back to homepage

Tag "immigration"

ഇമിഗ്രേഷന്‍ ജനങ്ങളില്‍ ആശങ്കയുയര്‍ത്തുന്ന വിഷയമല്ലാതാകുന്നു; ആരോഗ്യം മുന്‍ നിരയിലേക്ക് വരുന്നുവെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് 0

ബ്രിട്ടീഷ് ജനതയ്ക്ക് ആശങ്കയുണ്ടാക്കുന്ന പ്രഥമ വിഷയമായി ആരോഗ്യം മാറുന്നുവെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പഠനം. മുന്‍പന്തിയിലുണ്ടായിരുന്ന കുടിയേറ്റത്തെയാണ് ആരോഗ്യം പിന്നിലാക്കിയിരിക്കുന്നത്. ഈ മാസം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് രാജ്യം പിന്‍വാങ്ങാനിരിക്കെയാണ് പുതിയ കണക്കുകള്‍ ഒഎന്‍എസ് പുറത്തു വിട്ടിരിക്കുന്നത്. ജനങ്ങളുടെ സന്തുഷ്ടിയുടെ നിരക്കു വര്‍ദ്ധിക്കുകയും മുന്‍ഗണനാ വിഷയങ്ങളില്‍ മാറ്റമുണ്ടാകുകയും ചെയ്തതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ ജനതയുടെ ക്ഷേമവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ജനതയുടെ ക്ഷേമവുമായി താരതമ്യം ചെയ്യുന്ന പഠന റിപ്പോര്‍ട്ടാണ് ‘മെഷറിംഗ് നാഷണല്‍ വെല്‍ ബീയിംഗ് ഇന്‍ ദി യുകെ; ഇന്റര്‍നാഷണല്‍ കംപാരിസണ്‍സ്, 2019’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2016 സ്പ്രിംഗില്‍ കുടിയേറ്റമായിരുന്നു ബ്രിട്ടീഷ് ജനതയുടെ പ്രധാന പരിഗണനാ വിഷയം.

Read More

ബ്രെക്‌സിറ്റിനു ശേഷം കുടിയേറ്റക്കാര്‍ക്കായുള്ള പുതിയ നിയമങ്ങളുമായി ഇമിഗ്രേഷന്‍ ധവള പത്രം പുറത്ത് 0

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്കു വേണ്ടി നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പുതിയ നിയമങ്ങളുമായി ഇമിഗ്രേഷന്‍ വൈറ്റ് പേപ്പര്‍ പുറത്തുവിട്ടു. പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയില്‍ ബ്രിട്ടനില്‍ എത്താന്‍ കഴിയും. 2025 വരെ തുടരുന്ന ഈ വ്യവസ്ഥ വിദേശികളായ തൊഴിലാളികളെ മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങുന്ന സമ്പദ് വ്യവസ്ഥയുടെ ചില ഭാഗങ്ങളെ സംരക്ഷിക്കുന്നതിനായാണ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം ഈ വ്യവസ്ഥയെ ഞെട്ടിക്കുന്നത് എന്നാണ് മൈഗ്രേഷന്‍വാച്ച് എന്ന ക്യാംപെയിന്‍ ഗ്രൂപ്പ് വിശേഷിപ്പിച്ചത്.

Read More

‘ഇംഗ്ലീ്ഷുകാര്‍ക്ക്’ കുടിയേറ്റ ജനതയോട് നെഗറ്റീവ് മനോഭാവം; ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ടലണ്ട് കുടിയേറ്റ സംഭാവനകളോട് ബഹുമാനം പുലര്‍ത്തുന്നവരെന്നും സര്‍വ്വേ 0

രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കുടിയേറ്റ ജനതയെക്കുറിച്ച് നല്ല അഭിപ്രായം സൂക്ഷിക്കുന്നവരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ കുടിയേറ്റ ജനതയ്ക്ക് അനിവാര്യമായ പങ്കുണ്ടെന്നും സാമ്പത്തിക മേഖലയ്ക്ക് കുടിയേറ്റക്കാര്‍ ഗുണം ചെയ്യുന്നുവെന്നുമാണ് സര്‍വ്വേയില്‍ മിക്കവരും അഭിപ്രായപ്പെട്ടത്. നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2017 ന്റെ പകുതിയോടെ ആരംഭിച്ച സര്‍വ്വേ ഏതാണ്ട് അമ്പതിനായിരത്തിലധികം പേരില്‍ നിന്ന് വിവരം ശേഖരണം നടത്തിയിരുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 47 ശതമാനം ആളുകള്‍ കുടിയേറ്റക്കാര്‍ യു.കെയുടെ സാമ്പത്തിക ചുറ്റുപാടിന് ഗുണം ചെയ്യുന്നതായി വ്യക്തമാക്കുന്നു.

