lidl
ഗ്ലാസ് തരികളുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പെപ്പര്‍, സോള്‍ട്ട് മില്ലുകള്‍ തിരികെ വിളിച്ച് ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലയായ ലിഡില്‍. 110 ഗ്രാം കാനിയ സോള്‍ട്ട് മില്‍, 50 ഗ്രാം കാനിയ പെപ്പര്‍ മില്‍ എന്നിവയാണ് തിരികെ വിളിച്ചിരിക്കുന്നത്. ഇവ ഔട്ട്‌ലെറ്റുകളില്‍ നിന്ന് പിന്‍വിലിക്കുകയും ചെയ്തു. അപായകരമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി ഇവ പിന്‍വലിക്കാനുള്ള നോട്ടീസ് നല്‍കിയിരുന്നു. ഇവ വാങ്ങിയവര്‍ ഉല്‍പന്നം തിരികെ നല്‍കിയാല്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും. അതിനായി ബില്‍ ഹാജരാക്കേണ്ടതില്ല. 9032AA, 9032BA, 9032CA, 9032CB, 9033AB, 9033AC എന്നീ ബാച്ചുകളിലുള്ള സോള്‍ട്ട് മില്ലുകളിലാണ് പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. 02/2024 എന്ന ബാച്ചിലുള്ള പെപ്പര്‍ മില്ലുകളിലും ഗ്ലാസ് അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും 2024 വരെ ഉപയോഗിക്കാനാകുന്നവയാണ്. ഇതേക്കുറിച്ച് സംശയമുള്ളവര്‍ക്ക് ലിഡിലിന്റെ കസ്റ്റമര്‍ സര്‍വീസ് നമ്പറായ 03704441234 വിളിച്ച് വിശദാംശങ്ങള്‍ അറിയാവുന്നതാണ്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന റീകോള്‍ നോട്ടീസില്‍ ലിഡില്‍ ജിബി അറിയിച്ചു. നട്ട് അലര്‍ജിയുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാത്തതിന്റെ പേരില്‍ മിസ്റ്റര്‍ ചോക്കോ ചോക്കോ, കാരമല്‍ ബാര്‍ എന്നീ ഉല്‍പന്നങ്ങള്‍ ലിഡിലിന് വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അതിനു ശേഷം അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മില്ലുകളും പിന്‍വലിക്കേണ്ടി വന്നിരിക്കുന്നത്.
ലണ്ടന്‍: ഡിസ്‌കൗണ്ട് സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലേക്ക് ടെസ്‌കോയും ചുവടുവെക്കാന്‍ ഒരുങ്ങുന്നതായി സൂചന. ആള്‍ഡി, ലിഡില്‍ എന്നിവര്‍ വിരാജിക്കുന്ന മേഖലയില്‍ മത്സരം വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ പുതിയ ബ്രാന്‍ഡുമായി അരങ്ങേറ്റം നടത്താനാണ് ടെസ്‌കോ പദ്ധതിയിടുന്നതെന്നാണ് സൂചന. ചില്ലറ വിപണിയിലെ 11.9 ശതമാനവും ആള്‍ഡിയും ലിഡിലുമാണ് കൈകാര്യം ചെയ്യുന്നത്. വിപണിയില്‍ മുന്‍ിരയിലേക്കെത്താന്‍ കുറച്ചു വര്‍ഷങ്ങളായി കടുത്ത ശ്രമത്തിലാണ് ടെസ്‌കോ. ജനുവരി അവസാനം വരെയുള്ള 12 ആഴ്ചകളില്‍ 2.6 ശതമാനത്തിന്റെ വില്‍പന വര്‍ദ്ധനയാണ് ടെസ്‌കോ രേഖപ്പെടുത്തിയത്. നാല് വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഏറ്റവും മികച്ച പ്രകടനവും ടെസ്‌കോയുടേതാണ്. എന്നാല്‍ വിപണി വിഹിതത്തില്‍ ഇപ്പോഴും ആള്‍ഡിക്കും ലിഡിലിനുമൊപ്പമെത്താന്‍ ടെസ്‌കോയ്ക്ക് കഴിഞ്ഞിട്ടില്ല. ആള്‍ഡിക്ക് 16.2 ശതമാനവും ലിഡിലിന് 16.3 ശതമാനവുമാണ് വിപണി വിഹിതം. ബജറ്റ് സ്‌റ്റോറുകളോടുള്ളള ഉപഭോക്താക്കളുടെ പ്രതിപത്തിയാണ് ഇതിനു കാരണമെന്ന തിരിച്ചറിവിലാണ് തങ്ങളുടെ ഉപദേഷ്ടാക്കളായ ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പുമായി ചേര്‍ന്ന് പുതിയ ഡിസ്‌കൗണ്ട് ചെയിന് രൂപം നല്‍കാന്‍ ടെസ്‌കോ ശ്രമിക്കുന്നതെന്നാണ് സൂചന. ഇതിനായി ഉല്‍പ്പന്ന വിതരണക്കാരുമായി ടെസ്‌കോ കരാറുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ടെസ്‌കോ ഇത് നിഷേധിച്ചിട്ടുണ്ട്. ടെസ്‌കോ എക്‌സ്ട്രാ ഷോപ്പുകളില്‍ 30,000 ഉല്‍പന്നങ്ങള്‍ വരെയാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെങ്കില്‍ പുതിയ സ്റ്റോറുകളില്‍ 3000 പ്രോഡക്റ്റുകള്‍ വരെ ഡിസ്‌കൗണ്ട് സെയിലിന് ലഭ്യമാക്കും. 900 സ്‌റ്റോറുകളായിരിക്കും തുറക്കുകയെന്നും ടെസ്‌കോയില്‍ നിന്ന് വേറിട്ട് മറ്റൊരു ബ്രാന്‍ഡ് എന്ന നിലയിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.
RECENT POSTS
Copyright © . All rights reserved