Indian Navy
ആലപ്പുഴ: നാവികസേനയുടെ ഹെലികോപ്ടര്‍ ആലപ്പുഴയില്‍ അടിയന്തരമായി നിലത്തിറക്കി. കൊച്ചിയില്‍ നിന്ന് നിരീക്ഷണപ്പറക്കലിനായി പോല ചേതക് ഹെലികോപ്ടറാണ് മുഹമ്മയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. മുഹമ്മ കെ.പി മെമമ്മാറിയല്‍ സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ചേതക് ഹെലികോപ്ടര്‍ ഇറക്കിയത് രണ്ടു പേരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കില്ല. രാവിലെ 11.20ഓടെയാണ് സംഭവം. എന്‍ജിനില്‍ സാങ്കേതികത്തകരാറ് ഉണ്ടായതിനെത്തുടര്‍ന്ന് കോക്പിറ്റിസല്‍ അപായ സിഗ്നല്‍ കാണിക്കുകയും പൈലറ്റുമാര്‍ ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കുകയുമായി കോക്പിറ്റില്‍ അപായ സിഗ്‌നല്‍ കണ്ടതിനെ തുടര്‍ന്നാണ് നിലത്തിറക്കിയത്. ഹെലികോപ്ടറില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നുവെന്നും, ആര്‍ക്കും പരിക്കില്ലെന്നും നാവികസേന അറിയിച്ചു. എഞ്ചിന് സാങ്കേതിക തകരാര്‍ കണ്ടത്തിയതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ 11.20 ഓടെ വെട്ടയ്ക്കല്‍ ബീച്ചിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ മേഖലയില്‍ നിലത്തിറക്കേണ്ടി വന്നത്
അറബിക്കടലിലെ പരിശീലന പരിപാടികള്‍ അവസാനിപ്പിച്ച ഇന്ത്യന്‍ നാവിക സേനയുടെ അടുത്ത ലക്ഷ്യം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍. ഇരട്ട യുദ്ധമുഖങ്ങളില്‍ വ്യത്യസ്ത പരിശീലന പരിപാടി ആസൂത്രണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ നാവിക സേനയുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ അറബിക്കടലില്‍ നടത്തി വന്നിരുന്ന പരിശീലന പരിപാടികള്‍ നിര്‍ത്തലാക്കാന്‍ നേവി തീരുമാനിച്ചിരുന്നു ഇതിനു പിന്നാലെയാണ് ആന്‍ഡമാന്‍ നിക്കോബാറിലേക്ക് യുദ്ധ പരിശീലനം നടത്താന്‍ നാവിക സേന തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. അറബിക്കടലില്‍ നടന്ന പരിശീലനത്തെ ' പശ്ചിം ലെഹര്‍' എന്നാണ് നാവിക സേന വിശേഷിപ്പിച്ചിരിക്കുന്നത്. വിവിധ യുദ്ധമുറകളും പ്രതികൂല സാഹചര്യങ്ങളില്‍ നടത്തേണ്ട ആക്രമണ രീതി ഉള്‍പ്പെടെയുള്ളവയും നാവിക സേനയുടെ പശ്ചിം ലെഹറിന്റെ ഭാഗമായി നടന്നു. മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ ശക്തി പരിശോധിക്കുന്ന യുദ്ധമുറകള്‍ അറബിക്കടലില്‍ പരീക്ഷിക്കപ്പെട്ടു. പരിശീലനം പുര്‍ണ അര്‍ഥത്തില്‍ ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശീലനത്തില്‍ നാവിക സേനയുടെ സ്വന്തമായുള്ള 40 ഓളം ഉപകരണങ്ങളും ഷിപ്പുകളും പങ്കെടുത്തു. എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐഎന്‍എസ് വിക്രമാദിത്യ, വെസ്റ്റേണ്‍ ഫ്‌ളീറ്റിന്റെ ഫ്രണ്ട്‌ലൈന്‍ ഷിപ്പുകള്‍, സബ്മറൈനുകള്‍, കല്‍ക്കട്ട-ക്ലാസ് ഡിസ്‌ട്രോയറുകള്‍, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, പൊട്ടന്റ് മിസേല്‍ വെസല്‍സ് ഓഫ് 22 കില്ലര്‍ സ്‌ക്വാഡ്രോണ്‍ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായി. കപ്പലില്‍ നിന്ന് ലോഞ്ച് ചെയ്യാന്‍ പറ്റുന്ന വിമാനങ്ങളും പരിശീലനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ നാവിക ശേഷിയെ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തി പ്രകടനമായിരുന്നു അറബിക്കടലില്‍ നടന്ന പരിശീലന പരിപാടികള്‍ എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. പടിഞ്ഞാറന്‍ തീരത്തെ യുദ്ധ സമാന അഭ്യാസ പ്രകടനങ്ങളും പരിശീലനങ്ങള്‍ക്കും ശേഷം നാവിക സേന കിഴക്കന്‍ തീരത്തേക്ക് നീങ്ങാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് നേവല്‍ ഓഫീസര്‍ അറിയിച്ചു. മിലന്‍ എന്നാണ് പുതിയ പരിശീലനത്തിന് പേരിട്ടിരിക്കുന്നത്. പരിശീലനം നടത്താനായി 23 രാജ്യങ്ങളെ ഇന്ത്യന്‍ നാവിക സേന ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ 16 രാജ്യങ്ങള്‍ ഇന്ത്യയുമായി സംയുക്ത പരിശീലനം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് 6 മുതല്‍ പതിനാറ് വരെയായിരിക്കും പരിശീലന പരിപാടികള്‍ നടക്കുക. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് കമാന്റുമായി ചേര്‍ന്നായിരിക്കും മിലന്‍ നടത്തുക.