Read More

അവിദഗ്ദ്ധ തൊഴിലാളികള്‍ക്കുള്ള കുടിയേറ്റ വിലക്ക് രാജ്യത്തെ ബാധിക്കും; മുന്നറിയിപ്പുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി 0

ബ്രെക്‌സിറ്റിനു ശേഷം അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്താനിരിക്കുന്ന കുടിയേറ്റ വിലക്ക് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി. 30,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവരുടെ കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. എന്നാല്‍ ഇത് രാജ്യത്തിന്റെ പുരോഗതിയെത്തന്നെ താഴേക്ക് വലിക്കുമെന്ന് സിബിഐ മേധാവി കരോളിന്‍ ഫെയര്‍ബ്രെയിന്‍ പറഞ്ഞു. അവിദഗ്ദ്ധ മേഖല എന്ന പേരില്‍ അറിയപ്പെടുന്ന തൊഴിലാളികളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും കാര്യമായ സംഭാവനകള്‍ നല്‍കുന്നത്. ലാബ് ടെക്‌നീഷ്യന്‍മാര്‍ മുതല്‍ ഭക്ഷ്യ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.

Read More

ഹോം ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നഷ്ടമായി; വിസ നല്‍കാനാകില്ലെന്ന് അപേക്ഷകന് അറിയിപ്പ്; തന്റെ നവജാത ശിശുവിനെ കാണാനാകാതെ ന്യൂസിലാന്റ് സ്വദേശി 0

ലണ്ടന്‍: ന്യൂസിലാന്റ് സ്വദേശിയായ യുവാവിന് ഹോം ഓഫീസ് അധികൃതരുടെ പിഴവ് മൂലം വിസ നിഷേധിക്കപ്പെട്ടതായി പരാതി. 29 കാരനായ ലൂക്ക് തോമസാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. അധികൃതര്‍ വിസ നിഷേധിച്ചത് മൂലം തന്റെ അഞ്ച് മാസം പ്രായമായ മകനെ ഇതുവരെ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ലൂക്ക് തോമസ് പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തോമസും പാര്‍ട്ണറും ന്യൂസിലാന്റിലാണ് താമസം. തങ്ങളുടെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് ബ്രിട്ടനിലേക്ക് താമസം മാറാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വിസയ്ക്ക് ഹോം ഓഫീസിനെ സമീപിക്കുകയും ചെയ്തു. തോമസിന്റെ കേസില്‍ വിസ നിഷേധിക്കേണ്ടതായ യാതൊരു നിയമപ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നില്ല. ഹോം ഓഫീസില്‍ നിന്ന് പാസ്‌പോര്‍ട്ട് നഷ്ടമായതാണ് ഈ ഉരുണ്ടുകളിക്ക് കാരണമെന്ന് ദമ്പതികളുടെ സോളിസിറ്റര്‍ പറയുന്നു.

Read More

ബ്രെക്‌സിറ്റ്; ചില തൊഴില്‍ മേഖലകളില്‍ അവിദഗ്ദ്ധര്‍ക്കും അവസരം നല്‍കുന്ന ഇമിഗ്രേഷന്‍ സംവിധാനത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം 0

ചില മേഖലകളില്‍ അവിദഗ്ദ്ധ തൊഴിലാളികള്‍ക്കും പ്രവേശനം നല്‍കാന്‍ അനുവദിക്കുന്ന ഇമിഗ്രേഷന്‍ നയത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം. ബ്രെക്‌സിറ്റിനു ശേഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നയത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കൃഷി, സോഷ്യല്‍ കെയര്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ തൊഴിലാളികളെ നിയമിക്കുന്നതിനാണ് വൈദഗ്ദ്ധ്യം കണക്കാക്കാതെയുള്ള ഇമിഗ്രേഷന് അനുമതി നല്‍കാനുള്ള നയം ഹോം സെക്രട്ടറി സാജിദ് ജാവീദ് തയ്യാറാക്കിയിരിക്കുന്നത്. ഭാവിയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കരുതെന്ന ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ ആശയത്തിനു മേല്‍ ജാവിദ് വിജയം നേടിയിരിക്കുന്നു എന്നാണ് ഈ പദ്ധതി വ്യക്തമാക്കുന്നത്.

