nursing
മാനസികരോഗിയുടെ ആക്രമണത്തില്‍ സൈക്യാട്രിക് നഴ്‌സിന് ഗുരുതരമായി പൊള്ളലേറ്റു. ക്രിസ്റ്റി എന്ന 25കാരിയായ നഴ്‌സിനാണ് രോഗിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റത്. കെന്റിലെ പ്രിന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് സംഭവമുണ്ടായത്. മാനസികരോഗി ഇവരുടെ ശരീരത്തില്‍ തിളച്ച വെള്ളം കോരിയൊഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ 24 മണിക്കൂര്‍ ചികിത്സ ഇവര്‍ക്ക് നല്‍കി. സൗത്ത് വെസ്റ്റ് ലണ്ടനിലെ സെന്റ് ജോര്‍ജ്‌സ് ഹോസ്പിറ്റലിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരുടെ ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഇവരെ പിന്നീട് ചെല്‍സിയിലെ വെസ്റ്റ്മിനിസ്റ്റര്‍ ബേണ്‍സ് യൂണിറ്റിലേക്ക് മാറ്റി. രോഗികളില്‍ നിന്ന് മുന്‍പും ഇവര്‍ക്ക് ആക്രമണങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ഇതൊക്കെ തന്റെ പ്രൊഫഷന്റെ ഭാഗമാണെന്നാണ് ക്രിസ്റ്റി പറയുന്നത്. ക്രിസ്റ്റിയുടെ മുത്തശ്ശനും മുത്തശ്ശിയും മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാരായിരുന്നു. ഇവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ക്രിസ്റ്റി ഈ പ്രൊഫഷന്‍ തെരഞ്ഞെടുത്തത്. രോഗിക്ക് ഒരു ആന്റി സൈക്കോട്ടിക്ക് ഡിപ്പോ മെഡിക്കേഷന്‍ നല്‍കിയതിനു ശേഷമാണ് അവര്‍ തന്നെ ആക്രമിച്ചതെന്നും ക്രിസ്റ്റി പറഞ്ഞു. ക്രിസ്റ്റി മറ്റൊരു ജോലി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതമെന്ന് അവരുടെ പങ്കാളി നഥാന്‍ പറഞ്ഞു. ഇതിനു മുമ്പ് ക്രിസ്റ്റിയുടെ വയറില്‍ ഒരു രോഗി ചവിട്ടിയിട്ടുണ്ട്. ഭിത്തിയിലേക്ക് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചിട്ടുണ്ടെന്നും നഥാന്‍ പറഞ്ഞു. എന്നാല്‍ ക്രിസ്റ്റി വീണ്ടും ഇതേ ജോലിയില്‍ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലണ്ടന്‍: ആവശ്യത്തിന് നഴ്‌സുമാരില്ലാത്തത് രോഗികളുടെ പരിചരണത്തില്‍ വീഴ്ചക്ക് കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മിറ്റി. രോഗികളുമായി ഇടപഴകി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവയ്ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും നഴ്‌സുമാര്‍ക്ക് കഴിയുന്നില്ലെന്ന് പരാതി. പത്തിലൊന്ന് നഴ്‌സിംഗ് തസ്തികകളും ഒഴിഞ്ഞു കിടക്കു്‌നതിനാല്‍ രോഗികളുമായി സംസാരിക്കാനോ അവര്‍ക്കൊപ്പം ഒരു ചായ കുടിച്ചുകൊണ്ട് രോഗത്തെക്കുറിച്ച് സംസാരിക്കാനോ കഴിയാറില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഹെല്‍ത്ത് കമ്മറ്റി നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. ഷിഫ്റ്റുകളുടെ ഇടവേളകളില്‍ നഴ്‌സുമാര്‍ക്ക് ഭക്ഷണം കഴിക്കാനും കൃത്യമായ ഇടവേളകളില്‍ രോഗികളുടെ അടുത്ത് എത്താന്‍ കഴിയുന്നുണ്ടോയെന്ന് ചീഫ് നഴ്‌സിംഗ് ഒാഫീസര്‍ അന്വേഷിക്കണമെന്ന് ഹെല്‍ത്ത് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷമിക്കുന്ന രോഗികളുമായി സംവദിക്കാനായി നഴ്‌സുമാര്‍ക്ക് സമയം കണ്ടെത്താന്‍ കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് എം.പി. ആന്‍ഡ്രൂ സെലസ് പറഞ്ഞു. നഴ്‌സിംഗ് ജോലികള്‍ ചെയ്യാന്‍ പ്രാപ്തരല്ലാത്ത ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരാണ് പല സമയങ്ങളിലും നഴിസിംഗ് ജോലികള്‍ ചെയ്യേണ്ടി വരുന്നതെന്ന് ആശുപത്രി നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ച്ചയില്‍ 60 മണിക്കൂറുകളാണ് നഴ്‌സുമാരുടെ ജോലി സമയം. ഇതില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും വളരെ കുറച്ചു സമയമേ ഇവര്‍ക്ക് ലഭിക്കാറുള്ളു. ക്യാന്റീനുകള്‍ വാര്‍ഡുകളില്‍ നിന്ന് അകലെയാണെങ്കില്‍ നഴ്‌സുമാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും മാറി നില്‍ക്കാന്‍ കഴിയുന്നില്ല. വിശ്രമത്തിനായി 15 മിനിറ്റ് പോലും ഇവര്‍ക്ക് ലഭിക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടേറെപ്പേര്‍ സുരക്ഷിതമല്ലാത്തതും ഒതു തരത്തിലും അംഗീകരിക്കാനാകാത്തതുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് പബ്ലിക്ക് എന്‍ക്വയറി ചെയര്‍മാന്‍ സര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പറഞ്ഞു. രാജ്യത്ത് മൊത്തം 36,000 നഴ്‌സിംഗ് സ്റ്റാഫുകളുടെ ഒഴിവുള്ളതായാണ് കണക്ക്. 11 മുതല്‍ 15 ശതമാനം വരെ ചിലയിടങ്ങളില്‍ ഒഴിവുള്ളതായി കണക്കുകള്‍ പറയുന്നു.
