back to homepage

Tag "False widow"

ഫോള്‍സ് വിഡോ ചിലന്തി ഭീഷണി; ലണ്ടനിലെ ഏഴ് സ്‌കൂളുകള്‍ അടച്ചു; ചിലന്തികളെ തുരത്താന്‍ ശ്രമം തുടരുന്നു 0

മാരകമായ ഫോള്‍സ് വിഡോ ചിലന്തികളെ കണ്ടെത്തിയതിനെത്തുടര്‍ന്ന് ലണ്ടനില്‍ ഏഴ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബ്രിട്ടനിലെ ഏറ്റവും മാരകമായ ചിലന്തിയെന്ന് അറിയപ്പെടുന്ന ഫോള്‍സ് വിഡോ സ്‌കൂളുകളില്‍ എങ്ങനെ കൂടുകൂട്ടി എന്ന കാര്യത്തില്‍ ന്യൂഹാം എന്‍വയണ്‍മെന്റല്‍ ടീം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നാല് പ്രൈമറി സ്‌കൂളുകളും രണ്ട് സെക്കന്‍ഡറി സ്‌കൂളുകളും ചിലന്തി ബാധയെത്തുടര്‍ന്ന് അടച്ചിരുന്നു. ഈസ്റ്റ് ലണ്ടനിലെ ഒരു സ്‌കൂള്‍ കൂടി ഇന്നലെ അടച്ചതോടെ ഈ പ്രശ്‌നം മൂലം അടച്ച സ്‌കൂളുകള്‍ ഏഴായി. ഈസ്റ്റ്‌ലീ കമ്യൂണിറ്റി സ്‌കൂള്‍ ഇന്ന് അടക്കുമെന്നാണ് വിവരം. കുട്ടികള്‍ സ്‌കൂളില്‍ എത്തി ഹോംവര്‍ക്കുകള്‍ വാങ്ങണമെന്ന് സ്‌കൂളിലെ ഹെഡ്ടീച്ചര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചിലന്തികള്‍ കൂടുകൂട്ടിയ ക്ലാസ് മുറികളില്‍ കുട്ടികളെ വീണ്ടും ഇരുത്തേണ്ടി വരുന്നത് ആശങ്ക ഉയര്‍ത്തുന്നു.

Read More