malayalamuk
സ്റ്റോക്ക് ഓൺ ട്രെൻഡ്:  കുട്ടികളിൽ ബൈബിനെകുറിച്ചുള്ള അറിവ് പരിപോഷിപ്പിക്കുന്നതിനൊപ്പം രക്ഷകനായ യേശുവിനെ കുട്ടികളുടെ ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പരിശ്രമങ്ങളിൽ ഒന്നായിരുന്നു ഗ്രെയിറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിൽ ഉൾപ്പെടുന്ന സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്  മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ ഉള്ള ക്വിസ് കമ്മറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. ശനിയാഴ്ച്ച  രാവിലെ അറിയിച്ചതുപോലെ സമയക്ലിപ്തത പാലിച്ചുകൊണ്ട്‌ ഒൻപത് മണിക്കുതന്നെ റെജിസ്ട്രേഷൻ  ആരംഭിച്ചു. സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന്റെ ഇൻചാർജ് ആയ ഫാദർ ജോർജ് എട്ടുപറയില്‍ എല്ലാവര്ക്കും സ്വാഗതം പറഞ്ഞു. തുടർന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ ചുരുങ്ങിയ വാക്കുകളോടെ ഉത്ഘാടന കർമ്മം നിർവഹിച്ചു. പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ. ഡോ. ആന്റണി ചുൺെലിക്കട്ട്, സിഞ്ചല്ലൂസ് വെരി റവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി. എസ്., കാറ്റക്കിസം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോയി വയലിൽ സി. എസ്. റ്റി., റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, റവ. ഫാ. തോമസ് അറത്തിൽ എം. എസ്. റ്റി., റവ. ഫാ. ജോർജ്ജ് എട്ടുപറയിൽ, ഫാ. ഫാൻസുവ പത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഉത്ഘാടനം പൂത്തിയാക്കി മത്സരത്തിലേക്ക്.ബിർമിങ്ഹാമിൽ നിന്നുള്ള റീന & ഡെയ്‌സൺ എന്നിവർ അടങ്ങിയ ക്വിസ് ടീം ആണ് മത്സരങ്ങൾ നിയന്ത്രിച്ചത്. കൂടെ മാസ്സ് സെന്ററിലെ ട്രസ്റ്റികളായ സിബി പൊടിപ്പാറ, സിബി ജോസ്, ജിജോ ഫ്രാൻസിസ് എന്നിവർക്ക് പുറമെ ക്വിസ് കമ്മിറ്റി ടീമിലുള്ള സുദീപ് എബ്രഹാം, റോയി ഫ്രാൻസിസ്, ഹെഡ് ടീച്ചർ ആയ തോമസ് വർഗീസ്, ജോസ് വര്ഗീസ്, ബിജു പിച്ചാപ്പിള്ളിൽ, സിറിൽ ഐക്കര, സോഫി ജോയി, ഷിൻസി ഡേവിഡ്, ജെയ്‌മോൾ സൈജു എന്നിവരും ഒത്തുചേർന്നപ്പോൾ മാസ്സ് സെന്റർ സംഘടിപ്പിച്ച മത്സരങ്ങൾ വിജയമാവുകയും കൃത്യ സമയത്തിനുള്ളിൽ അവസാനിപ്പിക്കുകയും ചെയ്തത് വലിയ നേട്ടമായി.യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 56 ടീമുകളാണ്  സ്റ്റോക്ക് ഓൺ ട്രെൻഡിൽ എത്തിച്ചേർന്നത്.പല ഘട്ടങ്ങളിൽ ആയി 13, 5 എന്നീ ക്രമത്തിൽ മത്സരങ്ങൾ ക്രമീകരിച്ചപ്പോൾ ഫൈനലിൽ എത്തിച്ചേർന്നത് മൂന്ന് ടീമുകൾ. വാശിയേറിയ മത്സരത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ബിർമിങ്ഹാമിനടുത്തുള്ള Saltley മാസ്സ് സെന്ററിൽ നിന്നും വന്ന ആൽവിൻ സെബാസ്റ്റ്യൻ ആൻഡ് ആൻ്റണി സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ടീം അലൈഡ് മോർട്ടഗേജ് ആൻഡ് ഫിനാൻഷ്യൽ സർവീസ് സ്പോൺസർ ചെയ്ത 250 പൗണ്ട് ക്യാഷും   ട്രോഫിയും കരസ്ഥമാക്കി. വൂസ്റ്ററിൽ നിന്നും വന്ന മരിയ കാപ്പൻ ആൻഡ് നേഹ റോസ് ജോർജ്ജ് എന്നിവരങ്ങുന്ന ടീം സോജൻ ജോസ് സ്പോൺസർ ചെയ്ത 150 പൗണ്ടും സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും നേടിയെടുത്തു. ന്യൂപോർട്ടിൽ നിന്നും പങ്കെടുത്ത ജോഷ്വ ജോണി ആൻഡ് എലീഷാ ജോണി എന്നിവർ ലിജിൻ ബിജു സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനമായ 100 പൗഡും അന്നക്കുട്ടി വള്ളോംപുരയിടത്തിൽ മെമ്മോറിയൽ ട്രോഫിയും കരസ്ഥമാക്കി കരുത്തു തെളിയിച്ചു. സമ്മാനങ്ങൾ നൽകിയത് സീറോ മലബാർ ഗ്രേറ്റ് ബ്രട്ടൻ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ. അവസാന റൗണ്ടിൽ എത്തിയ പത്തു പേർക്ക് ഇരുപത്തിയച്ച് പൗഡും മെഡലുകളും അടങ്ങുന്ന പ്രോത്സാഹന സമ്മാനങ്ങളും നൽകിയാണ് മിടുക്കരായ മത്സരാത്ഥികളെ മടക്കിയയച്ചത്. സമ്മാനങ്ങൾ നേടിയവർ ഇവരാണ് സെറീന ഫിലോ ഐയ്ക്കര & ജോയൽ ജോർജ്, ടാനിയ ക്രിസ്‌റ്റി & സിജിൻ ജോസ്, തെരേസ മാത്തച്ചൻ & ജോർജ് മാത്തച്ചൻ, മെൽവിൻ ബേബി & മെറിൻ ബേബി, ജിസ് ജോസഫ് & പാട്രിക് ജോസഫ്, അൻസെൽ സൈജു & റിജുൻ റൺസുമോൻ എന്നിവർ സ്റ്റോക്ക് ഓൺ ട്രെയ്നിൽ നിന്നും ആൻജെലിൻ ജോസഫ്‌ &അന്നാ തോമസ് ( വോൾവർഹാംപ്ടൺ), ആല്‍വിന്‍ സാലന്‍ & മിലന്‍ ടോം (ലിവര്‍പൂള്‍), ജേക്കബ് ജോസഫ് കരിനാടൻ & മരിയ റീത്ത കരിനാടൻ (മാഞ്ചസ്റ്റർ ) ബ്രിജിറ്റ് തെരേസ കരിനാടൻ &ജോസഫ് ജോൺ കരിനാടൻ (മാഞ്ചസ്റ്റർ) എന്നീ ടീമുകൾ പ്രോത്സാഹന സമ്മാനങ്ങൾക്ക്‌ അർഹരായി.
