obituary
യു.കെയിലെ അറിയപെടുന്ന പാട്ടുകാരനും ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്രയുടെ അമരക്കാരനും ആയ നോബിള്‍ മാത്യുവിന്റെ പിതാവ് മുന്‍ മിലിട്ടറി ഉദ്യോഗസ്ഥന്‍ ശ്രീ എം.ടി മാത്യു(84) നിര്യാതനായി. കഴിഞ്ഞ കുറെ ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 4.30നാണ് മരണം സംഭവിച്ചത്. മൃത സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക് ചെങ്ങരൂര്‍ സെയിന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടക്കും. മക്കള്‍ ഷേര്‍ലി, ഡാര്‍ലി, ജോളി, നോബിള്‍. മരുമക്കള്‍ സാബു, ബിജു, ഷിബു, ലീന.
ന്യൂസ് ഡെസ്ക് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ  വികാരി ജനറാളായ മോൺ. മാത്യു ചൂരപ്പൊയ്കയിലിന്റെ പിതാവ് സി.ജെ ചാക്കോ ചൂരപ്പൊയ്കയിൽ (95 വയസ്) ഇന്ന് നിര്യാതനായി. സംസ്കാരം  19- 08- 2018 ഞായറാഴ്ച രണ്ടു മണിക്ക് താമരശേരി രൂപതയിൽപ്പെട്ട കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള   വിലങ്ങാട് സെന്റ് ജോർജ് ഫൊറോനാ ചർച്ചിൽ നടക്കും. ബഹു. സി.ജെ ചാക്കോ ചൂരപ്പൊയ്കയിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
RECENT POSTS
Copyright © . All rights reserved