back to homepage

Tag "Nerve agent"

സാലിസ്‌ബെറി നെര്‍വ് ഏജന്റ് ആക്രമണം; പതിനാല് ദിവസം കഴിഞ്ഞിട്ടും ആക്രമണം നടത്തിയത് എങ്ങനെയെന്ന് കണ്ടെത്താനായില്ല; വിഷപദാര്‍ത്ഥം സ്‌ക്രിപാലിന്റെ മകള്‍ റഷ്യയില്‍ നിന്ന് കൊണ്ടുവന്നതാകാമെന്ന് പോലീസിന്റെ പുതിയ സിദ്ധാന്തം 0

റഷ്യന്‍ ഡബിള്‍ ഏജന്റായ സെര്‍ജി സ്‌ക്രിപാലും മകളും ബ്രിട്ടനിലെ സാലിസ്‌ബെറിയില്‍ നെര്‍വ് ഏജന്റ് ആക്രമണത്തിന് ഇരയായിട്ട് പതിനാല് ദിവസം പിന്നിടുകയാണ്. ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇവര്‍ ആക്രമിക്കപ്പെട്ടത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ക്രിപാലും മകളും ഇപ്പോഴും ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. സംഭവത്തില്‍ ബ്രിട്ടന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആക്രമണം ആസൂത്രണം ചെയ്ത രീതിയെക്കുറിച്ചോ നെര്‍വ് ഏജന്റ് എങ്ങനെ സ്‌ക്രിപാലിന്റെ ശരീരത്തിലെത്തിയന്നതിനെക്കുറിച്ചോ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതീവ അപകടകാരിയായ നോവിചോക് നെര്‍വ് ഏജന്റ് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയതാകാമെന്ന തിയറികള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. മകള്‍ യൂലിയയുടെ കൈവശമുണ്ടായിരുന്ന പൂക്കളിലോ അല്ലെങ്കില്‍ സ്‌ക്രിപാലിന്റെ കാര്‍ ഡോറിലോ നെര്‍വ് ഏജന്റ് കലര്‍ന്നതാകാമെന്നും പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും അന്വേഷണത്തില്‍ വ്യക്തത കൈവരാത്ത കാര്യങ്ങളാണ്.

Read More

ഡബിള്‍ ഏജന്റ് ആക്രമിക്കപ്പെട്ട സംഭവം; പാശ്ചാത്യ രാജ്യങ്ങളുടെ ശക്തിയെ റഷ്യ വിലകുറച്ചു കാണുന്നുവെന്ന് നാറ്റോ തലവന്‍; യൂറോപ്യന്‍ റിസര്‍വ് സൈന്യത്തിന്റെ ശക്തി മൂന്നിരട്ടിയാക്കിയെന്ന് മുന്നറിയിപ്പ് 0

റഷ്യന്‍ ഡബിള്‍ ഏജന്റും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പശ്ചാത്യ രാജ്യങ്ങളുടെ ശക്തി റഷ്യ വിലകുറച്ചു കാണുകയാണെന്ന് നാറ്റോ തലവന്‍. തിരിച്ചടിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശക്തിയെ റഷ്യ വിലകുറച്ചു കണ്ടിരിക്കുകയാണ് അതിന്റെ പ്രതിഫലനമാണ് സാലിസ്‌ബെറിയില്‍ കണ്ടത്. എന്നാല്‍ യൂറോപ്യന്‍ റിസര്‍വ് സൈന്യത്തിന് വന്‍ തിരിച്ചടി നല്‍കാനുള്ള ശക്തിയുണ്ടെന്ന് നാറ്റോ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബര്‍ഗ് മോസ്‌കോയ്ക്ക് മുന്നറിയിപ്പ് നല്‍കി. സാലിസ്‌ബെറിയില്‍ നടന്ന നെര്‍വ് ഏജന്റ് ആക്രമണവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരിശോധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു നാറ്റോ സെക്രട്ടറി ജനറല്‍. നാറ്റോയുടെ പൊളിറ്റിക്കല്‍ കൗണ്‍സിലിന് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ കൈമാറിയിരുന്നു.

Read More

ഡബിള്‍ ഏജന്റിനെതിരെ നടന്ന രാസായുധ പ്രയോഗം; നെര്‍വ് ഏജന്റ് ആക്രമണം 100 കണക്കിന് ബ്രിട്ടിഷുകാരുടെ ജീവന്‍ അപകടത്തിലാക്കാമെന്ന് മുന്നറിയിപ്പ്; നെര്‍വ് ഏജന്റായ നോവിചോക് ബാധയേറ്റാല്‍ വര്‍ഷങ്ങള്‍ ശേഷം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും 0

നെര്‍വ് ഏജന്റ് ഉപയോഗിച്ച് സാലിസ്‌ബെറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. നെര്‍വ് ഏജന്റ് ആക്രമണം നടന്ന സ്ഥലത്തുണ്ടായിരുന്ന നൂറ് കണക്കിന് ആളുകള്‍ക്ക് രാസായുധ പ്രയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ചിലപ്പോള്‍ ഇതിന്റെ അനന്തര ഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. നെര്‍വ് ഏജന്റ് നോവിചോക് നിര്‍മ്മിച്ച റഷ്യയുടെ ടെക്‌നിക്കല്‍ കൗണ്ടര്‍-ഇന്റലിജന്‍സ് ഡിപാര്‍ട്ട്‌മെന്റിന് കീഴില്‍ കെമിക്കല്‍ വെപ്പണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. വില്‍ മിര്‍സായനോവാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കെമിക്കല്‍ വെപ്പണുകളുടെ നിര്‍മ്മാണം മനുഷ്യരാശിക്ക് തന്നെ വിപത്താണെന്ന് മനസ്സിലാക്കിയ ഡോ. വില്‍ മിര്‍സായനോവ് കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറ്റിയ വ്യക്തിയാണ്. നിലവില്‍ രാസയുധങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രചരണങ്ങളില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം.

Read More

സാലിസ്ബറിയിലെ റഷ്യന്‍ ചാരന്റെ വധശ്രമത്തിനു പിന്നില്‍ മോസ്‌കോയെന്ന് ബ്രിട്ടണ്‍; വിശദീകരണം നല്കാന്‍ റഷ്യയ്ക്ക് അന്ത്യശാസനം; തെരേസ മേയ് സര്‍ക്കസ് ഷോ നടത്തുകയാണെന്ന് റഷ്യ; ബ്രിട്ടണ്‍-റഷ്യ ബന്ധം ഉലയുന്നു 0

ലണ്ടന്‍: റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യയുമായുള്ള ബ്രിട്ടന്റെ ബന്ധം ഉലയുന്നു. സ്‌ക്രിപാലിന്റെ വധശ്രമത്തിനു പിന്നില്‍ മോസ്‌കോയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചു. വിഷയത്തില്‍ ഇന്ന് അര്‍ദ്ധരാത്രിക്കുള്ളില്‍ റഷ്യ വിശദീകരണം നല്‍കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. വില്‍റ്റ്ഷയറിലെ സാലിസ്ബറിയില്‍ വെച്ചാണ് സ്‌ക്രിപാലിനും മകള്‍ യൂലിയക്കു നേരെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇത് റഷ്യന്‍ നിര്‍മിത വിഷമാണെന്ന് വ്യക്തമായിരുന്നു. ആക്രമണത്തിന് പിന്നില്‍ റഷ്യയാകാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. റഷ്യയുടെ ഭാഗത്തു നിന്നുണ്ടായ അങ്ങേയറ്റം മോശം പെരുമാറ്റമാണ് ഇതെന്നും അതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും വ്യക്തമാക്കി.

Read More