back to homepage

Tag "energy"

സേഫ്ഗാര്‍ഡ് താരിഫില്‍ 47 പൗണ്ട് വര്‍ദ്ധിപ്പിച്ചു; ഓഫ്‌ജെം നടപടി ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ ഉയര്‍ത്തും 0

എനര്‍ജി കമ്പനികള്‍ നിരക്കു വര്‍ദ്ധന നടപ്പാക്കിയതിനു പിന്നാലെ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി ഓഫ്‌ജെം നടപടി. വേരിയബിള്‍ താരിഫുകളില്‍ ഉപഭോക്താക്കളില്‍ നിന്ന് കമ്പനികള്‍ക്ക് ഈടാക്കാനാകുന്ന തുകയുടെ പരിധിയില്‍ 47 പൗണ്ടിന്റെ വര്‍ദ്ധന വരുത്തി. എനര്‍ജി ഹോള്‍സെയില്‍ വിലയിലുണ്ടായ വര്‍ദ്ധനയാണ് ഈ നിരക്ക് ഉയര്‍ത്താന്‍ റെഗുലേറ്ററെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ഇതോടെ സേഫ്ഗാര്‍ഡ് താരിഫ് തുക ഒക്ടോബറോടെ 1136 പൗണ്ടാകുമെന്ന് ഓഫ്‌ജെം പറഞ്ഞു. എണ്ണവിലയിലുണ്ടാകുന്ന വര്‍ദ്ധന മൂലമാണ് ഈ ക്യാപ് ഉയര്‍ത്തുന്നതെന്നും ഓരോ യൂണിറ്റ് എനര്‍ജിക്കും പരമാവധി വില നിശ്ചയിക്കാനാണ് ഇത് കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം.

Read More

ബ്രിട്ടീഷ് ഗ്യാസ് വിലവര്‍ദ്ധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍; ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് മുന്നറിയിപ്പ് 0

ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ച വില വര്‍ദ്ധനവ് ചൊവ്വാഴ്ച പ്രാബല്യത്തിലാകും. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപഭോക്താക്കളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ വര്‍ദ്ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ശരാശരി ഉപഭോക്താവിന് വര്‍ഷത്തില്‍ 60 പൗണ്ട് വീതം അധികമായി ചെലവാകും. 4.1 മില്യന്‍ ഉപഭോക്താക്കളാണ് രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിന് യുകെയിലുള്ളത്.

Read More

മികച്ച എനര്‍ജി താരിഫ് ഡീലുകള്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നവര്‍ക്ക് മാത്രം; നിഷേധിച്ചാല്‍ നഷ്ടമാകുന്നത് 111 പൗണ്ട്; സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് എനര്‍ജി കമ്പനികള്‍ 0

സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന് മാര്‍ഗ്ഗങ്ങള്‍ തേടി എനര്‍ജി കമ്പനികള്‍. ബ്രിട്ടനിലെ മൂന്ന് പ്രമുഖ എനര്‍ജി കമ്പനികളായ ബ്രിട്ടീഷ് ഗ്യാസ്, ഇഡിഎഫ് എനര്‍ജി, ഫസ്റ്റ് യൂട്ടിലിറ്റി എന്നിവര്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് വേണ്ടി തങ്ങളുടെ ഏറ്റവും മികച്ചതും വിലക്കുറവുള്ളതുമായ ഡീലുകള്‍ മാറ്റിവെച്ചിരിക്കുകയാണ്. അതായത് സ്മാര്‍ട്ട് മീറ്റര്‍ വേണ്ടെന്ന് തീരുമാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ 111 പൗണ്ട് വരെ നഷ്ടമായേക്കും. കുറഞ്ഞ നിരക്കുള്ള ഡീലുകളില്‍ ഏര്‍പ്പെടുന്ന ഉപഭോക്താക്കള്‍ ഏതു നിമിഷവും സ്മാര്‍ട്ട് മീറ്ററിലേക്ക് മാറേണ്ടി വരും എന്ന നിബന്ധനയാണ് ഇ.ഓണ്‍ മുന്നോട്ടു വെക്കുന്നത്.