ന്യൂസ് ഡെസ്ക് കുഞ്ഞനുജൻറെ ജീവൻ നിലനിർത്താനുള്ള ഓപ്പറേഷനായി ജ്യേഷ്ഠൻ തയ്യാറെടുക്കുന്നു. ഓപ്പറേഷൻ നടത്തുന്നത് ബോൺരോ സ്വന്തം അനുജന് നല്കുന്നതിനായിട്ടാണ്. അനുജൻറെ പ്രായം മൂന്നു വയസ്. ഈ മഹത്തായ ദാന കർമ്മത്തിൽ പങ്കാളിയാകുന്ന ജ്യേഷ്ഠന് പ്രായം വെറും അഞ്ച് വയസ്. ഈ ധീരനായ മിടുക്കൻറെ പേര് ഫിൻലി. അനുജൻ ഒലി ക്രിപ്പ്സിന് ബാധിച്ചിരിക്കുന്നത് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണ്. ബോൺമാരോ ട്രാൻസ്പ്ലാന്റിന് വിധേയമാകുന്നതിനു മുമ്പ് രണ്ട് റൗണ്ട് കീമോതെറാപ്പിയ്ക്കു കൂടി ഒലി വിധേയമാകും. കഴിഞ്ഞ വർഷം ജൂൺ 19 നാണ് ഒലിക്ക് ക്യാൻസറാണ് എന്ന് കണ്ടെത്തിയത്. അതിനു ശേഷം ആറുമാസത്തിനുള്ളിൽ ഒലി നാല് റൗണ്ട് കീമോയ്ക്ക് വിധേയനായി. ബ്ലഡ് ടെസ്റ്റിൽ ക്യാൻസറാണെന്ന് സംശയം തോന്നിയതിനെ തുടർന്ന് സട്ടണിലെ റോയൽ മാർസ്ഡൻ ഹോസ്പിറ്റലിലേയ്ക്ക് ഒലിയെ മാറ്റുകയും അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഫിൻലിയുടെ ബോൺമാരോ ഒലിയ്ക്ക്  ചേരുമെന്നറിഞ്ഞതു മുതൽ കുടുംബത്തിന് ആശ്വാസം ലഭിച്ചതായി അമ്മ ഫിയോണ പറഞ്ഞു. കെന്റിലെ സിറ്റിംഗ് ബോണിലാണ് ഇവർ താമസിക്കുന്നത്. തന്റെ സഹോദരനെ ബോൺമാരോ നല്കി പുതുജീവൻ നല്കുന്നതിന് ഫിൻലി കാത്തിരിക്കുകയാണെന്ന് അമ്മ ഫിയോണ പറഞ്ഞു. കീമോ തെറാപ്പിയും മരുന്നുകളുടെ ആധിക്യവും മൂലം ഒലിയ്ക്ക് മുടി മുഴുവൻ നഷ്ടപ്പെട്ടു. അതിൽ തീർത്തും ദുഃഖിതനായിരുന്നു ഫിൻലി. തന്റെ സഹോദരനെപ്പോലെയിരിക്കാൻ ഫിൻലി തൻറെ മുടി ഷേവ് ചെയ്ത് റോയൽ മാഴ്സഡൻ ചാരിറ്റിക്കായി 800 പൗണ്ട് സമാഹരിച്ചു. ഫെബ്രുവരി മാസത്തിലാണ് ഒലിക്ക് ബോൺമാരോ ട്രാൻസ് പ്ലാന്റ് നടത്തുന്നത്.
യേശു ക്രിസ്തുവിന്റെ ജന്മദിനമാണ് ലോകമെങ്ങും ക്രിസ്മസായി ആഘോഷിക്കുന്നത്. ക്രിസ്തുവിന്റെ കുര്‍ബാന എന്ന അര്‍ഥം വരുന്ന 'ക്രിസ്റ്റസ് മാസെ' എന്നീ രണ്ട് പദങ്ങളില്‍നിന്നാണ് ക്രിസ്മസ് എന്ന വാക്ക് ഉണ്ടായത്. ക്രിസ്മസ് നല്‍കുന്നത് സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശമാണ്.  ക്രിസ്തുവിന്റെ ആഗമനം ദൈവം പിതാവാണെന്ന് പഠിപ്പിക്കാനാണ്.  ക്രിസ്മസ് ആഘോഷം അര്‍ത്ഥപൂര്‍ണമാകുന്നത് സ്‌നേഹം കൈമാറുമ്പോഴാണ്. ക്രിസ്തുവിന്റെ ജീവിതത്തില്‍ ബത്‌ലഹേം മുതല്‍ കാല്‍വരി വരെ എത്തിനില്‍ക്കുന്ന സന്ദേശമാണിത്. തീവ്രവാദങ്ങള്‍ എപ്പോഴും ക്രിസ്മസ് സന്ദേശത്തിന് വിപരീതമാണ്. കാരണം, ഭിന്നിച്ച് നിന്നവരെ പരസ്പരം യോജിപ്പിക്കുകയാണ് ക്രിസ്തുവിന്റെ ആഗമനത്തിന്റെ ലക്ഷ്യം. ദൈവവും മനുഷ്യനും തമ്മിലുള്ള ഭിന്നതയാണ് ക്രിസ്തുവിന്റെ ആഗമനത്തിന് കാരണമാക്കിയത്.   