back to homepage

Tag "Modi"

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്താൻ മാവോയിസ്റ്റുകളുടെ രഹസ്യപദ്ധതി. സുരക്ഷാ സംവിധാനം അതീവ ശക്തമാക്കി. 0

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സുരക്ഷാ കവചം ഒരുക്കി ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി എക്കാലത്തേയും വലിയ ഭീഷണി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ റോഡ് ഷോയ്ക്കിടെ മോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്ന രേഖകള്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ പക്കല്‍നിന്നു ലഭിച്ചതായി മഹാരാഷ്ട്ര പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ പോലും എസ്പിജി ക്ലിയറന്‍സില്ലാതെ മോദിയുടെ അടുത്തേക്ക് എത്താന്‍ അനുമതിയുണ്ടാകില്ല. മോദിക്കു ചുറ്റും സദാ സുരക്ഷ ഒരുക്കുന്ന ക്ലോസ് പ്രൊട്ടക്‌ഷന്‍ ടീമിന് ഇതു സംബന്ധിച്ചു കര്‍ശന നിര്‍ദേശങ്ങളാണു നല്‍കിയിരിക്കുന്നത്.

Read More

ആണൊരുത്തന്റെ മുന്നില്‍ മുട്ടുമടക്കി സോഷ്യല്‍ മീഡിയയിലെ 56 ഇഞ്ചിന്റെ സൂര്യതേജസ്സും , ജനം തെരഞ്ഞെടുക്കാത്ത ഗവര്‍ണ്ണറും , ധാര്‍ഷ്ട്യം നിറഞ്ഞ ഐ എ എസ്സുകാരും , കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും , കോര്‍പ്പറേറ്റ് പണം കൊണ്ട് തടിച്ചു കൊഴുത്ത മാധ്യമങ്ങളും… ഇവര്‍ക്ക് മുന്നില്‍ ജയിച്ചത് അഭിമാനം പണയം വയ്ക്കാത്ത ഇന്ത്യന്‍ ജനതയും കെജരിവാള്‍ എന്ന ജനനായകനും 0

കെജരിവാള്‍ എന്ന ജനനായകനൊപ്പം ആര്‍ത്തിരമ്പി വന്ന ആം ആദ്മികളുടെ മുന്നില്‍ തകര്‍ന്നടിഞ്ഞത്  സോഷ്യല്‍ മീഡിയയില്‍ 56 ഇഞ്ചുകാരനെന്നും , ഭാരതത്തിന്റെ സൂര്യതേജസ്സെന്നും സംഘപരിവാറുകാര്‍ വാഴ്ത്തിപ്പാടിയ സാക്ഷാല്‍ നേരേന്ദ്ര മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ . ആം ആദ്മി പാര്‍ട്ടിയും , കോണ്ഗ്രസ് ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കഴിഞ്ഞ ഒന്‍പത് ദിവസമായി നടത്തിയ ഐതിഹാസിക സമരം വിജയം നേടിയപ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരക്കാരന്‍ ഇല്ലാത്ത  പ്രതിപക്ഷ നേതാവായി അരവിന്ദ് കെജരിവാള്‍ എന്ന വീരപുരുഷന്‍ ലോകം മുഴുവനിലുമുള്ള ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ വീണ്ടും ഇടം നേടിയിരിക്കുന്നു . രാജ്യത്തെ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇഷ്ടതോഴനായ മോദി കെജരിവാള്‍ എന്നോ , ആം ആദ്മി പാര്‍ട്ടിയെന്നോ പോലും പറയാന്‍ ധൈര്യമില്ലാതെ കഴിഞ്ഞ ഒന്‍പത് ദിവസമായി ദില്ലിയെ വിറപ്പിച്ച ജനസാഗരത്തിന്റെ പ്രതിക്ഷേധ സമരത്തിന് മുന്നില്‍ ആയുധം വച്ച് കീഴടങ്ങിരിക്കുന്നു .

Read More

മോഡിക്ക് തമിഴ്‌നാട്ടില്‍ കരിങ്കൊടിപ്പേടി; യാത്ര ഹെലികോപ്ടറിലാക്കി; കറുത്ത ബലൂണുകളുമായി തമിഴ് പ്രതിഷേധം 0

ചെന്നൈ: ചെന്നൈ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വന്‍ പ്രതിഷേധവുമായി തമിഴ് ജനത. റോഡ് മാര്‍ഗ്ഗമുള്ള യാത്രയില്‍ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മോഡിയുടെ യാത്ര ഹെലികോപ്ടറിലാക്കി. ഇതേത്തുടര്‍ന്ന് കറുത്ത ബലൂണുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയിരിക്കുന്നത്.

