japan
ജാപ്പനീസ് ഭക്ഷണം രുചിലോകത്ത് പേരുകേട്ടതാണ് ;എന്നാല്‍ ജാപ്പനീസ് ഭക്ഷണങ്ങളില്‍ താരം ആകുകയാണ് ഒരു മഴത്തുള്ളി ഡെസേര്‍ട്ട്.ഇതിന്റെ ചേരുവകള്‍ മിനറല്‍ വാട്ടറും അഗറുമാണ്(ആല്‍ഗയില്‍ നിന്നെടുക്കുന്ന ജെല്ലി പോലുള്ള വസ്തു) എന്നതാണ് ഏറ്റവും രസകരം . സാധാരണ കേക്ക് എന്ന് കേള്‍കുമ്പോള്‍ മൈദാ ,ധന്യപൊടി പഞ്ചസാര, മുട്ട, വെമ്ണ എന്നൊക്കെയാണ് മനസില്‍ വരിക. എന്നാല്‍ ജപ്പാനിലെ ഈ മഴത്തുള്ളി കേക്ക് വായില്‍ വെച്ചാല്‍ അലിയുന്ന മട്ടിലുള്ള കട്ടിയാക്കപ്പെട്ട അല്ലെങ്കില്‍ ജെല്ലിയാക്കപ്പെട്ട വെള്ളമാണ്.മിഷു ഷിംഗന്‍ മോച്ചി എന്നാണ് ജപ്പാനില്‍ ഈ കേക്ക് അറിയപെടുന്നത് . ചൂടാക്കിയ ശേഷം വെള്ളം പ്രത്യേക ആകൃതിയിലുള്ള പാത്രങ്ങളില്‍ വെച്ച് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ജെല്ലിയാക്കിയെടുക്കുന്നു. ഇതിന് ശേഷമാണ് ചക്കരപ്പാവ് പോലെ പഞ്ചസാരയും സോയാബീന്‍ മാവും ഇതിന് മുകളിലേക്ക് സെര്‍വിങ്ങിന് മുമ്പ് മാത്രം ചേര്‍ക്കുന്നു. കേക്ക് വാങ്ങും മുന്പ് ഒരു കാര്യം മാത്രം ശ്രദ്ധിക്കണം സംഭവം ഓര്‍ഡര്‍ ചെയ്തു അരമണിക്കൂറിനുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ വെള്ളമായി പോകുമെന്ന് മാത്രം.
Copyright © . All rights reserved