ക്രിസ്തുവിന്റെ ആഗമനം പാപത്തെ പരാജയപ്പെടുത്തി മനുഷ്യന് ഒരു പുതിയ ജീവന്‍ നല്‍കുക എന്നതിനായിരുന്നു. ക്രിസ്മസ് നാളുകളില്‍ പുല്‍ക്കൂടൊരുക്കുക, നക്ഷത്രവിളക്ക് തൂക്കുക, സമ്മാനങ്ങള്‍ കൈമാറുക, കരോള്‍ നടത്തുക തുടങ്ങിയ വ്യത്യസ്തങ്ങളായ ആഘോഷ രീതികളാണുള്ളത്. ക്രിസ്മസിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തമാണ്. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രവാസ ജീവിതത്തിൽ ജോലിതേടി  പല രാജ്യങ്ങളിൽ കൂടി കടന്നുപോയ കാലഘട്ടങ്ങൾ... പള്ളിയുമായി മാത്രം ആഘോഷങ്ങൾ പങ്കുവെച്ച ചെറുപ്പകാലം... അവസാനം യുകെയിൽ എത്തിയപ്പോൾ ക്രിസ്മസ് ആഘോഷത്തിന്റെ മറ്റൊരു മുഖം ദർശിച്ച മലയാളി.. സായിപ്പിന്റെ നാട്ടിലെ ജീവിതത്തിൽ നിന്നും പലതും മലയാളികൾ ഏറ്റെടുക്കാൻ തുടങ്ങിയപ്പോൾ യുകെ മലയാളികളുടെ ജീവിത ശൈലിയും ആഘോഷപരിപാടികളും മാറി എന്നത് ഒരു നേർക്കാഴ്ച മാത്രം...ആസോസിയേഷനുകളെ സംബന്ധിച്ചു ആഘോഷങ്ങൾ അവരുടെ ഒത്തുചേരലിന്റെ വിളംബരമാണ്... കുട്ടികളെ നാളെകൾക്കായി വാർത്തെടുക്കുന്ന കലാക്ഷേത്രങ്ങൾ ആണ്... ദൈവം നല്‍കിയ കഴിവുകളെ സ്വന്തം പ്രയത്‌നംകൊണ്ടു വികസിപ്പിച്ചെടുക്കുന്നവരാണു പ്രതിഭകൾ.. അവർക്കായി വേദിയൊരുക്കുന്നവരുടെ കൂട്ടായ്മയാണ് അസോസിയേഷനുകൾ... അത്തരത്തിൽ ഈ വർഷവും എസ് എം എ എന്ന സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ വളരെ വ്യത്യസ്തത പുലർത്തുന്ന പരിപാടികളുമായി ഈ വരുന്ന ശനിയാഴ്ച്ച ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററിൽ ഒത്തുകൂടുന്നു... ദൃശ്യ വിരുന്നൊരുക്കുന്നതിൽ എല്ലാവേരയും പിന്നിൽ ആക്കുന്ന എസ് എം എ ഒരുക്കുന്നത് യുകെയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലും പ്രശസ്‌തിയിലും ഉള്ള 'ദേശി നാച്ചു'കാരുടെ, ഇംഗ്ലീഷ് പെൺകൊടികൾ തുറന്നുവിടുന്ന ബോളിവുഡ് ഹങ്കാമയുമായാണ്.. വേദികളെ ഇളക്കിമറിക്കാൻ കഴിവുള്ള ഇവർ.. തീ പന്തങ്ങൾ കൊണ്ട് അമ്മാനമാടുന്ന നൃത്തകാഴ്ചകൾ...   സ്റ്റോക്ക് മലയാളികൾ ഇന്നുവരെ കാണാത്ത കാണാപ്പുറങ്ങളിലേക്ക്... നേതൃത്വം കൊടുക്കുന്നത് എസ് എം എ എന്ന യുകെയിലെ പെരുടുത്ത അസോസിയേഷൻ.. കലയിലും കായികത്തിലും വിജയതീരമണയുന്നതിൽ പിശുക്ക് കാണിക്കാത്ത യുകെയിലെ അസോസിയേഷൻ.. ആഘോഷപരിപാടികൾക്ക് എരുവ് പകരാൻ അത്യുഗ്രൻ ക്രിസ്മസ് കരോൾ ഗാനങ്ങളുമായി പ്രെസ്റ്റൺ ടീം കൂടി ഇറങ്ങുമ്പോൾ എസ് എം എ യുടെ ക്രിസ്മസ് പുതുവത്സരപരിപാടികൾ ആഘോഷങ്ങളുടെ പെരുമഴയായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല.... കൂടാതെ മിടുക്കരായ, യുക്മ കലാമേള വേദികളെ വിസ്മയിപ്പിച്ച എസ് എം എ യുടെ കുരുന്നുകൾ ഒരുക്കുന്ന സിനിമാറ്റിക് ഡാൻസ്, മനോഹരമായ പാട്ടുകൾ എന്ന് തുടങ്ങി ഒരുപിടി പരിപാടികൾ ആണ് വേദിയിൽ എത്തുന്നത്... ഈ അസുലഭ ആഘോഷനിമിഷങ്ങൾ കണ്ടു ആസ്വദിക്കാൻ സ്റ്റോക്ക് ഓൺ ട്രെന്റിലെ പ്രബുദ്ധരായ എല്ലാ മലയാളി കുടുംബങ്ങളെയും ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി എസ് എം എ യുടെ സാരഥികളായ പ്രസിഡന്റ് വിനു ഹോർമിസ്, സെക്രട്ടറി ജോബി ജോസ്, ട്രെഷറർ വിൻസെന്റ് കുര്യാക്കോസ് എന്നിവർ അറിയിച്ചു. എക്കാലവും നല്ല ഭക്ഷണം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന അസോസിയേഷൻ ഇപ്രാവശ്യവും പതിവുതെറ്റിക്കാതെ അസോസിയേഷൻ മെംബേർസ് ചേർന്ന്‌ ഉണ്ടാക്കുന്ന ഫുഡ് ആണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.
ഷിബു മാത്യൂ ലീഡ്‌സ്: മട്ടനേയും ചിക്കനേയും ചെമ്മീനേയും തക്കാളിയേയും ഏലക്കായേയും കുരുമുളകിനെയും പിന്നിലാക്കി കറിവേപ്പില യൂറോപ്യന്‍ വിപണിയില്‍ ഒന്നാമതെത്തി. യാതൊരു പരിചരണവും മുതല്‍ മുടക്കും ഇല്ലാതെ വളരുന്ന കറിവേപ്പില പ്ലാസ്റ്റിക് ബാഗിലാക്കി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷെല്‍ഫില്‍ എത്തുമ്പോള്‍ കഥ മാറി. വെറും 25 ഗ്രാമിന് 1 പൗണ്ട് 59 പെന്‍സ്. യൂറോപ്പിലെ പ്രസിദ്ധമായ യോര്‍ക്ഷയറിലെ കീത്തിലിയില്‍ പാക്കിസ്ഥാനികളുടെ ഉടമസ്ഥതയിലുള്ള ഷാന്‍സ് സൂപ്പര്‍ മാര്‍ക്കറ്റിലെ ദൃശ്യങ്ങളാണിവ. പതിനായിരത്തിലധികം ചതുരശ്ര അടി വലിപ്പമുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വിഭാഗത്തിലും മത്സ്യം മാംസം വിഭാഗത്തിലും കറിവേപ്പിലയേക്കാള്‍ വില കൂടിയ യാതൊരു ഭക്ഷണസാധനവും ഞങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചില്ല. ഇതു വാങ്ങുന്നതില്‍ അധികവും ഇന്ത്യാക്കാരും പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമാണ്. ഇത് യൂറോപ്പിലെ മാത്രം പ്രത്യേകത യൊന്നുമല്ല. curry leaves2 കേരളം വിട്ടാല്‍ ലോകത്ത് എവിടെയായാലും കറിവേപ്പിലയുടെ വില ഇങ്ങനെ തന്നെ. ചെറു പായ്കറ്റിലായതുകൊണ്ടും പായ്ക്കറ്റിന്റെ വില ചെറുതായതു കൊണ്ടും ആരും ശ്രദ്ധിക്കാതെ പോകുന്നു എന്നു മാത്രം. അതു തന്നെയാണ് ബിസിനസ്സുകാരുടെ തന്ത്രവും. ഒരു കാലത്ത് സ്വന്തം മുറ്റത്തു വളര്‍ന്ന കറിവേപ്പിലയുടെ വില എന്തു തന്നെയായാലും അതിന്റെ ഗുണം അനുഭവിച്ചറിഞ്ഞ മലയാളികള്‍ ഇപ്പോഴും വാങ്ങി ഉപയോഗിക്കുന്നു. curry leaves1 ഒരു പക്ഷേ കറിവേപ്പിലയുടെ വില കിലോയില്‍ ഒരു മലയാളിയും കണക്കു കൂട്ടിയിട്ടുമുണ്ടാവില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ റബ്ബര്‍ വെട്ടിക്കളഞ്ഞ് കൈത കൃഷി ചെയ്ത് പാപ്പരായ മലയാളികള്‍ എന്നേ കറിവേപ്പില കൃഷി തുടങ്ങുമായിരുന്നു. കേരളമേ.... ഓര്‍മ്മിക്കുക. കുരുമുളകിനും ഏലക്കായ്ക്കും കിലോ മുന്നൂറ്റി അമ്പതു രൂപാ, റബ്ബറിന് കിലോ നൂറില്‍ താഴെ. കൈതചക്കയ്‌ക്കോ, കിലോ പതിനഞ്ചും. കൊക്കോക്കായോ, അതാര്‍ക്കും വേണ്ടതാനും. എന്നാല്‍, കാര്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെയാണെന്ന് പൂര്‍വ്വികര്‍ പറഞ്ഞ കറിവേപ്പിലയ്ക്ക് യൂറോപ്പില്‍ കിലോ ആറായിരത്തി നാനൂറ്. എല്ലാം വെട്ടിക്കളഞ്ഞ് ഇനി കേരളം കറിവേപ്പില കൃഷി തുടങ്ങുമോ?