ന്യൂസ് ഡെസ്ക് ഇംഗ്ലണ്ടിൽ താമസക്കാരായ എല്ലാവരെയും അവയവദാന രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായുള്ള കൺസൽട്ടേഷൻ പുരോഗമിക്കുന്നു. 2017 ഒക്ടോബറിൽ ആണ് പ്രധാനമന്ത്രി തെരേസ മെയ് പുതിയ നയം പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായ 12 ആഴ്ച നീണ്ടു നിൽക്കുന്ന കൺസൽട്ടേഷൻ 2017 ഡിസംബറിൽ ആരംഭിച്ചു. പുതിയ നയമനുസരിച്ച് എല്ലാവരും ഓർഗൻ ഡോണർ രജിസ്റ്ററിൽ ഉൾപ്പെടുത്തപ്പെടും. അവയവദാനത്തിന് താത്പര്യമില്ലാത്തവർക്ക് രജിസ്റ്ററിൽ നിന്ന് പിൻമാറാനുള്ള അവകാശമുണ്ട്. അതിനായി ഓപ്റ്റ് ഔട്ട് ഓപ്ഷൻ ഏവർക്കും വിനിയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. നിലവിലെ നിയമമനുസരിച്ച് ഒരാൾ സ്വമേധയാ രജിസ്റ്റർ ചെയ്താൽ മാത്രമേ അവരുടെ മരണശേഷം അവയവങ്ങൾ മറ്റൊരാൾക്കായി എടുക്കുവാൻ പറ്റുകയുള്ളൂ. രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മരിച്ചവ്യക്തിയുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെ മാത്രമേ അവയവങ്ങൾ എടുക്കാൻ അധികാരമുള്ളൂ. പുതിയനിയമം നടപ്പിലായാൽ ഒരു വ്യക്തി അവയവദാന രജിസ്റ്ററിൽ നിന്ന് ഓപ്റ്റ് ഔട്ട് ചെയ്തിട്ടില്ലെങ്കിൽ അയാളുടെ മരണശേഷം അവയവങ്ങൾ എടുക്കാൻ NHS ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റിന് അധികാരമുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായം അറിയുകയാണ് കൺസൾട്ടേഷന്റെ ഉദ്ദേശ്യം. അവയവദാന നിരക്ക് ത്വരിതപ്പെടുത്തുകയാണ് പുതിയ നയത്തിന്റെ ഉദ്ദേശ്യം. 2016 മുതൽ 2018 വരെ അവയവദാന രജിസ്റ്ററിൽ പേരുള്ള 1169 പേർ മരണമടഞ്ഞു. അക്കാലയളവിൽ 3293 പേരാണ് അവയവം ലഭിക്കാനായി രജിസ്റ്റർ ചെയ്ത് കാത്തിരുന്നത്. അവയവങ്ങൾ വേണ്ട സമയത്ത് ലഭിക്കാത്തതിനാൽ പല രോഗികളും മരണമടയുന്ന സ്ഥിതിവിശേഷം കണക്കിലെടുത്താണ് പുതിയ നയം നടപ്പിലാക്കുന്നത്. ആഫ്രിക്കൻ ഏഷ്യൻ വംശജരാണ് ഓർഗൻ ഡൊണേഷനിൽ പുറകിൽ നിൽക്കുന്നത്. 35 ശതമാനം ആൾക്കാർ മാത്രമേ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് രജിസ്റ്ററിൽ സമ്മതം നല്കിയിട്ടുള്ളൂ. എന്നാൽ  50 ശതമാനത്തിലേറെ വെളുത്തവംശജർ രജിസ്റ്ററിൽ ഉണ്ട്. കഴിഞ്ഞ വർഷം അവയവം ദാനം ചെയ്ത ഏഷ്യൻ ആഫ്രിക്കൻ വംശജർ 6 ശതമാനം മാത്രമാണ്. അതിനാൽ തന്നെ ആഫ്രിക്കൻ ഏഷ്യൻ വംശജർ വെളുത്ത വംശജരെക്കാൾ ആറു മാസത്തിലേറെ ട്രാൻപ്ലാന്റിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്.
RECENT POSTS
Copyright © . All rights reserved