back to homepage

Tag "Neerav modi"

വായ്പത്തട്ടിപ്പ് കേസ്; നീരവ് മോഡി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട് 0

കോടികളുടെ വെട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡി ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം തേടിയതായി റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും കോടികള്‍ വെട്ടിച്ച് മുങ്ങിയ മദ്യ രാജാവ് വിജയ് മല്ല്യയും ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോഡിയും ഉള്‍പ്പെടെയുള്ളവര്‍ അഭയം തേടിയിരിക്കുന്നത് ബ്രിട്ടനിലാണ്. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ല.

Read More

നീരവ് മോഡി തട്ടിപ്പ് നടത്തിയത് ബിജെപി ഗവണ്‍മെന്റിന്റെ കാലത്തെന്ന് സിബിഐ എഫ്‌ഐആര്‍; കേന്ദ്ര നിയമമന്ത്രിയുടെ വാദങ്ങള്‍ പൊളിഞ്ഞു 0

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് നരേന്ദ്രമോഡി സര്‍ക്കാരിന്റെ കാലത്തെന്ന് സിബിഐ റിപ്പോര്‍ട്ട്. ജനുവരി 31ന് സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശങ്ങളുള്ളത്. നീരവ് മോഡിക്ക് ഭൂരിപക്ഷം വായപകളും അനുവദിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.

Read More