back to homepage

Tag "NASA"

‘സ്‌നോമാന്‍’ ആകൃതിയിലുള്ള ബഹിരാകാശ വസ്തുവിനെ കണ്ടെത്തി നാസയുടെ ന്യൂ ഹൊറൈസണ്‍സ് ദൗത്യം; അള്‍ട്ടിമ ത്യൂള്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ ചിത്രീകരിക്കപ്പെടുന്ന ബഹിരാകാശ വസ്തു 0

ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ വെച്ച് പകര്‍ത്തിയ ബഹിരാകാശ വസ്തുവിന്റെ ചിത്രം അയച്ച് നാസയുടെ ന്യൂ ഹൊറൈസണ്‍സ് ബഹിരാകാശ ദൗത്യം. അള്‍ട്ടിമ ത്യൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇതിന് സ്‌നോമാന്റെ ആകൃതിയാണ് ഉള്ളത്. രണ്ടു ഗോളങ്ങള്‍ കൂടിച്ചേര്‍ന്ന ആകൃതിയാണ് ഇതിന്. ചെറിയ ഭാഗത്തിന് ത്യൂള്‍ എന്നും വലുതിന് അള്‍ട്ടിമ എന്നുമാണ് ശാസ്ത്രജ്ഞര്‍ പേരു നല്‍കിയിരിക്കുന്നത്. ഇവ രണ്ടും ചേര്‍ത്ത് അള്‍ട്ടിമ ത്യൂള്‍ എന്ന് ഈ വസ്തുവിന് പേരിട്ടു. ഭൂമിയില്‍ നിന്ന് 6.5 ബില്യന്‍ കിലോമീറ്റര്‍ അകലെ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം റെക്കോര്‍ഡ് കൂടി തകര്‍ത്തിരിക്കുകയാണ് ന്യൂ ഹൊറൈസണ്‍സ്.

Read More

‘നാസ ഇന്‍സൈറ്റ് മാര്‍സ്’ ബഹിരാകാശ പേടകം ചൊവ്വയിലിറങ്ങി; ഗ്രഹത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്ന് ശാസ്ത്രലോകം 0

‘നാസ ഇന്‍സൈറ്റ് മാര്‍സ്’ ബഹിരാകാശ പേടകം വിജയകരമായി ചൊവ്വയിലിറങ്ങി. ചൊവ്വയുടെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുകയാണ് പ്രധാനമായും പേടകത്തിന്റെ ലക്ഷ്യം. ഇതിനായിയുള്ള അത്യാധുനിക സജ്ജീകരണങ്ങള്‍ പേടകത്തിലുണ്ട്. ഏതാണ്ട് ആറ് മാസത്തോളം ദൈര്‍ഘ്യമേറിയ യാത്രക്കൊടുവിലാണ് നാസയുടെ ‘ഇന്‍സൈറ്റ് മാര്‍സ്’ ചൊവ്വയിലെത്തുന്നത്. എലിസിയം പ്ലാനിഷ്യ എന്നറിയപ്പെടുന്ന ചൊവ്വയുടെ പൊടിനിറഞ്ഞ പ്രതലത്തിലാണ് പേടകം ലാന്‍ഡ് ചെയ്തിരിക്കുന്നത്. ചൊവ്വയിലെ ജീവസാന്നിധ്യം അന്വേഷിക്കുന്ന ഗവേഷണങ്ങള്‍ക്കും ‘ഇന്‍സൈറ്റ് മാര്‍സ്’ സഹായകമാവും. ചൊവ്വയെ ലക്ഷ്യമാക്കി മനുഷ്യന്‍ അയച്ച 40 ശതമാനം ദൗത്യങ്ങള്‍ മാത്രമെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു.

Read More

സൂര്യനെ തൊടാനൊരുങ്ങി നാസ; സൗരാന്തരീക്ഷത്തെക്കുറിച്ച് പഠിക്കാനായി പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു 0

സൂര്യനിലെ രഹസ്യങ്ങള്‍ തേടി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു. ഫ്ളോറിഡയിലെ കേപ് കനാവറല്‍ സ്റ്റേഷനില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശനിയാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് ഞായറാഴിചയിലേക്ക് മാറ്റുകയായിരുന്നു. 1.5 ബില്യന്‍ ഡോളറാണ് പദ്ധതിയുടെ ചെലവ്. 7 വര്‍ഷം കൊണ്ട് സൂര്യനെ 24 തവണ ചുറ്റാന്‍ ഇതിന് സാധിക്കും. സെക്കന്റില്‍ 190 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. മനുഷ്യന്‍ ഇന്നേവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വേഗമേറിയ വസ്തുവെന്ന നേട്ടവും ഇതോടെ പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പേരിലായി.

