി തന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസമായിരുന്നു അതെന്നും വ്യക്തമാക്കി. anjali
RECENT POSTS
Copyright © . All rights reserved