Pakistan
ന്യൂസ് ഡെസ്ക് ഇന്ത്യാ പാക് അതിർത്തി സംഘർഷത്താൽ കൂടുതൽ കലുഷിതമാവുന്നു. ഇന്ത്യൻ പൈലറ്റിനെ പിടികൂടിയെന്ന പാകിസ്താന്റെ അവകാശവാദത്തിനു പിന്നാലെ ഇന്ത്യൻ പൈലറ്റ് ഇതുവരെ തിരിച്ചെത്തിയില്ലെന്ന് സ്ഥിരീകരണം വന്നു. വിദേശ കാര്യ വക്താവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. മിഗ് 21 ബൈസൺ ജെറ്റിൽ സഞ്ചരിച്ച പൈലറ്റിനെയാണ് കാണാതായതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് നേരത്തെ പാകിസ്താൻ അവകാശപ്പെട്ടിരുന്നു. കസ്റ്റഡിയിലുള്ള പൈലറ്റിന്റെ വീഡിയോയടക്കം അവർ പുറത്തു വിട്ടിരുന്നു. എന്നാൽ കാണാതായ പൈലറ്റിന്റെ വിശദ വിവരങ്ങൾ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്നും പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നും പാക് സൈനിക മേജർ ജനറൽ എ ഗഫൂർ അവകാശപ്പെട്ടിരുന്നു. ഒരു വിമാനം പാക് അധീന കശ്മീരിലും മറ്റൊന്ന് ഇന്ത്യൻ അതിർത്തിക്കുള്ളിലും വീണെന്നാണ് പാകിസ്താൻ അവകാശപ്പെടുന്നത്.
ന്യൂസ് ഡെസ്ക് ഇന്ത്യ നല്കിയ ഇരുട്ടടിയിൽ പ്രതികരിക്കാനാവാതെ പാക് ഭരണകൂടം. ഭാരതാംബയുടെ 40 ലേറെ ധീര സൈനികരുടെ രക്തം ഫെബ്രുവരി 14 ന് പുൽവാമയിൽ വീണപ്പോൾ പാക് പിന്തുണയുള്ള ഭീകരവാദികൾ ആനന്ദനൃത്തം ചവിട്ടിയെങ്കിൽ, ഇന്നു രാവിലെ 350 ഓളം ഭീകരരുടെ ജീവനുകൾ ഇന്ത്യയെടുത്തപ്പോൾ ശക്തമായ ഒരു പ്രതിഷേധ സ്വരം പോലും ഉയർത്താനാവാതെ പാക് നേതൃത്വം കുഴങ്ങുകയാണ്. അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ഇന്ത്യയ്ക്ക് പിന്നിൽ അണിനിരന്നപ്പോൾ പാക്കിസ്ഥാനെ പരോക്ഷമായെങ്കിലും തുണയ്ക്കുന്നത് ചൈന മാത്രമാണ്. ഇന്ത്യയെ ആക്രമിക്കണമെങ്കിൽ അതിന് തക്കതായ കാരണങ്ങൾ പാക്കിസ്ഥാന് നിരത്തേണ്ടി വരും. ഇന്ത്യ ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിൽ ഇപ്പോഴും പകച്ചു നിൽക്കുകയാണ് പാക് ഭരണകൂടം. 350 ലേറെ തീവ്രവാദികളെ ഇന്ത്യൻ മിറാഷുകൾ കാലപുരിയ്ക്ക് അയച്ചപ്പോഴും ഒരു ജീവഹാനി പോലും ഉണ്ടായില്ലെന്ന് ആണയിട്ടു പറയേണ്ട ദയനീയ അവസ്ഥയിലാണ് പാക് അധികൃതർ. ഇന്ത്യ നടത്തിയത് ഭീകരർക്കെതിരായ ആക്രമണമാണ്. അതിൽ ഒരു സിവിലിയനും കൊല്ലപ്പെട്ടില്ല എന്നത് മാത്രമല്ല ലക്ഷ്യം വച്ചത് ജനവാസ കേന്ദ്രങ്ങളെ ആയിരുന്നുമില്ല. ബാൽക്കോട്ടിലെ വനാന്തരങ്ങളിലെ രഹസ്യ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാനികൾ കൊല്ലപ്പെട്ടുവെന്ന് പറയാൻ പാക്കിസ്ഥാന് സാധിക്കുകയുമില്ല. അതായത് 350 ഭീകരരെ മുഖത്തു നിന്ന് ഇന്ത്യൻ സൈന്യം ഹൂറികളുടെ അടുത്തേയ്ക്ക് അയച്ചപ്പോഴും എല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണ് പാക്കിസ്ഥാൻ. ഇന്ത്യയ്ക്ക് എതിരെ എന്തെങ്കിലും പ്രത്യാക്രമണം നടത്തിയില്ലെങ്കിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് രാഷ്ട്രീയ പാർട്ടികൾ സ്വസ്ഥത നല്കില്ല. പാക്കിസ്ഥാന് ആക്രമിക്കാൻ ഇന്ത്യയിൽ ഭീകരരുടെ താവളങ്ങളില്ല. ഇന്ത്യൻ സൈന്യത്തിനെതിരെയോ ജനങ്ങൾക്കെതിരെയോ ഒരാക്രമണത്തിന് പാക്കിസ്ഥാൻ മുതിർന്നാൽ പിന്നീടൊരു മിസൈൽ തൊടുക്കാൻ ഒരു ലോഞ്ചറു പോലും പാക്കിസ്ഥാനിൽ ബാക്കിവയ്ക്കാതെ ഇന്ത്യൻ സൈന്യം തകർക്കും. ഇന്ത്യൻ സൈനിക ശക്തിയെയും ആയുധശേഖരത്തെയും വെല്ലുവിളിക്കാനുള്ള വിഡ്ഢിത്തം പാക് ഭരണകൂടം കാണിക്കുമോ എന്നാണ് ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇറാൻ, ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യ നല്കിയ തിരിച്ചടിയ്ക്ക് പൂർണ പിന്തുണയാണ് നല്കുന്നത്. മുൻപ് പാക്കിസ്ഥാനു വേണ്ടി നിലകൊണ്ടിരുന്ന പല ഗൾഫ് രാജ്യങ്ങളും ഇന്ത്യയുടെ ആക്രമണത്തെ അപലപിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ന്യൂസ് ഡെസ്ക് ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും കൊമ്പുകോർക്കുന്നു. ഇന്ത്യക്ക് എതിരെ പരസ്യ വിമർശനവുമായി പാക് പ്രധാനമന്ത്രി രംഗത്ത് വന്നു. പാകിസ്താന്റെ കിരാത നടപടികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കേണ്ട സമയം ഇതാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അഭിപ്രായപ്പെട്ടു. പാകിസ്താന്റെ പ്രവര്‍ത്തികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. 'തീവ്രവാദികളും പാകിസ്താന്‍ സൈന്യവും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കണം. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഏറ്റവും ശക്തമായ സമയം ഇതാണ്. അവര്‍ ചെയ്തതുപോലെ പ്രാകൃതവും പൈശാചികവുമായി മറുപടി നല്‍കണമെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ, മറുപക്ഷത്തിനും നാം അനുഭവിച്ച വേദന അതേ തീവ്രതയില്‍ അനുഭവപ്പെടണം.' മാധ്യമങ്ങളോട് സംസാരിക്കവേ ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്താനുമായുള്ള ചര്‍ച്ചകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കരസേനാ മേധാവിയും ആവര്‍ത്തിച്ചു. തീവ്രവാദവും സമാധാനചര്‍ച്ചകളും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തോട്  ധിക്കാരപരവും നിഷേധാത്മകവുമായ പ്രതികരണം ഇന്ത്യ സ്വീകരിച്ചതില്‍ നിരാശയുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന. ദീർഘവീക്ഷണമില്ലാത്ത ചെറിയ മനുഷ്യർ വലിയ സ്ഥാനങ്ങൾ വഹിക്കുന്നത് തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
RECENT POSTS
Copyright © . All rights reserved