malayali priest
മനോജ്‌ മാത്യു മലയാളി വൈദികന്‍ ഫാദര്‍ വില്‍സണ്‍ കോറ്റത്തില്‍ കെറ്ററിങ്ങില്‍ അന്തരിച്ചു . യു കെ യിലെ കെറ്ററിങ്ങില്‍ സൈന്റ്‌ എഡ്‌വേര്‍ഡ്സ് പള്ളിയില്‍ വികാരിയായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഫാദര്‍ വില്‍സനെയാണ് ഇന്ന് രാവിലെ പള്ളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നോര്‍ത്താംപ്ടന്‍ രൂപതയുടെ പരിധിയില്‍ വരുന്ന ഇടവകയാണ് കെറ്ററിംഗ്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ കുര്‍ബാനക്കു എത്താത്തതുകൊണ്ട് അന്വേഷിച്ചു ചെന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അറിയുന്നത്. ഫാ. വില്‍സന്‍ ചങ്ങനാശ്ശേരി സ്വദേശിയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്. ഫാ. വില്‍സന്‍റെ മരണത്തില്‍ യുകെയിലെ സീറോമലബാര്‍ രൂപതയുടെ അനുശോചനങ്ങള്‍ അറിയിക്കുന്നതായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത അറിയിച്ചു. ഫാ. വില്‍സന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍
RECENT POSTS
Copyright © . All rights reserved