LIMA
ഹരികുമാര്‍ ഗോപാലന്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ)യുടെ നേതൃത്വത്തില്‍ ഈ വരുന്ന 22 ശനിയാഴ്ച വിസ്‌ടോന്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുട്ടികളുടെ നയനമനോഹരമായ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. ടിക്കറ്റ് വില്‍പ്പന ഏകദേശം പൂര്‍ത്തികരിച്ചു കഴിഞ്ഞു. കേരളത്തിലുണ്ടായ വെള്ളപോക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി ഫണ്ട് ശേഖരിക്കുന്നതിനായിട്ടാണ് ലിമ ഓണഘോഷം നടത്തുന്നത് രാവിലെ ഒന്‍പത് മണിക്ക് തന്നെ പരിപാടികള്‍ ആരംഭിക്കും. കുട്ടികളുടെ കലാപരിപാടികള്‍ക്കായിരിക്കും പ്രധാന്യം നല്‍കുക. അതോടൊപ്പം എ ലെവല്‍ പരിക്ഷയിലും GCSE പരിക്ഷയിലും ഉന്നതവിജയം കരസ്ഥമാക്കിയ മേഴ്‌സി സൈഡില്‍ നിന്നുള്ള കുട്ടികളെ ആദരിക്കും. പരിപാടികളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ എതയും പെട്ടെന്ന് ലിമ നേതൃത്വവുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു ബന്ധപ്പെടേണ്ട നമ്പര്‍ 07463441725, 07886247099 ഹാളിന്റെ വിലാസം WHISTON TOWN HALL, OLD COLLIERY ROAD, L353QX
ഹരികുമാര്‍ ഗോപാലന്‍ ആദ്യമായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ നടത്തിയ ബാര്‍ബിക്യൂ പാര്‍ട്ടി അതിഗംഭീരമായി. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിപാടി നാട്ടില്‍ നിന്നും വന്ന ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന സിന്‍ഷോയുടെ പിതാവ് മാത്യു മത്തായി സാര്‍ ഉദ്ഘാടനം ചെയ്തു. പിന്നിട് കുട്ടികളുടെയും വലിയവരുടെയും ഓട്ടമല്‍സരം, ഫുട്‌ബോള്‍ മത്സരം, വടംവലി മത്സരം എന്നിവ നടത്തപ്പെട്ടു. യുക്മ സ്‌പോര്‍ട്‌സ് ഡേയുടെ മുന്നോടിയായി ലിവര്‍പൂള്‍ ബെര്‍ക്കിന്‍ ഹെഡിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ)യുടെ നേതൃത്വത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു പാര്‍ട്ടി സംഘടിപ്പിക്കുന്നത്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്‌പോര്‍ട്‌സില്‍ ആഭിമുഖൃം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്നു ഇത്തരം ഒരു ഉദ്യമത്തിനു ലിമ മുന്‍കൈയെടുത്തത്. അതിനു വലിയ ജനപിന്തുണയാണ് ലഭിച്ചത്. പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ലിമ നേതൃത്വം അറിയിച്ചു. പരിപാടിയുടെ ചിത്രങ്ങള്‍ കാണാം.
