mumbai
ന്യൂസ് ഡെസ്ക് മുംബൈയിൽ ഉണ്ടായ വിമാനാപകടത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മുംബൈ എയർ പോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനം തകർന്നു വീണത്. മുംബൈ എയർ പോർട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ഗാട്ട് ഘോപറിനു സമീപം വിമാനം നിലംപതിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ മെയിന്റനൻസ് എഞ്ചിനീയർമാരുമാണ്. ഇതിൽ രണ്ടു പേർ വനിതകളാണ്. വിമാനം തകർന്നു വീണാണ്  ഗ്രൗണ്ടിൽ ഉണ്ടായിരുന്ന അഞ്ചാമത്തെയാൾ കൊല്ലപ്പെട്ടത്. കൺസ്ട്രക്ഷൻ സൈറ്റിലാണ് വിമാനം തകർന്നു വീണത്. ഇന്നുച്ചയ്ക്ക് 1.10 നാണ് അപകടം നടന്നത്. പുകപടലങ്ങൾ മൂലം മുംബൈ എയർ പോർട്ടിൽ വിമാനങ്ങളുടെ ലാൻഡിംഗ്, ടേക്ക് ഓഫുകൾ മറ്റൊരു റൺവേയിലേക്ക് മാറ്റേണ്ടി വന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് തകർന്ന വിമാനത്തിലെ തീ നിയന്ത്രിക്കാനായത്. ടെസ്റ്റ് ഫ്ളൈ നടത്തുകയായിരുന്ന എയർക്രാഫ്റ്റ് ജൂഹുവിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തത്. യു പി ഗവൺമെന്റിൽ നിന്ന് യുവൈ ഏവിയേഷൻ എന്ന കമ്പനി 2014 ലാണ് ഈ വിമാനം വാങ്ങിയത്. 12 പേർക്ക് യാത്ര ചെയ്യാവുന്ന ഈ വിമാനം മുൻപും അപകടത്തിൽ പെട്ടിട്ടുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ലാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചില്ലായിരുന്നെങ്കിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കാമായിരുന്നു എന്ന് മുൻ ഏവിയേഷൻ മന്ത്രി പ്രഫുൽ പട്ടേൽ ട്വീറ്റ് ചെയ്തു.
മുംബൈ: റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കടന്നു പിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. നരേഷ് കെ. ജോഷി എന്നയാളെയാണ് റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ പിന്തുടര്‍ന്നെത്തിയ നരേഷ് കെ ജോഷി ബലം പ്രയോഗിച്ച് പിടിച്ചു നിര്‍ത്തി ചുംബിക്കുകയായിരുന്നു. അക്രമത്തിന് പ്രകോപനമായത് എന്താണെന്ന് വ്യക്തമല്ല. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. യുവതിയെ ബലം പ്രയോഗിച്ച് ചുംബിച്ച ശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇയാള്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്രമം നടന്നയുടന്‍ യുവതി സമീപത്തെ ആര്‍പിഎഫ് കൗണ്ടറിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ നിന്നുതന്നെ അക്രമിയെ കണ്ടെത്തിയ ആര്‍പിഎഫ് അറസ്റ്റ് രേഖപ്പെടുത്തി.
