Maoist
ഛത്തീസ്ഗഢ്: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണത്തില്‍ 5 ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 3 പേരുടെ നില അതീവ ഗുരുതരമാണ്. സിആര്‍പിഎഫ് 212 ബറ്റാലിയനിലെ ജവാന്മാരെയാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. സുക്മ ജില്ലയിലെ കിസ്തരാം പ്രദേശത്ത് പട്രോളിംഗിന് പോകുകയായിരുന്ന സൈനിക വാഹനം ബോംബെറിഞ്ഞ് തകര്‍ക്കുകയും സൈനികര്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 9 ജവന്മാര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം മാവോയിസ്റ്റുകള്‍ കാടിനുള്ളിലേക്ക് രക്ഷപ്പെട്ടു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സൈനികരെത്തുന്നതിന് മുന്‍പ് തന്നെ മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടിരുന്നു. മാവോവാദികളുടെ ശക്തി പ്രദേശങ്ങളിലൊന്നായ സുക്മയില്‍ സൈനികര്‍ ആക്രമിക്കപ്പെടുന്നത് സ്ഥിരം വാര്‍ത്തയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഇവിടെ 36 ജവാന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമായ സുക്മയില്‍ കൂടുതല്‍ സൈനിക ക്യാമ്പുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി വാര്‍ത്തകളുണ്ട്.
ലണ്ടന്‍: മാവോയിസ്റ്റ് കള്‍ട്ട് നേതാവ് അരവിന്ദന്‍ ബാലകൃഷ്ണന് (75) 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് യുകെ കോടതി. ലൈംഗിക കുറ്റ കൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷയായാണ് ഇയാള്‍ക്ക് കോടതി 23 വര്ഷം തടവ് വിധിച്ചിരിക്കുന്നത്. കോമ്രേഡ് ബാല എന്ന്‍ സ്വയം വിശേഷിപ്പിച്ചിരുന്ന അരവിന്ദന്‍ ബാലകൃഷ്ണന്‍ എന്‍ഫീല്‍ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. തന്‍റെ കള്‍ട്ടില്‍ ആകൃഷ്ടരായവരെ ബ്രെയിന്‍ വാഷ് ചെയ്ത് തനിക്ക് ദൈവ തുല്യമായ കഴിവുകള്‍ ഉണ്ട് എന്ന്‍ വിശ്വസിപ്പിച്ചാണ് ഇയാള്‍ തന്‍റെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിച്ചത്. തന്‍റെ അനുയായികളായ രണ്ട് സ്ത്രീകളെ ഏകദേശം 30 വര്‍ഷക്കാലമാണ് ഇയാള്‍ ലൈംഗിക അടിമകള്‍ ആക്കി വച്ച് പീഡിപ്പിച്ചിരുന്നത്. മനുഷ്യത്വ രഹിതവും ക്രൂരവുമായ ചുറ്റുപാടുകളില്‍ ആണ് താന്‍ വളര്‍ന്നത് എന്ന്‍ ഇയാളുടെ മകള്‍ കാത്തി മോര്‍ഗന്‍ ഡേവിസ് മൊഴി കൊടുത്തു. ഇപ്പോള്‍ 33 വയസ്സുള്ള ഇയാളുടെ മകള്‍ സ്വന്തം ജീവിതത്തെ വിശേഷിപ്പിച്ചത് ചിറക് മുറിക്കപ്പെട്ട് കൂട്ടില്‍ അടച്ച ഒരു പക്ഷിയുടെ അവസ്ഥയെന്നാണ്.kathy കുട്ടികളോട് ക്രൂരത കാണിക്കല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ബാലകൃഷ്ണന് ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ക്സിസം