ഇന്ത്യയുടെ സബ്മറൈന്‍ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ അദമ്യ പുറത്തിറങ്ങി. പുതിയ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ പ്രതിരോധ രംഗത്തിന് മുതല്‍ക്കുട്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. അദമ്യ എയുവികള്‍ സബ്മറൈന്‍ ടോര്‍പീഡോ ട്യൂബുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കും. അന്തര്‍വാഹിനികളില്‍ നിലവിലുള്ള ടാര്‍പീഡോ ട്യൂബുകളില്‍ ഇതിനായി പുതിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ഷിപ്പുകളുടെ മുകളിലെ പ്രതലങ്ങളിലും നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന വിധത്തിലാണ് അദമ്യ എയുവികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. റിക്കവറി സിസ്റ്റവും ഉള്‍പ്പെടുന്നതാണ് അദമ്യ എയുവി പാക്ക്. അഞ്ച് മീറ്റര്‍ നീളമുള്ള ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ സമുദ്രത്തിനടിയിലുള്ള ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. സമുദ്ര നിരപ്പിനുള്ളില്‍ വലിയ ദൗത്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യന്‍ നേവിയെ സഹായിക്കാന്‍ അദമ്യയ്ക്ക് കഴിയും. വെള്ളത്തിനടിയില്‍ 8 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷനുകള്‍ നയിക്കാന്‍ അദമ്യക്ക് കഴിയുമെന്ന് നിര്‍മ്മാതാക്കളായ എല്‍ ആന്റ് ടി അവകാശപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1500 ഫീറ്റ് ഉള്‍ത്തട്ടിലെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. 4 നോട്ടിക്കല്‍ വേഗതയിലാവും ഇവ സഞ്ചരിക്കുക. അദമ്യയ്ക്ക് സമുദ്രത്തിനുള്ളിലെ നിരവധി ഓപ്പറേഷനുകള്‍ നയിക്കാനുള്ള കഴിവുണ്ട്. ഹൈഡ്രോഗ്രാഫിക് സര്‍വേ, വെള്ളത്തിനടിയിലെ ബോംബുകളെ കണ്ടെത്തുക അവ നിര്‍വീര്യമാക്കുന്നതിനാവിശ്യമായ പ്രവര്‍ത്തനങ്ങള്‍, സമുദ്രാന്തര നിരീക്ഷണങ്ങള്‍, സമുദ്ര തീരങ്ങളുടെ സുരക്ഷ സംബന്ധിച്ച ഓപ്പറേഷനുകള്‍, ആന്റി സബ്മറൈന്‍ ഓപ്പറേഷനുകള്‍ തുടങ്ങി അദമ്യ ഉപയോഗിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദൗത്യങ്ങള്‍ ഏറെയാണ്. ഏതാണ്ട് 50 കിലോഗ്രാം വരെയുള്ള സാമഗ്രികള്‍ അദമ്യയില്‍ കയറ്റാന്‍ കഴിയും. മുന്‍ ഭാഗത്ത് സോനാര്‍ യന്ത്രവും അതുപോലെ ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെയും ഉള്‍ക്കൊള്ളാന്‍ ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിളിന് പ്രാപ്തിയുണ്ട്. ദൗത്യങ്ങളുടെ ആവശ്യങ്ങളനുസരിച്ച് സാമഗ്രികള്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് അദമ്യയുടെ നിര്‍മ്മാണം. എയുവികള്‍ എല്‍ ആന്റ് ടിയില്‍ നിന്ന് വാങ്ങിക്കാന്‍ ഇന്ത്യന്‍ നേവിക്ക് ഇതുവരെ സര്‍ക്കാരില്‍ അനുവാദം ലഭിച്ചിട്ടില്ല. പലതരം സമുദ്രാന്തര ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ലോകത്തിലെ എല്ലാ നാവിക സേനയുടെ പക്കലും ഇത്തരം അണ്ടര്‍ വാട്ടര്‍ വെഹിക്കിളുകള്‍ ഉണ്ട്. വൈകാതെ തന്നെ ഇവ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ നേവിയുടെ സബ് മറീന്‍ റെസ്ക്യു സിസ്റ്റത്തിന്‍റെ നിര്‍മ്മാണം