മുംബൈ: എംആര്‍ഐ സ്‌കാനിംഗ് മെഷീനിലേക്ക് വലിച്ചെടുക്കപ്പെട്ട യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയിലാണ് സംഭവമുണ്ടായത്. രോഗിക്കൊപ്പം ഓക്‌സിജന്‍ സിലിന്‍ഡറുമായി എത്തിയ രാജേഷ് മരു എന്ന യുവാവാണ് മെഷീനിലേക്ക് വലിച്ചെടുക്കപ്പെട്ടത്. ബന്ധുവിനെ സ്‌കാന്‍ ചെയ്യുന്നതിനായാണ് ഇയാള്‍ എത്തിയത്. രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനായുള്ള സിലിന്‍ഡര്‍ ഇയാള്‍ ഒപ്പം കരുതിയിരുന്നു. ഇത് സ്‌കാനിംഗ് മുറിക്കുള്ളില്‍ കയറ്റാന്‍ വാര്‍ഡിലെ ജീവനക്കാരനാണ് അനുമതി നല്‍കിയതെന്നും സുരക്ഷാപ്പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സിലിന്‍ഡറുമായി മുറിയില്‍ പ്രവേശിച്ച രാജേഷ് മരുവിനെ മെഷീന്റെ ശക്തമായ കാന്തിക മേഖല ആകര്‍ഷിക്കുകയും ഇയാള്‍ സിലിന്‍ഡറുമായി ശക്തിയോടെ മെഷീനില്‍ വന്ന് ഇടിക്കുകയുമായിരുന്നു. മരുവിന്റെ കൈ മെഷീനില്‍ കുടുങ്ങുകയും സിലിന്‍ഡറില്‍ നിന്ന് ഓക്‌സിജന്‍ ചോര്‍ച്ചയുണ്ടാകുകയും ചെയ്തു. മറ്റൊരു ബന്ധുവും വാര്‍ഡ് ജീവനക്കാരനും ചേര്‍ന്ന് ഇയാളെ വലിച്ചെടുത്തെങ്കിലും വലിയ തോതില്‍ രക്തം നഷ്ടമായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചു. എംആര്‍ഐ സ്‌കാനിംഗ് മുറിക്കുള്ളില്‍ ലോഹ വസ്തുക്കള്‍ ഒന്നും അനുവദിക്കാറുള്ളതല്ല. എന്നാല്‍ മെഷീന്‍ ഓഫാണെന്നും തങ്ങള്‍ ദിവസവും ഇങ്ങനെയൊക്കെ ചെയ്യുന്നതാണെന്നും വാര്‍ഡ് ബോയ് ഉറപ്പ് നല്‍കിയതിനാലാണ് രോഗിക്ക് നല്‍കാന്‍ ഓക്‌സിജന്‍ സിലിന്‍ഡറുമായി രാജേഷ് മരു കയറിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
21 പാട്ടുകളില്‍ നാലെണ്ണം മാത്രം യഥാര്‍ഥത്തില്‍ പാടുകയും ബാക്കിയുള്ളവ ചുണ്ടനക്കി കബളിപ്പിക്കുകയും ചെയ്ത ജസ്റ്റിന്‍ ബീബറിനെതിരെ ആരാധകരുടെ വ്യാപക പ്രതിഷേധം. ലോകപ്രശസ്ത കനേഡിയന്‍ പാട്ടുകാരന്‍ പാട്ടിനനുസരിച്ച് ചുണ്ടനക്കി ഇന്ത്യന്‍ ആരാധകരെ കബളിപ്പിച്ചെന്ന ആരോപണവുമായാണ് മുംബൈയിലെ സംഗീതപരിപാടി കാണാന്‍ 15,000 മുതല്‍ 75,000 വരെ മുടക്കി ടിക്കെറ്റടുത്ത ആരാധകര്‍ രംഗത്തെത്തിയത്. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന സംഗീതനിശയില്‍ 21 പാട്ടുകളില്‍ നാലെണ്ണം മാത്രമാണു ബീബര്‍ യഥാര്‍ഥത്തില്‍ പാടിയതെന്നും ബാക്കിയൊക്കെ ചുണ്ടനക്കി പ്രകടനം നടത്തുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം പ്രധിഷേധമുയര്‍ന്നതോടെ ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ബീബര്‍ ഇതിനോടകം രാജ്യം വിട്ടെന്നും സൂചനയുണ്ട്. കനേഡിയന്‍ ഗായകന്റെ പ്രഥമ ഇന്ത്യന്‍ പരിപാടിയില്‍ ആരാധകരെ മുഴുവന്‍ ചുണ്ടനക്കി കബളിപ്പിക്കുകയായിരുന്നു എന്ന നിരാശയും പരുപാടി കാണാനെത്തിയവര്‍ക്കുണ്ട്.
ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ആളെ മല്‍പിടുത്തത്തിലൂടെ കീഴടക്കിയ 'പെണ്‍സിംഹം' ഇപ്പോള്‍ താരമായിരിക്കയാണ്. സംഗീത ദുബൈ എന്ന കരാട്ടെ കബഡി താരമാണ് കണ്‍മുന്നില്‍ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന അക്രമിയെ മല്‍പിടുത്തത്തിലൂടെ കീഴടക്കിയത്. മുംബൈ മിററാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ദഹാനു ചര്‍ച്ച് ഗേറ്റ് ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലാണ് സംഭവം. മുംബൈ വാസി റോഡില്‍ നിന്നും സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്‌മെന്റില്‍ കയറിയ മൂന്ന് യുവതികള്‍ യാത്ര ചെയ്തിരുന്ന കമ്പാര്‍ട്‌മെന്റിലാണ് മയക്കുമരുന്നിന്റെ ലഹരിയില്‍ കയറിയ യുവാവ് അക്രമം അഴിച്ചുവിട്ടത്. റെയില്‍വേ പോലീസ് ജീവനക്കാരിയായ സംഗീത പോലീസ് ആസ്ഥാനത്തേക്ക് ചില രേഖകള്‍ എത്തിക്കാനുള്ള പതിവു യാത്രയിലായിരുന്നു. ഈ അവസരത്തിലാണ് ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ വെച്ച് മയക്കുമരുന്നിന്റെ ലഹരിയില്‍ ഒരു യുവാവ് സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കാണാനിടയായത്. മൂന്ന് യുവതികളില്‍ ഒരാള്‍ അയാളെ ചെറുത്തു നിന്നപ്പോള്‍ അയാള്‍ അവളുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. മാത്രമല്ല അവളെ നിലത്തേക്ക് തള്ളി വീഴ്ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് കമ്പാര്‍ട്‌മെന്റുകള്‍ക്കുമിടയില്‍ ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ സംഗീതയ്ക്ക് പെട്ടെന്ന് അങ്ങോട്ടേക്ക് കടന്ന് യുവതികളെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ വിന്‍ഡോയുടെ അടുത്തു ചെന്ന് സംഗീത ആ യുവതിയോട് അയാളെ തള്ളി വീഴ്ത്താന്‍ പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ അങ്ങനെ ചെയ്തപ്പോള്‍ അക്രമി നിലത്തുവീണു. തുടര്‍ന്ന് യുവതി വാതിലിനടുത്തേക്ക് പാഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് അവളുടെ മുടിക്കുത്തിന് പിടിച്ചു. ഇതിനിടെ പുറത്തുനിന്നും ഇരുമ്പു കമ്പികള്‍ക്കിടയിലൂടെ കൈയിട്ട് സംഗീത അയാളുടെ മുടിക്ക് പിടിച്ച് വലിച്ചു. വിന്‍ഡോയിലേക്ക് ചേര്‍ത്തടുപ്പിച്ചു. എന്നാല്‍ അതിശക്തമായി കുതറുന്ന അയാളെ പുറത്തുനിന്നും വലിച്ചുപിടിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും സംഗീത തന്റെ കരുത്ത് മുഴുവനും പ്രയോഗിച്ച് അയാളെ ബലമായി പിടിച്ച് കൈകള്‍ പുറകിലേക്ക് ചേര്‍ത്ത് പിടിക്കുകയും മറ്റൊരു സ്ത്രീയുടെ ദുപ്പട്ട കൊണ്ട് കെട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് അടുത്ത സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയ ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മല്‍പിടുത്തത്തിനിടെ സംഗീതയ്ക്ക് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി.
RECENT POSTS
Copyright © . All rights reserved