ലെനിനിസം മാവോ സെ തുംഗ് തോട്ട് ( Workers Institute of Marxism - Leninism - Mao Zedong Thought) എന്ന പേരില്‍ 1970ല്‍ അരവിന്ദന്‍ ബാലകൃഷ്ണന്‍ ആരംഭിച്ച പ്രസ്ഥാനത്തില്‍ വിശ്വസിച്ചവരെയാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. തന്‍റെ അനുയായികളുടെ മനസ്സ് വായിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നായിരുന്നു ഇയാള്‍ അനുയായികളെ വിശ്വസിപ്പിച്ചത്. തനിക്ക് അമാനുഷിക കഴിവുകള്‍ ഉണ്ടെന്ന്‍ വിശ്വസിപ്പിച്ച ഇയാള്‍ തന്നെ അനുസരിക്കാത്തവരെ ഈ കഴിവ് ഉപയോഗിച്ച് നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സ്റ്റാലിന്‍, മാവോ, പോള്‍ പോട്ട്, സദ്ദാം ഹുസൈന്‍ തുടങ്ങിയവരെ ആരാധിച്ചിരുന്ന ബാലകൃഷ്ണന്‍ ഇവരെ വിമര്‍ശിക്കുന്നത് സ്വന്തം വീട്ടില്‍ ആയിരുന്നെങ്കില്‍ പോലും ക്ഷമിക്കുമായിരുന്നില്ല. ഇവരെ ദൈവതുല്യരായി കണ്ടിരുന്ന ബാലകൃഷ്ണന്‍ ഒരു തനി സ്വേച്ഛാധിപതിയാണ് തന്‍റെ കൂടെയുള്ളവരോട്‌ പെരുമാറിയിരുന്നത്. തന്‍റെ മകളെ വീട്ടില്‍ പാട്ട് പാടുന്നതിനോ, സ്കൂളില്‍ പോകുന്നതിനോ, കൂട്ട് കൂടുന്നതിനോ ഒന്നും ഇയാള്‍ അനുവദിച്ചിരുന്നില്ല. സ്വന്തം അമ്മയാരെന്നു മകള്‍ തിരിച്ചറിയുന്നത് പോലും മകള്‍ ടീനേജില്‍ എത്തിക്കഴിഞ്ഞ് ആയിരുന്നു. ബാലകൃഷ്ണന്റെ അനുയായി ആയി കോമ്രേഡ് സിയാന്‍ എന്നറിയപ്പെട്ടിരുന്ന സിയാന്‍ ഡേവിസ് ആണ് തന്‍റെ അമ്മയെന്ന് അറിയുമ്പോള്‍ കാത്തി ടീനേജില്‍ എത്തിയിരുന്നു. വെയില്‍സിലെ കാര്‍ഡിഗനില്‍ നിന്നുള്ള ഒരു ഡോക്ടറുടെ മകള്‍ ആയിരുന്നു സിയാന്‍ ഡേവിസ്. siyan1996ലെ ഒരു ക്രിസ്തുമസ് രാത്രിയില്‍ സ്വന്തം വീടിന്‍റെ ജനലിലൂടെ താഴെ വീണ് പരിക്ക് പറ്റിയ സിയാന്‍ ഡേവിസ് പിന്നീട് ആശുപത്രിയില്‍ മരണമടയുകയായിരുന്നു.  ജനല്‍ വഴി താഴെ വീണു രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെയും സമീപം നില്‍ക്കുന്ന അച്ഛനെയും കണ്ട ഓര്‍മ്മ വളരെക്കാലം തന്നെ വേട്ടയാടിയതായി മകള്‍ പറഞ്ഞു. 2013ല്‍ ആണ് ബാലകൃഷ്ണന്റെ മകള്‍ കാത്തി മോര്‍ഗന്‍ ഡേവിസ് ഇയാളുടെ പിടിയില്‍ നിന്ന്‍ രക്ഷപ്പെടുന്നത്. അടിമത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത് വഴിയാണ് കാത്തിയുടെ മോചനം സാധ്യമായത്. പിന്നീട് ലീഡ്സിലേക്ക് താമസം മാറ്റിയ കാത്തിക്ക് പഴയതൊന്നും ഓര്‍മ്മിക്കുവാന്‍ പോലും ഇഷ്ടമില്ല. തന്‍റെ മകളെ ഒരു മനുഷ്യ സ്ത്രീയാക്കി വളര്‍ത്തുന്നതിനു പകരം ഒരു പരീക്ഷണ വസ്തുവായാണ് ഇയാള്‍ കണ്ടിരുന്നതെന്ന് നിരീക്ഷിച്ച കോടതി കാത്തിയെ രക്ഷിച്ച ചാരിറ്റി സംഘടനയ്ക്ക് 500 പൗണ്ട് കൊടുക്കുവാനും വിധിച്ചിട്ടുണ്ട്.
RECENT POSTS
Copyright © . All rights reserved