back to homepage

Tag "iphone"

ഐഫോണ്‍ ഫിംഗര്‍പ്രിന്റ് സ്‌കാം; ഉപയോക്താക്കള്‍ക്ക് പണം നഷ്ടമായേക്കാമെന്ന് മുന്നറിയിപ്പ് 0

ആപ്പിള്‍ ഐഫോണിന്റെയും ഐപാഡിന്റെയും ഫിംഗര്‍പ്രിന്റ് സ്‌കാനറിലൂടെ നടക്കുന്ന തട്ടിപ്പ് നിങ്ങള്‍ക്ക് വന്‍ തുകകള്‍ നഷ്ടമാകാന്‍ കാരണമാകുമെന്ന് മുന്നറിയിപ്പ്. ഫിംഗര്‍പ്രിന്റ് സ്‌കാം എന്ന പേരില്‍ അറിയപ്പെടുന്ന ഈ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഒരു റെഡ്ഡിറ്റ് യൂസറാണ്. ഫിറ്റ്‌നസ് ബാലന്‍സ് എന്ന ആപ്പ് ആണ് വില്ലന്‍. ഇപ്പോള്‍ ഇത് ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്നും നിങ്ങള്‍ക്ക് 100 പൗണ്ട് വരെ നഷ്ടമായേക്കാമെന്നും റെഡ്ഡിറ്റ് ഉപയോക്താവ് പറയുന്നു. ഒരു കലോറി ട്രാക്കിംഗ് ആപ്പാണ് ഇത്. നിങ്ങളുടെ വിരലയടയാളം പരിശോധിച്ചാണ് ഇത് വിവരങ്ങള്‍ ശേഖരിക്കുന്നത്. ആപ്പിലെ നിങ്ങളുടെ വിവരങ്ങള്‍ അണ്‍ലോക്ക് ചെയ്യണമെങ്കില്‍ ടച്ച് ഐഡി സ്‌കാനറില്‍ 10 സെക്കന്‍ഡോളം വിരല്‍ അമര്‍ത്തി വെക്കണം.

Read More

ബാറ്ററികളുടെ ശേഷി കുറയുന്നതിന് അനുസരിച്ച് ഫോണ്‍ പെര്‍ഫോമന്‍സ് കുറയ്ക്കാനുള്ള ഫീച്ചര്‍ ഐഫോണുകളില്‍ ഏര്‍പ്പെടുത്തി ആപ്പിള്‍; പ്രതിഷേധവുമായി ഉപഭോക്താക്കള്‍ 0

ബാറ്ററി ശേഷി കുറയുന്നതിന് അനുസരിച്ച് ഫോണിന്റെ പ്രവര്‍ത്തനം കുറയ്ക്കാനുള്ള ഫീച്ചര്‍ പുതിയ ഐഒഎസ് അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയ ആപ്പിളിനെതിരെ ഉപഭോക്താക്കള്‍. ഐഒഎസ് 12.1 അപ്‌ഡേറ്റിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ഫോണ്‍ വേഗത കുറയ്ക്കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന പെര്‍ഫോമന്‍സ് മാനേജര്‍ നേരത്തേ ഉണ്ടായിരുന്നു. ഇത് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്ന വിധത്തിലായിരുന്നു ഐഒഎസ് 11.3ല്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ഈ സംവിധാനം സ്വയം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് നല്‍കിയിരിക്കുന്നത്. അതായത് ബാറ്ററി ശേഷി കുറയുമ്പോള്‍ ഫോണിന്റെ വേഗത കുറയുകയും ചിലര്‍ പുതിയ ഫോണ്‍ വാങ്ങാന്‍ പോലും തയ്യാറാകുകയും ചെയ്യുമെന്ന് വിമര്‍ശകര്‍ പറയുന്നു.

Read More

കാത്തിരിപ്പിന് വിരാമം; ആപ്പിളിന്റെ സൂപ്പര്‍ മോഡല്‍ ഐഫോണ്‍ XS വിപണിയില്‍; കമ്പനിയുടെ ഏറ്റവും വിലകൂടിയ മോഡലിന്റെ പ്രത്യേകതകള്‍ വായിക്കാം 0

ടെക് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പുതിയ ഐഫോണുകള്‍. ഈ വര്‍ഷത്തെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നീ ഹാന്‍ഡ് സെറ്റുകള്‍ വിപണിയിലെത്തി. ഐഫോണുകള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ് മൂല്യമുള്ള ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നീണ്ട ക്യൂവാണ് ഷോറുമുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷമായത്. ഷാങ് ഹായി, ലണ്ടന്‍, ബെര്‍ലിന്‍, സിംഗപ്പൂര്‍, സിഡ്‌നി, ദുബായ് തുടങ്ങിയ ലോകത്തിലെ പ്രധാന നഗരങ്ങളില്‍ ഏതാണ്ട് 1 മണിക്കൂറിനുള്ളില്‍ തന്നെ ഹാന്‍ഡ് സെറ്റുകളുടെ വിപണനം പൂര്‍ത്തിയായി. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ് രണ്ട് ദിവസത്തിനകം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More

ഐഫോണിന് ഗുരുതര ഭീഷണിയായി വൈറസ്; ഉപഭോക്താക്കള്‍ മുന്‍കരുതലെടുക്കുക; ഐ ഫോണ്‍ എക്സിന്റെ പരാജയത്തിനു പിന്നാലെ ആപ്പിളില്‍ പുതിയ പ്രതിസന്ധി 0

ഐഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുണ്ടായ ഗുരുതര വീഴ്ച മൂലം വൈറസ് ആക്രമണത്താല്‍ ലോകമെമ്പാടും നൂറുകണക്കിന് ഫോണുകള്‍ ഉപയോഗശൂന്യമായതായി റിപ്പോര്‍ട്ട്. മെസേജുകളുടെ രൂപത്തിലാണ് വൈറസുകള്‍ ഐഫോണിലേയ്ക്ക് എത്തുന്നത്. വൈറസ് നിറഞ്ഞ മെസേജുകള്‍ ഓപ്പണ്‍ ചെയ്താല്‍ ഫോണുകള്‍ പിന്നീട് ഉപയോഗയോഗ്യമല്ലാതായി തീരും. മെസേജുകള്‍ ഓപ്പണ്‍ ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഐ ഫോണിനു പുറമേ മാക് കമ്പ്യൂട്ടറുകളെയാണ് ഈ പുതിയ വൈറസ് ഉന്നമിട്ടിരിക്കുന്നത്. നീളമുള്ള ടാഗിലുള്ള ഓപ്പണ്‍ ട്രാപ്പ് പേജ് തുറക്കുന്നതോടെയാണ് വൈറസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

Read More

സാംസങ്ങിന് ഉണ്ടായിരുന്ന ചീത്തപ്പേര് ഒടുവിൽ ആപ്പിളിനും കിട്ടി; ഫോൺ മാറ്റി നൽകണമെന്ന ആവശ്യവുമായി ഉപഭോക്താക്കള്‍ രംഗത്ത് 0

ഫോണില്‍ നിന്നും ബാറ്ററി ഊരി മാറ്റുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ബാറ്ററിയില്‍ നിന്നും കറുത്ത നിറത്തില്‍ പുക ഉയരുന്നതും കണ്ടിരുന്നു. സംഭവത്തെത്തുടര്‍ന്ന് 50 ലധികം ഉപഭോക്താക്കള്‍ ഫോണ്‍ മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്

Read More