യുകെ കമ്പനി പൂര്‍ത്തിയാക്കി. സ്‌കോട്‌ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎഫ്ഡി എന്ന കമ്പനിയാണ് ഇന്ത്യന്‍ നേവിക്ക് വേണ്ടി പുതിയ സബ് മറീന്‍ റെസ്ക്യു സിസ്റ്റത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി അറിയിച്ചത്. അടുത്ത മാസം അവസാനത്തോടെ ഇവ ഇന്ത്യന്‍ നേവിക്ക് കൈമാറും. ഇന്ത്യന്‍ നേവിയുമായി ചേര്‍ന്ന് ഏതാണ്ട് 193 മില്ല്യണ്‍ പൗണ്ട് ചിലവഴിച്ചാണ് യുകെ കമ്പനി ജെഎഫ്ഡി പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആഴക്കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്ന രണ്ട് ഫ്‌ളൈഎവേ സബ്മറൈന്‍ റെസ്‌ക്യൂ സിസ്റ്റങ്ങളാണ് ജെഎഫ്ഡി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡീപ് സെര്‍ച്ച് ആന്റ് റെസ്‌ക്യൂ വെഹിക്കിള്‍സ്(DSRV), ലോഞ്ച് ആന്റ് റിക്കവറി സിസ്റ്റംസ് എക്യുപ്‌മെന്റ്(LARS), ട്രാന്‍സ്ഫര്‍ അണ്ടര്‍ പ്രഷര്‍ സിസ്റ്റംസ്(TUP) എന്നിവയും അനുബന്ധ ഉപകരണങ്ങളും അടുത്ത മാസം ഇന്ത്യന്‍ നേവിയുടെ ഭാഗമാകും. ആദ്യഘട്ടത്തില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഉപകരണങ്ങളുടെ രൂപരേഖ, നിര്‍മ്മാണം, സംയോജനം തുടങ്ങിയ ചെയ്തിരിക്കുന്നത് ജെഎഫ്ഡിയാണ് കമ്മീഷനിംഗിനു മുമ്പായുള്ള അവസാന പരീക്ഷണ ദൗത്യങ്ങളള്‍ക്ക് ശേഷം അടുത്ത മാസം ഇന്ത്യന്‍ നേവിക്ക് ഇവ കൈമാറും. രണ്ടാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ജൂണിലായിരിക്കും ഇന്ത്യക്ക് കൈമാറുക. കൂട്ടുത്തരവാദിത്തത്തോടെ തന്ത്രപ്രധാന ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ പങ്കാളിയാണ് ഇന്ത്യയെന്നും. ഇന്ത്യന്‍ സേനയുടെ സഹകരണത്തോടെ ഭാവിയില്‍ കൂടൂതല്‍ പദ്ധതികള്‍ യുകെ കമ്പനികള്‍ ആവിഷ്‌കരിക്കുമെന്നും യുകെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ്‌സ് ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി തലവന്‍ സൈമണ്‍ എവറസ്റ്റ് പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ചടങ്ങുകള്‍ വെള്ളിയാഴ്ച്ച സ്‌കോട്‌ലന്റിലെ ജെഎഫ്ഡി റെന്‍ഫ്രൂ മാനുഫാക്ചറിംഗ് ഫെസിലിറ്റിയില്‍ നടക്കും. അപകടങ്ങള്‍ നടക്കുന്ന സമയത്ത് നാവിക സേനാംഗങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതുള്‍പ്പെടെയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജെഎഫ്ഡി വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ക്ക് കഴിയും. സമുദ്രാന്തര രക്ഷായാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ പരിശീലനം ഇന്ത്യന്‍ എഞ്ചിനിയര്‍മാരുമായി ചേര്‍ന്ന് ജെഎഫ്ഡി കമ്പനി ആരംഭിച്ചിട്ടുണ്ട്. ആഴക്കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക, എഞ്ചിനീയര്‍മാരുടെ സേവനം ലഭ്യമാക്കുക, രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജെഎഫ്ഡി കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഏതാണ്ട് 80 ഓളം രാജ്യങ്ങള്‍ക്കും യുകെ റോയല്‍ നേവി ഉള്‍പ്പെടെ 33ഓളം നാവികസേനകള്‍ക്കും ജെഎഫ്ഡി സേവനങ്ങള്‍ നല്‍കി വരുന്നു.
RECENT POSTS
Copyright © . All rights reserved