back to homepage

Tag "Nun’s protest"

സഭാ നേതൃത്വങ്ങൾ അങ്കലാപ്പിൽ.. ലത്തീൻ സഭ ബിഷപ്പ് ഫ്രാങ്കോയെ തള്ളിപ്പറഞ്ഞു.. പ്രതിഷേധം നടത്തുന്ന കന്യാസ്ത്രീകൾക്കെതിരെ കെസിബിസി വാളെടുക്കുന്നു.. പി.സി ജോർജ് പത്തി മടക്കി.. പോലീസ്‌ നീങ്ങുന്നത് അറസ്റ്റിലേക്ക്.. കന്യാസ്ത്രീകളുടെ സമരം ഐതിഹാസിക വിജയത്തിലേക്ക് അടുക്കുന്നു. 0

നീതി നിഷേധത്തിനെതിരെ കുറവിലങ്ങാട് കോൺവന്റിലെ കന്യാസ്ത്രീകൾ നടത്തുന്ന ഐതിഹാസിക സമരം സഭാ നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. മതാദ്ധ്യക്ഷന്മാർ വരയ്ക്കുന്ന വരയ്ക്ക് അപ്പുറം കടന്നിട്ടില്ലാത്ത കന്യാസ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ സഭാ നേതൃത്വം കുലുങ്ങി. രാഷ്ട്രീയ പിന്തുണയോടെ എല്ലാ പ്രതിസന്ധികളിലും കരകയറിയിരുന്ന സഭാ നേതൃത്വം ഈ സന്നിദ്ധാവസ്ഥയെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. കന്യാസ്ത്രീകൾ പ്രത്യക്ഷ്യമായി സമരത്തിന് ഇറങ്ങുമെന്നോ, സമരത്തിന് അഭൂതപൂർവ്വമായ ജനപിന്തുണ ലഭിക്കുമെന്നോ അവർ കരുതിയിരുന്നില്ല. നേരിട്ടു സമരത്തിനു പിന്തുണ പ്രഖ്യാപിക്കാൻ എത്താൻ സാധിക്കാത്തവർ സോഷ്യൽ മീഡിയ വഴി വൻ കാമ്പെയിനാണ് നടത്തി വരുന്നത്. കേരളത്തിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇത്രയും വലിയ മാധ്യമ വിചാരണ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.

Read More