Read More

40 ശതമാനം പൗരന്മാരും ‘ബഹുസ്വരത’ ബ്രിട്ടീഷ് സംസ്‌ക്കാരത്തിന് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പഠനറിപ്പോര്‍ട്ട്; കുടിയേറ്റ വിരുദ്ധ വികാരം രൂപപ്പെടാനുള്ള സാധ്യതകളേറെ! 0

ഏതൊരു രാജ്യത്തിന്റെയും സാംസ്‌ക്കാരികമായ വളര്‍ച്ചയ്ക്ക് മറ്റു സംസ്‌ക്കാരങ്ങളും ഭാഷകളും ജീവിതങ്ങളുമായി സമ്പര്‍ക്കം ഗുണം ചെയ്യുമെന്നാണ് ചരിത്രകാരന്മാര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ യു.കെയില്‍ നടന്ന പഠനത്തില്‍ പൗരന്മാരില്‍ 40 ശതമാനം പേരും ‘ബഹുസ്വരത’ രാജ്യത്തിന്റെ സംസ്‌ക്കാരത്തിന് ഗുണം ചെയ്യില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായവരില്‍ ചിലര്‍ക്ക് കുടിയേറ്റക്കാര്‍ തങ്ങളുടെ സമൂഹത്തില്‍ ഉണ്ടാക്കാവുന്ന സ്വാധീനത്തെപ്പറ്റി ആകുലതകളും നിലനില്‍ക്കുന്നുണ്ട്. യു.കെയിലെ 52 ശതമാനം കുടിയേറ്റക്കാര്‍ പൊതുമേഖലയിലാണ് ജോലി ചെയ്യുന്നതെന്ന വസ്തുതയും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

Read More

പാകിസ്ഥാന്‍ സഹോദരങ്ങളെ ഡീപോര്‍ട്ട് ചെയ്യുന്നതിനെതിരെ പെറ്റീഷന്‍; ക്യാംപെയിനിന് 85,000 പേരുടെ പിന്തുണ 0

ഡീപോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെടുമെന്ന ആശങ്കയറിയിച്ച പാകിസ്ഥാന്‍ സഹോദരങ്ങള്‍ക്കു വേണ്ടി ക്യാംപെയിന്‍. സോമര്‍ എന്ന 15കാരനെയും സഹോദരനായ 13കാരന്‍ അരീബ് ഉമീദ് ബക്ഷ് എന്നിവരെ ഡീപോര്‍ട്ട് ചെയ്യാനുള്ള ഹോം ഓഫീസ് നീക്കത്തിനെതിരെ ആരംഭിച്ച പെറ്റീഷന് 85,000 പേരുടെ പിന്തുണ ലഭിച്ചു. സ്‌കോട്ട്‌ലന്‍ഡില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസം പിന്തുടരുന്ന ഇവര്‍ തങ്ങളുടെ ജന്മനാടായ പാകിസ്ഥാനിലേക്ക് നാടുകടത്തപ്പെട്ടാല്‍ ഇസ്ലാമിക് തീവ്രവാദികളാല്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നു. 2012ല്‍ മാതാപിതാക്കളായ മഖ്‌സൂദ്, പര്‍വീണ്‍ എന്നിവര്‍ക്കൊപ്പം പാകിസ്ഥാനിലെ ഫൈസലാബാദില്‍ നിന്ന് ഗ്ലാസ്‌ഗോയിലെത്തിയതാണ് ഇവര്‍.

Read More

നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ഐ.ടി കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ യു.കെയിലേക്ക് കൊണ്ടുവരുന്നതായി വിദഗ്ദ്ധര്‍; തൊഴിലവസരങ്ങള്‍ കുറയുന്നു; കുടിയേറ്റക്കാര്‍ കൂടുതലും ഇന്ത്യയില്‍ നിന്ന് 0

ലണ്ടന്‍: നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി ഐ.ടി കമ്പനികള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ യു.കെയിലേക്ക് കൊണ്ടുവരുന്നതായി വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മള്‍ട്ടി നാഷണല്‍ ഐടി കമ്പനികളാണ് ഇത്തരത്തില്‍ രാജ്യത്തെ ബോര്‍ഡര്‍ കണ്‍ട്രോള്‍ നിയമങ്ങളെ അട്ടിമറിക്കുന്നതെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ലേബര്‍ കോസ്റ്റ് കുറഞ്ഞ രാജ്യങ്ങളില്‍ നിന്നും തൊഴിലാളികളെ ജോലിക്കെത്തിക്കുന്നത് വഴി കമ്പനികള്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ രാജ്യത്തുള്ള ഐടി അനുബന്ധ പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയാനും ഇത് കാരണമാകും.

Read More

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള മൊത്തം കുടിയേറ്റം അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍; ഒഎന്‍എസ് കണക്കുകള്‍ പുറത്ത് 0

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൊത്തം ഇമിഗ്രേഷനില്‍ വന്‍ ഇടിവ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഇന്നലെ പുറത്തുവന്ന ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പറയുന്നു. എങ്കിലും വര്‍ഷം തോറും 100,000 പേര്‍ യുകെയില്‍ എത്തുന്നുണ്ടെന്നും

Read More