heart broken incident in thirunaal vali collectoriet
കലക്ട്രേറ്റില്‍ പരാതി പറയാന്‍ വന്ന അച്ഛന്റെയും അമ്മയുടെയും കൂടെ വന്നതാണ്. അനിയത്തി തൊട്ടടുത്ത് കരിഞ്ഞു വീണു. അച്ഛന്റെയും അമ്മയുടെയും പരാതികളെല്ലാം തീയില്‍ തീരുന്നതും അവള്‍ അതേ നില്‍പ്പില്‍ നിന്ന് കണ്ടിട്ടുണ്ടാകണം.
മുന്‍പ് ആറു തവണ ഇതേ കലക്ടറുടെ മുന്നില്‍ വന്നിട്ടുണ്ട്. പരാതി ഓരോ തവണയും പൊലീസ് സ്റ്റേഷനിലേക്കു പോകും. വട്ടിപ്പലിശക്കാരുടെ ഭാഗം ന്യായമെന്നു തോന്നുന്ന പൊലീസ് അതങ്ങു കീറും.

കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

1.45ലക്ഷം കടമായി വാങ്ങിയത് പലിശയടക്കം 2.34ലക്ഷമായി തിരികെ നല്‍കി. എന്നിട്ടും ഭീഷണി തുടര്‍ന്നു. ഒടുവില്‍ ഭീഷണി സഹിക്കാനാകാതെ വന്നപ്പോള്‍ കുടുബം കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. പലിശ പലിശയുടെ പലിശയും അടച്ച് മതിയായ കുടുംബം ഒടുവില്‍ മരണമാണ് എളുപ്പവഴിയെന്ന് കരുതുകയായിരുന്നിരിക്കണം ഗൃഹനാഥനായ ഇസക്കിമുത്തു ഗുരതരമായി പരുക്കുകളോടെ ആശുപത്രിയിലാണ്. ഭാര്യ സുബുലക്ഷിമിയും മക്കളായ നാലു വയസുകാരി ശരണ്യ, ഒന്നര വയസുകാരി അക്ഷയ ഭരണിക എന്നിവരാണ് വെന്തു മരിച്ചത്
RECENT POSTS
Copyright © . All rights reserved