long life battery charge
ന്യൂസ് ഡെസ്ക്. സ്മാർട്ട് ഫോണുകളുടെ ചാർജ് ദീർഘസമയം നിലനിർത്തുന്ന സാങ്കേതിക വിദ്യ പുറത്തിറങ്ങുന്നു. വിപ്ളവകരമായ മാറ്റങ്ങൾ മൊബൈൽ ചാർജിംഗിൽ വരുത്തിയിരിക്കുന്നത് എനർജൈസർ കമ്പനിയാണ്. ഒരു തവണ ചാർജ് ചെയ്താൽ രണ്ടാഴ്ചയിലേറെ ചാർജ് നിൽക്കുന്ന സംവിധാനമാണ് കമ്പനി ഒരുക്കുന്നത്. പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി 13 ഹാൻഡ്സെറ്റുകൾ കമ്പനി പുറത്തിറക്കിക്കഴിഞ്ഞു. 400 പൗണ്ട് വിലയുള്ള പവർ മാക്സ് P600S മോഡൽ ഒറ്റ ചാർജിംഗിൽ 16 ദിവസം വരെ ഉപയോഗിക്കാം. സ്റ്റാൻഡ്ബൈയിൽ 16 ദിവസവും 4 G ടോക്കിൽ 12 മണിക്കൂർ തുടർച്ചയായും ഈ ഹാൻഡ്സെറ്റിൽ സാധിക്കും. നിലവിലുള്ള സ്മാർട്ട് ഫോണുകൾ രണ്ടു ദിവസത്തിലേറെ ചാർജ് നില്ക്കാത്ത അവസ്ഥയ്ക്ക് മാറ്റം വരുത്തുന്ന പുതിയ ടെക്നോളജി കസ്റ്റമേർഴ്സിന് നല്കാൻ 5000mAh ന്റെ ബാറ്ററികളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. 3000mAh ന്റെ ബാറ്ററികളാണ് നിലവിൽ സ്മാർട്ട് ഫോണുകളിൽ കൂടുതലായും ഉപയോഗിക്കുന്നത്. 15 പൗണ്ടു മുതൽ 400 പൗണ്ടു വരെ വില ഉള്ള ഫോണുകൾ എനർജൈസർ കമ്പനി പുറത്തിറക്കുന്നുണ്ട്. വാട്ടർ റെസിസ്റ്റൻറും ഡസ്റ്റ് പ്രൂഫുമാണിവ. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഹാൻഡ് സെറ്റുകൾ വിപണി കീഴടക്കുമെന്നാണ് കമ്പനി കരുതുന്നത്. കസ്റ്റമർസിനെ ആകർഷിക്കുന്ന തരത്തിൽ ഈടുറ്റ പ്രോഡക്ടുകളാണ് എനർജെസർ വിപണിയിൽ എത്തിക്കുന്നത് എന്ന് സിഇഒ പറഞ്ഞു. ഫ്രഞ്ച് കമ്പനിയായ അവനിർ ടെലികോം ആണ് പുതിയ ഫോണുകൾ ലൈസൻസ് ചെയ്തിരിക്കുന്നത്. ഹാർഡ് കേസുള്ള H240S മോഡൽ മുപ്പത് മിനിട്ട് വെള്ളത്തിൽ കിടന്നാലും കേടാകില്ല. ഒരു മീറ്റർ ഉയരത്തിൽ നിന്നു താഴെ വീണാൽ പോലും സുരക്ഷിതമായിരിക്കും.
RECENT POSTS
Copyright © . All rights reserved