mohanlal
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ നടന്ന സ്‌റ്റേജ് ഷോ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഷോയുടെ അണിയറ പ്രവര്‍ത്തകന്‍. മോഹന്‍ ലാല്‍ ഫാന്‍സ് വെബ് പേജിലൂടെയാണ് സിറാജ് ഖാന്റെ പ്രതികരണം. എന്നാല്‍ ഈ പ്രതികരണത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. മോഹന്‍ ലാല്‍ നടത്തിയത് ലാലിസം ആണെന്നും നടി പ്രയാഗ മാര്‍ട്ടിനൊപ്പം ആലപിച്ച യുഗ്മ ഗാനം  നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ച് ചുണ്ടനക്കുകയാണെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. മോഹന്‍ ലാലിന്റെ ഈ വീഡിയോയും വൈറലായിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ദയവു ചെയ്ത് നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം ഞാൻ ഇവിടെ അറിയിക്കുന്നു.. ഞാൻ സിറാജ് ഖാൻ ആർട്ടിസ്റ്റ് മാനേജർ, CPC യുടെ ഒരു മെമ്പർ കൂടിയാണ് വിവാദമായ ഓസ്‌ട്രേലിയൻ മോഹൻലാൽ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആർട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. തികച്ചും ഒരു മമ്മുട്ടി ഫാൻ ആണ് ഞാൻ അത് എന്നെ അറിയുന്നവർക്ക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടൻ ഈ ഓസ്‌ട്രേലിയൻ ഷോയിൽ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2സ്കിറ്റും ആണ്, അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ്‌ മോഹൻലാൽ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രേക്ഷകരോടുള്ള കമ്മിറ്റ്മെന്റ്. തികച്ചും ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് ഈ ഷോ കണ്ടവർക്ക് മനസിലാകും വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാൻ വേണ്ടി അല്ല ഈ പോസ്റ്റ്‌ ഇടുന്നത്. ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു ഇതിന്റെ ഡയറക്ടർ G.S.വിജയൻ സാർ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടർച്ചയായി ഡാൻസും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോൾ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ്‌ റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടാം എന്ന് പ്ലാൻ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങൾ സ്വയം വിലയിരുത്തരുത്. നിങ്ങൾക്ക് അതിനെ കുറിച്ചു അറിയണമെങ്കിൽ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാൻ ശ്രമിക്കാണം. 12 ദിവസത്തെ ലാലേട്ടന്റെ കൂടെ വർക്ക്‌ ചെയ്ത ഒരു പരിചയം കൊണ്ട് മാത്രം ഞാൻ ഒന്ന് ഉറപ്പിച്ചു പറയാം. ഇതുപോലെ ഒരു സ്റ്റാർ നൈറ്റിൽ കൂടെ ഉള്ളവർക്ക് തികച്ചും ഒരു പോസിറ്റീവ് എനർജി നൽകുവാനും ഒരു ഷോയിൽ ഇത്രയും അധികം കലാപരിപാടികൾ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയിൽ മോഹൻലാൽ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം മാത്രമാണ് അതിനെ ആരീതിയിൽ കാണാൻ ശ്രമിക്കണം. മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമർശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്...?  
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ പിറന്നാൾ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും. അതെ സൂപ്പർതാരം ഹൃതിക് റോഷന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ ട്വീറ്റ് ചെയ്തിരുന്നു. ഹൃതിക് റോഷന് ട്വീറ്റിന് മറുപടിയായി ഇങ്ങനെ പറഞ്ഞു. ‘എന്നെ ഒരുപാട് സ്പർശിച്ചു, പിറന്നാൾ ആശംസകൾ നേരാൻ താങ്കൾ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാർ.’–ഹൃതിക് പറഞ്ഞു. അപ്രതീക്ഷിതമായ ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകർ‍. മോഹൻലാൽ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃതിക് റോഷനുണ്ട് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അത് സത്യമാകണേ എന്ന ആഗ്രഹത്തിലാണ് സിനിമാലോകം.
