back to homepage

Tag "Kamal Hassan"

കമല്‍ഹാസന്‍ സാമ്പത്തികമായി കബളിപ്പിച്ചു; കമലുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാല്‍; വെളിപ്പെടുത്തലുമായി ഗൗതമി 0

കമല്‍ഹാസന്‍ സാമ്പത്തികമായി കബളിപ്പിച്ചെന്ന് നടി ഗൗതമിയുടെ വെളിപ്പെടുത്തല്‍. തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലൂടെയാണ് ഗൗതമി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കമല്‍ഹാസന്റെ കൂടെ ഒന്നിച്ച് ജീവിതം ആരംഭിച്ചതിനു ശേഷം താന്‍ സിനിമകളില്‍ അഭിനയിക്കുന്നത് പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇതര നിര്‍മ്മാണ കമ്പനികള്‍ നിര്‍മ്മിച്ച കമല്‍ ചിത്രങ്ങള്‍ക്ക് വേണ്ടിയും താന്‍ വസ്ത്രാലങ്കാരം ചെയ്തിരുന്നു.

Read More

ആദരണീയനായ കമല്‍ ഹാസന്‍ അഭിനയത്തിലേത് പോലെ രാഷ്ട്രീയത്തില്‍ നിങ്ങള്‍ക്ക് ശോഭിക്കാന്‍ കഴിയണമെന്നില്ല; ബി ഉണ്ണികൃഷ്ണന്‍ 0

അഭിനയ ജീവിതം അവസാനിപ്പിക്കുകയാണെന്ന തമിഴ് നടന്‍ കമല്‍ ഹാസന്റെ പ്രഖ്യാപനത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രമുഖ സംവിധായകന്‍ ബി ഉണ്ണി കൃഷ്ണന്‍. താങ്കള്‍ അഭിനയം അവസാനിപ്പിക്കുന്നു എന്ന് പറയുമ്പോള്‍, തിരശീലയില്‍ ഇരുട്ട് നിറയുന്നപോലെ തോന്നുന്നുവെന്ന് ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അങ്ങയോടുള്ള എല്ലാ ആദരവും നിലനിറുത്തിക്കൊണ്ട് പറയട്ടെ, രാഷ്ട്രീയത്തിന്റെ ദൈനംദിന ഗണിതങ്ങളിലോ കരുനീക്കങ്ങളിലോ പാടവമുള്ള ഒരു പ്രായോഗികമതിയല്ല, താങ്കള്‍.

Read More

സിനിമയില്‍ ഇനി തുടരില്ല; രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയവും മാറ്റിവെക്കും; കമല്‍ ഹാസന്‍ 0

ബോസ്റ്റണ്‍: രാഷ്ട്രീയം പ്രവേശത്തിന് പിന്നാലെ സിനിമയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തി നടന്‍ കമല്‍ ഹാസന്‍. ഇനി താന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. ബോസ്റ്റണിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ദേശീയ മാധ്യമത്തോടു സംസാരിവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. കമല്‍ ഹാസന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള സംസ്ഥാന പര്യടനം ഈ മാസം നടക്കും. നിലവില്‍ രണ്ടു ചിത്രങ്ങളാണ് കമലിന്റെ പുറത്തിറങ്ങാനുള്ളത്.

Read More

താന്‍ ഹിന്ദു വിരുദ്ധനായിരുന്നെങ്കില്‍ സ്വന്തം മകളെ ഹിന്ദു വിശ്വാസിയായി ജീവിക്കാന്‍ അനുവദിക്കുമോ? കമല്‍ ഹാസന്‍ 0

താന്‍ ഹിന്ദു വിരുദ്ധനല്ലെന്ന് പ്രമുഖ തമിഴ് നടന്‍ കമല്‍ ഹാസന്‍. ഒരു തമിഴ് മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യ വ്യക്തമാക്കിയത്. താന്‍ ഹിന്ദു വിരുദ്ധനായിരുന്നെങ്കില്‍ മകളെ ഹിന്ദു വിശ്വാസ പ്രകാരം ജീവിക്കാന്‍ അനുവദിക്കുമായിരുന്നോയെന്നും അഭിമുഖത്തില്‍ കമല്‍ ഹാസന്‍ ചോദിച്ചു.

Read More