മലയാളം യുകെ, ന്യൂസ് ടീം മലപ്പുറം: ഡോ. ഷാനവാസിന്റെ സന്നദ്ധസേവനം തുടരാന്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായെത്തിയ സുഹൃത്ത് പീഡനക്കേസില്‍ അറസ്റ്റിലായതോടെ ഷാനവാസിന്റെ ദുരൂഹമരണത്തിന്റെ ചുരുളഴിയാനുള്ള സാധ്യത തെളിയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13ന് കോഴിക്കോട്ട് പ്രണയദിന പാര്‍ട്ടി കഴിഞ്ഞ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം നിലമ്പൂരിലക്കു മടങ്ങുന്നതിനിടെയാണ് ഡോ. ഷാനവാസ് ദുരൂഹസാഹചര്യത്തില്‍ കാറില്‍ മരിച്ചത്. മരണ സമയത്ത് കാറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷി(26)നെയാണ് സന്നദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആദിവാസികള്‍ക്കിടയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയില്‍ ഡോ. ഷാനവാസിനൊപ്പം പ്രവര്‍ത്തിച്ചയാളാണ് അനീഷ്. ഷാനവാസ് നടത്തിയിരുന്ന സേവനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രശസ്തമായതോടെ ധാരാളം പേര്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തി. ഇദ്ദേഹത്തിന്റെ മരണശേഷം സംഘടനയുടെ നേതൃത്വം അനീഷ് ഏറ്റെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതി സംഘടനയും അനീഷുമായും അടുക്കുന്നത്.aneesh എന്‍ജിനീയറിംഗ് ബിരുദദാരിയായ യുവതി കോഴിക്കോട് വച്ച് അനീഷുമായി നേരില്‍ കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എംബിഎക്കാരനായ പ്രതി മലപ്പുറത്തെ ഒരു ധനിക കുടുംബത്തിലെ അംഗമാണ്. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ച് യുവതിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബൈയില്‍ എത്തി ജോലി ചെയ്തു. തുടര്‍ന്ന് അനീഷിന് വിസ അയച്ചുകൊടുത്തുവെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അനീഷ് മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. റിമാന്‍ഡില്‍ ചാവക്കാട് സബ് ജയിലിലാണിപ്പോള്‍ അനീഷ്. ഡോ. ഷാനവാസിന്റെ മരണസമയത്തും അനീഷ് ഒപ്പമുണ്ടായിരുന്നു. മരണപ്പെട്ട ഷാനവാസിനെ കുളിപ്പിച്ച് പുതിയ വസത്രം ധരിപ്പിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ച ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ കഴുകികളയാനാണ് കുളിപ്പിച്ചതെന്നും മരിച്ച വിവരം അറിയില്ലെന്നുമായിരുന്നു അന്ന് ഇവര്‍ പോലീസിനു നല്‍കിയ മൊഴി. ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങി ശ്വാസം മുട്ടിയാണ് ഷാനവാസിന്റെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ബലപ്രയോഗത്തിലൂടെ ആരെങ്കിലും വായയും മൂക്കും പൊത്തിപ്പിടിച്ചാല്‍ ഇത്തരത്തില്‍ ഛര്‍ദ്ദില്‍ അവശിഷ്ടങ്ങള്‍ മൂക്കിലും ശ്വാസനാളത്തിലും കുടുങ്ങാന്‍ സാധ്യതയുണ്ട്. ഷാനവാസിന്റെ വലതു കൈയില്‍ കുത്തിവെപ്പു നടത്തിയപാടും മദ്യം കഴിച്ചിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. shanavas1 കോഴിക്കോടു നിന്നും അനീഷ് ഉള്‍പ്പെടെയുള്ള മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ മടങ്ങുന്നതിനിടെയാണ് ഡോ. ഷാനവാസിന്റെ മരണം. രാത്രി ഷാനവാസിന് സീരിയസാണെും എടവണ്ണ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഷാനവാസിന്റെ സുഹൃത്ത് ഫോണില്‍ വിളിച്ച് അറിയിച്ചെന്നാണ് ഷാനവാസിന്റെ പിതാവ് എടവണ്ണ പുള്ളിച്ചേലില്‍ മുഹമ്മദിന്റെ മൊഴി. രാത്രി 11.45ന് എടവണ്ണ ആശുപത്രിയിലെത്തിയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ അരമണിക്കൂര്‍ മുമ്പ് ഷാനാവാസ് മരിച്ചതായി അറിയിച്ചെന്നും തുടര്‍ന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് 14ന് പുലര്‍ച്ചെ 1.45 ന് മുഹമ്മദ് എടവണ്ണ പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയത്. എന്നാല്‍ ഷാനവാസിന്റെ വടപുറത്തെ വീടിനടുത്തെത്തിയപ്പോള്‍ വിളിച്ചിട്ടും എണീറ്റില്ലെന്നും ഉടന്‍ എടവണ്ണയിലെ ആശുപത്രിയിലെത്തിച്ചെന്നുമാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. വടപുറത്തു നിന്നും അര കിലോ മീറ്റര്‍ മാത്രമേ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ളൂ. അവിടെ കൊണ്ടുപോകാതെ 10 കിലോ മീറ്റര്‍ അകലെയുള്ള കാര്യമായ സൗകര്യങ്ങളൊന്നുമില്ലാത്ത സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയതിലും ദുരൂഹതയുണ്ട്. മരണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ അധികാരികളുടെ പീഡനത്താല്‍ പാവങ്ങളുടെ ഡോക്ടര്‍ ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. കരുളായി വണ്ടൂരില്‍ ജോലിചെയ്തിരുന്ന ഷാനവാസിനെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും ശിരുവാണിയിലേക്കും മാറ്റിയിരുന്നു. തിരുവനന്തപുരത്ത് ആരോഗ്യ ഡയറക്ടറുടെ ഹിയറിങിനു ശേഷവും നാട്ടിലേക്ക് നിയമനം നല്‍കാത്തതിനാല്‍ ഷാനവാസ് അവധിയിലായിരുന്നു. തന്റെ സ്ഥലംമാറ്റത്തില്‍ അധികാരികള്‍ക്കെതിരെ ഷാനവാസ് നേരത്തെ ഫേസ്ബുക്കില്‍ നടത്തിയ പ്രതികരണങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നത്. Related News ചാരിറ്റിയുടെ മറവില്‍ ചീറ്റിംഗ്! വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍; പ്രതി ആദിവാസികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ ലീഡര്‍
RECENT POSTS
Copyright © . All rights reserved