മലയാളികളുടെ പ്രിയ താരം മോഹന്‍ ലാല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചു. അപകടത്തില്‍ നിന്നും താരം അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ പുലി മുരുകന്‍റെ ലോക്കെഷനിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ മലയാറ്റൂര്‍ ഇട്ടിത്തോട്ടില്‍ വച്ചാണ് അപകടം ഉണ്ടായത്. മോഹന്‍ലാല്‍ സഞ്ചരിച്ചിരുന്ന മിത്സുബിഷി പജീറോയില്‍ അതിവേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മോഹന്‍ലാല്‍ പരിക്കുകള്‍ ഒന്നും കൂടാതെ രക്ഷപെട്ടു.
രാഷ്ട്രീയപാര്‍ട്ടീയപരമായും മതപരമായും കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ജാഥകള്‍ കേരളത്തിലെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാവരുതെന്ന് നടന്‍ മോഹന്‍ലാല്‍. 'നേരുന്നു ശുഭയാത്രകള്‍' എന്ന തലക്കെട്ടോടെ എഴുതിയിരിക്കുന്ന പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.രാഷ്ട്രീയനേതാക്കളും മതനേതാക്കളും അമ്പലത്തിന്റേയും പള്ളിയുടേയും ഭാരവാഹികളും സാധാരണക്കാരായ യാത്രക്കാരെ മറക്കരുതെന്നും നിങ്ങളുടെ യാത്രകളും ഉത്സവങ്ങളഉം നേര്‍ച്ചകളും കാരണം സാധാരണ ജനങ്ങളുടെ വഴി തടയപ്പെടരുതെന്നും മോഹന്‍ ലാല്‍ പറയുന്നു. റോഡിലെ ബ്ലോക്കില്‍പ്പെട്ട് പോയ സുഹൃത്തിന്റെ അനുഭവം വിവരിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗ് ആരംഭിക്കുന്നത്. വരും മാസങ്ങളില്‍ രാഷ്ട്രീയപരമായും മതപരമായും നിരവധി പരിപാടികള്‍ നടക്കാന്‍ പോകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജാഥകള്‍ കാസര്‍കോഡു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നു. ഉത്സവങ്ങള്‍, നേര്‍ച്ചകള്‍, പള്ളിപ്പെരുന്നാളുകള്‍ എല്ലാം ഈ മാസങ്ങളിലാണ് അവയെല്ലാം നല്ലതിന് തന്നെ എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയില്‍ സാധാരണക്കാരായ യാത്രക്കാരെ മറക്കരുതെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്റെ യാത്രയെ തടയാന്‍ നിങ്ങള്‍ക്ക് എന്തവകാശം ?നിങ്ങളുടെ വിജയാഹ്ലാദങ്ങള്‍ക്കും മതാഘോഷങ്ങള്‍ക്കും വേണ്ടി ഞാന്‍ എന്തിനാണ് സഹിക്കുന്നത് ? നിങ്ങളാല്‍ തടയപ്പെട്ടിരിക്കുന്ന എന്റെ പ്രശ്‌നങ്ങളെ കുറിച്ച് നിങ്ങള്‍ക്കെന്തറിയാം തുടങ്ങിയ ചോദ്യങ്ങളായിരിക്കും റോഡിലിറങ്ങുന്ന മതങ്ങളോടം രാഷ്ട്രീയത്തോടും സാധാരണക്കാരനായ മനുഷ്യന്‍ ചോദിക്കുന്നത്. ആഘോഷങ്ങള്‍ക്കു വേണ്ടി പൊതുറോഡുകള്‍ മുടക്കുന്ന എല്ലാവരും ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും മോഹന്‍ ലാല്‍ പറയുന്നു. രാഷ്ട്രീയജാഥകളും മതാഘോഷങ്ങളും എല്ലാം നമുക്ക് വേണം. പക്ഷേ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ അറിയുക എന്ന നന്മയോടെയും മറ്റുള്ളവരെ മാനിക്കുക എന്ന സംസ്‌ക്കാരത്തോടും മാത്രമാവണം അത്. അതറിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് രാഷ്ട്രീയം?എന്ത് മതം? എന്നും ലാല്‍ തന്റെ കുറിപ്പില്‍ ചോദിക്കുന്നു.
RECENT POSTS
Copyright © . All rights reserved