ഹരികുമാര്‍ ഗോപാലന്‍ കാശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട 8 വയസുകാരി അസിഫക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും സിറിയയില്‍ യുദ്ധകെടുതിയില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ) നടത്തിയ രണ്ടാമത് ഈസ്റ്റര്‍, വിഷു ആഘോഷം ശ്രദ്ധേയമായി. ലിവര്‍പൂളില്‍ താമസിക്കുന്ന എല്‍ദോസ് സൗമൃ ദമ്പതികളുടെ മകള്‍ എമിലി എല്‍ദോസും ജോഷുവ എല്‍ദോസും ചേര്‍ന്നാണ് സിറിയയിലെ യുദ്ധത്തില്‍ നരകിക്കുന്ന കുട്ടികള്‍ക്കുവേണ്ടി സുറിയാനിയില്‍ പാട്ടുപാടി പിന്തുണ അറിയിച്ചത്. മുഖ്യഅഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള, ഡോക്ടര്‍ കുരുവിള എന്നിവരും ലിമ ഭാരവാഹികളും കൂടി നിലവിളക്ക് കൊളുത്തികൊണ്ട് പരിപാടികള്‍ക്കു തുടക്കമിട്ടു. പിന്നിട് കുട്ടികളെ വിഷുക്കണി കാണിച്ചു അതിനുശേഷം വിഷു കൈനീട്ടം ഡോക്ടര്‍ സുസന്‍ കുരുവിളയും, ഡോക്ടര്‍ കുരുവിളയും ചേര്‍ന്നു നല്‍കി. ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ കുരുവിള, ടോം ജോസ് തടിയംപാട്, ജോയി അഗസ്തി, തോമസ്‌കുട്ടി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച വിസ്റ്റന്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫസക്കര്‍ലി ലേഡിസ് അവതരിപ്പിച്ച ഡാന്‍സും ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അമ്മന്‍കുടവും കാണികളുടെ നിലക്കാത്ത കൈയടി നേടി. മത സാഹോദര്യത്തിന്റെ പരിസരം പൊതുവേ നഷ്ട്ടമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മതസാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക എന്നതാണ് ഇത്തരം പരിപാടികള്‍കൊണ്ട് ഉദേശിക്കുന്നതെന്നു ലിമ ഭാരവാഹികള്‍ പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടികള്‍ രാത്രി 10 മണി വരെ തുടര്‍ന്നു. വളരെ രുചികരമായ ഭക്ഷണമാണ് അതിഥികള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. പരിപാടികള്‍ക്ക് ലിമ സെക്രട്ടറി ബിജു ജോര്‍ജ് നന്ദി പറഞ്ഞു. [gallery size="medium" ids="136136,136137,136138,136139,136140"]
ഹരികുമാര്‍ ഗോപാലന്‍  ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ പൊതുയോഗവും വരുന്ന ഒരുവര്‍ഷത്തെക്കുള്ള നേതൃത്വത്തെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിലെ ഐറിഷ് ഹാളിലാണ് പരിപാടികള്‍ നടന്നത്. ടോം ജോസ് തടിയംപാട്, പ്രസിഡണ്ടായും ബിജു ജോര്‍ജ് സെക്രട്ടറിയും, ബിനു വര്‍ക്കി ട്രഷററായുമുള്ള 17 അംഗ കമ്മറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷം പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെയും സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫിന്റെയും, ട്രഷര്‍ ജോസ് മാത്യുവിന്റെയും നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി വളരെ പ്രശംസനീയമായ പ്രവര്‍ത്തനത്തിലൂടെ എല്ലാവരുടെയും അംഗികാരം നേടിയാണ് കാലാവധി പൂര്‍ത്തിയാക്കിയത്. വളരെ ബൃഹത്തായ ഓണപ്പരിപാടിയും വിഷു ഈസ്റ്റര്‍ പരിപാടിയും നന്നായി സംഘടിപ്പിക്കാന്‍ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് കഴിഞ്ഞിരുന്നു.   ഈ വര്‍ഷം നടത്തേണ്ട പരിപാടികള്‍ക്ക് പുതിയ കമ്മറ്റി രൂപം കൊടുത്തു. വിഷു, ഈസ്റ്റര്‍ ആഘോഷവും ഓണാഘോഷവും ബാര്‍ബിക്യു പര്‍ട്ടിക്കുമാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. വിഷു, ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 14-ാം തിയതി ശനിയാഴ്ച വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു. ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 16-ാം തിയതി ഞായറാഴ്ച വിസ്റ്റന്‍ ടൗണ്‍ ഹാളില്‍ വച്ച് നടത്താനും തീരുമാനിച്ചു പിന്നീടുള്ള പരിപാടികള്‍ അടുത്ത കമ്മറ്റിയില്‍ തീരുമാനിക്കും എന്നറിയിക്കുന്നു.
Copyright © . All rights reserved