dulquer
പ്രേക്ഷകര്‍ക്ക് വാലന്റൈസ് ഡേ സമ്മാനമായി തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ദുല്‍ഖര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ ജീവിതത്തിലെ 25ാം ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമാ ജീവിതം ആരംഭിച്ച് ആറു വര്‍ഷം തികയുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  
കൊച്ചി: ആരാധകന്റെ മരണത്തില്‍ വികാരാധീതനായി ദുല്‍ഖര്‍ സല്‍മാന്‍. തലശ്ശേരി സ്വദേശിയും ദുല്‍ഖറിന്റെ ആരാധകനുമായ യുവാവിന്റെ മരണത്തില്‍ താരം ഞെട്ടല്‍ രേഖപ്പെടുത്തി. മട്ടന്നൂരിനടുത്ത് നടന്ന വാഹനാപകടത്തിലാണ് തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി അബുബക്കറിന്റെ മകനായ ഹര്‍ഷാദ് മരിച്ചത്. സ്നേഹ സമ്പന്നനായ വ്യക്തിത്വത്തിനുടമയായിരുന്നു ഹര്‍ഷാദ്. അവന്റെ മരണ വാര്‍ത്ത ഒരു ഞെട്ടലാണുണ്ടാക്കിയതെന്നും ദുല്‍ഖര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. നവമാധ്യമങ്ങളില്‍ വളരെ ഊര്‍ജസ്വലനായിരുന്നയാളായിരുന്നു ഹര്‍ഷാദെന്നും തനിക്ക് അവന്‍ നല്‍കിയ പിന്തുണ വിലപ്പെട്ടതായിരുന്നെന്നും ദുല്‍ഖര്‍ പറഞ്ഞു. ഹര്‍ഷാദിന്റെ കുടുംബത്തോടൊപ്പം താനും ഈ നഷ്ടത്തില്‍ ദു:ഖിക്കുന്നുവെന്നും ദുല്‍ഖര്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. ദുല്‍ഖറിന്റെ കടുത്ത ആരാധകനായിരുന്ന ഹര്‍ഷാദ് കണ്ണൂരിലെ ദുല്‍ഖര്‍ സല്‍മാന്‍ ഫാന്‍സ് ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റായിരുന്നു. ബൈക്കപകടത്തില്‍ മരിച്ച ഹര്‍ഷാദിനെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ഐഡി കാര്‍ഡില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മലയാള സിനിമയില്‍ തര്‍ക്കങ്ങള്‍ മുറുകുന്നുവെന്ന് സൂചന. ദിലീപ് പുറത്തു വന്നതോടെ ചിലരുടെയും ലക്ഷ്യം മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനുമാണെന്ന് സിനിമാ മംഗളത്തില്‍ പല്ലിശേരി പറയുന്നു. മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതാണ് ആരോപണം. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ പലരും പ്രതിസ്ഥാനത്ത് നിര്‍ത്തിയത് മമ്മൂട്ടിയെയാണ്. പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടിയാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതെന്ന ആക്ഷേപം കെ.ബി ഗണേശ് കുമാറും ഉയര്‍ത്തി. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് പല്ലിശേരിയുടെ പുതിയ ലേഖനം. Image result for pallissery journalist പല്ലിശേരി എഴുതുന്നത് ഇങ്ങനെ: എതിരാളികള്‍ പോലും സ്‌നേഹിക്കുന്ന ആദരിക്കുന്ന വിരലിലെണ്ണാവുന്ന നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. കഴിഞ്ഞ 38 വര്‍ഷമായി മലയാളസിനിമയില്‍ ശക്തിദുര്‍ഗമായി നില്‍ക്കുന്ന നടനാണ് മമ്മൂട്ടി. പ്രദര്‍ശന ശാലകളില്‍ മമ്മൂട്ടിയുടെ വിജയിക്കാത്ത സിനിമകള്‍ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ അത്തരം സിനിമകളില്‍ പോലും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന അഭിനയമുഹൂര്‍ത്തങ്ങളാണ് മമ്മൂട്ടിയില്‍ നിന്നും ലഭിച്ചത്. നടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പേരില്‍ മമ്മൂട്ടിയെയും മകന്‍ ദുല്‍ഖറിനെയും മലയാളസിനിമയില്‍ നിന്നും ഇല്ലായ്മ ചെയ്യാന്‍ വേണ്ടി മലയാളസിനിമയിലെ തന്നെ ചിലര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് കുറ്റാരോപണം. എന്നാല്‍ അതല്ല കാരണമെന്നു പലര്‍ക്കും അറിയാം. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന സംശയ നിഴലില്‍ നില്‍ക്കുന്ന ദിലീപിനെ രക്ഷപ്പെടുത്താന്‍ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അതിനു തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു മമ്മൂട്ടി എന്നാണ് ദിലീപ് ക്യാമ്പില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. കുടുംബ പ്രേക്ഷകരുടെ നടനും കൈരളി ചെയര്‍മാനുമായ മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുമായിട്ടുണ്ടെന്നു പറയപ്പെടുന്ന അടുത്ത ബന്ധംതന്നെയാണ് ദിലീപ് കേസില്‍ ഇടപ്പെടണമെന്ന് മമ്മൂട്ടിയോട് പറയാന്‍ കാരണം. ഒടുവില്‍ ദിലീപ് പലതും തുറന്ന് പറയുമെന്ന് ചെറിയ രീതിയില്‍ ഒരു ഭീഷണി. ആ ഭീഷണിയിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ വീണതെന്നും ദിലീപിനു സഹായകരമായ രീതിയില്‍ സംസാരിച്ചതെന്നും പറയപ്പെടുന്നു. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ത്ഥ രംഗങ്ങള്‍ കാണേണ്ടി വന്ന മുഖ്യമന്ത്രി ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരനായി. തെറ്റുകള്‍ ചെയ്തവര്‍ ആരായാലും ശരി അവര്‍ ശിക്ഷക്ക് അര്‍ഹരാണെന്നും തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും പറയുകയുണ്ടായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. 85 ദിവസം ജയിലില്‍ കിടന്നു. അതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ദിലീപിനെ രക്ഷപ്പെടുത്താന്‍ ആരൊക്കെയോ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് കളിക്കുകയാണെന്ന പ്രചരണം ശക്തമായി. ദിലീപിന് ജാമ്യം കിട്ടാതായപ്പോള്‍ മമ്മൂട്ടി വിചാരിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയെകൊണ്ട് ജാമ്യം കിട്ടാനുള്ള വകുപ്പുകള്‍ ഉണ്ടാക്കാമെന്ന് വിചാരിച്ചവരും കുറവല്ല. എന്തായാലും ദിലീപിന്റെ കാര്യത്തില്‍ മമ്മൂട്ടി കളിച്ചെന്ന് ഒരു വാര്‍ത്ത ഉണ്ടാക്കാന്‍ ചിലര്‍ക്കു കഴിഞ്ഞു. എങ്കില്‍ പിന്നെ മമ്മൂട്ടിയെ മാത്രമല്ല, നടന്‍ കൂടിയായ ദുല്‍ഖറിനെയും ഇല്ലാതാക്കാനുള്ള ശ്രമത്തിനു തുടക്കം കുറിച്ചു. ആദ്യപടിയായി സിനിമാ മേഖലയിലെ പ്രമുഖരുടെ എല്ലാ ഇടപാടുകളും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണത്തിന് വേണ്ടതൊക്കെ ചെയ്തു. സിനിമാ താരങ്ങള്‍ അനധികൃമായി സമ്പാദിച്ച സ്വത്തുകള്‍ സംബന്ധിച്ചും ഐ.ബി അന്വേഷണം തുടങ്ങുകയാണ്. മമ്മൂട്ടി കായല്‍ കൈയേറിയതായ ആരോപണവും പരിസ്ഥിതിയെ വെല്ലുവിളിച്ച് 17 സെന്റ് സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചതും എല്ലാം ഐ.ബി പ്രധാനമായും അന്വേഷിക്കുന്നുണ്ട്. ഇതിനു പുറമെ എറണാകുളം ജില്ലയിലെ കണ്ണായ സ്ഥലത്ത് മമ്മൂട്ടിക്ക് സൗജന്യമായി 6 സെന്റ് ഭൂമി നല്‍കിയതും അന്വേഷിക്കുന്നുണ്ട്. പരാതി നല്‍കിയ നവാസില്‍ നിന്നും അന്വേഷണസംഘം വിശദാംശം തേടും. ഇന്‍കം ടാക്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്ദോഗ്യസ്ഥരെ സ്വാധീനിച്ച് പല പ്രമുഖരും നടപടികളില്‍ നിന്നും രക്ഷപ്പെടുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ ഐ.ബി അന്വേഷണം സിബിഐക്ക് നിര്‍ണായകമാകും. സിനിമാ മേഖലയില്‍ വാങ്ങുന്ന യഥാര്‍ത്ഥ പ്രതിഫലം, ബ്ലാക്ക് മണി, മയക്കുമരുന്ന് അങ്ങനെ നിരവധി കാര്യങ്ങളില്‍ സജീവമായ അന്വേഷണം നടക്കുകയാണ്. മമ്മൂട്ടിയുടെ ഇമേജ് തകര്‍ക്കുന്നതിനൊപ്പം മകല്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ക്കു നേരെ വ്യാജമായ പ്രചരണങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. അതിന്റെ തുടക്കം പറവ മുതല്‍ ആരംഭിച്ചിരുന്നു എന്നാണ് സിനിമയ്ക്കുള്ളിലെ ചര്‍ച്ച. ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയില്‍ ഇപ്പോള്‍ അതെല്ലാം മനഃപൂര്‍വം കുറെപ്പേര്‍ കൊണ്ടുവന്നിരിക്കുന്നു. ഇന്നലെ വരെ ഉണ്ടായിരുന്ന സിനിമയോ സൗഹൃദമോ കൂട്ടായ്മയോ സംഘടിത കൂട്ടുകെട്ടോ ഇന്നില്ല. അതെല്ലാം കൊച്ചിയില്‍ പീഡിപ്പിക്കപ്പെട്ട നായികനടിയുടെ കേസിനൊപ്പം ഇല്ലാതായി. തുറന്നുപറഞ്ഞും രഹസ്യം പറഞ്ഞും എതിരാളികളെ ഉണ്ടാക്കി തകര്‍ക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു. നിശബ്ദമായ പ്രതികാരം… ഇതൊക്കെ മലയാളസിനിമയുടെ തകര്‍ച്ചയ്ക്കു മാത്രം കാരണമാകും-പല്ലിശേരി പറയുന്നു.
RECENT POSTS
Copyright © . All rights reserved