Read More

ലോകത്തെ ഏറ്റവും ശക്തമായ വിന്‍ഡ് ടര്‍ബൈന്‍ അബര്‍ദീനില്‍ സ്ഥാപിച്ചു; ടര്‍ബൈന്‍ ഒരു കറക്കത്തില്‍ ഉദ്പാദിപ്പിക്കുന്നത് ഒരു വീടിന് ആവശ്യമായ വൈദ്യുതി! 0

ലോകത്തെ ഏറ്റവും ശക്തമായ കാറ്റാടി ടര്‍ബൈന്‍ അബര്‍ദീനില്‍ സ്ഥാപിച്ചു. ഇത്തരം 11 ടര്‍ബൈനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വാറ്റന്‍ഫോള്‍ കമ്പനി തങ്ങളുടെ ആദ്യത്തെ ടര്‍ബൈന്‍ അബര്‍ദീനിലെ യൂറോപ്യന്‍ ഓഫ്‌ഷോര്‍ വിന്‍ഡ് ഡിപ്ലോയ്‌മെന്റ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. ശരാശരി യുകെ വീടുകള്‍ ഒരു ദിവസം ഉപയോഗിക്കുന്ന വൈദ്യുതി ഈ ടര്‍ബൈന്‍ ഒറ്റ കറക്കത്തില്‍ ഉദ്പാദിപ്പിക്കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ ആഡം എസ്സമേല്‍ പറഞ്ഞു. 191 മീറ്റര്‍ ഉയരത്തിലാണ് ടര്‍ബൈന്‍ സ്ഥാപിച്ചിരിക്കുന്നത്. എട്ട് മീറ്റാണ് ബ്ലേഡുകളുടെ നീളം. 164 മീറ്റര്‍ റോട്ടറിന് ലണ്ടന്‍ ഐയേക്കാള്‍ ചുറ്റളവുണ്ട്.

Read More

ഉപയോഗ ശൂന്യമായ കല്‍ക്കരി ഖനികള്‍ കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വൈദ്യൂതി ഉത്പാദന കേന്ദ്രങ്ങളാക്കാന്‍ പദ്ധതി; ഖനികള്‍ക്കുള്ളിലെ ചുടുനീരുറവകള്‍ കണ്ടെത്തി ഉപയോഗിക്കും 1

ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട കല്‍ക്കരി ഖനികള്‍ വീണ്ടും ഉപയോഗ പ്രദമാക്കാനുള്ള പദ്ധതികള്‍ ആവിശ്കരിക്കുന്നു. കല്‍ക്കരി ഖനികളിലെ ചുടുനീരുറവകള്‍ കണ്ടെത്തി അവയില്‍ നിന്നും കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്ന വൈദ്യൂതി ഉത്പാദന രീതി വികസിപ്പിച്ചെടുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സൗത്ത് വെയില്‍സിലെ കല്‍ക്കരി ഖനികള്‍ സമീപ പ്രദേശത്തെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും ഹീറ്റിംഗ് നടത്താനാവിശ്യമായ എനര്‍ജി ഉത്പാദിപ്പിക്കും. പദ്ധതിക്ക് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2020ഓടെ തുടങ്ങുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏതാണ്ട് 2021ലെ തണുപ്പുകാലത്തോടെ ഖനികളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജം വീടുകളില്‍ ഹീറ്റ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

എനര്‍ജി ബില്ലുകളില്‍ ടോറികള്‍ ജനങ്ങള്‍ക്കു മേല്‍ വരുത്തി വെച്ചത് അധികഭാരമെന്ന് ലേബര്‍; ഓരോ കുടുംബത്തിനും അധികമായി ചെലവാകുന്നത് 1000 പൗണ്ടെന്ന് ആരോപണം 0