Read More

അന്യഗ്രഹ ജീവനുകള്‍ തേടി നാസയുടെ ടെസ് പര്യവേഷണം ആരംഭിച്ചു; ആയിരക്കണക്കിന് പുതിയ ഗ്രഹങ്ങള്‍ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ; ദൗത്യം രണ്ട് വര്‍ഷം നീളും 0

കെപ്ളര്‍ ദൗത്യത്തിനു ശേഷം അയല്‍ ഗ്യാലക്സികളിലെ ഗ്രഹങ്ങളെത്തേടി നാസയുടെ പുതിയ പര്യവേഷണത്തിന് തുടക്കം കുറിച്ചു. ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് എന്നതിന്റെ ചുരുക്കപ്പേരായ ടെസ്സ് എന്നാണ് പുതിയ ദൗത്യത്തിന്റെ പേര്. സ്പേസ്എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തിയത്. കേപ് കാനവറാലില്‍ നിന്ന് ഇന്നലെ രാത്രി ടെസ് കുതിച്ചുയര്‍ന്നു. ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലെത്തുന്ന ടെസ്സ് പിന്നീട് 13.7 ദിവസങ്ങള്‍ ഭൂമിയെ വലംവെയ്ക്കും. പിന്നീട് രണ്ട് വര്‍ഷവും 60 ദിവസവും നീളുന്ന ദൗത്യത്തിന് തുടക്കമിടും.

Read More

നാസയുടെ സൂപ്പര്‍സോണിക് ജെറ്റ് പദ്ധതിയില്‍ വഴിത്തിരിവ്; അമേരിക്കന്‍ കമ്പനി ലോക്ക്ഹീഡ് മാര്‍ട്ടിനുമായി 300 മില്യന്‍ പൗണ്ടിന്റെ കരാര്‍; നിര്‍മിക്കുന്നത് 1000 മൈല്‍ വേഗതയില്‍ പറക്കുന്ന എക്‌സ്-പ്ലെയിന്‍ 0

1000 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ പ്രാപ്തിയുള്ള സൂപ്പര്‍ സോണിക് ജെറ്റ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി നാസ. അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനുമായി ചേര്‍ന്നാണ് നാസ പുതിയ പദ്ധതി പൂര്‍ത്തീകരിക്കുക. ഏതാണ്ട് 247 യുഎസ് ഡോളറിന്റെ കരാറിലാണ് കമ്പനിയുമായി നാസ ഏര്‍പ്പെട്ടിരിക്കുന്നത്. 2012 ഓടെ

Read More

2030ലെ ചൊവ്വ യാത്രയില്‍ നാസ ബഹിരാകാശ സഞ്ചാരികളെ കാത്തിരിക്കുന്നത് കൊലയാളി വൈറസുകളും അന്യഗ്രഹ രോഗാണുക്കളുമെന്ന് ഗവേഷകന്‍; പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് നിര്‍ദേശം 0

ചൊവ്വയിലെ ജീവനുകളെ തേടി 2030ല്‍ നടത്താനിരിക്കുന്ന ദൗത്യത്തിലെ സഞ്ചാരികളെ കാത്തിരിക്കുന്നത് വലിയ അപകടകളെന്ന് മുന്നറിയിപ്പ്. ചൊവ്വ യാത്രികരെ കാത്തിരിക്കുന്നത് കൊലയാളി വൈറസുകളും അന്യഗ്രഹ രോഗാണുക്കളുമാണെന്ന മുന്നറിയിപ്പുമായി ഗവേഷകന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗവേഷകനായ ഡോ. ബാരി ഡിഗ്രെഗോറിയോയാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യത്തോടെ ചൊവ്വയില്‍ ജീവനുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നാസയുടെ ക്യൂരിയോസിറ്റി റോവറിന്റെ ക്യാമറയില്‍ പതിഞ്ഞത് ഫോസിലുകളുടെ ചിത്രങ്ങളാണെന്നും ബഹിരാകാശ മിഷനു വേണ്ടിയുള്ള ഫണ്ടിംഗില്‍ തടസ്സം വരാതിരിക്കാന്‍ നാസ സത്യം മറച്ചുവെക്കുകയാണെന്ന് ഗവേഷകനായ ഡോ. ബാരി ഡിഗ്രെഗോറിയോ ആരോപിക്കുന്നു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അന്യഗ്രഹ ജീവനുകളുണ്ടെങ്കില്‍ അത് ബഹിരാകാശ യാത്രികരുടെ മരണത്തിന് കാരണമായേക്കാമെന്നും യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read More