Read More

കര്‍ഷകര്‍ മരിക്കുമ്പോള്‍ യോഗ ചെയ്യാന്‍ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി 0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ മരിക്കുമ്പോള്‍ യോഗ ചെയ്യാനാവശ്യപ്പെടുന്നയാളാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വന്‍കിട മുതലാളിമാരുമായിട്ടാണ് പ്രധാനമന്ത്രിയുടെ ചങ്ങാത്തമെന്നും രാഹുല്‍ പറയുന്നു.

Read More

ഗോരഖ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം മോഡി സര്‍ക്കാരിന്റെ പതനം ആരംഭിച്ചു കഴിഞ്ഞതിന്റെ സൂചനയെന്ന് പിണറായി വിജയന്‍ 0

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഫലം മോഡി സര്‍ക്കാരിന്റെ പതനം ആരംഭിച്ചു കഴിഞ്ഞതിന്റെ സൂചനയെന്ന് പിണറായി വിജയന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചികരിക്കുന്നതെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

Read More

കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷിച്ചവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍: മേഘാലയ തെരെഞ്ഞടുപ്പ് പ്രചരണത്തില്‍ മതം പറഞ്ഞ് മോഡി 0

ഷില്ലോങ്: തീവ്രവാദികളുടെ പിടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മോചിപ്പിച്ചിട്ടുള്ള വ്യക്തികളില്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളെന്ന് മോഡി. മേഘാലയയിലെ തെരെഞ്ഞടുപ്പ് പ്രചാരണ വേളയിലാണ് മോഡിയുടെ പ്രസ്താവന. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ മേഘാലയയില്‍ മതം പറഞ്ഞ് വോട്ട് പിടിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായിട്ടാണ് മോഡിയുടെ പുതിയ പ്രസ്താവന.

Read More

നീരവ് മോഡി തട്ടിപ്പ് നടത്തിയത് ബിജെപി ഗവണ്‍മെന്റിന്റെ കാലത്തെന്ന് സിബിഐ എഫ്‌ഐആര്‍; കേന്ദ്ര നിയമമന്ത്രിയുടെ വാദങ്ങള്‍ പൊളിഞ്ഞു 0

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് നരേന്ദ്രമോഡി സര്‍ക്കാരിന്റെ കാലത്തെന്ന് സിബിഐ റിപ്പോര്‍ട്ട്. ജനുവരി 31ന് സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശങ്ങളുള്ളത്. നീരവ് മോഡിക്ക് ഭൂരിപക്ഷം വായപകളും അനുവദിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.

Read More

ആന്ധ്രാപ്രദേശിനെ വിഭജിച്ചത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട്; പട്ടേല്‍ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ പാക് അധീന കാശ്മീര്‍ ഇന്ത്യയിലുണ്ടാകുമായിരുന്നു; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി 0

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സര്‍ദാര്‍ പട്ടേല്‍ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ പാക് അദീന കാശ്മീര്‍ ഇപ്പോഴും ഇന്ത്യക്കൊപ്പമുണ്ടാകുമായിരുന്നുവെന്ന് മോഡി പറഞ്ഞു. വോട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രിയാകുന്നതില്‍നിന്ന് സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ തടഞ്ഞത് എന്ത് ജനാധിപത്യമായിരുന്നെന്നും മോഡി ചോദിച്ചു.

Read More

മോദിയുടെ മുന്നില്‍ നൃത്തം ചവിട്ടിയ മഞ്ജുവാര്യരെ താല്‍പര്യമില്ലെന്ന് സഖാക്കള്‍, കലയ്ക്ക് രാഷ്ട്രീയമില്ലെന്ന് മഞ്ജുവിന്റെ ആരാധകര്‍, ചെങ്ങന്നൂരിലെ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍ 0

ചെങ്ങന്നൂര്‍ നിയമസഭാംഗമായിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് നടക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന മഞ്ജു വാര്യര്‍ക്കെതിരെ സിപിഎമ്മിന്റെ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയരുന്നു. എങ്കിലും അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷമാണ് ഉണ്ടാവുക.

Read More

നരേന്ദ്രമോഡിക്കൊപ്പം വിദേശയാത്രകളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പുറത്തു വിടണം; നിര്‍ദേശവുമായി വിവരാവകാശ കമ്മീഷന്‍ 0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം വിദേശ പര്യടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ പുറത്തു വിടണമെന്ന് വിവരാവകാശ കമ്മീഷന്‍. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍.കെ മാഥുറാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് ഈ നിര്‍ദേശം നല്‍കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഈ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നായിരുന്നു നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദം.

Read More