ലണ്ടന്‍: എനര്‍ജി ബില്ലുകളിലെ അനിശ്ചിതത്വത്തില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റനെ കുറ്റപ്പെടുത്തി ലേബര്‍ പാര്‍ട്ടി. എനര്‍ജി നിരക്ക് ഇനത്തില്‍ ഓരോ കുടുംബത്തിനും 1000 പൗണ്ടിന്റെ അധികച്ചെലവാണ് ടോറികള്‍ വരുത്തിവെച്ചിരിക്കുന്നതെന്ന് ലേബര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഇലക്ട്രിസിറ്റി, ഗ്യാസ് കമ്പനികള്‍ വരുത്തിയ നിരക്കു വര്‍ദ്ധനകള്‍ നിയന്ത്രിക്കാന്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയ ടോറി ഗവണ്‍മെന്റുകള്‍ പരാജയപ്പെട്ടുവെന്നും ഇപ്പോള്‍ എനര്‍ജി പ്രൈസ് ക്യാപ് ഏര്‍പ്പെടുത്തേണ്ടി വരുന്നത് കാലങ്ങളായി ഉദാസീന സമീപനം സ്വീകരിച്ചതിനാലാണെന്നും പ്രധാന പ്രതിപക്ഷകക്ഷിയായ ലേബര്‍ ആരോപിക്കുന്നു.

Read More

താരിഫ് പരിധി ഏര്‍പ്പെടുത്തിയിട്ടും കൊള്ളയടി തുടര്‍ന്ന് എനര്‍ജി കമ്പനികള്‍; ആറ് കമ്പനികള്‍ ഇപ്പോളും ഈടാക്കുന്നത് അമിത നിരക്കുകള്‍ 0

ലണ്ടന്‍: എനര്‍ജി നിരക്കുകള്‍ അമിതമാകാതിരിക്കാന്‍ താരിഫുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഉപഭോക്താക്കളെ കൊള്ളയിടിക്കുന്നത് എനര്‍ജി കമ്പനികള്‍ തുടരുന്നു. ആറ് പ്രമുഖ എനര്‍ജി കമ്പനികളും ഉപഭോക്താക്കളില്‍ നിന്ന് ഇപ്പോളും ഈടാക്കുന്നത് ഉയര്‍ന്ന നിരക്കു തന്നെയാണെന്ന് ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പ്രധാനമന്ത്രി തെരേസ മേയാണ് സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫുകളില്‍ നിയന്ത്രണം പ്രഖ്യാപിച്ചചത്. ഇതിനു പിന്നാലെ അത്തരം താരിഫുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും സ്ഥിര മൂല്യമുള്ള പ്ലാനുകളിലേക്ക് ഉപഭോക്താക്കളെ മാറ്റുമെന്ന് ബ്രിട്ടീഷ് ഗ്യാസ്, ഇ.ഓണ്‍, എസ്എസ്ഇ തുടങ്ങിയ കമ്പനികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എനര്‍ജി വിപണിയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്നായിരുന്നു ഓഫ്‌ജെം ഇതിനെ വിലയിരുത്തിയത്.

Read More

സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കണമെന്ന് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി എനര്‍ജി ഭീമന്‍മാര്‍; മീറ്ററുകള്‍ ഘടിപ്പിക്കാത്തത് നിയമവിരുദ്ധമെന്ന് പ്രചാരണം; കമ്പനികളുടെ നടപടി ഉപഭോക്തൃ നിയമങ്ങളുടെ ലംഘനം 0

ലണ്ടന്‍: സ്മാര്‍ട്ട് മീറ്ററുകള്‍ അടിയന്തരമായി ഘടിപ്പിക്കണമെന്ന് ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി എനര്‍ജി കമ്പനികള്‍. ഇവ ഘടിപ്പിക്കാത്തത് നിയമവിരുദ്ധ നടപടിയാണെന്നാണ് കമ്പനികള്‍ പ്രചരിപ്പിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എസ്എംഎസുകളും ഇമെയിലുകളും കത്തുകളും ഫോണ്‍കോളുകളും നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഉപഭോക്ത്ൃ നിയമങ്ങളുടെ ലംഘനമാണെന്ന് ട്രേഡിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സ് കമ്പനികളെ അറിയിച്ചു.

Read More